നിഴൽ,, പാർട്ട് - 3
........................
........................
ബാത്റൂമിന്റെ വാതിൽ മെല്ലെ തുറന്നതും ഹാളിലാകെ ഒരു പുക പടലം ഉണ്ടായി.
ഒരു നിമിഷം ഇതെന്താ സംഭവിക്കുന്നത് എന്നെനിക്കു മനസിലായില്ല.
പിനീടാണ് ആ രൂക്ഷഗന്ധം പുക ചുരുളിനൊപ്പം ഫ്ലാറ്റിലാകെ പടർന്നത്.
പിന്നെ ഞാൻ കണ്ട കാഴ്ച,
ആ പുക മറക്കുള്ളിൽ നിന്ന് നിഴല് പോലെ ഒരു സ്ത്രീ രൂപം.
എന്നിട്ടെന്തുണ്ടായി ശരത്തെ.
ആ രൂപം ഞാൻ ഒന്നേ നോക്കിയുള്ളൂ.
മുടിയൊക്കെ അഴിച്ചിട്ടു മുഖം ഒരു വെള്ളപ്പാട് പോലെ എനിക്ക് തോന്നി.
കയ്യും കാലും അനങ്ങാതെ വിറങ്ങലിച്ചു പോയ എന്റെ നേരെ നോക്കി അവൾ പുറത്തു വന്നു.
എന്നിട്ടെന്തുണ്ടായി..
കാലുകൾ..
കാലുകൾ..
കാലുകൾ നിലത്തു തൊടുന്നു കൂടിയില്ല അനീഷേ..
ഒഴുകി പോകുവാരുന്നു.
ആര്..
അയ്യോ, എനിക്കത് ഓർക്കാൻ കൂടി വയ്യ.
മം ഓക്കേ, നീ റസ്റ്റ് എടുക്കു ഞാൻ ഒന്ന് പുറത്തു പോയി വരാം.
എടാ..
വളരെ വികാര ധീനനായിട്ടാണ് പുറത്തേക്കു നടന്ന എന്നെ ശരത് വിളിച്ചത്.
നീ അങ്ങോട്ടു പോകരുതേ.
ഞാൻ കുറച്ചു നേരം പുറത്തു പോയിരുന്നു. പാവം ശരത് ആകെ പേടിച്ചിരിക്കുകയാണ്.
ഒന്നും അങ്ങോട്ടു മനസിലാകുന്നില്ല.
ഒരു വർഷം ആയി ആ ഫ്ലാറ്റ് എടുത്തിട്ടു ഇങ്ങനെ ഒരനുഭവം ഇത് ആദ്യമായിട്ടാണ്.
ഫ്ലാറ്റിലേക്ക് പോകാനാണെങ്കിൽ ഇനി അതിനു ധൈര്യം പോരാ.
ഒരു നാലു മണിക്കൂർ കഴിഞ്ഞപ്പോൾ ശരത്തിനെ ഡിസ്ചാർജ് ചെയ്തു. ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു.
ഏതാണ്ട് ഒരു പത്തു മിനിറ്റോളം കാറിൽ ഇരുന്നു ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.
ശരത്തെ..
എന്റെ പെട്ടെന്നുള്ള വിളിയിൽ ഏതോ സ്വപ്ന ലോകത്തെന്ന പോലെ ശരത് ഞെട്ടി തെറിച്ചു.
എടാ നീ ഇപ്പോഴും ഓക്കേ അല്ലെ.
ഉം..
എന്റെ ചോദ്യത്തിന് മറുപടിയായി ശരത് ഒന്ന് മൂളുക മാത്രം ചെയ്തത് എന്നെ ഒന്നൂടെ അസ്വസ്ഥതനാക്കി.
എനിക്കൊരു ബിയർ അടിക്കണം.
ബിയറോ,,
ഞാൻ മുഖം ഒന്ന് ചുളിച്ചു.
അതേടാ, ഒന്ന് മൈൻഡ് ഒന്ന് സെറ്റാക്കാൻ..
അവനിൽ നിന്നും അറിയാനുള്ളത് ബാക്കി വരണമെങ്കിൽ ഈ അവസ്ഥയിൽ ഒരു ബിയറു നല്ലതാണെന്ന് എനിക്കും തോന്നി.
വണ്ടി ഞാൻ നേരെ ഈഗിൾ ബാറിലേക്ക് വിട്ടു.
ഒറ്റവലിക്ക് ഒരു ബിയർ കുടിച്ചു രണ്ടാമതൊന്നു ഓർഡർ ചെയ്യാൻ അവനു ഒട്ടും താമസം വന്നില്ല.
നീ അടിക്കുന്നില്ലേ.
രണ്ടാമത്തെ ബിയർ പകുതിയാക്കി പ്ലേറ്റിലെ നെല്ലിക്ക അച്ചാർ നാക്കിൽ തോണ്ടി വെച്ചു അവൻ എന്നോട് ചോദിച്ചു.
ഇങ് താടാ..
അവന്റെ കയ്യിൽ നിന്നും ബാക്കിയുണ്ടായിരുന്ന ബിയർ വാങ്ങി ഒറ്റ വലിക്കു ഞാൻ തീർത്തു.
ബാറിൽ നിന്നും ഇറങ്ങാൻ നേരം അവൻ എന്നോട് ചോദിച്ചു ഇനി എങ്ങോട്ടാ.
ഫ്ലാറ്റിലേക്ക്..
ഞാൻ മറുപടി പറഞ്ഞു.
നിനക്കു പ്രാന്താണോ ആ പ്രേതാലയത്തിലേക്കു പോകാൻ.
അവന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ ഞാൻ കാറിന്റെ ഡോർ പകുതി തുറന്നു കയറി ഇരുന്നു.
ഞാൻ ഒരു സിഗരറ്റിനു തിരി കൊളുത്തി.
കാറിൽ ചാരി നിൽക്കുന്ന ശരത്തിനെ നോക്കി ഞാൻ ചോദിച്ചു..
നിനക്കു പേടിയുണ്ടോ.
എടാ എനിക്ക് ഇപ്പോഴും ഒന്നും അങ്ങോട്ടു വിശ്വസിക്കാൻ സാധിക്കുന്നില്ല.
ശരത്തെ ഞാൻ എത്ര നാളായിട അവിടെ താമസിക്കുന്നു, മമ്മി വീട്ടിൽ ഇല്ലാത്തപ്പോൾ നീയും അവിടെ വന്നു കിടക്കാറില്ലേ. അന്നൊന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
ആര് പറഞ്ഞു അനീഷേ, ഉണ്ടായിട്ടില്ല എന്ന്..
പിന്നെ നീ ഇത് പോലെ വല്ലതും കണ്ടിട്ടുണ്ടോ.
എങ്ങനെ ആണ് എനിക്ക് എന്റെ തലയിൽ അടി കിട്ടിയത് എന്ന് ഇപ്പോഴും പിടി കിട്ടുന്നില്ല. ആ രൂപം, അവൾ. അടുത്തേക്ക് നടന്നു വരുന്നത് മാത്രേ ഞാൻ ഓർക്കുന്നുള്ളു.
പിന്നെ ബോധം മറയുമ്പോൾ കണ്ടത്..
എന്ത്.. എന്താ നീ കണ്ടത്..
മേശ പുറത്തിരിക്കുന്ന അയാളുടെ പുസ്തകത്തിൽ നിന്നും ഒരു ചോര പുരണ്ട ഒരു താള് താഴെ കിടക്കുന്നതാണ്.
ഞെട്ടി തെറിച്ചു ഞാൻ ശരത്തിനോട് ചോദിച്ചു ആരുടെ ?
ആരുടെ,,
അയാളുടെ,.. നിരഞ്ജന്റെ.. ?

(തുടരും )
Aneesh PT
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക