നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പോക്കറ്റടിക്കാരി

Image may contain: 2 people, people standing, sunglasses and outdoor

ഒരുകൊല്ലമായി രാവിലെ വിജയലഷ്മി ബസ് പിടിക്കാനുള്ള ഓട്ടത്തിലാണ് രണ്ടു തരുണീമണികൾ മൂന്നാലു ബസ്‌സ്റ്റോപ് വ്യ്ത്യാസത്തിൽ മാത്രം വീടുള്ള ബികോം ക്ലാസ്സിലെ "ഇരട്ടകൾ" എന്ന് വിളിപ്പേരുള്ള രശ്മിയും ശ്രുതിയും. ശ്രുതിയാണ് ആദ്യം ബസിൽ കേറുക , ബസിൽ എല്ലാവരും സ്ഥിരം യാത്രക്കാർ , അവരെല്ലാം സ്ഥിരം സ്ഥാനത്തുതന്നെ എന്നും കാണും.രശ്മി കയറുമ്പോളേക്കും സീറ്റ്എല്ലാം നിറഞ്ഞിരിക്കും പിന്നെ ശ്രുതിയുടെ സീറ്റിനരികിൽ കമ്പിയെ ചാരി കഥപറഞ്ഞങ്ങു കോളേജ് എത്തും... പരീക്ഷ കാലത്തു അവളെ ഒതുക്കിയിരുത്തി ഒന്നിച്ചുള്ള അവസാനഘട്ട ചോദ്യോത്തര പംക്തിയും,ബസ്സിലുള്ള എല്ലാവരുടെയും സ്ഥിരം കാഴ്ച്ചയായി.....
എന്നും കാണും ഓരോരോകഥകൾ രണ്ടുപേർക്കും പറയാൻ.... രശ്മിയുടെ അച്ഛന് കണ്ണൂർ ആണ് ഇപ്പൊ ജോലി പോരാത്തതിനു ഇടയ്ക്കു സ്ഥലം മാറ്റവും അതുകൊണ്ട് ആലപുഴയിലുളള അച്ഛന്റെ കുടുംബവീട്ടിലാണ് രശ്മിയും അമ്മയും അനിയനും താമസം, വീട്ടിൽ ഒരുപാട് ബന്ധുക്കൾ ഉള്ളത്കൊണ്ട് അവരുടെ വിശേഷങ്ങൾ തന്നെ കാണും ഒരുപാട് പറയാൻ.... പോരാത്തതിന് രശ്മിയുടെ "മിലിട്ടറി മുത്തശ്ശനും" ഉള്ളത്കൊണ്ട് പട്ടാളകഥകൾ വേറെയും.... ശ്രുതി ഒറ്റമോളാ അച്ഛൻ ബാങ്കുദ്യോഗസ്ഥൻ അമ്മ വീട്ടമ്മയും അതുകൊണ്ടുതന്നെ രശ്മി അവൾക്കു വെറുമൊരു കൂട്ടുകാരി ആരുന്നില്ല, ഒരു കൂടപ്പിറപ്പിനെപോലാരുന്നു....
അങ്ങനെ കഥകൾ പറഞ്ഞു ദിവസങ്ങൾ നീങ്ങി.... അങ്ങനെയിരിക്കെ കുറച്ചു ദിവസമായി ഒരു പുതുമുഖം ബസ്സിൽ കയറുന്നത് അവരുടെ ശ്രദ്ധയിൽപെട്ടു..... കാണാൻ വല്യതെറ്റുമില്ല അവരുടെ ഭാഷയിൽ പറഞ്ഞാൽ "ഒരു ചുള്ളൻ പയ്യൻ" മീശയും താടിയും തീരെയില്ല ഒരു അമീർഖാൻ സ്റ്റൈൽ.... അതുകൊണ്ട് തന്നെ ഹിന്ദി സിനിമ നായകന്മാരുടെ സ്ഥിരം പേരായ "രാഹുൽ"എന്ന് പേരുമിട്ട് അസാധ്യ വായിനോട്ടവും തുടങ്ങി.... വൈകുനേരം കോളേജ് വിട്ടാൽ നേരെ വീട്ടിൽ പോയിരുന്നവർ ഇപ്പൊ വരുന്ന ബസ്സിലൊക്കെ അമീർഖാനെ തപ്പി നിൽപ്പായി , രണ്ടുപേർക്കും ഒരുക്കവും ഇച്ചിരികൂടിതുടങ്ങി.... ശ്രുതിയുടെ മുടി അഴിച്ചിട്ടാലോ ഒരു മനീഷാകൊയ്‌രാള ലൂക്കും ,അതിന്റെ ചെറിയ ഒരു കുശുമ്പും രശ്മിക്കുണ്ട്....
"അമീർഖാൻ രാഹുലിനെ" ഒരു ദിവസം ബസ്സിൽ കാണാതായാൽ വല്ലാത്ത അസ്വസ്ഥത ആയി രണ്ടുപേർക്കും..... സ്റ്റോപ്പ് എത്തുമ്പോളേ കേറുന്നതും നോക്കി ബസ്സിൽഎവിടെലുമൊന്നു സ്ഥാനം പിടിക്കുന്നതുവരെ നാല് കണ്ണും അവനിൽ തന്നെ, ഒളിഞ്ഞും പതിഞ്ഞുമുള്ള നോട്ടം വേറെ...പ്രായത്തിന്റെ ഓരോ കുസൃതികൾ.....
അങ്ങനെ വര്ഷം രണ്ട് കഴിഞ്ഞു ഈ യാത്ര തുടങ്ങിയിട്ട്.... അമീര്ഖാന് ഒരുകുലുക്കവുമില്ല....ഡിഗ്രി ക്ലാസ്സും ഏകദേശം തീരാറായി.... ടൗണിലെ പള്ളി പെരുനാൾ ആയത്കൊണ്ട് ബസ്സിൽ നല്ല തിരക്കായി, ശ്രുതിക്കും സീറ്റ് കിട്ടാതായി ഇപ്പൊ രണ്ടുപേരും കമ്പിയേൽ തുങ്ങിയായി കഥപറച്ചിലും വായിനോട്ടവും.....
അവസാനവർഷ ക്ലാസ് തീരാൻ കുറച്ച് ദിവസങ്ങൾ കൂടി ബാക്കി , അന്ന് ഒരു ദിവസം ശ്രുതി രശ്മികേറുന്നതും കാത്തു നിക്കുവാരുന്നു.... തിക്കിത്തിരക്കി രണ്ടുപേരും ഒരുവിധത്തിൽ അടുത്തടുത്ത് നിന്നു.... പതിവില്ലാതെ ശ്രുതിക്ക് ഒരു പരുങ്ങലും പരിഭ്രമവും മുഖമൊക്കെ വിളറി ഇരിക്കുന്നു.... രശ്മി കാര്യം തിരക്കി... ശ്രുതി പരുങ്ങി പരുങ്ങി കാര്യം പറഞ്ഞു.... അതുകേട്ടതും രശ്മി സ്തംഭിച്ചു നിൽപ്പായി.....
ശ്രുതിക്ക് നർക്ക് വീണിരിക്കുന്നു.... അമീർഖാൻ തന്റെ പ്രണയം ഒരു കത്തിലാക്കി ബസ് എത്തും മുൻപ് കൂട്ടുകാരന്റെ കൂടെ ബൈക്കിൽ വന്നു കൊടുത്തിട്ട് പോയത്രേ.... തുറന്നു വായിക്കും മുന്നേ വിജയലക്ഷ്മി ബസ് വന്നു.... ഇരിക്കാൻ സീറ്റും കിട്ടിയില്ല.... നാലായി മടക്കിയ ഒരു വെള്ളപേപ്പർ ബാഗ് ന്റെ മുന്നറയിൽ നിന്നും ശ്രുതി എടുത്തുകാണിച്ചു....
കത്തിൽ എന്താന്ന് അറിയാതെ രശ്മിക്കു സമാധാനമില്ല ഒടുവിൽ രശ്മി ശ്രുതി കാണാതെ ബാഗിൽ നിന്നും കത്ത് കൈക്കലാക്കി രശ്മിയുടെ ബാഗിലിട്ടു.... അടുത്ത സ്റ്റോപ്പിൽ ആളിറങ്ങി അവർക്കു ഒരു സീറ്റ് കിട്ടി രണ്ടുപേരുംകൂടി ഇരിപ്പുറപ്പിച്ചു...
ശ്രുതി കത്ത് വായിക്കാൻ നോക്കിയപ്പോൾ കത്തില്ല ബസ്സിൽ പരതാൻ തുടങ്ങിയപ്പോൾ ബസ്സിലുള്ള ആൾക്കാർ കാര്യം തിരക്കി കത്തുപോയെന്നു പറയാൻ പറ്റില്ലാലോ.... ശ്രുതിക്ക് അന്നേരം വായിൽ വന്നത് അമ്പതു രൂപയെന്നാ.... തന്റെ ബാഗിൽ നിന്നും ഒരു അമ്പതു രൂപ ഒറ്റനോട്ടു കാണാതായത്രേ... നോട്ടുബുക്ക് വാങ്ങാൻ വീട്ടിൽ നിന്നും തന്ന പൈസയാണെന്നും തട്ടിവിട്ടു..... അങ്ങനെ ബസ്സിലാകെ പോക്കറ്റടിക്കാരനെ തപ്പാനുള്ള തത്രപ്പാടിൽ പരസ്പരം സംശയത്തോടെ അന്യുന്യം നോക്കാൻതുടങ്ങി.... തപ്പിയിട്ട് എവിടെ കിട്ടാൻ ബസ്സ് നിർത്തി എല്ലാരടേം ബാഗ് പരിശോധിച്ചു സ്ഥിരം കാണുന്നവരായതുകൊണ്ട് ആരേം കുറ്റപെടുത്തിയില്ല പോരാത്തതിന് ക്യാഷ് പോയിട്ടുമില്ലല്ലോ... പലരുടേം കയ്യിൽ അമ്പതുരൂപ ഉണ്ടുതാനും... കൂട്ടുകാരിയുടെ ബാഗ് തപ്പിയതുമില്ല....
ഒടുവിൽ ബസ്സിന്റെ ഡ്രൈവർ ഒരു പരിഹാരം കണ്ടെത്തി എല്ലാവരും ഓരോ രൂപവീതം പിരിവിട്ടു ശ്രുതിക്ക് അമ്പതു രൂപകൊടുത്തു... ഒരുചമ്മലോടെ അത് ഏറ്റുവാങ്ങിയെങ്കിലും കത്ത് പോയ സങ്കടം ഉളിൽ ഒതുക്കി ക്‌ളാസ്സിലോട്ടു നടന്നു.... രശ്മിക്കു ഉള്ളിൽ നീറാൻ തുടങ്ങി ഒരു ദുർബല നിമിഷത്തിൽ ചെയ്തുപോയതാണ്.... എന്ത് ചെയ്യണമെന്നറിയാതെ രശ്മി വ്യാകുലപ്പെട്ടു....
ഉച്ചക്കത്തെ ഭക്ഷണസമയം ശ്രുതിയോടു താൻ ചെയ്ത തെറ്റ് തുറന്നുപറയാൻ രശ്മിതീരുമാനിച്ചു....അധികം മുഖവുരയില്ലാതെ രശ്മി ആ കത്തെടുത്തു ശ്രുതിക്ക് നേരെ നീട്ടി.... എന്നിട്ടു ശ്രുതിയെ കെട്ടിപിടിച്ചു ഒറ്റകരച്ചിൽ.... ശ്രുതിക്കു പറയാതെതന്നെ കാര്യങ്ങളൊക്കെ മനസിലായി.... ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നെങ്കിലും തന്റെ കൂട്ടുകാരിയെ ചേർത്തുപിടിച്ചു രശ്മിയുടെ ചെവിയിൽ "പോക്കറ്റടിക്കാരി" യെന്നു വിളിച്ച് ആർത്തുചിരിച്ചു.... അങ്ങനെ കോളേജിന്റെ ഒതുങ്ങിയ ഒരിടം കണ്ടെത്തി രണ്ടുപേരുംകൂടി അമീർഖാന്റെ കത്ത് വായിക്കാൻ എടുത്തു....
കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു... "എന്റെ പേര് മനു എംബിഎ കഴിഞ്ഞു ചെറിയ ഒരു ജോലിയും ഉണ്ട് .... എനിക്ക് തന്നെ കല്യാണം കഴിക്കാൻ താല്പര്യമുണ്ടു.... കൂട്ടുകാരന്റെ വീട്ടിൽ വരുമ്പോൾ തന്നെ ഞാൻ കാണാറുണ്ട് പിന്നെ എന്നും ബസ്സിലും കാണാറുണ്ട് ... തനിക്ക് താല്പര്യമാണോയെന്നു അറിയാൻ ആഗ്രഹമുണ്ട് ... ഉണ്ടെങ്കിൽ നാളെ പച്ച ഡ്രസ്സ് ഇട്ടു വിജയലഷ്മിൽ കയറുക"
കത്ത് വായിച്ച് കുറേനേരം രണ്ടുപേരുംകൂടി വാപൊളിച്ച നിന്നു... അപ്പോളാണ് തനിക്കു അർഹതയില്ലാത്ത അൻപതുരൂപയുടെ കാര്യംഓർമവന്നത് അതെന്ത് ചെയ്യും.... ???
പിറ്റേന്ന് പച്ച ഡ്രസ്സ് ഇട്ടു ശ്രുതി കൈയിൽ ഒരു കൂട് മിഠായിയുമായ് ബസിൽ കയറി ..... രശ്മി വന്നപ്പോൾ ഒരു മാസം മുൻപ് ആഘോഷിച്ച അവളുടെ "മിലിട്ടറി മുത്തശ്ശൻറെ " സപ്തതി ആണ് ഇന്നെന്നും പറഞ്ഞു അവളെക്കൊണ്ട് തന്നേ എല്ലാർക്കും മിഠായി കൊടുപ്പിച്ചു.... ഒന്നുമില്ലെങ്കിലും അവള് കാരണമെല്ലെ എലാവരുടെയും കുറച്ചു സമയം പാഴായത്.... അങ്ങനെ പോക്കറ്റടിക്കാരി തന്റെ തെറ്റിനുള്ള പരിഹാരവും ചെയ്തു...അന്ന് അമീർഖാനെ ഒട്ടു കണ്ടതുമില്ല....
പരീക്ഷയെലാം കഴിഞ്ഞു രശ്മിയും കുടുംബവും അവളുടെ അച്ഛന്റെ അടുത്തേക്ക് താമസം മാറിപ്പോയി... വർഷങ്ങൾ പലതു കടന്നുപോയി .....രശ്മിയുടെ കല്യാണവും കഴിഞ്ഞു ജോലിയും വീടുമായി തിരക്കായി.... ശ്രുതിയും ജോലികിട്ടി ദൂരെയാണ്.... എന്നാൽ വല്ലപ്പോഴും അച്ഛന്റെ കുടുംബവീട്ടിൽ പോകുമ്പോൾ ശ്രുതിയുടെ വീട്ടിൽ കയറാനും മറക്കാറില്ല....
ശ്രുതിയുടെ കല്യാണമാണ്.......ഫോണിൽ അവൾ വരനെകുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല ദിവസവും സ്ഥലവും സമയവും മാത്രം, സകുടുംബം വരണമെന്നും പിന്നെ കുറെ കഥകളും പറഞ്ഞ് നേരിൽ കാണാമെന്നു വാക്കുകൊടുത്തു ഫോൺവെച്ചു...... അവളുടെ ക്ഷണം സ്വീകരിച്ചു സകുടുംബം രശ്മി എത്തി... മുഹൂർത്ത സമയത്തു എത്താൻ പറ്റിയില്ലെങ്കിലും തന്റെ ഉറ്റകൂട്ടുകാരി വന്നതിൽ ശ്രുതിയ്ക് അതിയായി സന്തോഷം തോന്നി....
ഫോട്ടോ എടുക്കാൻ രശ്മിയെയും കുടുംബത്തെയും ശ്രുതി കൈകാട്ടിവിളിച്ചു വരനെ രശ്മിക്കു പരിചയപ്പെടുത്തി "അമീർഖാൻ രാഹുൽ" അഥവാ മനു... രശ്മി നോക്കിയപ്പോൾ ഇപ്പൊ അത്യാവശ്യം മീശയും താടിയുമൊക്കെ ആയി ആളെ തിരിച്ചറിയാതെ ആയി... ഇപ്പൊ കണ്ടാൽ ഒരു നിവിൻപോളി ലുക്ക് .... കൂട്ടത്തിൽ തിരിച്ചും പരിചയപെടുത്താൻ ഒരുങ്ങിയപ്പോൾ മനു ചോദിച്ചു "പോക്കറ്റടിക്കാരി" അല്ലെന്ന് ....... രശ്മി തന്റെ കെട്ടിയോന്റെ മുന്നിൽ ഒന്ന് പതറി .... വളിച്ച ചിരിയുമായി ഫോട്ടോക്കു പോസ് ചെയ്തു..... ശ്രുതിക്ക് ഒരു കിഴുക്കും വെച്ചുകൊടുത്തു ......
സദ്യകഴിക്കാൻ ഇരുന്നപ്പോൾ രശ്മി പഴയ കഥയെല്ലാം കെട്ടിയോനോടും പറഞ്ഞു.... ഒടുവിൽ തന്റെ കെട്ടിയോനും വിളിച്ചു "പോക്കറ്റടിക്കാരി".........
കല്യാണോം കഴിഞ്ഞ് തിരിച്ചു പോകുംവഴി വിജയലഷ്മി ബസ്സു വഴിക്കു കണ്ടു ..... ആരോ അപ്പോൾ രശ്മിയുടെ ചെവിയിൽ മൂളുന്ന പോലെതോന്നി.... "പോക്കറ്റടിക്കാരി"..

By: Neethu valsalan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot