
ഭയത്തിൻ്റെ കൂർത്ത സൂചിമുനകൾ
ഹൃദയത്തെ നോവിപ്പിക്കുമ്പോഴൊക്കെയും
അഭയം തന്നത് ഇരുട്ടായിരുന്നു.
ഹൃദയത്തെ നോവിപ്പിക്കുമ്പോഴൊക്കെയും
അഭയം തന്നത് ഇരുട്ടായിരുന്നു.
പെട്ടന്നു കണ്ട വെളിച്ചം പേടിച്ച്
ആദ്യമായ് കരഞ്ഞപ്പോൾ,
സ്നേഹത്തോടെ മാറിനുള്ളിലൊളിപ്പിച്ച്
അമ്മ നൽകിയ മുലപ്പാലിനും,
ഒരു കുഞ്ഞിരുട്ടിൻ്റെ മറയുണ്ടായിരുന്നു.
ആദ്യമായ് കരഞ്ഞപ്പോൾ,
സ്നേഹത്തോടെ മാറിനുള്ളിലൊളിപ്പിച്ച്
അമ്മ നൽകിയ മുലപ്പാലിനും,
ഒരു കുഞ്ഞിരുട്ടിൻ്റെ മറയുണ്ടായിരുന്നു.
നഗ്നതകൾ പൊതിഞ്ഞു വെക്കുന്നതും
വെളിച്ചത്തെ പേടിച്ചാണ്.
ചെന്നായകളിൽ നിന്നും
ഞാനെന്ന ഇറച്ചിക്കഷ്ണത്തെ
മറച്ചു പിടിക്കാൻ ഇരുട്ടു തന്നെ വേണം.
വെളിച്ചത്തെ പേടിച്ചാണ്.
ചെന്നായകളിൽ നിന്നും
ഞാനെന്ന ഇറച്ചിക്കഷ്ണത്തെ
മറച്ചു പിടിക്കാൻ ഇരുട്ടു തന്നെ വേണം.
മനസ്സിൽ നിറയെ ഇരുട്ടുമായാണ്
വെളുക്കെ ചിരിക്കുന്നത്,
വെളുത്ത കുപ്പായക്കാർ.
വെളുക്കെ ചിരിക്കുന്നത്,
വെളുത്ത കുപ്പായക്കാർ.
ഒരു വീടിനെ നോക്കൂ
അവർ ജീവിക്കുന്നതു പോലും ഇരുട്ടിലാണ്.
അവർ ജീവിക്കുന്നതു പോലും ഇരുട്ടിലാണ്.
തങ്ങൾക്കു മാത്രമായുണ്ടാക്കിയ,
മനസ്സിൻ്റെ മറകളിൽ മുഖം പൂഴ്ത്തി,
അകന്നകന്ന് ഇരുട്ടിലൊളിക്കുന്നു.
മനസ്സിൻ്റെ മറകളിൽ മുഖം പൂഴ്ത്തി,
അകന്നകന്ന് ഇരുട്ടിലൊളിക്കുന്നു.
പ്രണയിക്കുമ്പോഴും തേടിയിരുന്നു.
ആരുമെത്താത്തിടത്തെ ഇരുണ്ട മൂലകൾ.
ആരുമെത്താത്തിടത്തെ ഇരുണ്ട മൂലകൾ.
രതി കാമനനകളിലെ സായൂജ്യം പൂത്തുലഞ്ഞത്
ഇരുട്ട് വന്ന് നാണമകറ്റിയപ്പോഴായിരുന്നു.
ഇരുട്ട് വന്ന് നാണമകറ്റിയപ്പോഴായിരുന്നു.
കണ്ടറിഞ്ഞ കണ്ണിനും കൂട്ടെത്തി
തിമിരത്തിൻ്റെ പാടയോടെ..
മടങ്ങാൻ നേരമോർമ്മിപ്പിച്ചെത്തുന്ന
എൻ്റെ പ്രിയപ്പെട്ട ഇരുട്ട്.
തിമിരത്തിൻ്റെ പാടയോടെ..
മടങ്ങാൻ നേരമോർമ്മിപ്പിച്ചെത്തുന്ന
എൻ്റെ പ്രിയപ്പെട്ട ഇരുട്ട്.
അവസാനം എല്ലാവരാലും നയിക്കപ്പെടുമ്പോൾ.
കാത്തിരിപ്പുണ്ട് എനിക്കായൊരിടം
ഇരുട്ടു മാത്രമുള്ള ഒരിടം.
ഇരുട്ടു മാത്രമുള്ള ഒരിടം.
Babu Thuyyam.
26/12/17.
26/12/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക