Slider

അടിപൊളി....! 【ചെറുകഥ】

0
അടിപൊളി....! 【ചെറുകഥ】
ഒരു കള്ളനെപ്പോലെ പമ്മി ,പമ്മി പതിയെ നടന്നു..കാലടി ശബ്ദം പോലും കേൾപ്പിക്കാതെ.അടുക്കളയിൽ എത്തി.
പിന്തിരിഞ്ഞു നിൽക്കുന്ന കലയെചേർത്തു പിടിച്ചു...!
പക്ഷെ പ്രതീക്ഷിച്ച പോലെ അവൾ ഭയന്നില്ല..!
തന്നോട് ചേർന്നുനിന്നു കൊണ്ടു തുടയിൽ ഒരു നുള്ളുതന്നു ..
"നീ എന്താ ..പേടിക്കാതിരുന്നത്..?" ചമ്മൽ പുറത്തു കാട്ടാതെ ചോദിച്ചു..
"എന്റെ അനുവേട്ടാ..!അനുവേട്ടനല്ലാതെ ആരാ ഇത്ര ധൈര്യത്തിൽ ഇവിടെവരാനുള്ളത്..."
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
"പിന്നെ... ! അതൊന്നും അല്ല.. നിനക്കെങ്ങിനെ മനസ്സിലായി ഞാൻ ആണെന്ന്...?"
"അതോ ...."അവൾ തിരിഞ്ഞു നെഞ്ചിൽ വിരലോടിച്ചു കൊണ്ടു തുടർന്നു..
"സ്ത്രീകൾ..രണ്ടു പുരുഷൻമാർ അടുത്തു വന്നാൽ അവർ പെട്ടെന്ന് അറിയും.."
ഞാൻ ഞെട്ടി.."രണ്ടു പുരുഷൻ മാരോ..?"
വാക്കുകൾ അറിയാതെ പുറത്തു ചാടിപ്പോയ്..അവൾ ചിരിച്ചു കൊണ്ട് തുടർന്നു..
"അതേ... ഒന്നു അച്ഛനും ,പിന്നെ ഭർത്താവും...!
അവരുടെ നിശ്വാസങ്ങൾ ,..വിയർപ്പിന്റെ ഗന്ധം
ഇതെല്ലാം കൊണ്ടു വേഗം തിരിച്ചറിയാൻ പറ്റും.."
അതു കേട്ടു ഞാൻ ഒന്ന് ചിരിച്ചു..
കറിയിൽ ഇളക്കി കൊണ്ടിരുന്ന ചട്ടുകം കടന്നെടുത്തുകൊണ്ടു..
"അനുവേട്ടൻ എന്തിനാ ഇപ്പോൾ ചിരിച്ചേ..എനിക്കറിയണം പറ..?"
അവൾ ദേക്ഷ്യപെടുമ്പോൾ അവളുടെ മൂക്കിന്റെ അറ്റം ചുവന്നുതുടുത്തുവരും .അത് കാണാൻ നല്ല രസമാണ്..
"അല്ലെടി..ഭാര്യേ.. നീ പറഞ്ഞതു ഏറെക്കുറെശരിയായിരിക്കാം..!പക്ഷെ...!"അവിടെ നിർത്തി..
"എന്താ ഒരു പക്ഷെ...?"അവൾ എന്റെ മുഖത്ത് നോക്കി..
"അല്ല. ..!ഞാൻ ആലോചിക്കുവാരുന്നു.ഈ വേശ്യാവൃത്തി ചെയ്യുന്നവർ ആരെയൊക്കെ തിരിച്ചറിയും...എന്നാ..?
അവൾ ചിരിച്ചു കൊണ്ട് ചട്ടുകത്തിന് തോളിൽ ഒരു അടി തന്നു....
അച്ഛനും അമ്മയും രാവിലെ ബന്ധുവിന്റെ വിവാഹത്തിന്
പോയി..വീട്ടിൽ ഇവൾ ഒറ്റയ്ക്കാണെന്നചിന്ത ഓഫീസിൽ വിടാതെ തിരിച്ചു വരുത്തി..
വിവാഹം കഴിഞ്ഞിട്ടു ഒരുമാസമേ ആയുള്ളൂ..പുതുമ എന്നു വേണമെങ്കിൽ പറയാം.
"അല്ല.. അനുവേട്ടാ... എന്തേ ഓഫീസിൽ പോകാതെ തിരിച്ചു വന്നത്..."
"ഓ... എന്തിനാ എന്നും ഓഫീസിൽ പോയിട്ട്.
അതുമല്ല അച്ഛനും, അമ്മയുമില്ലാതെ നീ ഒറ്റയ്ക്ക്.. അതാ..."
എന്റെ മുഖത്ത് വിരിഞ്ഞ ഗൂഢമന്ദഹാസംതിരിച്ചറിഞ്ഞ അവൾ..
"ഉവ്വെ... വല്ലതും നടന്നത് തന്നെ..!അതിനാണ് ലീവു എടുത്തത് എങ്കിൽ നടക്കില്ല മോനെ.."
അവൾ മൂക്കിൽ അല്പം ബലമായി പിടിച്ചുതിരിച്ചു കൊണ്ട് പാചകത്തിലേക്കു തിരിഞ്ഞു....
അൽപ്പം കഴിഞ്ഞു മൂക്കു എരിയാൻ തുടങ്ങിയപ്പോൾ ആണ് മനസ്സിലായത്..പച്ച മുളക് അരിഞ്ഞകൈകൊണ്ടാണ് അവൾ മൂക്കിൽ പിടിച്ചത് എന്ന്...
മുഖം കഴുകി കൊണ്ടു അവളോട്‌ ചോദിച്ചു..
"അല്ല ..കലെ എനിക്ക് പകരം മറ്റാരെ ങ്കിലും ആയിരുന്നു എങ്കിൽ നീ എങ്ങിനെയാവും പ്രതികരിക്കുക...?"അവൾ ചിരകി വെച്ചിരുന്ന നാളികേരം വായിൽ തിരുകി കൊണ്ടു ചോദിച്ചു..
"അങ്ങിനെ വന്നാൽ അവൻ പിന്നെ ഒരിക്കലും ഒരു പെണ്ണിന്റെ മേലും കൈ വെക്കില്ല.."
അവളുടെ വാക്കുകൾ കേട്ടപ്പോൾ അമിതമായആത്മവിശ്വാസം അവൾക്കു ഉണ്ടെന്നു തോന്നി..പിന്നെയും നാളികേരം എടുക്കാൻ നീട്ടിയ കൈക്ക് ചട്ടുകത്തിന് ഒന്നു തന്നു.. വേദനഎടുത്തു എങ്കിലും സഹിച്ചു..
അവളെ പഴയതുപോലെതിരിച്ചു നിർത്തി കൊണ്ടു ഞാൻ പറഞ്ഞു...
" ശരി...!ഇപ്പോൾ നീ കിച്ചണിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് എന്നു കരുതുക..വീട്ടിൽ നീ തനിച്ച്..!"
" ശരി...കരുതി.. "അവൾ വേണ്ടക്കാ അരിഞ്ഞു കൊണ്ടു പറഞ്ഞു..
"ഇപ്പോൾ ..! പിന്നിൽ നിന്നും ഈ വരുന്ന ഞാൻ ഒരു പീഡനവീരൻ ആണെന്ന് കരുതുക.."
അൽപ്പം കൂടി പിന്നിലേക്ക് നടന്നുകൊണ്ടുപറഞ്ഞു..
"ഉം.. കരുതി...".
അവളുടെ ശബ്ദത്തിനു വന്ന വിത്യാസം ശ്രദ്ധിക്കാതെ ഞാൻ തുടർന്നു..
മെല്ലെ ,മെല്ലെ ..ശരിക്കും ഒരു പീഡനവീരനായ് അഭിനയിച്ചു കൊണ്ടു ഞാൻ അവളുടെ അടുത്തേക്ക് നടന്നടുത്തു..
"അങ്ങിനെ വന്നാൽ നീ എന്തുചെയ്യും..?"
അവളുടെ തൊട്ടടുത്തെത്തി.. അവളുടെ തോളിൽ സ്പർശിച്ചു.
അവൾ ക്ഷണത്തിൽ തിരിഞ്ഞു.. എന്റെ കയ്യിൽ പിടിക്കുന്നത് കണ്ടു..
പിന്നെ ഞാൻ മുകളിലേക്കു ഉയർന്ന് കീഴ്മേൽ മറിഞ്ഞ് തറയിൽ പൊട്ടിയ റബർപന്തുപോലെ വന്നു പതിച്ചു..
പിന്നെയും അവളുടെ കൈകൾ ചലിക്കുന്നത് കണ്ടു... അലറികരഞ്ഞുപോയ്‌..എന്റെ നിലവിളിയെ അവഗണിച്ചു കൊണ്ടു . വലതുകൈ അവളുടെ കാലുകൾക്കിടെ വച്ചു ശക്തിയായി ഞെരിച്ചു.. അവളുടെ ഒരു കൈ എന്റെ മുഖം തറയിൽ ബലമായി അമർത്തി വച്ചിരുന്നതിനാൽ പൂച്ച കുഞ്ഞിനെപ്പോലെ..ഞാൻ പിടഞ്ഞുകൊണ്ടിരുന്നു...
വിവാഹം കഴിഞ്ഞു മടങ്ങി വന്ന അച്ഛനും അമ്മയും വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്ന ആംബുലൻസ് കണ്ടു പകച്ചു നിൽക്കുന്നത് അതിൽ കിടന്നു ഞാൻ കണ്ടു...
ആശുപത്രിയിൽ വച്ചാണ് ആ സത്യം ഞാൻ അറിഞ്ഞത്..
കലയുടെ ആത്മാർത്ഥ സുഹൃത്തിനെ ഒരുവൻ ബലാത്സംഗം ചെയ്തു .അതിൽ മനം നൊന്തു ആ കുട്ടി ആത്മഹത്യ ചെയ്തു..
അതിനു ശേഷം കല സ്വയരക്ഷക്കായി കളരിപ്പയറ്റ് പഠിച്ചു.. പിന്നെ പീഡനം എന്നു കേൾക്കുമ്പോൾ അവൾ അവളല്ലാതായി മാറു മത്രെ...!
കല ഇങ്ങിനെയൊക്കെ സംഭവിച്ചതിൽ മനംനൊന്ത്,.. അതിയായ കുറ്റബോധത്തോടെ,.എന്റെക്കിടയ്ക്കക്കരുകിൽ ഓറഞ്ചുതിന്ന് കുഴഞ്ഞു എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ ..മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു...
"ശത്രുക്കളോട് പോലും ഇങ്ങിനെയൊന്നും ചെയ്യരുതെ..!!"
ശുഭം..
By. .,✍️
Nizar. vH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo