Slider

ഉണ്ണീശോയ്ക്ക് സ്നേഹ നന്ദി

0
ഉണ്ണീശോയ്ക്ക് സ്നേഹ നന്ദി
^^^^^^^^^^^^^^^^^^^^^^^^^^^^^
ഗീതം
_____
പുൽക്കൂട്ടിൽ ഭൂജാതനായ പൊന്നുണ്ണിയെ
കാണുവാനിന്നു ഞാൻ ബേത്ലഹേമിൽ
ആട്ടിടയന്മാരുമൊത്തു ചേർന്നാനന്ദ
സ്വർഗ്ഗീയ സംഗീതമേറ്റുപാടും
മാലാഖമാർ പാടും സ്വർഗ്ഗീയ സംഗീതം
മാലോകരൊത്തു ഞാനാലപിക്കും
ആലംബഹീനൻ അനാഥനാമെന്നെ നീ
ആപാദചൂടം കവർന്നെടുത്തു
പൂംകരവല്ലിയാൽ ചേർത്തണച്ചിന്നെൻ
ഹൃദയത്തിൽ ഉണ്ണീശോ ഉമ്മവച്ചു
ആഹ്ളാദ നൃത്തം സ്വയം മറന്നാടുമ്പോൾ
അലിവോടെ പൊന്നുണ്ണി കണ്ണ്ചിമ്മി
അകതാരിൽ ആയിരം നന്മ നിറച്ചു നീ
അനാഥരാ മുണ്ണികൾക്കേകിടേണം

VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo