Showing posts with label Nizhal. Show all posts
Showing posts with label Nizhal. Show all posts

നിഴൽ - അവസാന ഭാഗം

നിഴൽ - അവസാന ഭാഗം
.........................................
വളരെ അക്ഷമയോടെ ഞങ്ങൾ മൂന്നു പേരും മായയുടെ മറുപടി കാളിനായി കാത്തിരുന്നു.
ഒരുപക്ഷേ നമ്മുടെ ഈ പ്ലാൻ വർക്ഔട് ആയില്ലെങ്കിലോ.
ശരത് ജിജ്ഞാസയോടെ ചോദിച്ചു.
അതിനുള്ള ഉത്തരം എന്ന നിലയിൽ ഞാൻ ഗൗരിയെ ഒന്നു നോക്കി.
ഗൗരിക്കെന്തു തോന്നുന്നു.
ഇനി ഒരുപക്ഷേ മായ എന്ന നമ്മുടെ പ്ലാൻ വർക്ഔട്ടാകില്ലേ.
ഉം, ഇരയെ നോക്കിയിരിക്കുന്ന ഒരു വേട്ടക്കാരൻന്റെ മുന്നിൽ ചാടുന്നതിനെ ഒന്നും വേട്ടക്കാരൻ വെറുതെ വിടില്ലല്ലോ.
എനിക്കും പ്രതീക്ഷയുണ്ട് ഗൗരി.
അന്ന് രാത്രി മുഴുവൻ ഞങ്ങൾ മായയുടെ കാളിനായി കാത്തിരുന്നു.
നേരം പുലർന്നു മണി ഒൻപതായിട്ടും മായയുടെ കാൾ വന്നില്ല.
തലേന്ന് മുഴുവൻ ഉറക്കമൊഴിച്ചതിന്റെ ക്ഷീണം ഞങ്ങൾ മൂന്നുപേർക്കും ഉണ്ടായിരുന്നു.
ശരത് പുറത്തുറങ്ങി കുട്ടപ്പൻ ചേട്ടനെ വിളിച്ചു മൂന്നുപേർക്കുള്ള ബ്രെക്ഫാസ്റ് ഉടനെ എത്തിക്കാൻ ഏർപ്പാട് ചെയ്തു.
ഇനിയൊരു പക്ഷെ ശരത് പറഞ്ഞത് പോലെ മായ എന്ന കെണിയിൽ നിരഞ്ജൻ വീഴില്ലായിരിക്കും എന്ന് ഞാനും കരുതി.
പക്ഷെ ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടു മായയുടെ കാൾ വന്നു.
ഹലോ, മായ..
ആ അനീഷ്.
എന്തായി, മായ. മെസ്സേജിന് മറുപടി വന്നോ.
ഓക്കെ, എല്ലാം നമ്മുടെ പ്ലാൻ പോലെ സക്‌സസ്.
മായ പറഞ്ഞതനുസരിച്ചു ഞങ്ങളുടെ പ്ലാൻ വർക്ഔട്ടായി.
തുടരെ തുടരെയുള്ള ചാറ്റിങ് മായയേയും നിരഞ്ജനെയും തമ്മിൽ പെട്ടെന്ന് അടുപ്പത്തിലാക്കി.
രണ്ട് മൂന്നു ദിവസത്തിനുള്ളിൽ നിരഞ്ജനുമായി ഒരു കൂടിക്കാഴ്ചക്ക് മായ അവസരമൊരുക്കി, അതും ഞങ്ങളുടെ ഫ്ലാറ്റിൽ വച്ചു.
മായയുടെ ഫ്ലാറ്റാണെന്നും താമസം ഒറ്റക്കാണെന്നും നിരഞ്ജനോട് പറഞ്ഞപ്പോൾ പെട്ടെന്നുള്ള കൂടിക്കാഴ്ചക്കു നിരഞ്ജന്റെ ഭാഗത്തു നിന്നും യാതൊരു സമ്മതക്കുറവും ഉണ്ടായില്ല എന്നത് ഞങ്ങൾക്കു ഒരുപാട് സന്തോഷം നൽകി.
ഫ്ലാറ്റിലെത്തുന്ന നിരഞ്ജനെ എങ്ങനെ കുടുക്കണം എന്ന പ്ലാനിങ് ആയിരുന്നു പിനീടു ഞങ്ങളുടേത്.
പക്ഷെ എന്നെയും ശരത്തിനെയും അത്ഭുതപ്പെടുത്തിയത് വേറെ ഒന്നുമല്ല
ലക്ഷ്മിയേയും,ലക്ഷ്മി താമസിച്ച ഫ്ലാറ്റ് ആണെന്ന് അറിഞ്ഞിട്ടുകൂടിയും നിരഞ്ജൻ എന്തുകൊണ്ടാണ് മായയുമായി അവിടെ കാണാൻ സമ്മതം അറിയിച്ചത്.
സ്ത്രീകളോടുള്ള അഭിനിവേശമോ അതോ ഓരോ മരണവും അയാൾക്ക്‌ നൽകുന്ന ആനന്ദമോ.
ചോദ്യങ്ങൾ ഒരുപാടായിരുന്നു ഞങ്ങൾക്കിടയിൽ.
നിരഞ്ജനെ സൂക്ഷിക്കണം, അയാളെ കീഴടക്കുക എളുപ്പമല്ല ഒരു സൈക്കോ ആയ അയാളുടെ നീക്കങ്ങൾ ഒരു പക്ഷെ ആർക്കും പ്രവചിക്കാൻ കഴിയില്ല.
ഗൗരി കൂട്ടിച്ചേർത്തു.
നമുക്ക് പോലീസിന്റെ സഹായം തേടിയാലോ.
ഗൗരിയുടെ സംസാരം കേട്ടപ്പോൾ ശരത് ഒന്നു പകച്ചു കൊണ്ട് പറഞ്ഞു.
ഇല്ല, അതൊരിക്കലും ശരിയാവില്ല.
ഗൗരി എടുത്തടിച്ചതു പോലെ മറുപടി പറഞ്ഞു.
വേണ്ട, ശരത് പോലീസിന്റെ സഹായം നമുക്ക് വേണ്ട, ഞാനും ഗൗരിയുടെ മറുപടിയെ അനുകൂലിച്ചു.
പിന്നെ നമ്മൾ മൂന്നുപേരും എന്തു ചെയ്യാനാണ്, അതും ഒരു സൈക്കോ ആയ ഒരാളുടെ മുന്നിൽ.
എന്തായാലും പോലീസിന്റെ സഹായം നമുക്ക് വേണ്ട ശരത്.
എനിക്കൊന്നേ പറയാനുള്ളു അനീഷ്, വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം വച്ചു നമ്മൾ കളിക്കരുത്.
ഏതായാലും നമുക്ക് മൂന്നുപേർക്കും കൂടി ഒന്നും ചെയ്യാൻ സാധിക്കില്ല അതെനിക്കുറപ്പാ.
നമ്മൾ മൂന്നു പേരല്ല ശരത്.
പിന്നെ,,
ഒരാൾ, ഒരാൾ മാത്രം.
അതാര്.
ലക്ഷ്മി.. ലക്ഷ്മിക്ക് മാത്രമേ നിരഞ്ജനെ എന്തെങ്കിലും ചെയ്യാൻ സാധിക്കു.
ലക്ഷ്മി, ലക്ഷ്മി എന്തു ചെയ്യാൻ,
അതുമല്ല ലക്ഷ്മിക്ക് നിരഞ്ജനെ കൊല്ലാൻ ആയിരുന്നെങ്കിൽ അത് മുന്നേ ആയിരുന്നൂടെ.
അതെങ്ങനെ സാധിക്കും ശരത്.
നമ്മളെ ആക്രമിച്ച ആ ആത്മാവിനു എന്തുകൊണ്ട് നിരഞ്ജൻ ഉള്ളയിടത്തു പോയിക്കൂടാ.
അതൊരിക്കലും സാധിക്കില്ല ശരത്.
അതെന്നാ, അവളൊരു പ്രേതമല്ലേ.
ആ ഫ്ലാറ്റ് വിട്ടു ലക്ഷ്മിയുടെ ആത്മാവിന് പുറത്തിറങ്ങാൻ കഴിയില്ല.
അതെന്തുകൊണ്ട്.. ?
ഒരേസമയം ഗൗരിയും ശരത്തും ചോദ്യമുന്നയിച്ചു.
അതെ,അന്ന് ഞാൻ ഓജോ ബോർഡുമായി ലക്ഷ്മിയെ വിളിച്ചു വരുത്താൻ ചെന്ന ദിവസം ആണ് എനിക്കത് മനസിലായത്, അന്ന് ഒരു പൈശാചിക രൂപമാറ്റത്തോടെ ലക്ഷ്മി എനിക്കു നേരെ പാഞ്ഞടുത്തപ്പോൾ ദീപക് തന്ന ആ കുരിശു എന്റെ രക്ഷക്കെത്തി എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ അതങ്ങനെ ആയിരുന്നില്ല, എന്റെ നേർക്ക്‌ പാഞ്ഞടുത്ത ലക്ഷ്മിയെ പേടിച്ചു പിന്മാറുന്നതിന്റെ ഇടയിൽ വാതിൽ വലിച്ചു തുറക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു, വാതിൽ തുറക്കാൻ കഴിയാതെ വന്നെങ്കിലും എന്റെ നേർക്ക്‌ വന്ന ലക്ഷ്മി ഒരു പുക മറയായി തീരുകയായിരുന്നു.
അതുകൊണ്ട് എന്താ അനീഷ്.
എനിക്കൊന്നും മനസിലാകുനില്ല.
അതെ ലക്ഷ്മിയെ ആ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ മന്ത്രത്താൽ ആവാഹിച്ചിരിക്കുന്നു.
ആര്..
നിരഞ്ജൻ അല്ലാതെ വേറെ ആരാണ്.
പിന്നെ എന്തുകൊണ്ടാണ് നിരഞ്ജൻ മായയോട് നമ്മുടെ ഫ്ലാറ്റിൽ വരാം എന്ന് സമ്മതിച്ചത്, ഇനി ഒരുപക്ഷേ അയാൾ എല്ലാം മറന്നു കാണുമോ.
പ്രപഞ്ചത്തിലെ ഒരു ശക്തിയെയും ഭയക്കാത്ത ഒന്നു നിരഞ്ജനിൽ ഉണ്ടായിരിക്കണം,
അതെന്നതാ, ഈ ഒന്നു എന്ന് പറഞ്ഞാൽ.
വല്ല രെക്ഷയോ മറ്റോ, ഇനി അതുമല്ലെങ്കിൽ വല്ല മന്ത്രച്ചരടിനാൽ തീർക്കപ്പെട്ട ഒരു രക്ഷാകവചം.
അതെ, അങ്ങനെ ഒന്നു നിരഞ്ജനിലുണ്ട്.
ഗൗരി ഉറപ്പോടെ പറഞ്ഞു.
എന്താ ഗൗരി അത്, താനെങ്ങനെ.
അതെ, അന്ന് ഡ്യൂ ലാൻഡ് റെസിഡെൻസിയിൽ വച്ചു ഞാനതു കണ്ടിട്ടുണ്ട്.
എന്താ ഗൗരിയത്.
നിരഞ്ജന്റെ കഴുത്തിലെ ആ വലിയ രുദ്രാക്ഷ മാല.
അതെ, അപ്പോൾ ആ രുദ്രാക്ഷ മാലയായിരിക്കണം നിരഞ്ജന്റെ രക്ഷാകവചം.
രണ്ടു ദിവസം കൂടി ഞങ്ങൾ മൂന്നു പേരും ഗെസ്റ് ഹൗസിൽ കഴിഞ്ഞു കൂടി.
ഇന്നാണ് ആ ദിവസം..
നിരഞ്ജൻ മായയെ കാണുവാൻ വൈകീട്ട് ഏഴുമണിയോടെ ഞങ്ങളുടെ ഫ്ലാറ്റിൽ എത്തും.
ഞാനും ശരത്തും ഗൗരിയേയും കൂട്ടി അതി രാവിലെ തന്നെ ഗെസ്റ്ഹൌസിൽ നിന്നും തിരിച്ചു.
അപ്പോൾ എങ്ങനെ ആണ് പ്ലാൻ.
ചോദ്യം ഗൗരിയുടെ വകയായിരുന്നു.
നിരഞ്ജനെ ലക്ഷ്മിക്കായി നമ്മൾ വിട്ടു കൊടുക്കുന്നു.
അന്നാലും നിങ്ങളൊക്കെ ഇപ്പോഴും ആ പഴയ യുഗത്തിൽ തന്നെ ആണെന്നോ.
എന്താ ഗൗരി താൻ അങ്ങനെ പറഞ്ഞത്.
പ്രേതം, ലക്ഷ്മി ഇതൊന്നും എനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല.
അത് ശരിയാണ് ആരും വിശ്വസിക്കില്ല, പക്ഷെ ഞങ്ങൾ കണ്ടനുഭവിച്ചതാണ് മൂന്നു ദിവസങ്ങൾ.
പ്രേതം, അല്ലെങ്കിൽ ആത്മാവ് ഇതൊക്കെ ഭൂമിയിൽ ഉണ്ടെന്നു തന്നെ മനസിലാക്കണം.
മായയുടെ കൂടെ ഞാനും കൂടി ആ ഫ്ലാറ്റിൽ..
അത് വേണ്ട ഗൗരി, തന്നെ നിരഞ്ജൻ മനസിലാക്കിയിട്ടുണ്ട്.
ഞങ്ങൾ ബീച്ചിൽ എത്തുമ്പോൾ മായ ഞങ്ങളെ വെയിറ്റ് ചെയ്ത് നിക്കുന്നുണ്ടായിരുന്നു.
ബീച്ചിലെ തിരക്കൊഴിഞ്ഞ ഒരു കോർണറിൽ ഞങ്ങൾ ഇരുന്നു.
ഇളം നീല സാരിയിൽ മായ വളരെ സുന്ദരിയായി ഞങ്ങൾക്കു തോന്നി.
ഞാൻ മായയോട് ഒരു കാരണവശാലും ഇതൊരു ട്രാപ് ആണെന്ന് മനസിലാവരുതെന്നും അതെ പോലെ ഇതിന്റെ പിന്നിൽ ഞങ്ങളുടെന്നും ഒരിക്കലും നിരഞ്ജൻ അറിയരുതെന്നും പറഞ്ഞു.
മായയോട് വ്യക്തമായി ഞങ്ങളുടെ പ്ലാനിനെ കുറിച്ചു പറഞ്ഞു.
തെല്ലൊരു ഭയം ഉണ്ടെങ്കിലും ഞങ്ങളുടെ ധൈര്യം മായക്കൊരു ഊർജം നൽകി.
മായ പോയതിനു ശേഷം ഞങ്ങൾ ശരത്തിന്റെ വീട്ടിലെത്തി.
അപ്പോ എങ്ങനെയാണു പ്ലാൻ.
വൈകീട്ട് ആറു മണിയോടു കൂടി നമ്മൾ ഫ്ലാറ്റിലെത്തും, മായയെ ഫ്ലാറ്റിലേക്ക് പറഞ്ഞു വിട്ടതിനു ശേഷം നമ്മൾ ഗ്രൗണ്ട് ഫ്ലോറിൽ നിരഞ്ജന്റെ വരവിനായി കാത്തു നിൽക്കും. നിരഞ്ജൻ എത്തിയതിനു ശേഷം നിരഞ്ജന്റെ പുറകെ നമ്മൾ ഓരോരുത്തരായി പോകും, നിരഞ്ജൻ ഫ്ലാറ്റിലേക്ക് കയറുന്നതും നമ്മളും പുറകെ ഒന്നിച്ചു കയറും.
അനീഷ് അയാളൊരു സൈക്കോ പെട്ടെന്നൊരു അക്രമം ഉണ്ടാകുമോ.
ധൈര്യമായിട്ടിരിക്ക് ശരത്..
ഒന്നും സംഭവിക്കില്ല.
................................................................
വൈകിട്ട് ആറു മണിയോടെ ഞങ്ങൾ ഫ്ലാറ്റിലെത്തി മായയെ ഫ്ലാറ്റിലേക്ക് വിട്ടു
നിരഞ്ജനെ കാത്തു ഞങ്ങൾ ഗ്രൗണ്ട് ഫ്ലോറിൽ വെയിറ്റ് ചെയ്തു.
എന്താണ് അനീഷ് നിന്റെ മുഖത്തൊരു ടെൻഷനും ഇല്ലാത്തത്. എനിക്കാകെ പേടിയാകുന്നു.
പേടിക്കാനൊന്നുമില്ല, നമുക്കൊന്നും സംഭവിക്കില്ല, ഇന്ന് നമ്മൾ നിരഞ്ജനെ കയ്യോടെ പിടിക്കും..
അല്ലെ എന്ന ഭാവത്തോടെ ഞാൻ തിരിഞ്ഞൊന്നു ഗൗരിയെ നോക്കി.
അല്ല, ശരത് ഗൗരിയെവിടെ.
നമ്മുടെ കൂടെ ഉണ്ടായിരുന്നല്ലോ.
ചുറ്റും നോക്കിയിട്ട് ഗൗരിയെ കണ്ടില്ല.
ശ് അനീഷ് അതാ ആ ഓട്ടോയിൽ വന്നിറങ്ങിയത് നിരഞ്ജനല്ലേ.
വാ ശരത്, വിടരുത് നമുക്ക് ഫോളോ ചെയ്യാം,
അപ്പോൾ ഗൗരി..
ഗൗരിയെ നോക്കാനുള്ള സമയമല്ലിത്.
ഞാനും ശരത്തും നിരഞ്ജന്റെ പുറകെ പാഞ്ഞു.
നിരഞ്ജൻ ഫ്ലാറ്റിന്റെ മുന്നിലെത്തിയതും പിന്തിരിഞ്ഞു ഒരു നോട്ടമായിരുന്നു.
നിരഞ്ജന്റെ തൊട്ടുപിന്നിലായി ഞങ്ങളെ കണ്ടു നിരഞ്ജൻ ഒന്നു കണ്ണ് ചുളിച്ചു.
നിരഞ്ജന്റെ നോട്ടം കണ്ടു
അയ്യോ,, എല്ലാം പൊളിഞ്ഞെന്ന തോന്നുന്നേ എന്ന് പറഞ്ഞു ശരത് പിന്നോട്ട് തിരിഞ്ഞു.
പിന്നോട്ട് തിരിഞ്ഞു ഓടാൻ നിന്ന ശരത്തിനെ ഞാൻ പിടിച്ചു നിറുത്തി.
ആകാംഷ ഭാവത്തിൽ നിരഞ്ജനും ഞങ്ങളും പരസ്പരം നോക്കി.
നിരഞ്ജൻ ഉച്ചത്തിൽ എന്നെ നോക്കി ചിരിച്ചു..
ഞാനും ഒന്നു ചിരിച്ചു.
ശരത് ഞങ്ങളുടെ ചിരി കണ്ടു ആകെ മിഴിച്ചു നീക്കുകയാണ്.
ഞാൻ നിരഞ്ജന് കൈ നീട്ടി , നിരഞ്ജനും എനിക്കു നേരെ കൈ നീട്ടി.
ശരത് ഇതെന്താ വാദി പ്രതിയായോ എന്ന മട്ടിൽ അപ്പോഴും നോക്കിക്കൊണ്ടിരുന്നു.
പ്ലാൻ ബി..
ഞാൻ ശരത്തിനോട് പറഞ്ഞു.
പ്ലാൻ ബി യോ ?
ഇതെന്താ അനീഷ് എനിക്കൊന്നും മനസിലാകുന്നില്ല.
കുറച്ചു നേരത്തേക്ക് നീ ഇതൊക്കെ ഒന്നാസ്വദിക്കു എന്ന് പറഞ്ഞു കൊണ്ട് ഞാൻ വാതിൽ തള്ളി തുറന്നു.
നിരഞ്ജനും ഞാനും ഉള്ളിൽ കടന്നു.
ചുറ്റും നോക്കി മായയെ കാണുന്നില്ല.
അകത്തെ മുറിയിൽ ഒരു ഞെരക്കം കേട്ടു ഞങ്ങൾ അങ്ങോട്ട്‌ നടന്നതും.
ഒരലർച്ചയോടെ കർട്ടനു മറവിൽ നിന്നും ഗൗരി ഒരു കത്തിയുമായി നിരഞ്ജന്റെ നേർക്ക്‌ ചാടി വീണു.
ഞാൻ പെട്ടെന്ന് നിരഞ്ജനെ തള്ളി മാറ്റി.
ഗൗരി നേരെ തറയിൽ നിലം പതിച്ചു.
ഞാൻ ശരത്തിനു നേരെ നോക്കി.
എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായവണ്ണം ശരത് അവന്റെ വലതു കാലു കൊണ്ട് തറയിൽ നിന്നും പാതി എഴുന്നേറ്റ ഗൗരിയുടെ പുറകിൽ ആഞ്ഞ് ചവുട്ടി.
ശക്തിയിൽ തറയിൽ പതിച്ച ഗൗരിയുടെ വായിൽ നിന്നും ചോര വാർന്നു.
ഞാൻ അകത്തു ചെന്നു നോക്കുമ്പോൾ, മായയെ കെട്ടിയിട്ടിരിക്കുന്നതു കണ്ടു.
മായയുടെ കെട്ടഴിച്ചു ഞാൻ തിരികെ വരുമ്പോൾ ഗൗരി ശരത്തിന്റെ ചവിട്ടേറ്റ് അവശനിലയിൽ തന്നെ ആയിരുന്നു.
ഞാൻ ഗൗരിയുടെ മുടിയിൽ കുത്തി പിടിച്ചു ചോദിച്ചു..
എവിടെ വില്ലൻ..
ഗൗരി ഇല്ലെന്ന ഭാവത്തിൽ തലയാട്ടി.
പക്ഷെ അയാൾ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
പെട്ടെന്നാണ് വാതിലിൽ ഒരു നിഴൽ പ്രത്യക്ഷപ്പെട്ടത്.
ഒരു കറുത്ത കോട്ടിട്ട് തൊപ്പി വച്ചൊരാൾ.
തറയിൽ അവശ നിലയിൽ കണ്ട ഗൗരിയെ കണ്ടു അയാൾ ഒന്നു നടുങ്ങി.
ജെയിംസ്...
നിങ്ങളെ ഞാൻ ഇവിടെ ഒരിക്കലും പ്രതീക്ഷിച്ചില്ല.
നിരഞ്ജൻ സംശയഭാവത്തിൽ പറഞ്ഞു.
തന്റെ എല്ലാ പ്ലാനും പൊളിഞ്ഞ ജെയിംസ് പെട്ടെന്നായിരുന്നു പോക്കെറ്റിൽ നിന്നും തോക്കെടുത്തു നിരഞ്ജന് നേരെ നീട്ടിയത്
ഒരു നിമിഷം പോലും വേണ്ടി വന്നില്ല എനിക്കു അയാളുടെ മേൽ ചാടി വീഴുവാൻ, പിടി വീണതും ഞാനും അയാളും പിന്നിലേക്ക്‌ വീണു.
ശരത് ഓടി വരുന്നതിന് മുന്നേ അയാൾ പെട്ടെന്നു തന്നെ പുറത്തേക്കു കുതിച്ചു, ഞാനും ശരത്തും അയാളുടെ പുറകെ പാഞ്ഞു. ഞങ്ങൾക്കു പിടി തരാതെ അയാൾ ഓടിയിറങ്ങിയതും താഴെ ഹരി പോലീസുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
പോലീസുകാർ അയാളെ വളഞ്ഞു ബലമായി അറസ്റ്റ് ചെയ്തു.
നിരഞ്ജനും മായയും ഗൗരിയെ താഴേക്ക്‌ കൊണ്ട് വന്നു, ഗൗരിയേയും പോലീസ് അറസ്റ് ചെയ്തു.
രണ്ടു പേരെയും കൊണ്ട് പോലീസ് ജീപ്പ് ഫ്ലാറ്റിന്റെ മതിൽകെട്ടിനു പുറത്തേക്കു നീങ്ങി.
വളരെ നന്ദിയുണ്ട് അനീഷ്, വലിയൊരു അപകടത്തിൽ നിന്നുമാണ് നിങ്ങളെന്നെ രക്ഷിച്ചത്..
ശരിക്കും ഞങ്ങളാണ് നിരഞ്ജനോട് നന്ദി പറയേണ്ടത്, ചെയ്യാത്ത കുറ്റത്തിന് ഞങ്ങൾ ഒരുപക്ഷേ ഇപ്പോൾ ഇരുമ്പഴിക്കുള്ളിൽ ആക്കിയേനെ.
അങ്ങനെ വരില്ലല്ലോ, സർവേശ്വരൻ ഒരാള് മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടല്ലോ.
സന്തോഷവും സങ്കടവും പങ്കു വച്ചുകൊണ്ടു നിരഞ്ജനും ഹരിയും തിരികെ പോയി.
ഞാനും ശരത്തും മായയെ കൊണ്ടുവിട്ടു തിരികെ പാർക്കിൽ വന്നിരുന്നു.
ദേഷ്യം കൊണ്ട് ശരത്തിന്റെ മുഖം ചുവന്നിരുന്നു..
ശരത്,,
എന്റെ വിളി ശരത് കേട്ടതായി ഭാവിച്ചില്ല.
ശരത്, എനിക്കറിയാം നിന്നിൽ ഒരുപാട് ചോദ്യങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെന്നു. ചിലതൊന്നും എനിക്കു നിന്നോട് പറയാൻ സാധിച്ചില്ല, അതെല്ലാം ഞാനും അവസാനം നിമിഷം ആയിരുന്നു അറിഞ്ഞത്.
ജെയിംസ്,, ആരാണ്.
ലക്ഷ്മി, ഗൗരി.. എനിക്കൊന്നും മനസിലാകുനില്ല അനീഷ്.
എങ്കിൽ കേട്ടോളു ഇനിയെല്ലാം..
ആദ്യം നമ്മളെ കുഴക്കിയ ലക്ഷ്മിയിൽ നിന്നുമാകട്ടെ.
ലക്ഷ്മി വെറും കെട്ടുകഥ ആയിരുന്നു ശരത്.
കെട്ടു കഥയോ.. അപ്പോൾ നമ്മൾ കണ്ട രൂപം.
ആ, രൂപം വേറെ ആരുമായിരുന്നില്ല. ഗൗരി,, ഗൗരി ആയിരുന്നു ലക്ഷ്മിയായി നമുക്ക് മുന്നിൽ വന്നത്.
എന്തൊക്കെയാണി പറയുന്നത് അനീഷ്.
അതെ ശരത്..
നമ്മളെ ലക്ഷിമിയെന്ന ആ ഗെയിംമിലേക്കു ഇറക്കുകയായിരുന്നു ജെയിംസും ഗൗരിയും കൂടി, അതിനവർ തിരഞ്ഞെടുത്തത് നമ്മുടെ ബാഡ് ഹാബിറ്റും,
എന്ത്..
അതെ ശരത്, എല്ലാ തുടങ്ങിയത് ആ ബാറിൽ നിന്നുമാണ്,, ഓർക്കുന്നുണ്ടോ നമ്മൾ ഇത്വരെ മദ്യപിച്ചതിന് ശേഷം ആണ് ഫ്ലാറ്റിനുള്ളിൽ ലക്ഷ്മിയെ കണ്ടിട്ടുള്ളത്. അതായത് നമ്മൾ കഴിക്കുന്ന മദ്യത്തിൽ വലിയൊരളവിൽ ഹാലൂസിനേഷൻ ഗുളികകൾ ചേർത്തിരുന്നു.
ആര്,,
ജെയിംസ്..
എന്തിനു വേണ്ടി..
നിരഞ്ജന്റെ മരണത്തിനു വേണ്ടി,,
അതിനയാൾ ബാറിലെ സപ്പ്ലയേറെയും ഫ്ലാറ്റ് മേൽനോട്ടക്കാരൻ ജോർജേട്ടനേയും കയ്യിലെടുത്തു.
ബാറിലെ സ്പ്ലയെർ അയാളുടെ നിർദ്ദേശമനുസരിച്ചു ഹാലൂസിനേഷൻ ഗുളികകൾ നമ്മുടെ ഓരോ പെഗ്ഗിലും കലർത്തിയായിരുന്നു നമുക്ക് തന്നു കൊണ്ടിരുന്നത്.ആ മൂന്നു ദിവസവും നമ്മൾ ഒരു ഹാലൂസിനേഷൻ മൂഡിലായിരുന്നു അപ്പോൾ ലക്ഷ്മിയായി ഗൗരി നമ്മുടെ മുന്നിലെത്തും. എല്ലാം ഒരു സിനിമാക്കഥ പോലെ കൊണ്ട് പോകുന്നതിൽ അയാൾ വിജയിച്ചു.
അതുകൊണ്ടു അയാളെന്തു നേടി.
ലക്ഷ്മി ഒരു ആത്മാവാണെന്നും ലക്ഷ്മിയെ കൊന്നത് നിരഞ്ജനുമാണെന്ന ഒരു നിഗമനത്തിൽ നമ്മളെയെത്തിച്ചു, നമ്മുടെ ഫ്ലാറ്റിലിട്ടു അയാൾക്ക്‌ നിരഞ്ജനെ വക വരുത്താനുള്ള ഒരു ക്ലിയർ ഡ്രാമ.
അപ്പോൾ ഗൗരി..
ഗൗരി അയാളുടെ ഒരു സഹായി ആണെന്ന് മാത്രം, നിരഞ്ജനെ മുന്നേ അറിയാമെന്നും ഗൗരിയുടെ കൂട്ടുകാരി മരിച്ചത് നിരഞ്ജൻ മൂലമാണെന്നും ഗൗരി വരുത്തി തീർത്തൊരു മറ്റൊരു നാടകം.
അന്ന് അനുപമയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ശരിക്കും ഗൗരിയായിരുന്നു.
അതവരുടെ വേറൊരു പ്ലാൻ ആയിരുന്നു. അന്ന് അനുപമ കൊല്ലപ്പെട്ടിരുന്നെങ്കിൽ നിരഞ്ജൻ അറെസ്റ്റിലാകുമെന്നു അവർക്കു തോന്നിക്കാണും.
എന്താണ് ജെയിംസും നിരഞ്ജനും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നം.
നിരഞ്ജനും ജെയിംസും സുഹൃത്തുക്കളായിരുന്നു, ചെറിയൊരു പ്രിന്റിംഗ് പ്രെസ്സിന്റെ ഉടമയായിരുന്ന ജയിംസിന്റെ വളർച്ചക്ക് കാരണം നിരഞ്ജന്റെ പുസ്തകങ്ങളായിരുന്നു.
പക്ഷെ വളർന്നു വന്ന അനാഥാലയത്തോടുള്ള കടപ്പാടുകൊണ്ടു നിരഞ്ജൻ പുറത്തിറങ്ങാൻ പോകുന്ന തന്റെ കഥകളുടെ പ്രിന്റിംഗ് ഫാദർ ജോൺ കുരിയൻ വഴി പള്ളിയുടെ കീഴിലുള്ള പ്രെസ്സിനെ ഏൽപ്പിക്കുകയായിരുന്നു.
ഏകദേശം ഇരുപത്തഞ്ചു ലക്ഷത്തോളം ലാഭം ഉണ്ടാവുന്ന ആ കരാർ ജെയിംസിനെ വല്ലാതെ ഉലച്ചിരുന്നു.
അതിനെ ചൊല്ലി ജെയിംസും നിരഞ്ജനും തമ്മിൽ ഒത്തിരി തർക്കങ്ങൾ ഉണ്ടായതായി കേൾക്കുന്നു.
അതിൽ നിന്നുമാണ് നിരഞ്ജനെ എന്നന്നേക്കുമായി ഇല്ലാതാക്കുവാൻ ജെയിംസ് ഇറങ്ങി തിരിച്ചത്.
പക്ഷെ നമ്മളെ അതിനയാൾ എങ്ങനെ തിരഞ്ഞെടുത്തു.
ഉത്തരം നേരത്തെ കിട്ടിയവനാണോ ശരത് ചോദ്യം കണ്ടെത്തുവാൻ ബുദ്ധിമുട്ട്.
ഏതായാലും വലിയൊരു അപകടത്തിൽ നിന്നുമാണ് നമ്മൾ രക്ഷപെട്ടത്.
അതെ ശരത്. കുറച്ചു ദിവസം നമ്മളെ മുൾമുനയിൽ നിറുത്തിയ എല്ലാ ചോദ്യങ്ങൾക്കും ഇന്നൊരവസാനം...
ലോകം ഇത്ര ദുരൂഹത നിറഞ്ഞതാണല്ലോ അനീഷ്.
എല്ലാ മനുഷ്യരിലും ദുരൂഹതയുണ്ട് ശരത്.
ഏതായാലും എല്ലാം മംഗളകരമായി അവസാനിച്ചല്ലോ.
അങ്ങനെ പറയാൻ കഴിയില്ലല്ലോ ശരത്.
അതെന്താ,, ഇനിയും.
ലോകം ദുരൂഹത നിറഞ്ഞതല്ലേ ഇനിയും ചിലത് നമ്മെ തേടുന്നു...
(അവസാനിച്ചു ).

നിഴൽ - പാർട്ട്‌ -10

നിഴൽ - പാർട്ട്‌ -10
..................................
ബോധം പോയ അവരെയും കൊണ്ട് ഞങ്ങൾ ശരത്തിന്റെ അങ്കിളിന്റെ ഗസ്റ്റ് ഹൗസിലേക്കു തിരിച്ചു.
സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു.
ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയിൽ ആകെ ഇരുട്ട് പടർന്നിരുന്നു, ആരെങ്കിലും ഞങ്ങളെ ഫോളോ ചെയ്തു വരുന്നുണ്ടോ എന്നോർത്തു ഞങ്ങൾ വല്ലാതെ ഭയന്നിരുന്നു.
മൊത്തത്തിൽ ഒരു നിഗൂഢതയിലൂടെ കടന്നു പോകുന്ന നിമിഷങ്ങൾ എന്ന് തന്നെ പറയാം, എല്ലാത്തിനും ഒരവസാനം
അടുത്തു വരുന്നതായി ഞങ്ങൾക്കു തോന്നി, അതെ മൂനാലഞ്ചു ദിവസമായി ഞങ്ങൾ അനുഭവിച്ചതിനെല്ലാം ഉത്തരം ഈ സ്ത്രീയിൽ നിന്നും ലഭിക്കുമായിരിക്കും.
ഗസ്റ്റ് ഹൗസിന്റെ വലിയ ഗേറ്റിനടുത്തു വന്നപ്പോൾ ശരത് വണ്ടി നിറുത്തി.
എന്തു പറ്റി ശരത്.
ഏയ്‌, ഒന്നുമില്ല. ആ വാച്ചർ കുട്ടപ്പൻ ചേട്ടനെ ഇന്ന് കാണുന്നില്ലല്ലോ.
ശരത്, വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റിനടുത്തെത്തി.
വാച്ചറെ കാണാത്തതു കൊണ്ട് ശരത് തന്നെ ഗേറ്റ് തുറന്നിട്ടു.
ശരത് തിരികെ വന്ന് വണ്ടിയെടുത്തു.
വാച്ചർ എവിടെ പോയി ശരത്.
അയാൾ വല്ലോടുത്തും കുടിച്ചു കിടക്കുന്നുണ്ടാകും.
ഒരു കണക്കിന് അത് നന്നായി ശരത്, അയാളുണ്ടെങ്കിൽ ഇവരെ ഇവിടെ കയറ്റുവാൻ ബുദ്ധിമുട്ടയെങ്കിലോ
അതും ശരിയാ,
ശരത് വണ്ടി ഗസ്റ്റ് ഹൗസിലെ പോർച്ചിലേക്കു കയറ്റി പാർക്ക്‌ ചെയ്തു.
പുറത്തെ ലൈറ്റ് ഇട്ടതിനു ശേഷം ഞാനും ശരത്തും കൂടി അവരെ കാറിൽ നിന്നും മെല്ലെ താങ്ങിയിറക്കി.
ശരത് വാതിൽ തുറന്നു, ഞങ്ങൾ അവരെയും കൊണ്ട് മുകളിലെ മുറിയിലേക്കു പോയി.
ഒരു കസേരയിൽ അവരെ ഇരുത്തിയ ശേഷം ഞങ്ങൾ അവരുടെ കയ്യും കാലും വലിഞ്ഞു മുറുക്കി.
ശരത് ഒരു കുപ്പിയിൽ കുറച്ചു വെള്ളം കൊണ്ടുവന്നു അവരുടെ മുഖത്തേക്കൊഴിച്ചു.
ചെറിയൊരു ഞെരക്കത്തോടെ അവർ കണ്ണ് തുറന്നു,.
ഞാനും ശരത്തും അവരുടെ വികൃതമായ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.
കണ്ണ് തുറന്നു മുന്നിൽ കണ്ട എന്നെയും ശരത്തിനെയും കണ്ടവർ ഭയന്നില്ല.
അവരുടെ കണ്ണുകളിൽ വല്ലാത്തൊരു അഗ്നി ഉള്ളതായി ഞങ്ങൾക്ക് തോന്നി.
നീ ആര്,
ശരത് കുറച്ചു കടുപ്പത്തിൽ ചോദിച്ചു,
അവരൊന്നും മിണ്ടിയില്ല എന്ന് മാത്രമല്ല ശരത്തിനെ ക്രൂരമായി ഒന്നു നോക്കുകയും ചെയ്തു,
ഭയാനകമായ ആ നോട്ടത്തിനു മുന്നിൽ ശരത് ഒന്നു പകച്ചു പോയോ എന്ന് എനിക്കു തോന്നി.
നീ ആര്, എന്തിനാണ് നീ നിരഞ്ജന്റെ കൂടെ കൂടിയിരിക്കുന്നത്, ആരെ കൊല്ലാനാണ് ?
എന്റെ ചോദ്യം അവളിൽ ശരിരത്തിൽ ഒരു ചലനം സൃഷ്ട്ടിച്ചു.
ഒരു അലർച്ചയോടെ അവൾ തറയിൽ ആഞ്ഞ് ചവുട്ടി.
"നിരഞ്ജൻ അവനെ എനിക്കു കൊല്ലണം '
അവളുടെ അലർച്ചയോടുള്ള മറുപടി കേട്ടപ്പോൾ ഞാനും ശരത്തും ഒന്നമ്പരന്നു പോയി.
ഞാൻ അവർക്കു കുടിക്കാനായി വെള്ളം കൊടുത്തു, ശരത് വന്ന് കയ്യിലെ കെട്ടഴിച്ചു,
എന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങിയവൾ ഒറ്റ വലിക്കു കുടിച്ചു തീർത്തു.
ഞാനും അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി പകയുടെ കനലുകൾ എരിയുന്നു.
നീ ആര്,.
ഇത്തവണ എന്റെ ചോദ്യത്തിനും അവൾ വില കൊടുത്തില്ല.
ട്ടേ,, "
പെട്ടെന്നായിരുന്നു ശരത്തിന്റെ കൈത്തലം അവളുടെ മുഖത്തു പതിച്ചത്.
അടി കൊണ്ട ശക്തിയിൽ അവളൊന്നു ആകെ ഉലഞ്ഞു.
ഞാൻ ശരത്തിനെ ഒന്നു നോക്കി.
പിന്നെ, മനുഷ്യന് ക്ഷമക്കൊരു പരിധിയില്ലേ.
എന്റെ നോട്ടത്തിനുള്ള മറുപടി ശരത് പറഞ്ഞു.
അടി കൊണ്ട വേദനയിൽ ആണോ എന്നറിയില്ല അവൾ മുഖം താഴ്ത്തി കുറച്ചു നേരം ഇരുന്നു.
ഞങ്ങളും പിനീടു ഒന്നും ചോദിച്ചതുമില്ല.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.
എന്റെ പേര് ഗൗരി.
ഞങ്ങൾ അവളുടെ മുഖത്തേക്ക് ശ്രദ്ധ കൊടുത്തു, അവൾ പറഞ്ഞു തുടങ്ങിയ സ്ഥിതിക്ക് ഞങ്ങളുടെ സംശയങ്ങൾ ചോദിച്ചു തുടങ്ങി.
ഗൗരി, ഞങ്ങൾ ഗൗരിയുടെ ശത്രുക്കൾ അല്ല, ഞങ്ങൾ കുറച്ചു ദിവസമായി അനുഭവിക്കുന്ന കുറെ വിഷമങ്ങൾക്കു തനിക്കു ഉത്തരം നൽകുവാൻ കഴിയും.
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾ ചോദ്യഭാവത്തിൽ എന്നെയൊന്നു നോക്കി.
പറ ഗൗരി, നിരഞ്ജനെ തനിക്കു എങ്ങനെ അറിയാം,
എനിക്കു നിരഞ്ജനെ അറിയുമെന്നു നിങ്ങൾക്ക് എങ്ങനെ അറിയാം.
ഞങ്ങൾക്കെല്ലാം ഗൗരി താൻ ഇനി ഒന്നും ഒളിക്കണ്ട, നിരഞ്ജന്റെ സഹായി ആയി പ്രവർത്തിക്കുന്നതിൽ തനിക്കെന്തു നേട്ടം എന്ന് ഞങ്ങൾക്കറിയണം.
തു,, ' നിരഞ്ജന്റെ സഹായി,
എനിക്കവന്റെ ചോരയാണ് വേണ്ടത്.
പെട്ടെന്നുള്ള അവളുടെ മറുപടി കേട്ടു ഞാനും ശരത്തും ഒന്നമ്പരന്നു.
തലയിലെ തട്ടം വലിച്ചിളക്കി മുടി മുകളിലേക്ക് വാരി കെട്ടി അവളിൽ ഒരു ക്രൂര ഭാവം സൃഷ്ട്ടിച്ചു.
ഇടത് വശത്തുള്ള പൊള്ളലു പോലെയുള്ള കറുത്ത പാടുകളിൽ അവൾ വിരലുകൾ ഓടിച്ചു.
ഞാനും ശരത്തും ഒന്നു പരസ്പരം നോക്കി.
താൻ, താനെന്തിനാ നിരഞ്ജനെ കൊല്ലാൻ നടക്കുന്നത്.
ശരത് കുറച്ചു ആകാംഷയോടെ അവളോട്‌ ചോദിച്ചു.
എനിക്കവനെ കൊല്ലണം, എന്റെ കൊതി തീരും വരെ എനിക്കവനെ കൊല്ലണം.
നിരഞ്ജനോട് ഗൗരിക്ക് ഇത്ര പകയെന്തിനാണ്.
രണ്ടുമിനിട്ടു ഒന്നും മിണ്ടാതെ തല കുനിച്ചിരുന്ന ഗൗരിയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു ഒഴുകിയിരുന്നു.
ഗൗരിക്ക് ഞങ്ങളോടെല്ലാം തുറന്നു പറയാം, ഞങ്ങളുടെ എല്ലാ സഹായവും കുട്ടിക്കുണ്ടാകും,
എന്റെ ഉറപ്പോടു കൂടിയ വാക്കുകൾ കൂടിയായപ്പോൾ ഗൗരി പറഞ്ഞു തുടങ്ങി.
അരുണിമ, "
ഹൈദരാബാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനയിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്, ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണ്. അമ്മയും അനിയനും മാത്രമേ അരുണിമക്കുണ്ടായിരുന്നുള്ളു. ഒരുമിച്ചുള്ള ജോലിയും താമസവും ഞങ്ങളെ പെട്ടെന്ന് അടുപ്പത്തിലാക്കി.
അരുണിമ നന്നായി കവിതകൾ എഴുതുമായിരുന്നു, എഴുതാറുണ്ടെങ്കിലും അവൾ തന്റെ രചനകൾ ഒന്നും തന്നെ വേറെ ആരെയും കാണിച്ചിരുന്നില്ല. ഒരിക്കൽ അരുണിമ എന്റെ നിർബന്ധത്തിനു വഴങ്ങി അവളുടെ ഫേസ്ബുക് അക്കൗണ്ടിൽ അവളുടെ ഒരു കവിത പോസ്റ്റ്‌ ചെയ്തു. നിരഞ്ജൻ ആ കവിത വായിച്ചു അരുണിമക്ക്
അയാളുടെ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു.
പിന്നെ പരസ്പരം കവിതകൾ അയച്ചും തെറ്റ് തിരുത്തിയും അവർ അവരുടെ ബന്ധം വളർത്തി, പിനീടത് പ്രണയത്തിന്റെ വക്കിലെത്തി. നിരഞ്ജൻ ആളൊരു നല്ല മനുഷ്യൻ ആണെന്നെ എനിക്കും തോന്നിയതു, അതുകൊണ്ട് തന്നെ അവരുടെ ബന്ധത്തിന് ഞാൻ എന്നും കൂടെയുണ്ടായിരുന്നു.
ഒരു ദിവസം അവളെ കാണുവാനും സംസാരിക്കുവാനുമായി നിരഞ്ജൻ വരുന്നുണ്ടെന്നറിഞ്ഞു. അന്നവൾ ലീവ് എടുത്തു നിരഞ്ജന് വേണ്ടി കാത്തിരുന്നു. അന്ന് ഓഫീസിൽ തിരക്ക് ജോലിയുള്ളതിനാൽ എനിക്കു പോകേണ്ടി വന്നു.
വൈകീട്ട് റൂമിൽ വരുമ്പോൾ ഞാൻ കണ്ടത് പിച്ചി ചീന്തിയ നിലയിൽ കണ്ട എന്റെ അരുണിമയെ ആണ്.
അന്നൊരുപാട് അവൾ കരഞ്ഞു, നിരഞ്ജനിൽ നിന്നുണ്ടായ ആ അനുഭവം അവളെ മൂന്നാമത്തെ ദിവസം റെയിൽവേ ട്രാക്കിലെ ചിന്നി ചിതറിയ മാംസ കഷ്ണങ്ങളാക്കി മാറ്റിയിരുന്നു.
പകയായിരുന്നു പിനീട്‌ മനസ് മുഴുവൻ എനിക്കയാളോട്, പിന്നെ എനിക്കു മനസിലായി, നിരഞ്ജൻ അയാളൊരു സൈക്കോ ആണെന്ന്.
നിരഞ്ജൻ ഒരു സൈക്കോയോ.
അതെ, he is a psycho.
കഥകളെഴുതി പെണ്ണുങ്ങളുടെ മനസ്സിൽ കയറിക്കൂടും എന്നിട്ട് പ്രണയം നടിച്ചു അവരെ പിച്ചി ചീന്തുന്ന ഒരു psycho criminal ആണ് അയാൾ.
പക്ഷെ എന്തുകൊണ്ട് അയാൾ അരുണിമയെ കൊന്നില്ല,
എന്തു കൊണ്ടാണ് അയാൾ ലക്ഷ്മിയെ കൊന്നത്.
ഗൗരിയുടെ മറുപടി എടുത്തടിക്കുന്നത് പോലെ ആയിരുന്നു.
അത് മാത്രമോ, അനുപമയോ.
ഒരു നെടുവീർപ്പോടെ ഞാനും ശരത്തും ഗൗരിയുടെ ചോദ്യങ്ങൾക്കു മുന്നിലിരുന്നു.
ലക്ഷ്മിയെ എനിക്കു രക്ഷിക്കുവാൻ ആയില്ല, പക്ഷെ അനുപമയെ എനിക്കു അയാളിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞു.
അപ്പോൾ ഇന്നലെ ഡ്യൂ ലാൻഡ് റെസിഡെൻസിയിൽ വച്ചുണ്ടായ ആക്രമണത്തിൽ ഗൗരി എങ്ങനെ അനുപമയെ രക്ഷിച്ചു.
അനുപമയെയും കൂട്ടി നിരഞ്ജൻ വരുന്നത് ഞാൻ കാത്തിരിക്കുകയായിരുന്നു. നിങ്ങളുടെ തൊട്ടപ്പുറത്തുള്ള മുറിയിൽ ഞാനുണ്ടായിരുന്നു, നിരഞ്ജനുള്ള മരണം ഉറപ്പാക്കി കൊണ്ട്.
അനുപമയെയും കൊണ്ടു നിരഞ്ജൻ മുറിയിലേക്കു കയറിയതും ഞാൻ എന്റെ മുറിയിൽ നിന്നും ഇറങ്ങി, പക്ഷെ നിങ്ങൾ രണ്ട് പേരും എന്റെ ലക്ഷ്യത്തെ കുറച്ചു താമസിപ്പിച്ചു. പിനീടു നിങ്ങൾ നിരഞ്ജന്റെ മുറിയുടെ അടുത്തു നിന്നും കുറച്ചു നീങ്ങിയപ്പോൾ ആണ് എനിക്ക് സമയം കിട്ടിയത്.
കാളിംഗ് ബെല്ലടിച്ചു നിരഞ്ജനെ വിളിച്ചു, വാതിൽ തുറന്നതും ഞാൻ നിരഞ്ജനെ പർദയിലൊളിപ്പിച്ച കത്തി വീശുകയായിരുന്നു.
എന്റെ ലക്ഷ്യം പിഴച്ചു കയ്യിലെ കത്തി തെറിച്ചു താഴേക്ക്‌ പതിച്ചു.
എന്റെ ലക്ഷ്യം പിഴച്ചപ്പോൾ നിരഞ്ജന്റെ മുറിയിൽ നിന്നും ഞാൻ പുറത്തേക്കു കടന്നു.
പിന്നെ ആരാണ് അപ്പോൾ അനുപമയെ ആക്രമിച്ചത്,..
എന്നിൽ നിന്നും ഉണ്ടായ അറ്റംപ്റ് നിരഞ്ജനിലെ സൈക്കോ ക്രിമിനലിനെ ക്രൂരത ആഴത്തിലുള്ളതാക്കി, അതായിരിക്കും അപ്പോൾ തന്നെ നിരഞ്ജൻ അനുപമയെ ആക്രമിച്ചു കൊല്ലാൻ നോക്കിയതും, പക്ഷെ അനുപമ പുറത്തേക്കു കടന്നതും നിങ്ങൾ അവളുടെ രക്ഷക്കായി എത്തി. നിങ്ങളുടെ സാന്നിധ്യം മനസിലാക്കിയ നിരഞ്ജൻ അവിടെനിന്നും രക്ഷപ്പെട്ടുകാണും.
ഗൗരി പറഞ്ഞത്
ഒരു സിനിമാ കഥ പോലെ എല്ലാം കേട്ടിരുന്ന ഞങ്ങൾ കുറച്ചു നേരത്തേക്ക് നിശബ്ദമായി പോയി.
ഞാൻ മുറി വിട്ടു പുറത്തിറങ്ങി, ശരത് ഒരു സിഗരറ്റിനു തിരി കൊളുത്തി.
അനീഷ് ഇനിയെന്താ പ്ലാൻ.
എന്ത്.
നമുക്ക് അറിയേണ്ടതെല്ലാം കിട്ടിയില്ലേ ഇനിയിപ്പോ,..
ഇനിയിപ്പോ.
നമുക്ക് ഒന്നും തന്നെ ഇതിൽ ചെയ്യാനില്ല അനീഷ്, ലക്ഷ്മി ചത്തതോ ചത്തു. നിരഞ്ജൻ അയാളെവിടെയെങ്കിലും പോട്ടെ.
പോട്ടെ,, പക്ഷെ, നാളെ ഇത് നിന്റെ അനിയത്തിക്കോ അല്ലെങ്കിൽ നിന്റെ കുടുംബത്തിലുള്ളവർക്കോ സംഭവിച്ചാൽ.
അത് പിന്നെ,
സഹിക്കാൻ പറ്റില്ല ശരത്, നമ്മളൊക്കെ മനുഷ്യന്മാരായി പോയില്ലേ.
അയാളെങ്ങനെ ആണ് ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചേർന്നത്.
അത്, നിരഞ്ജന് മാത്രമേ അറിയൂ ശരത്.
പക്ഷെ ഒന്നുണ്ട്, ശരത് എങ്ങനെയെങ്കിലും നിരഞ്ജനെ നമുക്ക് കണ്ടെത്തിയേ പറ്റു, നമുക്ക് വേണ്ടിയല്ല ലക്ഷ്മി എന്ന ആ പെൺകുട്ടിയുടെ ആത്മാവിനു വേണ്ടി.
ഉം, പക്ഷെ എങ്ങനെ..
ഇപ്പോൾ, നമ്മൾ രണ്ട് പേരല്ല നിരഞ്ജനെ തേടുന്നത്. ഒരാളും കൂടി വന്നിരിക്കുന്നു.
ശരത് ഗൗരിയുടെ കാലിലെ കെട്ടഴിച്ചു.
ഗൗരിക്ക് ഇനി വേണമെങ്കിൽ പോകാം, ഞങ്ങൾക്കു അറിയേണ്ടത് എല്ലാം ഗൗരി പറഞ്ഞു കഴിഞ്ഞു.
എനിക്കറിയാം നിങ്ങളും നിരഞ്ജനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു.
ഞാനും നിങ്ങളുടെ കൂടെ നില്ക്കാം. നമ്മുടെ ലക്‌ഷ്യം ഒന്നല്ലേ.
അത്, ഗൗരിയുടെ ഇഷ്ടം.
പക്ഷെ, അനീഷ് അയാളെ ഇനി എവിടെ പോയി കണ്ടെതെനാണ്, പോരാത്തതിനു അനുപമയുടെ കേസിൽ പോലീസും കൂടി നിരഞ്ജന്റെ പുറകിലുണ്ട്.
തീർച്ചയായും അയാൾ ഇവിടം വിട്ടു എവിടെയെക്കെങ്കിലും മുങ്ങിയിട്ടുണ്ടാകും...
ഉം, നിരഞ്ജനെ കണ്ടെത്തുക അത്ര എളുപ്പമല്ല,
ഗൗരി കൂട്ടിച്ചേർത്തു.
അതിനൊരു പ്ലാൻ ഉണ്ട്, ഒരു പെണ്ണ് വിചാരിച്ചാലെ നിരഞ്ജൻ എവിടെ ആണെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളു.
അതെങ്ങനെ..
നീ ഇത് കണ്ടോ..
ഇത് നമ്മുടെ ഓഫീസിലെ മായ കുര്യൻ അല്ലെ,
അതെ..
മായയുടെ അനുവാദത്തോടെ നമ്മൾ നിരഞ്ജനെ കുടുക്കാൻ പോകുന്നു.
അതെങ്ങനെ..
മായയുടെ ഐഡിയിൽ നിന്നും ഇപ്പോൾ ഒരു മെസ്സേജ് നിരഞ്ജന്റെ ഫേസ്ബുക് അക്കൗണ്ടിലേക്കു നമ്മൾ അയക്കും.
അതിനു മായ ഇതിനു സമ്മതിക്കുമോ.
ഞാൻ മായയോട് ഇത് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.
ഓ, അപ്പോൾ പ്ലാൻ നീ നേരത്തെ കണക്കു കൂട്ടി വച്ചിരിക്കുകയാണല്ലേ.
ഉം.
ശരത് ഫോൺ എടുത്തു മായയെ വിളിച്ചു. സംസാരിച്ചു.
ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ മായ എന്നെ തിരിച്ചു വിളിച്ചു.
ഹലോ മായ, എല്ലാം ഒക്കെ അല്ലെ.
ഓക്കെയാണ് അനീഷ്,
ഗുഡ്, പിന്നെ എന്തായിരുന്നു ആ മെസേജ്
"ഹായ് നിരഞ്ജൻ,
എഴുത്തെല്ലാം സൂപ്പർ ആകുന്നുണ്ട്. "
(തുടരും )

Aneesh

നിഴൽ പാർട്ട്‌ - 9



അനീഷ് നീ എന്തു വിഡ്ഢിത്തം ആണ് ഈ പറയുന്നത്, ആ തട്ടമിട്ട സ്ത്രീ എങ്ങനെ നിരഞ്ജൻ ആകും.
ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ശരത് കുറച്ചു നീരസ ഭാവത്തിൽ എന്നോട് ചോദിച്ചു.
ശരത് വേഗം, എത്രയും പെട്ടെന്ന് തന്നെ നമുക്ക് ഹോസ്പിറ്റലിൽ എത്തണം.
ഒരുപക്ഷെ ആ സ്ത്രീ അത് വേറെ ആരെങ്കിലും ആയിക്കൂടെ.
അവർ ആരെങ്കിലും ആകട്ടെ അത് നമുക്ക് പിനീട് കണ്ടെത്താം,
പിന്നെ അവരെങ്ങനെ കില്ലർ ആകും.
ഹോ എന്റെ ശരത് നീയൊന്നു വേഗം ഓടിക്കാമോ, ചോദ്യമൊക്കെ പിന്നെ.
ഹോസ്പിറ്റലിൽ എത്തട്ടെ എല്ലാത്തിനും ഉത്തരം ഉണ്ടാകും.
ദേഷ്യത്തിലുള്ള എന്റെ മറുപടി കേട്ടിട്ടായിരിക്കണം ശരത് മുഖം ഒന്ന് കറുപ്പിച്ചു, വണ്ടിയുടെ ആക്സിലേറ്റർ പെട്ടെന്ന് കൂട്ടുകയും ചെയ്തു.
ഏകദേശം ഒരു പതിനഞ്ചു മിനുറ്റു കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.
കാറിൽ നിന്നും ഇറങ്ങിയ ഞാനും ശരത്തും നേരെ അനുപമയുടെ അടുത്തേക്ക് പോയി.
ഞങ്ങൾ ചെല്ലുമ്പോൾ പോലീസ് അനുപമയുടെ മൊഴിയെടുക്കാൻ എത്തിയിട്ടുണ്ടായിരുന്നു.
ഞങ്ങളെ കണ്ടതും S.I ശങ്കർ വല്ലാത്തൊരു നോട്ടം നോക്കി.
എന്താടാ ഈ സമയത്ത്.
അല്ല സാർ ഇതിലെ പോയപ്പോൾ ഞങ്ങൾ വെറുതെ ഒന്ന് കേറിയെന്നോളു.
ശരത് കുറച്ചു പേടിയോടെ മറുപടി പറഞ്ഞു.
ഹോ അയാളുടെ ഒരു ദഹിപ്പിക്കുന്നൊരു നോട്ടം,
ശരത് SI ശങ്കർ പോയതിനു ശേഷം ശരത് എന്നോടായി പറഞ്ഞു.
മൊഴിയെടുത്തു പോലീസ് പോയതിനു ശേഷം ഞങ്ങൾ അനുപമയുടെ ഏട്ടൻ ഹരിയുമായി കുറച്ചു നേരം സംസാരിച്ചു.
അനുപമ പോലീസിനോട് പറഞ്ഞ കാര്യങ്ങൾ എല്ലാം ഞങ്ങൾ ഹരിയോടു ചോദിച്ചു.
ഹരി എന്താണ് ശരിക്കും സംഭവിച്ചത്,
അനീഷ് അവൾ ഇപ്പോഴും നോർമൽ ആയിട്ടില്ല എന്റെ കുട്ടി ആകെ ഭയന്നിരിക്കുകയാണ്.
നിരഞ്ജനിൽ നിന്നും ഇങ്ങനെ ഒരു,
ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.
ഹരി, ഞങ്ങൾക്കു ഹരിയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.
ഫ്ലാറ്റിൽ ഞങ്ങൾക്കുണ്ടായ അനുഭവം തൊട്ടു ഡ്യൂ ലാൻഡ് റെസിഡെൻസിയിൽ ഞങ്ങൾ നിരഞ്ജനെ ഫോളോ ചെയ്തു വന്നത് വരെ ഞങ്ങൾ ഹരിയോട് പറഞ്ഞു.
ഹരിയെല്ലാം ഭയത്തോടെ കേട്ടിരുന്നു.
ഹരി എങ്ങനെയാണു നിരഞ്ജനും അനുപമയും അടുപ്പത്തിലായത്.
അനുപമ ചെറുപ്പം തൊട്ടേ എഴുതുമായിരുന്നു, ഫേസ്ബുക് ഗ്രൂപുകളിൽ സജീവമായതോടെ ആണ് നിരഞ്ജനുമായി അവൾ അടുക്കുന്നത്, പിനീട് അത് പ്രണയമായി മാറുകയായിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന അവളുടെ എല്ലാം ആഗ്രഹങ്ങളും ഞാൻ സാധിച്ചു കൊടുത്തിരുന്നു, നിരഞ്ജനുമായുള്ള പ്രണയം അറിഞ്ഞപ്പോൾ ഞാൻ അവളെ എതിർത്തിരുന്നു.
പക്ഷെ അവളുടെ വാശിക്ക് മുന്നിൽ എനിക്കു പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല.
നിരഞ്ജന്റെ ഫാമിലിയും മറ്റും.
നഫാമിലി എന്നു പറയാൻ അയാൾക്ക്‌ ആരുമില്ലായിരിന്നു, പഠിച്ചതും വളർന്നതും ഒരു ഓർഫനേജിൽ ആണെന്നാണ് പറഞ്ഞത്.
അതിൽ കൂടുതൽ ഒന്നും ഹരി നിരഞ്ജനെ കുറിച്ചു അന്വേഷിച്ചില്ലേ.
അന്വേഷിച്ചു..
നിരഞ്ജൻ പറഞ്ഞത് അനുസരിച്ചു ഞാൻ
നിരഞ്ജൻ വളർന്ന ഓർഫനേജിൽ പോയി. അവിടെ ഉള്ളവർക്ക് നിരഞ്ജനെ കുറിച്ചു വളരെ നല്ല അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ നിരഞ്ജനിൽ നിന്നും ഇത്തരത്തിൽ ഒരു അക്രമം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഭാഗ്യം കൊണ്ടാണ് എന്റെ കുട്ടി രക്ഷപെട്ടത്.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഹരിയുടെ വാക്കുകൾ കണ്ണ്നീരായി മാറിയിരുന്നു.
മുഖം പൊത്തി കരയുന്ന ഹരിയെ സമാധാനിപ്പിക്കാൻ ഞങ്ങൾ ഏറെ പാടുപെട്ടു.
ഹോസ്പിറ്റലിലെ വിസിറ്റേഴ്സ് റൂമിൽ ഞാനും ശരത്തും കുറച്ചു നേരം ഇരുന്നു.
ഹരിയുടെ അവസ്ഥ കണ്ടിട്ട് വളരെ വിഷമം തോന്നുന്നു അനീഷ്..
അതെ, ശരത്..
ഇനിയെന്താണ് പ്ലാൻ.
എന്തു പ്ലാൻ.
സമയം ഇപ്പോൾ പതിനൊന്നു മണി, തിരിക്കണ്ടേ.
ശരത്, നമ്മൾ തേടി വന്ന ആളെ നമ്മൾ കണ്ടില്ലല്ലോ.
ആരെ, ആ സ്ത്രീയെയോ. ?
സ്ത്രീ മണ്ണാങ്കട്ട , ഒക്കെ നിന്റെ ഓരോ തോന്നൽ ആണ് അനീഷ്,.
ഓ, ഇപ്പോൾ എല്ലാം എന്റെ മാത്രം തോന്നലായോ ശരത്.
പിന്നെ അല്ലാതെ.
ഉം,, അതെ ശരത് എല്ലാം എന്റെ തോന്നലുകൾ ആകാം.
ചിലപ്പോൾ ഈ തോന്നലുകൾ സത്യവും ആകാം, നീ സർ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കേസ് ഡയറി വായിച്ചിട്ടുണ്ടോ ശരത്.
"The game of shadow "
'നിഴലാട്ടം '
ഇരുട്ടിന്റെ മറയിൽ കുറ്റവാളി എത്ര തന്നെ ഒളിച്ചാലും അവരറിയാതെ അവരുടെ നിഴൽ എപ്പോഴും വെളിച്ചത്തിൽ ആയിരിക്കും,
നിന്റെ ഇത്തരത്തിലുള്ള സൈക്കോ ചിന്തകൾ കേൾക്കാൻ എനിക്കു തീരെ ഇന്ട്രെസ്റ്റ് ഇല്ല മോനേ, അതുകൊണ്ട് ഞനൊരു ചായ കുടിച്ചിട്ട് വരാം, നീ നിഴലിനെയും തപ്പി ഇവിടെ ഇരുന്നോ.
സമയം ഏതാണ്ട് പന്ത്രണ്ടു മണിയായിട്ടും
ശരത്തിനെ കണ്ടില്ല, താഴെയിരുന്നു നിമ്മിയുമായി ചാറ്റിംഗിൽ ആയിരിക്കും.
ഉറക്കം എന്നെ വല്ലാതെ ശല്യം ചെയ്തപ്പോൾ എഴുന്നേറ്റു ഒന്ന് നടക്കാം എന്ന് വിചാരിച്ചു.
ചുറ്റിക്കറങ്ങി അനുപമയുടെ റൂമിനു അടുത്തെത്തിയപ്പോൾ ഹരിയും ഒരു ബന്ധുവും സംസാരിച്ചിരിക്കുന്നത് കണ്ടു.
എല്ലാം തുറന്നു പറഞ്ഞപ്പോൾ ആ സ്ത്രീയുടെ കാര്യം കൂടി ഹരിയെ ധരിപ്പിക്കുവാൻ ഞങ്ങൾ മറന്നു പോയിരുന്നു.
ഇനി ചെന്നു പറഞ്ഞു ഹരിയെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഞാൻ തിരിച്ചു നടന്നു.
തിരികെ വന്ന് വിസിറ്റേഴ്സ് റൂമിൽ ഇരുന്നു, ഇനിയിപ്പോ ശരത് പറഞ്ഞത് പോലെ എല്ലാം ഒരു തോന്നൽ ആയിരിക്കാം, റെസിഡെൻസിയിൽ കണ്ട ആ സ്ത്രീ ഒരുപക്ഷേ വേറെ ആരെങ്കിലും ആയിരിക്കും.
വെറുതെ ഒരു തോന്നലിന്റെ പുറത്തു ഉറക്കമൊഴിച്ചു ഇരിക്കുന്നതിൽ വല്ലാത്തൊരു നിരാശ എനിക്കും തോന്നി.
രാത്രിയിലെ നനുത്ത കാറ്റ് വീശിയപ്പോൾ എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി,ഞാൻ പതുക്കെ ഒന്നു മയങ്ങി.
എപ്പോഴോ ഒന്നു കണ്ണ് തുറന്നു,
കണ്ണൊന്നു മിന്നി വീണ്ടും അടച്ച ആ നിമിഷം..
ഒരു കറുത്ത രൂപം മുന്നിലൂടെ ഒന്നു ഓടി പോയ പോലെ.
ഞെട്ടിയെഴുനേറ്റു ഞാൻ കണ്ണൊന്നു തിരുമി, അല്ല തോന്നലല്ല അത് ആ സ്ത്രീ,
അത് തന്നെ..
ഞാൻ പെട്ടെന്ന് മുന്നോട്ടു ചാടിയെഴുന്നേറ്റു,
എന്റെ മുന്നിലായി അവർ അനുപമയുടെ മുറി ലക്ഷ്യമാക്കി നീങ്ങുന്നത് കണ്ടു.
ഞാനും അവരുടെ പിന്നാലെ പാഞ്ഞു.
ഉറക്കച്ചടവോടെ ഓടുന്നതിനു ഇടയിൽ കാല് ഒരു കസേരയിൽ തട്ടി.
ഒച്ച കേട്ടു തിരിഞ്ഞു നോക്കിയ അവർ,
എന്നെ കണ്ടു നേരെ അനുപമയുടെ മുറിയുടെ മുന്നിൽ നിന്നും നേരെ കോണിപ്പടികൾ വഴി താഴോട്ട് ഇറങ്ങി.
തൊട്ടു പിന്നിലായി ഞാൻ ഉള്ളത് കൊണ്ട് അവരുടെ നടത്തത്തിനു കുറച്ചു വേഗത കൂട്ടി.
എങ്ങനെയെങ്കിലും അവരെ പിടിച്ചേ മതിയാകു,.. കോണിപ്പടികൾ പെട്ടെന്ന് ചാടിയിറങ്ങി ഞാൻ മുന്നോട്ടു കുതിച്ചു.
ഒരു നിമിഷം പോലും തികച്ചു വേണ്ടി വന്നില്ല എനിക്കു താഴെ ഫ്ലോറിൽ എത്തുവാൻ.
പക്ഷെ താഴെയെത്തിയ ഞാൻ അവരെ അവിടെയെങ്ങും കണ്ടില്ല.
ഇത്ര പെട്ടെന്ന് ഇവർ എങ്ങനെ രെക്ഷപെട്ടു എന്ന് ചിന്തിച്ചു നിൽകുമ്പോൾ, തൊട്ടപ്പുറത്തു നിന്നും " ട്ടേ " എന്നൊരു ഒച്ച കേട്ടു.
ഒച്ച കേട്ട ഭാഗത്തേക്കു ഓടിചെന്നു നോക്കുമ്പോൾ ആ സ്ത്രീ താഴെ മുഖം പൊത്തി വീണുകിടക്കുന്നത് കണ്ടു.
ശരത് കയ്യിൽ ഒരു കോലുമായി അടുത്തുണ്ട്.
ചത്ത് കാണുമോടാ "
നീ കറക്റ്റ് സമയത്തു തന്നെ എത്തിയല്ലോ ശരത്.
നിലത്തു വീണു കിടന്ന ആ സ്ത്രീയുടെ മുഖത്തെ തട്ടം ശരത് എടുത്തു മാറ്റി.
ആ മുഖം കണ്ടു ഞാനും ശരത്തും വിറച്ചു പോയി,,
മുഖം പാതി പൊള്ളി കരിഞ്ഞ ഒരു മുഖം.
(തുടരും )
പാർട്ട്‌ -8

നിഴൽ പാർട്ട്‌ - 8



നിലത്തു കിടന്നു പിടയുന്ന അനുപമയെ ഞാനും ശരത്തും കൂടി കോരിയെടുത്തു നേരെ താഴേക്ക്‌ കുതിച്ചു.
അനുപമ അപ്പോഴും അവളുടെ വലതു കൈ കഴുത്തിന്‌ ചുറ്റി പിടിച്ചിരുന്നു
താഴെ ഹോട്ടലിന്റെ മാനേജരും മറ്റും ജീവനക്കാരും എന്താ സംഭവം എന്നറിയാതെ വല്ലാതെ പരിഭ്രമിച്ചു,
ഫ്ലോർ നിറയെ രക്തം ഒഴുകി കൊണ്ടേയിരുന്നു.
ശരത് വേഗം വണ്ടിയെടുത്തു.
ഞാൻ അനുപമയെ ഉള്ളിൽ കിടത്തി അരികിൽ ഞാൻ ഇരുന്നു.
വലിയ ഹോൺ മുഴക്കി ശരത് തിരക്കിനിടയിൽ വണ്ടി നേരെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.
ഞാൻ അനുപമയുടെ തല എന്റെ മടിയിൽ കിടത്തി.
അപ്പോഴാണ് ഞാൻ അത് കണ്ടത്.
ഒന്നേ നോക്കിയുള്ളൂ ഞാൻ.
കഴുത്തിൽ കത്തി കൊണ്ട് ആഴ്ന്നിറങ്ങിയിരിക്കുന്നു.
ശരത് വേഗം ഇവൾക്കൊന്നും സംഭവിക്കരുത്.
അനീഷേ നീ വേഗം സീറ്റിലെ തുണിയെടുത്തു കഴുത്തിലായി ചുറ്റു.
ഞാൻ വേഗം സീറ്റിൽ നിന്നും തുണിയെടുത്തു അനുപമയുടെ കഴുത്തിൽ ചുറ്റി.
അനുപമയുടെ കണ്ണുകൾ പാതി അടഞ്ഞ് തുടങ്ങിയിരുന്നു.
അനുപമ അനുപമ ഞാൻ കവിളിൽ കൊട്ടികൊണ്ടിരുന്നു.
ഉം, ഉം എന്നൊരു മൂളക്കം മാത്രമേ അവളിൽ നിന്നും ഉണ്ടായിരുന്നുള്ളു.
ശരത് വേഗം...
ശരത് വേഗം ഹോസ്പിറ്റലിനു ഉള്ളിലേക്ക് വണ്ടിയോടിച്ചു കയറ്റി.
ഐ, സി, യു വിനു മുന്നിൽ ഞാനും ശരത്തും അക്ഷമരായി കാത്തു നിന്നു.
സിസ്റ്റർമാർ ഇടയ്ക്കു ഓരോ പേപ്പറിൽ ഒപ്പ് മേടിക്കുവാനും മരുന്നിന്റെ ഡീറ്റെയിൽസ് പറയാനും പുറത്തു വന്നതല്ലാതെ അനുപമക്ക് എങ്ങനെ ഉണ്ടെന്നു പറഞ്ഞില്ല.
ഒടുവിൽ ഡോക്ടർ പുറത്തു വന്നപ്പോൾ ശരത് ആണ് ചാടി കയറി ചോദിച്ചത്.
ഡോക്ടർ ആ കുട്ടിക്ക് എങ്ങനെ ഉണ്ട്.
നിങ്ങളാണോ ആ കുട്ടിയെ കൊണ്ട് വന്നത്,
അതെ ഡോക്ടർ.
എന്റെ ക്യാബിനിലേക്കു ഒന്ന് വരൂ.
ഞാനും ശരത്തും ഭയത്തോടെ ഡോക്ടറുടെ ക്യാബിനിൽ ചെന്നു.
എന്താണ് സംഭവിച്ചത് ഡോക്ടർ.
ഞാൻ ഡോക്ടറോട് ചോദിച്ചു.
ഒന്നും പറയാറായിട്ടില്ല ജീവൻ കിട്ടുമോ എന്ന് നമുക്ക് പ്രാർത്ഥിക്കാം കത്തി കൊണ്ട് ആഴത്തിൽ കഴുത്തിന്‌ മുറിവ് പറ്റിയിട്ടുണ്ട്, സീരീയസ് എന്ന് തന്നെ പറയാം, അന്നാലും നിങ്ങൾ തക്ക സമയത്തു തന്നെ എത്തിച്ചു.
അന്ന് രാത്രി ഞങ്ങൾ ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി.
രാത്രി തന്നെ അനുപമക്ക് രണ്ട് സർജറി കഴിഞ്ഞിരുന്നു.
എങ്കിലും ഡോക്ടർമാർ ഒന്നും വിട്ടു പറയുന്നുണ്ടായിരുന്നില്ല.
കസേരയിൽ ഇരുന്നു ഉറങ്ങിയ എന്നെ തട്ടി വിളിച്ചാണ് ശരത് അത് പറഞ്ഞത്.
അനുപമക്ക് കുഴപ്പമൊന്നുമില്ല.
അത് കേട്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്‌ എന്ന് പറയാം.
ഒരു ജീവൻ രക്ഷിക്കുവാൻ ഇത്രയും ഓടിയതിൽ ഇപ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.
രാവിലെ ഡോക്ടർ വന്നതിനു ശേഷം ഞാനും ശരത്തും ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി.
ഞങ്ങൾ രണ്ടുപേരും നന്നായി ഷീണിച്ചിട്ടുണ്ടായിരുന്നു..
പോകും വഴി കണ്ട കോഫി ഷോപ്പിലേക്ക് ശരത് വണ്ടി ഒതുക്കി.
നിരഞ്ജൻ, നമ്മൾ അത് വിട്ടു പോയി അനീഷേ, അയാൾ എവിടെ ?നമ്മളത് പിന്നീടു ചിന്തിച്ചുമില്ല.
ശരിയാണ് ശരത് അനുപമയുടെ ആ അവസ്ഥ കണ്ടു അവളെ രക്ഷിക്കാൻ ഓടുന്ന ഒട്ടാത്തിനിടയിൽ നിരഞ്ജനെ നമ്മൾ മറന്നു.
ശരത് വേഗം ഫോൺ എടുത്തു മാനേജരെ വിളിച്ചു.
ഹെലോ രാകേഷ്.
ഹെലോ, ശരത് നിങ്ങളെവിടെ ആണ്, ആ കുട്ടിക്ക് എങ്ങനെ ഉണ്ട്,
കുഴപ്പം ഒന്നുമില്ല രാകേഷ്.
പിന്നെ രാകേഷ് ആ കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന ആളെവിടെ എന്നറിയോ.
ശരത്, അയാളെകുറിച്ചു ഒരു വിവരവും ഇല്ല, മുറിയിൽ അയാളുടേതായ ഒന്നും തന്നെ പോലീസിന് കിട്ടിയതുമില്ല.
ഓക്കെ രാകേഷ്..
അനീഷേ നിരഞ്ജൻ അവിടെയൊന്നുമില്ല.
എനിക്ക് തോന്നി ശരത്, ആദ്യകാഴ്ചയിൽ തന്നെ അയാളിൽ ഞാൻ എന്തൊക്കെയോ ദുരൂഹത കണ്ടിരുന്നു.
ഇനി ഒരുപക്ഷേ നിരഞ്ജൻ ആയിരിക്കുമോ അനുപമയെ കൊല്ലാൻ ശ്രമിച്ചത്.
ഒന്നിനും ഒരു വ്യക്തത കിട്ടുന്നില്ല ശരത്.
എനിക്ക് വയ്യ അനീഷ് ഇതിന്റെ പുറകെ ഇങ്ങനെ നടക്കുവാൻ മടുത്തു.
ഇതിപ്പോ ഊണും ഉറക്കവും ഇല്ലാതെ എത്ര ദിവസം ആയി ഒരു നിരഞ്ജനെയും
തപ്പി, നിന്റെ ഫ്ലാറ്റിൽ പ്രേതം ഉണ്ട് നീ അവിടെ നിന്നും താമസം മാറണം.
ശരത്, നീ എന്താണ് ഈ പറയുന്നത്.
താമസം മാറാനോ.
പിന്നെ, അത് നിന്റെ ഫ്ലാറ്റ് അല്ലെല്ലോ കമ്പനി വാടകക്ക് എടുത്തിട്ടതല്ലേ.
എന്നിരുന്നാലും ഇതിന്റെ സത്യാവസ്ഥ നമുക്ക് കണ്ടുപിടിക്കണ്ടേ.
ശരത് ഒന്നും മിണ്ടാതെ കാറു നേരെ അവന്റെ വീട്ടിലേക്കു വിട്ടു
ശരത്തിന്റെ വീട്ടിലെത്തിയ ഞങ്ങൾ ഉച്ചയൂണും കഴിഞ്ഞൊന്നു മയങ്ങി,
നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ വളരെ വൈകിയാണ് എഴുന്നേറ്റത്.
എഴുന്നേൽക്കുമ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു,
മൊബൈൽ എടുത്തു നോക്കിയപ്പോൾ അഞ്ചു മിസ്കാൾ വന്ന് കിടക്കുന്നു.
ഞാൻ കാൾ വന്ന നമ്പറിൽ തിരിച്ചു വിളിച്ചു.
ഹലോ.. ഹലോ,, ശ്യോ കട്ട്‌ ആയല്ലോ.
ശരത് അപ്പോഴേക്കും രണ്ട് കോഫിയുമായെത്തി.
ആരെയാ നീ വിളിച്ചത്.
അറിയില്ല മിസ്കാൾ കണ്ടു തിരിച്ചു വിളിച്ചതാ,
അവസാനം ഒരു 174 ആണോ.
അതെ..
അത് വേറെ ആരുമല്ല, പോലീസ് ആണ്. എന്നെയും വിളിച്ചിരുന്നു.
നമുക്ക് കുറച്ചു കഴിഞ്ഞു ഡ്യൂലാൻഡ് റെസിഡെൻസിയിൽ ഒന്ന് പോകാം, അനുപമയുടെ കേസിൽ പോലീസിന് നമ്മളോട് എന്തോ ചോദിക്കാനുണ്ട്.
ഞാനും ശരത്തും ഒരു എട്ടരയോടെ ഡ്യൂലാൻഡ് റെസിഡെൻസിയിലെത്തി.
S.I. ശങ്കറും സംഘവും ഞങ്ങളെ ചോദ്യം ചെയ്തു, ഞങ്ങൾ ഉണ്ടായതെല്ലാം അദ്ദേഹത്തോട് പറഞ്ഞു, കൂടാതെ അനുപമയുടെ കൂടെ ഉണ്ടായിരുന്ന ആളെ ഞങ്ങൾക്കു അറിയില്ലെന്നും കൂട്ടിച്ചേർത്തു,.
കൂടുതൽ അസാധാരണത്വം തോന്നാതിരുന്നത് കൊണ്ട്, S,I.ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു.
ഇറങ്ങാൻ നേരം ആണ് ശരത് എന്നോട് ഒരു കാര്യം പറഞ്ഞത്.
അനീഷ്‌ നമുക്ക് ആ cctv ഒന്ന് പരിശോധിച്ചാലോ.
ഒരുപക്ഷെ നിരഞ്ജൻ എങ്ങനെ പോയെന്നു ചിലപ്പോൾ നമുക്കറിയാൻ സാധിച്ചേക്കും.
ശരത് പറഞ്ഞത് പോലെ ഇനി എന്തെങ്കിലും തെളിവ് കിട്ടിയാലോ എന്ന് എനിക്കും തോന്നി.
അങ്ങനെ രാകേഷിനെ വിളിച്ചു ഞങ്ങൾ cctv പരിശോധിച്ചു കൊണ്ടിരുന്നു.
ഞങ്ങൾ എത്തിയ സമയം ഏതാണ്ട് ആറര മണിയായിരുന്നു.
ആറര മണി തൊട്ടു പിറ്റേന്ന് പുലർച്ചെ അഞ്ചു മണി വരെ നോക്കിയിട്ടും ഞങ്ങൾക്കു നിരഞ്ജനെ കാണുവാൻ സാധിച്ചില്ല, ഞങ്ങൾ അനുപമയെ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ എല്ലാം cctv യിൽ പതിഞ്ഞിട്ടുണ്ട്.
ഇതിനിടക്ക്‌ നിരഞ്ജൻ എവിടെ പോയി അനീഷ്,
നിരഞ്ജൻ വന്നിറങ്ങുന്ന ദൃശ്യം എല്ലാം ഇതിലുണ്ട്, എന്നാൽ സംഭവം നടന്നത്തിനു ശേഷം നിരഞ്ജന്റെ പൊടി പോലും ഇതിൽ പതിഞ്ഞിട്ടില്ല.
ശരത് അക്ഷമനായി പരിശോധിച്ചു കൊണ്ടിരുന്നു,
ശരത് നീ അനുപമയും കൊണ്ട് നമ്മൾ താഴേക്ക്‌ പോകുന്ന ദൃശ്യങ്ങൾ ഒന്ന് റിവൈൻഡ് ചെയ്യു.
ശരത് അനുപമയും കൊണ്ട് ഞങ്ങൾ പോകുന്ന ദൃശ്യങ്ങൾ റിവൈൻഡ് അടിച്ചുകൊണ്ടേയിരുന്നു.
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.
ശരത് ഒന്ന് സ്റ്റോപ്പ്‌ ആക്കു.
എന്താ അനീഷ്,
എന്തെങ്കിലും പ്രശ്നം..
ആ കോറിഡോറിലുള്ള വാട്ടർ പ്യൂരിഫയറിന്റെ ഭാഗം ഒന്ന് സൂം ചെയ്തെ.
ഇതൊരു തട്ടമിട്ട സ്ത്രീ വെള്ളം കുടിക്കുന്നത് അല്ലെ,
നീ, ശ്രദ്ധിച്ചോ ശരത് ഇത്രയും നേരം നമ്മൾ ഇത് അരിച്ചു പെറുക്കിയിട്ടും ഈ സ്ത്രീയെ നമ്മൾ കണ്ടില്ലല്ലോ,
ഇല്ല,
അതായത്, ഈ സ്ത്രീ വൈകീട്ട് ആറര തൊട്ടു രാത്രി അനുപമക്ക് നേരെ അക്രമം നടക്കുന്നത് വരെ cctv യിൽ ഇങ്ങനെ ഒരു ആളെയില്ല,
അതെ ഇങ്ങനെ ഒരു സ്ത്രീയെ ഇന്നലെ ഇവിടെ കണ്ടതുമായി ഓർക്കുന്നുമില്ല.
രാകേഷും ഉറപ്പോടെ പറഞ്ഞു.
അതെ,
അപ്പോൾ, അതാരാണ് അനീഷ്.
അത് വേറെ ആരുമല്ല, നമ്മൾ തേടുന്ന ആൾ തന്നെ,.
നിരഞ്ജൻ,,
അതെ,, നിരഞ്ജൻ തന്നെ..
ശരത് വേഗം വണ്ടിയെടുക്കു.
എങ്ങോട്ട്,,
നമുക്ക് വേഗം അനുപമ അഡ്മിറ്റായ ഹോസ്പിറ്റലിൽ എത്തണം,.
അതെന്തിനാണ്.. അനീഷ്..
അനുപമയുടെ ജീവൻ അപകടത്തിലാണ്
നിരഞ്ജൻ,, he is a killer...
(തുടരും )

By: Aneesh PT

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo