
രാമായണത്തിലെ ഒരു കഥാപാത്രംഊർമ്മിള .സീതയെ പോലെ സ്ത്രീ രത്‌നം ഈ ഭൂമിയിൽ എത്ര ഊർമ്മിള മാർ ജനിച്ചിട്ടുണ്ടാവാം .അവരെ ആരെങ്കിലും അറിയുന്നുണ്ടോ ?
ഇല്ല അല്ലെ ,യഥാർത്ഥത്തിൽ സഹോദരിക്ക് വേണ്ടി ,സ്വന്തം സുഖങ്ങൾ ,സ്വപ്‌നങ്ങൾ ,ത്യേജിക്കേണ്ടി വന്ന ഒരു ഹത ഭാഗ്യ അല്ലെ ?ഭർത്താവിനുവേണ്ടി നാലു നേരം പ്രാർത്ഥനയും ,പൂജയും നടത്തി ,ഭർത്താവിന്റെ മാതാവിനെ പരിപാലിച് നല്ലൊരു മരുമകൾ ആയി അയോധ്യയിൽ വാഴുന്ന ഊർമ്മിള യുടെ സ്വപ്‌നങ്ങൾ ,സങ്കല്പങ്ങൾ ,ഓരോ ദിനവും ഹോമകുണ്ഡത്തിൽ അർപ്പിക്കുമ്പോഴും അവളുടെ ചോരയിൽ കുതിർന്ന കണ്ണുനീർ ആരെങ്കിലും ശ്രെദ്ധിച്ചുവോ ?ഊ ണി ലും ,ഉറക്കത്തിലും ലക്ഷ്മണ ചിന്തകൾ മാത്രം ,14വർഷത്തെ കാത്തിരിപ്പിന് ശേഷം അയോധ്യയിൽ എത്തിയ രാമ ലക്ഷ്മണൻ മാരെയും സീതയേയും സ്വീകരിച്ചു ആനയിച്ചതും ഇവർ തന്നെ അല്ലെ ?സ്നേഹത്തോടെ ഉള്ള തലോടലും സ്വാന്തനവും ഏതു ഭാര്യയാണ് ആഗ്രഹിക്കാത്തത് ?യഥാർത്ഥത്തിൽ ആരാന്നു സ്ത്രീ രത്‌നം ഉർമ്മിളയോ അതോ സീതയോ ?
Swapna Anil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക