ഒരു ക്രിസ്തുമസ്സിന്റെ തലേ ദിവസം
ഒരു കേക്ക് കഴിക്കണമെന്നു
റോസിയാന്റിക്ക് വലിയ ആഗ്രഹം....!
റോസിയാന്റിക്ക് വലിയ ആഗ്രഹം....!
എന്നാൽ മക്കൾ ആരും തന്നെ അതനുവദിച്ചു തരില്ലെന്നവർക്കറിയാം..,
ഇനി എതെങ്കിലും
വിധത്തിൽ
മക്കളെ പറഞ്ഞു
സമ്മതിപ്പിക്കാമെന്നു
വെച്ചാൽ
പോലും അവരുടെ
കെട്ടിയവളുമാരു സമ്മതിക്കില്ല...,
വിധത്തിൽ
മക്കളെ പറഞ്ഞു
സമ്മതിപ്പിക്കാമെന്നു
വെച്ചാൽ
പോലും അവരുടെ
കെട്ടിയവളുമാരു സമ്മതിക്കില്ല...,
അമ്മക്ക് അത്ര നിർബന്ധാണെന്നു വെച്ചാൽ ക്രിസ്തുമസ്സ് കഴിഞ്ഞിട്ട് കൊടുക്കാന്ന് പറയും...!
എനിക്ക് ഷുഗർ കൂടി
എന്തെങ്കിലും സംഭവിച്ചാലോ
എന്നു പേടിച്ചിട്ടൊന്നുമല്ല...,
എന്തെങ്കിലും സംഭവിച്ചാലോ
എന്നു പേടിച്ചിട്ടൊന്നുമല്ല...,
അഥവാ ഞാനെങ്ങാനും തലക്കറങ്ങി വീണാൽ അവരുടെ ക്രിസ്തുമസ്സ് ഹോസ്പ്പിറ്റലിലായി പോയാലോ
എന്നുള്ള ഭയമാണ്....!
എന്നുള്ള ഭയമാണ്....!
ആകെ കൂടി കിട്ടുന്ന ഒന്നോ രണ്ടോ ഒഴിവു ദിവസം വെള്ളത്തിലായാലോ എന്നാണു കൊച്ചമ്മമാരുടെ പേടി....!
അല്ലെങ്കിലും
അവരെ പറഞ്ഞിട്ടെന്തിനാ...?
അവരെ പറഞ്ഞിട്ടെന്തിനാ...?
നല്ല കാലത്ത് ആൺപിള്ളാരുടെ
കെട്ടു നടത്തണമെങ്കിൽ
പേരുകേട്ട തറവാടും,
ഇട്ടുമൂടാനുള്ള പണവും,
എടുത്താൽ പൊങ്ങാത്തത്ര പൊന്നും വേണമെന്നു വാശിപ്പിടിക്കുമ്പോൾ ആലോചിക്കണായിരുന്നു
കെട്ടു നടത്തണമെങ്കിൽ
പേരുകേട്ട തറവാടും,
ഇട്ടുമൂടാനുള്ള പണവും,
എടുത്താൽ പൊങ്ങാത്തത്ര പൊന്നും വേണമെന്നു വാശിപ്പിടിക്കുമ്പോൾ ആലോചിക്കണായിരുന്നു
ഇതെല്ലാം കൊണ്ടു വന്നു
കയറുന്നവളുമാരും ഒട്ടും മോശമാവില്ലാന്ന്,
കയറുന്നവളുമാരും ഒട്ടും മോശമാവില്ലാന്ന്,
അവളുമാര് കേറിവന്നപ്പാടെ
ഈ ആൺപ്പിളേരെ എടുത്തു ചുരുട്ടിക്കൂട്ടി അവരുടെ സാരിത്തുമ്പിലങ്ങ് ചേർത്തു കെട്ടും...,
ഈ ആൺപ്പിളേരെ എടുത്തു ചുരുട്ടിക്കൂട്ടി അവരുടെ സാരിത്തുമ്പിലങ്ങ് ചേർത്തു കെട്ടും...,
ഭാര്യവീട്ടിലെ സ്വത്തും പണവും
കണ്ടു കണ്ണു മഞ്ഞളിച്ച
ഈ പെൺക്കോന്തൻമാർ
പെണ്ണിന്റെ തൊലി വെളുപ്പും കൂടി കാണുന്നതോടെ പിന്നെ
അവനെല്ലാം അവളാണ്..,
അവളുടെ വാക്കാണ്.,
കണ്ടു കണ്ണു മഞ്ഞളിച്ച
ഈ പെൺക്കോന്തൻമാർ
പെണ്ണിന്റെ തൊലി വെളുപ്പും കൂടി കാണുന്നതോടെ പിന്നെ
അവനെല്ലാം അവളാണ്..,
അവളുടെ വാക്കാണ്.,
അവളാണ്
പിന്നെ ഇവർക്കിടയിലെ ഭർത്താവ്....!
പിന്നെ ഇവർക്കിടയിലെ ഭർത്താവ്....!
നല്ലൊരു ക്രിസ്തുമസ്സായി എല്ലാവരും സന്തോഷത്തോടെ ഇഷ്ടമുള്ളതെല്ലാം കഴിച്ചും രസിച്ചും ഇരിക്കുമ്പോൾ..,
പ്രായമായതിന്റെയും അൽപ്പസ്വൽപ്പം അസുഖങ്ങൾ ഉള്ളതിന്റെയും പേരിൽ തന്നെ പോലുള്ളവർ മാത്രം ഇങ്ങനെ....,
അവർക്കു ഉള്ളിൽ വലിയ വിഷമം തോന്നി..,
അടുത്തവർഷം ഇതൊന്നും കാണാനും കേൾക്കാനും താനുണ്ടാവുമോ എന്നു പോലും അറിയില്ല....,
അവർ മേല്ലെ ഡ്രസ്സ് മാറി മുറിക്കു പുറത്തേക്കിറങ്ങി...,
അതു കണ്ടതും മക്കൾ ചോദിച്ചു
അമ്മ എങ്ങോട്ടാണെന്ന്...?
അമ്മ എങ്ങോട്ടാണെന്ന്...?
അവർ പറഞ്ഞു
ഞാൻ പള്ളിയിലോട്ടാ....,
എനിക്ക് കർത്താവിനോട് ചിലത് പറയാനുണ്ടെന്ന്...!
ഞാൻ പള്ളിയിലോട്ടാ....,
എനിക്ക് കർത്താവിനോട് ചിലത് പറയാനുണ്ടെന്ന്...!
അതൊരു തമാശയായാണ്
അവർക്കു തോന്നിയത്
ഉടനെ മക്കളിലൊരാൾ പറഞ്ഞു..,
അവർക്കു തോന്നിയത്
ഉടനെ മക്കളിലൊരാൾ പറഞ്ഞു..,
ഇന്ന് ക്രിസ്തുമസ്സിന്റ തലേന്നായതു കൊണ്ടു കുഴപ്പമില്ല
നാളെ ക്രിസ്തുമസ്സ് ആയതു
കൊണ്ടു കർത്താവിനു ചിലപ്പോൾ
വലിയ തിരക്കായിരിക്കുമെന്ന്....!
നാളെ ക്രിസ്തുമസ്സ് ആയതു
കൊണ്ടു കർത്താവിനു ചിലപ്പോൾ
വലിയ തിരക്കായിരിക്കുമെന്ന്....!
അവർ അതൊന്നും ശ്രദ്ധിക്കാതെ
കുട നിവർത്തി അവിടുന്നിറങ്ങി നടന്നു...,
കുട നിവർത്തി അവിടുന്നിറങ്ങി നടന്നു...,
കുറച്ചു ദൂരം നടന്നപ്പോൾ ഒരു ചിൽട്രൻസ് പാർക്ക് കണ്ടതും
അവർ അതിനകത്തേക്ക് കയറി അടുത്തുള്ള ഒരു ബെഞ്ചിലിരുന്നു....,
അവർ അതിനകത്തേക്ക് കയറി അടുത്തുള്ള ഒരു ബെഞ്ചിലിരുന്നു....,
കുട്ടികളും അവരുടെ കൂടെ വന്നവരും കൂടി പലത്തരം കളികളിൽ ഏർപ്പെട്ടിരിക്കുന്നതും അതുവഴിയുള്ള അവരുടെ സന്തോഷവും കണ്ട്
അവർ തന്റെ ഉള്ളിലുള്ളതെല്ലാം തൽക്കാലത്തേക്ക് മറന്നു പോയി...,
അവർ തന്റെ ഉള്ളിലുള്ളതെല്ലാം തൽക്കാലത്തേക്ക് മറന്നു പോയി...,
കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കമായ പുഞ്ചിരിയിൽ അവരുടെ ചുറ്റുമുള്ളതെല്ലാം നിറം മങ്ങി...,
താൻ എന്തിനാണു ഇറങ്ങി പുറപ്പെട്ടതെന്നു പോലും
അവർ മറന്നു പോയി....,
അവർ മറന്നു പോയി....,
കുറച്ചു സമയം കഴിഞ്ഞപ്പോൾ
ഒരു കൊച്ചു ആൺക്കുട്ടി വന്ന് അവരെ സസൂക്ഷ്മം നോക്കുകയും അവരോട് പുഞ്ചിരിക്കുകയും ചെയ്തു.....,
തിരിച്ചവരും അവനെ നോക്കി പുഞ്ചിരിച്ചു...!
ഒരു കൊച്ചു ആൺക്കുട്ടി വന്ന് അവരെ സസൂക്ഷ്മം നോക്കുകയും അവരോട് പുഞ്ചിരിക്കുകയും ചെയ്തു.....,
തിരിച്ചവരും അവനെ നോക്കി പുഞ്ചിരിച്ചു...!
പിന്നെ ആ കുട്ടി തിരിച്ചു പോയി കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും മറ്റൊരു സ്ത്രീ അതെ ആൺക്കുട്ടിയേയും കൂട്ടി വന്ന് ആ സ്ത്രീ അവരോട് പറഞ്ഞു...,
ഇതെന്റെ മകനാണ് ജോൺസ് "
എല്ലാ വർഷവും ഇവൻ ഇവന്റെ അച്ഛമ്മയുമൊത്താണ് ക്രിസ്തുമസ്സ് ആഘോഷിച്ചിരുന്നത്
നിർഭാഗ്യവശാൽ അവർ കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് മരണപ്പെട്ടു...,
നിർഭാഗ്യവശാൽ അവർ കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് മരണപ്പെട്ടു...,
ആ സ്ത്രീ പറയുന്നതും കേട്ട്
അവരെ തന്നെ നോക്കവേ...,
അവരെ തന്നെ നോക്കവേ...,
അവർ തന്റെ കൈയ്യിലെ ഒരു ബോക്സ് അവർക്കു മുന്നിലേക്ക് നീക്കി വെച്ച് അതു തുറന്നു കൊണ്ട് അവരോടു ചോദിച്ചു
ഈ കേക്ക് അവനോടൊത്തു ഒന്നു ഷെയർ ചെയ്തു കഴിക്കാമോയെന്ന് " ?
അവന്റെ അച്ഛമ്മയുടെ രൂപസാദൃശ്യം അവന് നിങ്ങളിലാണ് തോന്നിയത്..,
അവന്റെ അച്ഛമ്മയുടെ അസാന്നിധ്യത്തിൽ നിങ്ങളോടൊപ്പം അൽപ്പം മധുരം കഴിക്കുന്നത് അവന്
വലിയ സന്തോഷമാവുമെന്നും
ആ സ്ത്രീ പറഞ്ഞപ്പോൾ
വലിയ സന്തോഷമാവുമെന്നും
ആ സ്ത്രീ പറഞ്ഞപ്പോൾ
തന്റെ ആഗ്രഹസഫലീകരണത്തിനായ് ആ കുഞ്ഞിന്റെ രൂപത്തിൽ കർത്താവ് നേരിട്ടിറങ്ങി വന്ന പോലെ തോന്നി അവർക്ക് .!
സമ്മതത്തോടെ തലയാട്ടുമ്പോൾ അവരുടെ കണ്ണു നിറഞ്ഞു പോയി...!
അവരതിനു തയ്യാറായതും തന്റെ ബാഗിൽ നിന്നു ഒരു ഗ്ലാസ്സെടുത്ത് അതിൽ അൽപ്പം വീഞ്ഞൊഴിച്ച്
ആ സ്ത്രീ
അതും അവർക്കു മുന്നിലേക്കു നീക്കി വെച്ചു....!
ആ സ്ത്രീ
അതും അവർക്കു മുന്നിലേക്കു നീക്കി വെച്ചു....!
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തോടെ
ആ കുഞ്ഞിനോടൊത്തവർ
ക്രിസ്തുമസ്സ് വിരുന്നു കഴിച്ചു....!
ആ കുഞ്ഞിനോടൊത്തവർ
ക്രിസ്തുമസ്സ് വിരുന്നു കഴിച്ചു....!
തിരിച്ചു വീട്ടിലെത്തിയ അവരുടെ മുഖത്തെ അളവില്ലാത്ത സന്തോഷം കണ്ട് മക്കൾ തെല്ലാശ്ചര്യപ്പെട്ടു...,
തുടർന്നവരിലൊരാൾ അവരോട് ചോദിച്ചു...,
അമ്മച്ചിയുടെ മുഖത്തെ സന്തോഷം കണ്ടിട്ട് അമ്മച്ചി കർത്താവിനെ നേരിട്ട് കണ്ടപ്പോലുണ്ടല്ലോയെന്ന്...?
ഉടൻ തന്നെ അവരുടെ മറുപടിയും വന്നു...,
കണ്ടു......!
പക്ഷെ.,
കർത്താവിന് ഞാൻ വിചാരിച്ചതിലും പ്രായം വളരെ കുറവാണ്..." !
കർത്താവിന് ഞാൻ വിചാരിച്ചതിലും പ്രായം വളരെ കുറവാണ്..." !
അവർ മറ്റെന്തെങ്കിലും ചോദിക്കും മുന്നേ അമ്മച്ചി അകത്തേക്ക് കടന്നു പോയി.....!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക