Slider

അഴൽ

0
Image may contain: 1 person, beard and closeup

നിലാവിൻ പൂമഴയിൽ
ഒരു കിനാവിൻ തേരേറി ഞാൻ 
വരുമൊരിക്കൽ ചാരെയായ്
എൻ പ്രിയമയി തരുമോ മനം..?
ഇനിവരും പുലർവേളകൾ
ഇതൾ വിടർത്തും വീഥിയിൽ
തളിരിടുന്നൊരു മോഹമായ്
അണയുവാൻ സഖി നിന്നിലായ്...
എവിടെ നീ എൻ പ്രണയിനീ
വിധി ശിഥിലമാക്കിയൊരാവഴി
അറിയുവാൻ കഴിയാതെ ഞാൻ
അലയുന്നിതെന്നുമേകനായ്...
പാഴ്ക്കിനാവുകളേറെയായ്
പഴി വാക്കുകൾ ചങ്ങാതികൾ
പോയകാല സ്മരണകൾ
ഒരു ഭാരമായ് തീർന്നീടുമോ...?
****മണികണ്ഠൻ അണക്കത്തിൽ****
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo