നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴൽ - പാർട്ട്‌ 4

Image may contain: 1 person, text

Download and Install Nallezhuth Android App from Google Playstore and read "Nizhal"
നിരഞ്ജന്റെ പുസ്തകം, അതിലെങ്ങനെ ശരത്. ഒന്നും മനസിലാകുന്നില്ല.
അറിയില്ല അനീഷ് ഏതായാലും അതെനിക്ക് നല്ല ഓർമയുണ്ട്, അയാളുടെ പുസ്തക താളുകളിൽ രക്തം പടർന്നിട്ടുണ്ടായിരുന്നു, നിലത്തു ചിതറിയ നിലയിലും ആയിരുന്നു.
നീ എത്രയും വേഗം അവിടെ നിന്നും താമസം മാറിയേ മതിയാവു.
പക്ഷെ, ഞാൻ എന്തിനു അവിടെ നിന്നും.
പിന്നെ എന്റെ അവസ്ഥ നീ കണ്ടില്ലേ, ഇന്ന് തലയെ പൊട്ടിയോള് നാളെ ചിലപ്പോൾ തല തന്നെ കാണില്ല, പ്രതികാര ദാഹിയാണ് അവൾ,..
ആര്,,
അവൾ,, നിന്റെ ലക്ഷ്‌മി.
അത്, ലക്ഷ്മി ആണെന്ന് ആരു പറഞ്ഞു.
നീ അല്ലെ അനീഷേ പറഞ്ഞെ അവൾ നിനക്കു ഫേസ്ബുക്കിൽ ആശംസകൾ അയച്ചെന്നും മെസേജ് അയച്ചെന്നും ഒക്കെ.
അതൊക്കെ ഒരു തോന്നൽ ആവാം ശരത്.
ആഹാ, ഇപ്പോൾ അതൊക്കെ വെറും തോന്നലായി.
എന്തായാലും എനിക്കൊന്നേ നിന്നോട് പറയാനൊള്ളൂ നീ വേഗം അവിടതേ പൊറുതി മതിയാക്കിക്കോ.
എന്തായാലും ഞാനും ഒന്നു തീരുമാനിച്ചു കഴിഞ്ഞു, എന്റെ ഫ്ലാറ്റിൽ കേറി കൂടിയിരിക്കുന്ന അവൾ ആരാണോ അവളുടെ ഉദ്ദേശം എന്താണോ ഇതൊക്കെ എനിക്കറിയണം.
ആ ചെന്നു കേറിക്കൊഡ് ഇപ്പോൾ പറയും, നിനക്കെ മുഴുത്ത വട്ട..
വട്ടെങ്കിൽ വട്ടു, നീയും എന്റെ കൂടെ ഉണ്ടാവണം ശരത്തെ, നമുക്കിതൊന്നു അറിയണ്ടേ.
ബീച്ചിലെ തണുത്ത കാറ്റേറ്റ് ഞാനും ശരത്തും കുറച്ചു നേരം അവിടെയിരുന്നു.
ആരാണ് ഈ നിരഞ്ജൻ ?.
എന്റെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ടായിരുന്നു ശരത്തിന്റെ ചോദ്യം.
ഉം, എനിക്കറിയാർന്നു ശരത്തെ നീ ഇപ്പോളും ഇത് വിട്ടിട്ടുണ്ടാകില്ല എന്ന്.
ആരാണയാൾ, നിനക്കെങ്ങനെ കിട്ടി അയാളുടെ പുസ്തകം.
നിരഞ്ജൻ, അയാളെകുറിച്ചു ഒരുപാട് പറയാനുണ്ട്, അക്ഷരങ്ങൾ കൊണ്ട് എഴുത്തിൽ വിസ്മയം തീർക്കുന്ന ഒരേ ഒരു എഴുത്തുകാരനെ ഞാൻ കണ്ടിട്ടുള്ളു അതാണ് അയാൾ.
എന്താണ് അയാൾക്ക് ഇത്ര പ്രത്യേകത.
ഞാൻ പറഞ്ഞില്ലേ ശരത് അയാൾ ഒരു പ്രതിഭയാണ്, അയാളുടെ എഴുത് ആരെയും വിസ്മയിപ്പിക്കാൻ പോന്നതാണ്. ദുരൂഹത നിറഞ്ഞതും, ക്രൈം സ്റ്റോറികളും എഴുതുന്നതിൽ അയാൾക്കുള്ള മിടുക്കു അതൊന്നു വേറെ തന്നെയാണു. അതുകൊണ്ട് തന്നെയാണു ഞാനും അയാളുടെ കടുത്ത ആരാധകൻ ആയി മാറിയതും.
അയാളുടെ എല്ലാ കഥയിലും കാണും നിഴല് പോലെ ചില പ്രതിരൂപങ്ങൾ.
ഞാൻ അറിഞ്ഞിടത്തോളം അയാൾ ഇതുവരെയും കല്യാണം കഴിച്ചിട്ടില്ല.
അത് കൊണ്ട് തന്നെ അയാൾ സഞ്ചരിച്ചു കൊണ്ടേ തന്റെ കഥകൾ എല്ലാം പൂർത്തിയാക്കാറുള്ളു.
ഒരിടത്തും അയാൾ സ്ഥിരമായി താമസിക്കാറുമില്ല.
അല്ല, ഇതൊക്കെ നീയെങ്ങനെ അറിഞ്ഞു അനീഷ്.
എന്തോ അയാളുടെ എഴുത്തുകൾ വായിച്ചപ്പോൾ അയാളെകുറിച്ചൊന്നു അറിയണമെന്ന് തോന്നി അത്രമാത്രം.
ഇനി ഒരുപക്ഷേ
നിരഞ്ജനും ലക്ഷ്മിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?
ആർക്കറിയാം ശരത്..
മനുഷ്യന് ആകെ പ്രാന്ത് പിടിക്കുന്നുണ്ട്.
എനിക്കൊരു ഐഡിയ തോന്നുന്നുണ്ട് ശരത്, ഒരുപക്ഷേ ജോർജേട്ടന് ഈ ഫ്ലാറ്റിൽ മുൻപ് താമസിച്ചവരെ കുറിച്ചു എന്തെങ്കിലും അറിവ് കാണണം.
അത് ശരിയാ, ആളൊരു മുഴുകുടിയൻ ആണെങ്കിലും അയാൾക്ക്‌ ഫ്ലാറ്റിലുള്ളവരുമായി നല്ല ബന്ധമുണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ ഫ്ലാറ്റിലെ മുൻ മേല്നോട്ടക്കാരനായ ജോർജേട്ടൻ ചേട്ടന്റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.
ആ എന്താടാ മക്കളെ ഈ നേരം തെറ്റിയ നേരത്ത്.
ചുമ്മാ ഇതിലെ ഒന്നു പോയപ്പോൾ ചേട്ടന്റെ അടുത്തൊന്നു കയറിയതാ.
ഇതെന്നാ ശരത് മോനേ നിന്റെ കയ്യിലൊരു പൊതി.
ഓ ഇത് ചേട്ടന് എന്തേലും തരണ്ടേ എന്ന് കരുതി കൊണ്ടുവന്നതാ..
കയ്യിലുണ്ടായിരുന്ന മിലിട്ടറി കുപ്പി തിണ്ണമേൽ വച്ചു ശരത് ചിരിച്ചു കൊണ്ട് പറഞ്ഞു,,
എന്നാടാവേ നിന്റെ തലയ്ക്കു പറ്റിയത്.
ഏയ്യ് അതൊന്നും വണ്ടി സ്ലിപ്പായതാ ചേട്ടാ.
ഹോ ഇത് കണ്ടിട്ട് ആരോ പുറകിൽ നിന്നും തലയ്ക്കു അടിച്ച പോലുണ്ടല്ലോ,
ജോർജേട്ടന്റെ മറുപടി കേട്ടപ്പോൾ ഞാനും ശരത്തും ഒന്നു മുഖത്തോടു മുഖം നോക്കി.
ആ എന്നതായാലും വണ്ടി ഒക്കെ ഓടിക്കുമ്പോൾ സൂക്ഷിക്കണ്ടേ.
ആ ഇനി നിങ്ങൾ വന്ന കാര്യം അങ്ങ് പറ.
ജോർജേട്ടൻ കുപ്പിയിലെ മദ്യം ഗ്ലാസിൽ പകർത്തുന്നതിനു ഇടയ്ക്കു ഞങ്ങളോട് ചോദിച്ചു.
ഏയ്യ് പ്രത്യേകിച്ചൊന്നുമില്ല ചേട്ടാ, ചുമ്മാ ഒന്ന് കേറിയന്നെ ഉള്ളു.
ഈ നേരം പോയ നേരത്തെ ഈ കുപ്പിയുമായി ജോർജേട്ടനെ കാണാൻ വരണമെങ്കിൽ, അതെന്തിങ്കിലും ഇല്ലാണ്ടാവോ..
പുള്ളി ആക്കിയൊന്നു ഞങ്ങളെ നോക്കി ചിരിച്ചു,..
ഞങ്ങൾ വന്ന കാര്യം പറഞ്ഞു.
ഇപ്പോൾ നിങ്ങൾക്കെന്തിനാ ആ ഫ്ലാറ്റിൽ മുൻപ് താമസിച്ചവരെ കുറിച്ചു അറിയുന്നത്.
അതോ ചേട്ടാ വേറൊന്നുമല്ല, മുൻപ് താമസിച്ചവരുടെ ആണെന്ന് തോന്നുന്നു കുറച്ചു ഡയറിയും മറ്റും കണ്ടു, ചേട്ടൻ അറിയുന്നവര് ആണേൽ അങ്ങ് കൊടുക്കാലോ എന്ന് കരുതി.
എന്റെ അറിവിൽ അവിടെ രണ്ടേ രണ്ട് കുടുംബമേ അവിടെ താമസിച്ചിട്ടുള്ളു.
ഒന്നൊരു പാലാക്കാരൻ വർഗീസും കുടുംബവും, അയാളൊരു മിലിട്ടറിക്കാരൻ ആയിരുന്നു, പിന്നെ ഒരു റീടൈഡ് മാഷും അയാളുടെ മകളും.
ചേട്ടാ ഈ മാഷിന്റെ മകൾ എങ്ങനെയാ ആളു,,
എന്നതാടാ ഉവേ നിന്റെ ചോദ്യത്തിൽ ഒരു വശപ്പിശക്..
ഏയ്യ് ഒന്നുമില്ലന്നെ എഴുതുന്ന കൂട്ടത്തിൽ ആണെങ്കിൽ ആ കുട്ടിയുടെ ആയിരിക്കില്ലേ ആ ഡയറികൾ.
എഴുതോ, വരക്കുമോ എന്നൊന്നും എനിക്കറിയില്ല.
പേരു ലക്ഷ്മിയോ, മറ്റോ ആണോ..
ആകാംഷ ഒട്ടും ചോരാതെ ശരത് ചോദിച്ചു.
പേരൊന്നും ഞാൻ ഓർക്കുന്നില്ലെടാ പിള്ളേരെ, അന്നാ ഒന്നെനിക്കു നല്ല ഓർമയുണ്ട്.
അതെന്താണ് ചേട്ടാ..
ഞങ്ങൾ ഇരുവരും ഒന്നിച്ചു..
ആ പെൺകൊച്ചിനു ഒരു മുടന്തുണ്ട്.
ഇപ്പോൾ അവരവിടെ താമസിക്കുന്നു എന്ന് ചേട്ടനറിയോ.
ആ മാഷ് എവിടെ ആണെന്ന് എനിക്കറിയില്ല..
ആ കുട്ടിയോ..
ആ കൊച്ചിന്റെ മരണശേഷം മാഷിനെ ഞാൻ പിന്നെ കണ്ടിട്ടേയില്ല.
ജോർജേട്ടന്റെ വാക്കുകൾ കേട്ടു ഞാനും ശരത്തും തരിച്ചിരുന്നു പോയി..
(തുടരും )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot