നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനന്താനന്ദാന്വേഷണം.5




പൂർവ്വികർ ഉപയോഗിച്ച് വന്ന കവഞ്ചി എടുത്ത് തോമസ് ജോൺ
അതിലിരുന്നു താനിരുന്നിരുന്ന കസേരയിൽ ഇരിക്കുവാൻ
ജനിജനെ ക്ഷണിച്ചു.
രാവിലെ ഇങ്ങനെയൊരു പ്രവർത്തി അത് ജനിജനെ ആശ്ചര്യപ്പെടുത്തി
അത് ഭാവിക്കാതെ ചായ കൈയ്യിലെടുത്തു.
ഉണ്ണീ
ഞാൻ ശ്രദ്ധിക്കുകയായിരുന്നു ഇന്നലെ നിന്നിൽ ഏതെങ്കിലും ഭയം ജനിക്കുന്നോ
എന്ന്, അത്ഭുതം കൊണ്ടുള്ള ഒരു
പാരവശ്യം മാത്രമേ ഉണ്ടായുള്ളൂ അല്ലേ
പഠിച്ച വിദ്യകളിൽ മനസ്സുറച്ചു എന്നർത്ഥം.
കുടുംബത്തിലെ ഒരാൾ ആത്മാന്വേഷണത്തിന്റ
മറുകര കാണണമെന്ന് ആഗ്രഹിച്ചത്
ഉണ്ണിയുടെ മുത്തച്ഛന്റെ അച്ഛൻ ആയിരുന്നു
അതിന് ഇവിടിരിക്കുന്ന എണ്ണത്തോണി
വേണമെന്ന് നിശ്ചയിച്ചതും അദ്ദേഹം തന്നെ.
അദ്ദേഹവുമായി ഞങ്ങൾ കണ്ടു മുട്ടിയ വഴി അറിഞ്ഞാലേ ഉണ്ണി ഇവിടെയെത്തിയ പൊരുൾ
മനസ്സിലാകൂ
അതിനൊരാൾ ഇപ്പോഴെത്തും
ഒരു വൃദ്ധൻ.
നോക്കിയീരിക്കെ ജിൻസിയും കുര്യാക്കോസ് ചേട്ടനും പടികടന്നു വന്നു
മോളേ മുത്തേടനെ എവിടുന്നു കിട്ടി
ഞാൻ പള്ളി യിൽ നിന്ന് വരുമ്പോൾ
ചായക്കടയുടെ മുന്നിലെ ബെഞ്ചിൽ
ഇരിക്കുന്നു
ഉണ്ണീ
ഇതാണ് മുത്തേടൻ
ഒരു ഗ്രന്ഥവും കൈയ്യിലില്ലാതെ
അവരുടേതായ രീതിയിൽ
മാന്ത്രിക ക്രിയകളുടെ മറുപുറം കണ്ട പരമ്പരയുടെ അവസാനത്തെ കണ്ണി,
മുത്തേടൻ. പണ്ട്‌ നിങ്ങൾ പോയ സ്ഥലത്തുനിന്നും വന്നയാളാണ്. ഉണ്ണി
വർക്കിപാപ്പനുമായി തിരവനന്തപുരത്ത് പോയ ചരിത്രം പറയാനാ വിളിപ്പിച്ചത്
കുര്യാക്കോസ് ദീർഘനിശ്വാസം വിട്ടു
ഗുഹയിൽ നിന്ന് വരുംപോലെ ഒരു ചിലമ്പിയ ശബ്ദം പുറത്തുവന്നു
കുഞ്ഞേ അപ്പോൾ........
മുത്തേടൻ വിചാരിക്കുന്നത് തന്നെ,
നമുക്കൊരു കർമ്മം ചെയ്യാനുണ്ട്
പൂർവ്വികരുടെ തീരുമാനം നാം നടപ്പാക്കണം
മുത്തേടൻ കൂടെ വേണം ഉം പറയൂ,
മുത്തേടന്റെ കണ്ണുകൾ ആഴങ്ങളിലേക്ക്
പോകുന്നതായി തോന്നി
കുഞ്ഞേ വർക്കി പാപ്പൻ
ഇന്ദ്രനെയും ചന്ദ്രനെയും വകവയ്ക്കാത്ത
പ്രകൃതമാരുന്നു പുള്ളി കളരി പഠിത്തമെല്ലാം
കഴിഞ്ഞു നിക്കുമ്പോൾ കേട്ട്കേൾവി വച്ച്
കന്യാകുമാരിക്കു പോയി മർമ്മ വിദ്യ പഠിക്കാൻ
അവിടെ ചെന്ന് എവിടൊക്കെയോ കറങ്ങി
ചുക്കി ചുരുളി ചുങ്ങി
എന്ന് പേരുള്ള അതി രഹസ്യമായ ഒരഭ്യാസം പഠിച്ചോണ്ടു വന്നു
തിരിച്ചു വന്നപ്പോൾ അഭ്യാസം കളിക്കാൻ കൂട്ടു വേണം
എന്റെ അപ്പനെ കൂട്ടി ന്ലാം വെട്ടത്തിൽ
പണി തുടങ്ങി
വാളും പരിചേം കുന്തോം ഒന്നുമില്ല
അപ്പനെതിലേ കൈ വച്ചാലും
പാപ്പൻ ചുരുട്ടിയെടുത്ത് മറുവശം വിടും
ഒരു ദിവസം അപ്പൻ പണി കയറാൻ താമസിച്ചു
പാപ്പൻ എന്നെ പിടിച്ച് എതിരെ നിർത്തി
ആളുവലുപ്പം ഒണ്ടേലും എനിക്കന്ന്
പതിനേഴ് വയസ്സേ ഒള്ള് ഏന്നും ഇവരുടെ അഭ്യാസം കാണലാരുന്നു എന്റെ പണി,
ഓടി വന്നടിക്കാൻ പറഞ്ഞു ഞാനടിച്ചതും
ചങ്കുകൂട്ടിത്താങ്ങി തലപ്പൊക്കത്തിലൂടെ എന്നെയൊരേറ്
മുതലാളിയാന്ന് നോക്കിയില്ല പോണപോക്കിൽ
കഴുത്തിന് കാലിട്ടൊരു പിടിപിടിച്ചു
ഒന്നു കരണം മറിഞ്ഞു രണ്ടു പേരും
നിലയിൽ നിന്നു ഞാൻ പേടിച്ച് വിറയ്ക്കാ ൻ തുടങ്ങി.
പിന്നൊരു പൊട്ടിച്ചിരിയാണ് കേട്ടത്
പുറകേ ഒരുത്തരവും
ചാക്കോ നിന്നെ ഇനി വേണ്ട
കൊച്ചനെ ഞാനെടുത്തു കേട്ടോ.
അന്ന് തുടങ്ങിയ ചങ്ങാത്തമാണ്അങ്ങനെ യിരിക്കുമ്പഴാണ്
അമ്പാസഡർ കാറ് വന്നത്
കോട്ടയം ജില്ലയിലെ മൂന്നാമത്തെ കാറ്
പാപ്പനാ വാങ്ങിയത്.
അതുമായിട്ട് തിരുവനന്തപുരത്തിന്
യാത്ര പോയതാ തിരിച്ചു വരുമ്പം രാത്രി
ഒരു വളവിലെത്തി പെട്ടെന്ന് രണ്ട് വീലിന്റെ
കാറ്റുപോയി ഇറങ്ങി നോക്കി എന്തുവാ
അള്ള് അത് വച്ചതാ കൊള്ളക്കാരാന്ന് പിടികിട്ടി,
ആറ് തടിമാടന്മാര് ഇങ്ങ് വന്നില്ലേ
ഞങ്ങളുടെ കയ്യിൽ ഇത്രേ ഉള്ളെനാനും പറഞ്ഞു പാപ്പൻ ഇരുപത് രൂപാ എടുത്തു നീട്ടീ
അമ്പത് പൈസ പണിക്കുലി കിട്ടുന്ന കാലമാണേ അന്നതീന് അഞ്ച് സെന്റ് പറമ്പ് കിട്ടും,
അവന്മാര് മടിശ്ശീലയ്ക്ക് കയറീപ്പിടിച്ചു
പീന്നൊരു കൂട്ടപ്പൊരിച്ചിലാരുന്നു
അവസാനം ആറും ആറു കര പിടിച്ചു
നല്ല മേലു വേദന
വാടാ.... എന്ന വിളി കേട്ട് നോക്കുമ്പോ
പാപ്പൻ നെഞ്ചും വിരിച്ച് ദാ പോണ്
ഞാനും പുറകെ...
ആദ്യം കണ്ട പടിപ്പുര കയറി അകത്തോട്ട്,
ഞാനീല്ലന്ന് പറഞ്ഞു ആര് കേൾക്കാൻ.
പടിപ്പുര യകത്ത് ആളനക്കം കണ്ട്
ചോദ്യം വന്നു
ചെറിയ ഒച്ചയിലും മൂർച്ചയുള്ള ചോദ്യം
ആരാ അകത്ത്?
ഞാനാ പാപ്പൻ
വർക്കി പാപ്പൻ
ഉം...ആരാ അത് എവിടുന്നാ
കുറച്ചു വടക്കു കിഴക്കൂന്നാണ് കാറിൽ വന്നതാണ് ഇവിടത്തുകാര് കാറ് കേടാക്കി
മൂന്നാലു അടിയും. തന്നു.
തല്ല്കൊണ്ട നില്പല്ലല്ലോ കാഴ്ചയിൽ
തല്ലിയെന്നേ പറഞ്ഞുള്ളൂ
കൊണ്ടെന്ന് പറഞ്ഞില്ല
ആഹാ അഭ്യാസിയാണല്ലേ
ഉം എന്തുവേണം
പണീക്കാരനും കൂടെയുണ്ട്
അവനു കിടക്കാൻ പറ്റൂന്ന സ്ഥല
വേണം രണ്ട് പേരും ഉറങ്ങിയിട്ട് രാവിലെ പൊക്കോളാം
അപ്പോൾ അത്താഴം,
ഓ അതൊന്നും വർക്കി നോക്കാറില്ല.
യോഗ്യൻ അടുത്തേക്ക് വരുക
ഇവിടെ അത്താഴ പഷ്ണീ അനുവദിച്ചിട്ടീല്ല
ആട്ടെ യോഗ്യന്റെ കൂടെയുള്ളതും യോഗ്യനാവൂം അല്ലാതെ തരമില്ലല്ലോ എന്താ യോഗ്യത
പാപ്പൻ എന്നെ ഒന്ന് നോക്കി വിളിച്ചു പറഞ്ഞു
മന്ത്രം അഥർവ്വ വിധി
കൊള്ളാം
കളപ്പുരയുടെ വാതിൽ തുറക്കാൻ പറഞ്ഞത് കേട്ട്. ആരോ താക്കോൽ കൂട്ടവൂമായി പുറത്തേക്കിറങ്ങി .
വീണ്ടൂം ചോദ്യം എതാ നാട്?
ഏറ്റുമാനൂര്
ആഹാ നമ്മുടെ ആള് ഉള്ള സ്ഥലമാണല്ലോ
കേട്ടിട്ടൂണ്ടാവും പ്രതാപികളാണ്
കിഴക്കേടം വീട് കേട്ടിട്ടുണ്ടോ
പാപ്പൻ ഒന്ന് ഞെട്ടി എന്നാലും ബലം വിട്ടില്ല
ഉണ്ട്
അവിടെയാണ് ഉറക്കം പതിവ്
എന്താ പറഞ്ഞത്
കിഴക്കേടത്തേതാണ് ഞാൻ
ഇതൂപറഞ്ഞതും തിരുമനസ്സ്
പുറത്തേക്ക് പാഞ്ഞുവന്നതും ഒരുപോലെ
പാപ്പനെയങ്ങ് കെട്ടിപ്പിടിച്ചു
മകനേ നിന്റെ തറവാടാ ഇത്
ഇടത്തിൽ മന
ഇവിടുന്നു പോയതാ നിന്റെ പൂർവ്വികന്മാര്
കേറി വരിക
പാപ്പൻ ഒരു കൊച്ചു കുഞ്ഞിനെപ്പോല കൂടെ നടന്നു.
മുത്തേടൻ പറഞ്ഞു നിറുത്തി
ജനിജൻ പതിയെ എണീറ്റ് കൈകൾ കൂപ്പി
എല്ലാവരുടെ കണ്ണിലും ഒരു നീർ തിളക്കം
ജനീജനെ സാധാരണ നിലയിലാക്കാൻ
തോമസ് ജോൺ വാചാലനായി
കേട്ടോ ഉണ്ണീ
ഇവൾക്കൊരു പഴങ്കഥയുടെ ത്രെഡ് ആയി
നാളെ ഫെയ്സ്ബുക്കിൽ കാണാം
ഉഗ്രൻ ഒരു പേരൊക്കെയിട്ട്
മോളായതുകൊണ്ട് പറയുന്നതല്ല
നന്നായെഴുതും പെണ്ണെഴുത്ത് എന്ന്
കളിയാക്കാതിരിക്കാൻ
തൂലികാ നാമത്തിലാണ് എഴുത്ത്
പേരൊന്ന് പറഞ്ഞേ മോളേ....
തീയിൽ ചവിട്ടിയപോലെ ജിൻസി പുളഞ്ഞു
മോളുടെ പേരുതന്നെ ചെറിയ മാറ്റം വരുത്തി
ആണാക്കി പറഞ്ഞു കൊടുക്ക്
ഉണ്ണി നോക്കട്ടെ ,
തോമസ് മുത്തേടനുമായി തൊടിയിലേക്കിറങ്ങി
ജിൻസി അറച്ചറച്ചു പറഞ്ഞു
ജിനിജൻ
ആ പേരിൽ എഴുതുന്നത് ഞാനാ
മാപ്പ്......
ജിൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
എല്ലാത്തിനും മാപ്പ്
ജനി സർവ്വാംഗം തളർന്നവനെപ്പോലെ
ഇരുന്നുപോയി

By: VG Vassan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot