നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുലരിയിൽ വിരിഞ്ഞപൂവ്. ചെറുകഥ


"ഓക്കെ...ഗുഡ് നൈറ്റ് അളിയാ..." അന്നും പതിവ് പോലെ കൂട്ടുകാരുമായി കപ്പ്യാരു പറമ്പിൽ നിന്നും പിരിയുമ്പോൾ രാവേറെ ആയിരുന്നു.
"ഡാ... ഹാരിസെ സൂക്ഷിച്ചു പോണേ..പ്രേതങ്ങൾ അലഞ്ഞു നടക്കുന്നുണ്ട്.."
ഹരിയുടെ വളിച്ച കോമഡിയ്ക്ക് ചെവികൊടുക്കാതെ നടന്നു..കാലുകൾ
നിലത്തുറയ്‌ക്കുന്നില്ലാ..ഇന്ന് അവശ്യത്തിലും കൂടുതൽ മദ്യം അകത്താക്കിയിട്ടുണ്ട്... ഉറ്റ സുഹൃത്ത് ഹരിക്ക് ജോലി കിട്ടിയതിന്റെ പാർട്ടിയായിരുന്നു..
ഞങ്ങൾ ഒന്നിച്ചായിരുന്നു പി എസ് സി പരീക്ഷ എഴുതിയത്.
പക്ഷെ അവൻ മാത്രം റാങ്ക് ലിസ്റ്റിൽ കയറി ക്കൂടി.. ഇപ്പോൾ ജോലിയും കിട്ടി...എനിക്ക് എന്തോ.. ഇനിയും ഭാഗ്യം അകലെയാണ്..
ഞാൻ ഇന്നും തൊഴിലില്ലായ്‌മ വേതനം പറ്റുന്ന ഒരുവനായ്‌ ഇങ്ങിനെ നടക്കുന്നു ..
ആടി.. ആടി ഒരുവിധം വീടെത്തി..
പതിവ് പോലെ മുൻ വാതിൽ അകത്തു നിന്നും അടച്ചിരുന്നില്ല.
പതിയെ തുറന്നു അകത്തു കയറി..ഹാളിലെ ലൈറ്റിട്ടു..
ഡൈനിങ്ങ് ടേബിളിൽ തലവച്ചു കിടക്കുന്ന ഉമ്മയെ കണ്ടു..ലൈറ്റ് തെളിഞ്ഞപ്പോൾ ഉമ്മാ പതിയെ എഴുന്നേറ്റു.
"നീ ...വന്നോ..?"ഉറക്കച്ചടവോടെ ചോദിച്ചു..
" ഉം..എന്താ..?"തിരിച്ചു ഒരു ചോദ്യം.അങ്ങോട്ടു കൊടുത്തു.
അതു ശ്രദ്ധിക്കാതെ .."നിനക്കു ചോറ്
വിളമ്പാം വന്നിരിക്ക്...?"വിഷാദ ഭാവമായിരുന്നു ആ മുഖത്ത്..
കൈ കഴുകി കഴിക്കാൻ ഇരുന്നു..
കറി കണ്ടപ്പോൾ ദേഷ്യം ഇരച്ചു കയറി..
തൊടിയിൽ നിന്നിരുന്ന ചീരപറിച്ചു തോരനാ ക്കിയിരിക്കുന്നു..
"ഇതാണോ.. വലിയ കാര്യത്തിൽ ഉണ്ടാക്കി വച്ചിരിക്കുന്നത്..?"
"അത് ..മോനെ ഇവിടെ എന്തിരുന്നിട്ടാ..? ഇവിടെ ഒന്നും ഇല്ലെടാ...ഷെറിമോള് തെക്കേലെ ശാരദ യോട് കടം വാങ്ങിയ പൈസക്കു ഉണ്ടാക്കി വച്ചതാ...നീ കഴിക്കു.."
ഇത്ര വലുതായിട്ടും താൻ ജോലിക്കു പോകാത്തത്തിന്റെ സൂചനതിരിച്ചറിഞ്ഞു..കോപം ഇരച്ചു കയറി.
കൈ കൊണ്ട് ഒറ്റത്തട്ട്...! ചോറും ,കറിയും ..എല്ലാം കൂടി തെറിച്ചു വീണു.
ശബ്ദം കേട്ടു ഷെറീനയും, ഷെഹനയും.. അവിടേക്ക് വന്നു..
കണ്ണു കലങ്ങി നിൽക്കുന്ന ഉമ്മയെ കണ്ടപ്പോൾ
ഉള്ളിൽ ചിരിച്ചു...
"നീ ഇന്നും കുടിച്ചു അല്ലെ..?"ഉമ്മാ ദേഷ്യത്തിൽ ചോദിച്ചു..
"ഉം.. കുടിച്ചു ...!ഇനിയും കുടിക്കും ആരാ ചോദിക്കാൻ...?"
"..ഡാ..നീ ഈ നിക്കണ നിന്റെ പെങ്ങമാരെ കണ്ടോ.. മൂത്തവൾക്കു ഇരുപത്തിയെട്ടുകഴിഞ്ഞു.. ഇതുങ്ങളെ നോക്കാതെ നീ ഇങ്ങിനെ നടന്നോ....!നാളെ ഒരു പേരുദോഷം കേൾപ്പിക്കുമ്പോൾ നീ പഠിക്കും..നിന്റെ വാപ്പ ഉണ്ടായിരുന്നെങ്കിൽ..."
ഉമ്മയുടെ തൊണ്ട ഇടറി...
"കേൾപ്പിക്കട്ടെ... ആർക്കു ചേതം..?" ..ആടിയാടി
റൂമിലെത്തി ..കതകു വലിച്ചടച്ചു..
ജോലിക്കു കുറെ വാതിലുകൾ മുട്ടി. ഒരു വാതിലും തുറക്കാത്തത് എന്റെ കുറ്റമാണോ..?
ദേഷ്യത്തിൽ മേശയിൽ ഇരുന്ന സ്റ്റീൽഗ്ലാസ് എടുത്തു മുകളിലെ ബെർത്തിലേക്കു ശക്തിയായി എറിഞ്ഞു..
അവിടെ ഇരുന്ന ഒരുപഴയ പഴയ ബാഗിൽ സ്റ്റീൽ ഗ്ലാസ് പതിച്ചു..
ബാഗിന് മുകളിൽ സൂക്ഷിച്ചിരുന്ന കുറച്ചു സാധനങ്ങൾ താഴെ പതിച്ചു..വീണ സാധനങ്ങളുടെ കൂടെ നീല കവറുള്ള ഒരു ഡയറി കണ്ണിൽ ഉടക്കി..
അതു കടന്നെടുത്തു..
പൊടിഎല്ലാം തട്ടികുടഞ്ഞു...
പുറം ചട്ട തുറന്നു....
" ഞാൻ ..എന്ന മനുക്ഷ്യൻ.." ആദ്യ പേജിൽ തന്നെ വടിവൊത്ത അക്ഷരത്തിൽ എഴുതിയിരിക്കുന്നു..
വാപ്പയുടെ ഡയറി... !കൈകൾ ഒന്നു വിറച്ചു വോ..
പതിയെ താളുകൾ മറിച്ചു..വാപ്പയുടെമണം ആവിടെയുണ്ട് എന്ന് തോന്നി..
1.4 .1988.
"ദൈവത്തിന് സ്തുതി.. എനിക്കൊരു മകൻ പിറന്നിരിക്കുന്നു..എന്റെ സന്തോഷത്തിന് അതിരുകളില്ല.. ഇനി മരിച്ചാലും എനിക്ക് സ്വസ്ഥമായി ഖബറിൽ കിടക്കാം.."
കഴിച്ച മദ്യം ആവിആയ് പോയപോലെ തോന്നി.
അടുത്ത പേജ് മറിച്ചു..
"ആയിഷയും ,..മക്കളും നല്ലനിലയിൽ കഴിയണം.
അതിനാണ് ഞാൻ ഇവിടെ എത്തിയത്..എന്റെ ആയിഷാ കുറെ കഷ്ട്ടം സഹിച്ചതാണ്. വീട്ടുകാരെ എതിർത്തു എന്റെ കൂടെ ഇറങ്ങി വന്നപ്പോൾ..പാവം അവൾ ഓർത്തില്ല ഇങ്ങിനെ ആകുമെന്ന്.. .കുറെ പട്ടിണി സഹിച്ചു.. പക്ഷെ എത്ര പട്ടിണി ആണെങ്കിലും ഉള്ളിൽ അടക്കുക അല്ലാതെ വെളിയിൽ പ്രകടിപ്പിക്കാൻ അറിയാത്ത ഒരു പാവം..".
അടുത്ത പേജിൽ..
"ഇന്ന് അറബി വന്നു.. വണ്ടിയിൽ കയറ്റി അയാളുടെ ഈന്തപ്പഴത്തോട്ടത്തിൽ കൊണ്ടു ചെന്നു.. കയറി പഴുത്ത പഴം പറിയ്ക്കാൻ പറഞ്ഞു..ഭാഷ അറിയില്ലെങ്കിലും അയാളുടെആംഗ്യത്തിലൂടെ മനസ്സിലായി.
ഈന്തപ്പഴത്തിന്റെ മുള്ളുകൾ ദേഹം മുഴുവനും കുത്തിക്കയറി..വേദന കൊണ്ട് പുളയുമ്പോഴേക്കെ ഹാരിസിന്റെ ചിരി മനസ്സിൽ ഓടിയെത്തും..അപ്പോൾ ആ വേദന അങ്ങു മറക്കും..."
അടുത്ത പേജ്.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞിരുന്നു..
"കിട്ടിയ പൈസ നാട്ടിലേക്കു അയച്ചു.. 30 റിയാൽ ബാക്കി യുണ്ട്.
ഇനി ദിവസങ്ങൾ തള്ളി നീക്കണം.. ഒരു റിയാലിന്റെ കുബ്ബൂസ് ഉണ്ടെങ്കിൽ അത് മതി ഇവിടെ ഒരു ദിവസം കഴിയാൻ.. ഹാരിസ് സ്കൂളിൽ പോയിത്തുടങ്ങി..അവനിലാണ് പ്രതീക്ഷ.. എന്റെ ഈ കഷ്ടപ്പാടുകൾ ഒരിക്കലുംഅവന് വരാതിരിക്കട്ടെ.. "
ഹൃദയത്തിൽ ഒരു കനം.. എന്റെ വാപ്പ എന്നിൽ എത്ര പ്രതീക്ഷ വച്ചിരുന്നു.. പക്ഷെ ഞാനോ.. ?
പിന്നെയും പേജുകൾ മറിച്ചു..
"ഇന്ന് ഡോക്ടർ എന്നോട് പറഞ്ഞു സമയത്തു വല്ലതും കഴിക്കണമെന്ന് ഇല്ലെങ്കിൽ നിന്റെ അസുഖം കൂടുമെന്ന്..ഹാരിസിന്റെ ഓപ്പറേഷൻ അടുത്തു. അതിനു ഒരുപാട് പൈസ വേണം..
'തമ്പുരാനെ എന്റെ കുഞ്ഞിന് ഒന്നും വരുത്തല്ലേ... 'എന്ന് അഞ്ച് നേരവുംകരഞ്ഞു പ്രാർത്ഥിക്കുന്നുണ്ട്... "
തന്റെ നെഞ്ചിലെ ഓപ്പറേഷൻ ചെയ്ത പാടിൽവിരലോടിച്ചു.. ഹൃദയം പൊട്ടുന്നത് പോലെ തോന്നി... അറിയാതെ കണ്ണീർഒഴുകി ക്കൊണ്ടിരുന്നു....
വാപ്പാ പട്ടിണി കിടന്നാണല്ലോ എന്നെ വളർത്തിയത് .... വാപ്പാ സഹിച്ച വിശപ്പിന്റെ വിലയാണല്ലോ ഈ ഞാൻ . !
ഞാൻ എന്ത് മഹാപാപിയാണ്‌.ഒരിക്കലും മാപ്പില്ലാത്തപാപമാണ് ഞാൻ ചെയ്തിരിക്കുന്നത്.. എത്ര വർഷമായി വാപ്പയുടെ ഖബറിനടുത്തുഎങ്കിലും ചെന്നിട്ട്.. !ഓർത്തപ്പോൾ നെഞ്ചു തകരുന്ന വേദന തോന്നി..
ആ ഡയറി ചേർത്തു നെഞ്ചോടു ചേർത്തു പിടിച്ചു കരഞ്ഞു... പൊട്ടി പൊട്ടി കരഞ്ഞു..
മനസ്സ് ഒരുവിധം ശാന്തമായപ്പോൾ പതിയെ എഴുന്നേറ്റു..
വാതിൽ തുറന്നു... അപ്പോഴും ഉമ്മയും, പെങ്ങന്മാരും ഡൈനിങ് ടേബിളിനു ചുറ്റും ഉണ്ടായിരുന്നു.. ഉമ്മാ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു.. അടുത്തു ചെന്നപ്പോൾ ഇളയ പെങ്ങൾ ഭയത്തോടെ പിന്നിലേക്ക് മാറി...
ഉമ്മായെ കെട്ടിപ്പിടിച്ചു..തെറ്റുകൾ ഏറ്റു പറഞ്ഞു കരഞ്ഞു... ഉമ്മയുംകരഞ്ഞു.. കൂടെ പെങ്ങന്മാരും..
പുതിയപുലരി ആയിരുന്നു പിറന്നത്. പുതിയ ഹാരിസും.
പുലർച്ചെ.. സുബഹിക്ക് പള്ളിയിൽ പോയ്‌ നിസ്കാരം കഴിഞ്ഞ് നേരെ വാപ്പയുടെ ഖബർസ്ഥാനത്ത് ചെന്നു.. അവിടെയും തെറ്റുകൾ ഏറ്റു പറഞ്ഞു മാപ്പിരന്നു..
തിരിച്ചു വീട്ടിലെത്തി
ആശിച്ച ജോലി കിട്ടിയില്ലെങ്കിൽ കിട്ടിയ ജോലി ചെയ്യാനായി തൂമ്പ കയ്യിലെടുത്തു. തെക്കേ തൊടിയിലേക്കിറങ്ങി...
ശുഭം..
BY
Nizar vh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot