Slider

പെഗ്ഗ്‌

0
Image may contain: 1 person

അരണ്ട വെളിച്ചത്തില്‍
എന്‍റെ മേശയ്ക്കപ്പുറത്തിരിക്കുന്ന
അദ്ദേഹത്തെയും
ഷോകേയ്സിലെ അടുക്കിവച്ചിരിയ്ക്കുന്ന
അലങ്കാരക്കുപ്പികളും കാണാം..!
പരിചയക്കാരെ ആരെയും കാണരുതേ..
പെഗ്ഗ്‌ ഒന്ന്.
…………
വെളിച്ചം ലേശം കൂടീട്ടുണ്ട്‌.
അയാളെ ഇപ്പോള്‌ വ്യക്തമായി കാണാം..
അലങ്കാരക്കുപ്പികളിലെ
അക്ഷരങ്ങള്‍ തെളിയുന്നുണ്ട്‌.
അതാ ഒരു സുഹൃത്ത്‌..!
വിളിയ്ക്കണോ., വേണ്ട...
രണ്ടു പെഗ്ഗ്‌
……………
അടുത്തിരുന്നിട്ടും
ഇവനെന്താ ഒന്നും മിണ്ടാത്തെ.?
അടുക്കിവച്ച കുപ്പികള്‍ക്കെന്തു ചന്തം..!
ഒരടിവച്ചുകൊടുത്താല്‌
എല്ലാം പടപടേന്ന്.. ഹഹ.........
എന്താ ഒരു ഇരമ്പം...
തേനീച്ചക്കൂടോ ഇവിടം..
മൂന്ന് പെഗ്ഗ്‌
……………
നിനക്കെന്താടാ ഒന്നു മിണ്ടിയാല്‌........
ഹായ്‌, നിന്‍റെ ഭാര്യയല്ലെ
ആ സുന്ദരി..
തടിച്ച ചുണ്ടുള്ള വെളുമ്പി..!
നിനക്ക് കോപം വന്നു ല്ലേ...?
തൊണ്ടയില്‌ കഫം..
ഒന്നു തുപ്പിയാലോ.,., ഇവിടെ....
ആര്‌ ചോദിയ്ക്കാന്‌…?
ആര്‌… ആര്‌…?
നാലാമത്തെ പെഗ്ഗ്‌
……………………
...............................................
......................................................
സൂര്യന്‍ ഇന്നിത്ര നേരത്തെയോ......?
തെളിഞ്ഞ വെളിച്ചത്തില്‍
എനിയ്ക്ക്‌
ഉറക്കച്ചടവുള്ള
അവളുടെ മുഖം കാണാം.....
പൂച്ചയുറങ്ങുന്ന അടുപ്പും...!!!

By Hari menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo