Slider

അനന്താനന്ദാന്വേഷണം -An Intro

0
Image may contain: 1 person, text
Use Nallezhuth Android App to read this

വി. ജി വാസ്സൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന അക്ഷരവിസ്മയത്തിന്റെ തുടർക്കഥയാണ് "അനന്താനന്ദാന്വേഷണം" എന്നത്... വേറിട്ട വഴിയിലൂടെ, ഭീതിയും ആകാംക്ഷയും ജനിപ്പിക്കുന്ന കഥ ഇപ്പൊ അഞ്ചു ഭാഗങ്ങൾ പുറത്തായി കഴിഞ്ഞു...
ഇടത്തിൽ മനയുടെ നാലുകെട്ടിൽ ആരംഭിക്കുന്ന കഥ, ആളനക്കമില്ലാത്ത വിശാലമായ ഇല്ലപറമ്പിലൂടെ വ്യാപിച്ച്, ഒഴുകിയെത്തുന്നത് വായനക്കാരുടെ തലച്ചോറിനെ ചൂടുപിടിപ്പിക്കാനുള്ള വ്യഗ്രതയോടെയാണ്... ഒരു അപസർപക കഥയുടെ എല്ലാ അന്തരീക്ഷങ്ങളും ഭീകരതയും പകർന്നെടുത്തുകൊണ്ട് ചിന്തയുടെമിന്നലാട്ടം പ്രതിഭയായി പടരുന്ന തുടർക്കഥയാണ് "അനന്താനന്ദാന്വേഷണം". പേരിലെ നിഗൂഢത ഓരോ ഭാഗത്തിലും എത്തിച്ചുനിർത്തി, തുടർവായനയ്ക്ക് പ്രേരിപ്പിക്കുന്ന അസാമാന്യ തൂലികയുടെ വിസ്മയം കഥാപാത്രങ്ങളിൽ സ്ഫുരിച്ചു നിൽക്കുന്നു...
പിതൃത്വത്തിന്റെ അസ്ഥിവാരം തേടി യാത്രയാകുന്ന ജനിജനു കഞ്ഞിവിളമ്പി യാത്രാമൊഴി നൽകുന്ന സീതലക്ഷ്മിയമ്മയിൽ നിന്നും ഉത്കണ്ഠ പിന്നീട് വായനക്കാർ ഏറ്റെടുക്കും വിധമുള്ള വിവരണം പ്രശംസയർഹിക്കുന്നതാണ്.. മതങ്ങൾക്കപ്പുറമുള്ള ബന്ധങ്ങൾ ഒരുകാലത്ത് തലമുറകളുടെ ഉത്സവമായിരുന്നുവെന്നത് തെളിയിക്കുന്നതാണ് ഇല്ലപറമ്പിൽ നിന്നും ക്രിസ്ത്യൻ വീട്ടിലേക്കുള്ള ജനിജന്റെ യാത്ര. അവിടെയെത്തുമ്പോൾ ഒരു ഫ്ലാഷ്ബാക്കിന്‌ പിൻബലം നൽകുന്ന നായികയുമായുള്ള കൂടികാഴ്ച്ച അക്ഷരങ്ങൾ ഊട്ടിയുറപ്പിക്കുന്ന തരത്തിലെന്നത് യാദൃശ്ചികമായി തോന്നുന്നു.. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നടക്കുന്ന കഥയുടെ വേരുകൾ തലമുറകൾക്കപ്പുറം വിശ്വാസത്തിന്റെ എണ്ണത്തോണിയിൽ ശയിക്കുന്ന ദൃശ്യമാണ് പിന്നീടുള്ള ഭാഗങ്ങൾ....ഇവിടെ ആചാരങ്ങളും രഹസ്യങ്ങളും വിശ്വാസവും യാഥാർഥ്യവും ഒക്കെ ബന്ധപ്പെട്ട് കിടക്കുന്ന ആവിഷ്കാരം ഹൃദ്യമായല്ലാതെ തോന്നുക അസാധ്യം..
കഥയുടെ ഗതിപോലും വിശ്വാസത്തിന്റെയും സങ്കല്പത്തിന്റെയും മിത്തുകൾക്കൊപ്പം ഹൈടെക് യുഗത്തിലെ താൻപോരിമയും ഇഴചേർത്തിരിക്കുന്ന അതിവിദഗ്ധമായ പ്രതിഭാവിലാസം തന്നെയാണ് അനന്താനന്ദാന്വേഷണം... 'ചുക്കിചുരുളിചുങ്ങി' എന്നുപേരുള്ള അതീവരഹസ്യമായ അഭ്യാസം കുര്യാക്കോസ് എന്ന ചങ്ങലകണ്ണിയുമായി യോജിപ്പിച്ചുകൊണ്ടു ചരിത്രം അനാവൃതം ചെയ്യുന്നയിടത്താണ് അഞ്ചാം ഭാഗം എത്തിനിൽക്കുന്നത്... വിചാരിക്കാത്തയിടത്തുനിന്നും പുനരാവിഷരണം സാധ്യമാവുന്ന വിധത്തിലാണ് കഥയുടെ സഞ്ചാരം.. ഓരോ ഭാഗവും പരസ്പരം ബന്ധിപ്പിക്കുന്ന ഓരോ രഹസ്യങ്ങളാണ് .. തുടർവായനക്കായി കാത്തിരിക്കുന്നതിനോടൊപ്പം ഇതുവരെ വായിക്കാത്തവർ കൂടി വായന തുടങ്ങേണ്ടതാണെന്നു ഓർമ്മിപ്പിക്കുന്നു... അസാമാന്യ വിവരണം അനുവാചകഹൃദയങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിക്കും വിധം സങ്കല്പങ്ങളാൽ സമൃദ്ധമാണ്..
മറ്റൊരു വസ്തുത, തുടർകഥയിൽ ബന്ധനസ്ഥനാകാതെ ഇടവേളകളിൽ വിഷയസമ്പുഷ്ടമായ ധാരാളം രചനകളാൽ യാത്രകളുടെ തോഴൻ കൂടിയായ വാസ്സൻജി നമുക്കിടയിൽ സജീവ സാന്നിധ്യമാണ്...
ഇതുവരെയുള്ള തുടർകഥകളും ശ്രീ, V.G Vassan നെപോലുള്ള പ്രതിഭകളാലും നല്ലെഴുത്ത് വ്യത്യസ്തത പുലർത്തുന്ന അക്ഷരതറവാടായി മാറിക്കൊണ്ടിരിക്കുന്നു... അനുഗ്രഹീത കലാകാരനും നല്ലെഴുത്തിനും ആശംസകൾ നേരുന്നതിനൊപ്പം അടുത്തഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...
Read this in Nallezhuth Android App
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo