എങ്ങനെ തുടങ്ങണം എന്ന് ചോദിച്ചാൽ എനിക്കറിയില്ല.. എന്റെ ഓർമ്മയിൽ കലാലയ ജീവിതം കഴിഞ്ഞ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ,ഏറെ ആസ്വദിച്ചത് 2017 വർഷം അത് നല്ലെഴുത്തിൽ എത്തിയതിന് ശേഷമാണ്. നല്ലെഴുത്തിൽ വരുമ്പോൾ ഒരു കോളേജിൽ എത്തിയ പ്രതീതിയാണ്. ഗുരുക്കൻമാരും കൂട്ടുകാരും സീനിയേഴ്സും ജൂനിയേഴ്സും ഒക്കെയായിട്ട് ഒരു കലാലയം പോലെ ..
അവിചാരിതമായിട്ടാണ് ഞാൻ നല്ലെഴുത്തിൽ എത്തുന്നത്. എന്റെ പ്രിയ സഹോയെ പരിചയപ്പെട്ടതിൽ നിന്നും ഉണ്ടായ ഒരു കഥയിൽ തുടങ്ങി പിന്നീട് അനുഭവങ്ങളെല്ലാം ചെറിയ തമാശ രീതിയിയിൽ എഴുതി തുടങ്ങി. ആദ്യമേ എന്റെ എഴുത്തിന്റെ ശൈലികൊണ്ടാവാം ഞാനൊരു സ്ത്രീയാണെന്ന് അംഗീകരിക്കാൻ പലരും മടിച്ചു. (ചിലപ്പോ എനിക്കും തോന്നിയിട്ടുണ്ട്)എന്നാലും എറെ പേരും എന്റെ കഥകൾ ആസ്വദിച്ചു സപ്പോർട്ടു ചെയ്തു.
ഒരു കഥ എഴുതാനുള്ള കഴിവൊന്നും എനിക്കില്ലായിരുന്നു. ജീവിതത്തിൽ നടക്കുന്ന പല സംഭവങ്ങളും തമാശ രൂപത്തിൽ എഴുതി. എന്റെ പ്രീയപ്പെട്ടവരും, സഹപ്രവർത്തകരും ,പിന്നെ നല്ലെഴുത്തിലെ കൂട്ടുകാരും ഒക്കെ എന്റെ കഥാപാത്രങ്ങളായി .ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടായി.. ഗുരുവിനെപ്പോലെ , ഏട്ടനെപ്പോലെ, കൂട്ടുകാരെപ്പോലെ കൂടെപ്പിപ്പുകളെപ്പോലെ ,ചിലപ്പോൾ അതിനേക്കാൾ മേലെയുള്ള ആത്മബന്ധങ്ങൾ .. അതും നല്ലെഴുത്തിൽ നിന്നും കിട്ടി.
മുൻപൊക്കെ പല ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നിട്ടും അവിടെ നിന്നൊന്നും കിട്ടാത്ത ഒന്ന് .നമ്മുടെ സ്വഭാവരൂപികരണം .അതിന് നല്ലൊരു പങ്ക് വഹിക്കാൻ നല്ലെഴുത്തിന് സാധിച്ചു എന്നെനിക്ക് തോന്നിയിട്ടുണ്ട്. പ്രായത്തിന് ഇളയവരോടും മുതിർന്നവരോടും ഒക്കെ ഒരു സ്നേഹത്തോടും ബഹുമാനത്തോടും ഇടപെടാൻ പഴയ എഴുത്തുകാരും പുതിയ പുതിയ എഴുത്തുകാരും ശ്രദ്ധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പുതിയ എഴുത്തുകാരുടെ രചനകളെ രണ്ടും കൈയും നിട്ടീ സ്വീകരിക്കുകയും അകമഴിഞ്ഞ് പോത്സാഹിപ്പിക്കുകയും ചെയ്യുന്നു..
ഇതിനിടെ ഒരുപാട് മികച്ച എഴുത്തുകാരെ പരിചയപ്പെടാൻ കഴിഞ്ഞു. അവരുടെ മികച്ച രചനകൾ വായിക്കാൻ കഴിഞ്ഞു. പല മികച്ച എഴുത്തുകാർ നമ്മുടെ സൗഹൃദവലയത്തിൽ ഉണ്ടെന്നത് അഭിമാനത്തോടെ ഓർക്കുന്നു. എങ്കിലും ചിലപ്പോഴെങ്കിലും ആരുടെയോ മനസ്സ് വേദനപ്പിച്ചു. ഈയവസരത്തിൽ ഞാനതിന് ക്ഷമ ചോദിക്കുന്നു.
കൊഴിഞ്ഞ് പോകാൻ തുടങ്ങുന്ന ഈ വർഷത്തിൽ എനിക്ക് കിട്ടിയത് ഒരുപിടി നല്ല സൗഹൃദങ്ങളാണ്. ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. സ്നേഹമുണ്ട്.. എന്റെ പ്രിയ കൂട്ടുകാരൻ.. എനിക്ക് നല്ലെഴുത്തിൽ നിന്നും കിട്ടിയ എന്റെ ആത്മമിത്രം ..ഒരുപാട് പ്രോത്സാഹിപ്പിച്ച നല്ലെഴുത്തിലെ നന്മ മരം ഉണ്ണി മാഷ് , എന്റെ ഉണ്ണിച്ചേട്ടനും മായക്കുട്ടിയും ,ബാബു ചേട്ടൻ ,എന്റെ ഗഡി ,ശ്രീക്കുട്ടൻ ,രമേശ് ജി............................. ( എന്നെ സ്നേഹിക്കുന്നവർ എല്ലാവരും )അങ്ങനെ പോകുന്നു എന്റെ നല്ല സൗഹൃദങ്ങൾ ..
2017 വർഷം കടന്നു പോകുമ്പോഴേക്കും നല്ലെഴുത്ത് ഉയർച്ചയുടെ പടവുകൾ താണ്ടുകയാണ്. നല്ലെഴുത്ത് ഗ്രൂപ്പിൽ നിന്ന് ഓൺ ലൈൻ ദ്വൈവാരികയിൽ എത്തി നിൽക്കുന്നു നല്ലെഴുത്തിന്റെ വളർച്ച . ഒരുപിടി നല്ലെഴുത്തുകാരുടെ രചനകൾ അച്ചടിമഷി പുരണ്ടു. നല്ലെഴുത്തിന്റെ ഈ ഉയർച്ചയുടെ പടവുകളിലൂടെ നടക്കാൻ കഴിഞ്ഞതിൽ നല്ലെഴുത്തിന്റെ ഒരു ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
2018 വർഷവും നല്ലെഴുത്തിനും ,നല്ലെഴുത്തുകാർക്കും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
നല്ലെഴുത്ത് തറവാട്ടിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാഗങ്ങൾക്കും ഈ വർഷത്തെ ആദ്യത്തെ പുതുവത്സര ആശംസകൾ എന്റേതാവട്ടെ. എല്ലാവർക്കും വരുന്ന വർഷത്തിൽ എല്ലാ വിധ സൗഭാഗ്യങ്ങളും സന്തോഷവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയ സൗഹൃദങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക