Slider

ഗർഭിണി ക്കു ബസ് സീറ്റ്

0
ഗർഭിണി ക്കു ബസ് സീറ്റ്
ഓടി പിടിച്ചു ബസ് 'ൽ കയറി . എന്നത്തെയും പോലെ ഒരു സീറ്റും ഇല്ല . ഇന്നും 2 മണിക്കൂർ ബസ്'ൽ തൂങ്ങി നിന്നും ഓഫീസിൽ'ൽ പോകാം. പെട്ടെന്ന് മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. പത്രത്തിൽ കണ്ടരുന്നു ഗർഭിണികൾക്കും സീറ്റ് കൊടുക്കണമെന്ന് . ഞാൻ മെല്ല കണ്ടക്ടർ നോട് പറഞ്ഞു "ചേട്ടാ പുതിയ നിയമം അനുസരിച്ചു ഒരു സീറ്റ് ഗർഭിണിക്ക് ഉള്ളതാണ് . "
അയാൾ ഒരു ചിരിയോടെ "അതിനു എന്താ കുട്ടി "
ഞാൻ ഒന്ന് മുഖം താത്തി മെല്ലെ പറഞ്ഞു " ചേട്ടാ സീറ്റ് എനിക്ക് വേണം ഞാൻ ഒരു ഗർഭിണിയാണ് "
അയാൾ എന്നെ ഒരു നോട്ടം . പിന്നെ മെല്ലെ ഒരു ആന്റി യോട് "ഒന്ന് എഴുനേറ്റു കൊടുത്തോളു . ആ കുട്ടി ഇരുന്നോട്ടെ അത് ഗർഭിണിയാണ് ""
അവർ എന്നേ കൊല്ലുന്ന ഒരു നോട്ടം നോക്കി .
ഞാൻ സുഖമായി ഇരുന്നു . ഇടക്ക് ഞാൻ അവരെ നോക്കി . അവർ എന്നെ തന്നെ നോക്കുകയാണ്.
ഞാൻ എന്നും ആ ബസ്'ൽ തന്നെയാണ് പോകുന്നത് . എനിക്ക് എന്നും സീറ്റ് കിട്ടി . ആ ആന്റി എന്നും എന്നെ നോക്കുന്നുമുണ്ട് .
ഒരു ദിവസം എന്നെ വിവേക് വിളിച്ചിട്ടു പറഞ്ഞു "നാളെ എന്റെ അമ്മ നിന്നെ കാണാൻ വീട്ടിലേക്കു വരുന്നുണ്ട് "
എനിക്ക് പ്രത്യകിച്ചു ഒന്നും തോന്നിയില്ല . എന്റെ അമ്മക്ക് ഇത് കേട്ടപ്പോൾ ഒരു ആധി എന്താ പെട്ടെന്ന് ഒരു വരവ്
രാവിലെ തന്നെ ഞാൻ നന്നായി ഒരുങ്ങി നിന്ന്
വിവേകിന്റെ കാർ വരുന്നത് കണ്ടപ്പോൾ ഞാൻ റൂം'ൽ പോയി ഇരുന്നു .
അവരുടെ ശബ്ദം ഉള്ളിലേക്കു കേൾകാം
അമ്മെ എന്നെ വിളിച്ചു
ഞാൻ വളെര ഒതുക്കത്തിൽ അവരുടെ മുമ്പിൽ നിന്ന് .
ഗർഭിണിക്ക് ഛർദി ഉണ്ടോ
വിവേക് ന്റെ അമ്മയുടെ വകയാണ് ചോദ്യം.
എല്ലാവരും ഒന്ന് ഞെട്ടി . എന്റെ അമ്മയും അനിയത്തിയു, അച്ഛനും എന്നെ ഒരു നോട്ടം . വിവേക് ഒന്നും പറയാതെ തല കുനിച്ചിരുന്നു .ഞാൻ വിവേകന്റെ അമ്മയുടെ അടുത്ത് ഇരിക്കുന്നവരെ നോക്കി . അതെ ഞാൻ ബസ്'ൽ കാണുന്ന ആന്റി . അവർ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ വിവേകന്റെ ഒരു ബന്ധു വാണു . കുട്ടിയുടെ ഫോട്ടോ ഞാൻ കണ്ടത് കൊണ്ട് ബസ്'ൽ വച്ച് പെട്ടന്ന് മനസ്സിലായി . എന്നാലും കല്യാണത്തിന് മുമ്പ് ഗർഭിണി യാവുക . അത് നല്ല ഒരു രീതി യാണോ "
ഞാൻ ഒന്നും മിണ്ടിയില്ല .
ഭൂമി പിളർന്നു ഞാൻ അതിൽ താഴ്ന്നു പോട്ടെ ദേവി മനസ്സ് ഉരുകി ഞാൻ പ്രാർത്ഥിച്ചു .
വിവേക് പെട്ടന്ന് ഒരു ചോദ്യം "മേഘ എന്താ ഒന്നും പറയാത്തത് . ഒരു ഗർഭിണിയെ കല്യാണം കഴിക്കാൻ ഞാൻ എന്തായാലും ഇല്ല "
എന്റെ കണ്ണുകൾ നിറഞ്ഞു . എന്റെ 'അമ്മ വീഴാതെ ഇരിക്കാൻ ചുമർ ചാരി നിന്നു.
എന്റെ അച്ഛൻ ശബ്ദം ഉയർത്തി ചോദിച്ചു "എന്താ മോളെ ഇത് എല്ലാം "
ഇനി ഞാൻ മിണ്ടാതെ ഇരുന്നാൽ ശരിയാവില്ല
"അച്ഛാ ഞാൻ ബസ്'ൽ സീറ്റ് കിട്ടാൻ നുണ പറഞ്ഞതാ . എന്നും നിന്നു കാലു വേദനിച്ചു . വിവേക് എന്നോട് ക്ഷമിക്കണം . "
അച്ഛന്റെ കൈ എന്റെ മുഖത്തു തന്നെ വീണു
ഞാൻ കരഞ്ഞു കൊണ്ട് അകത്തേക്കു ഓടി .
ഇങ്ങനെ നുണ പറയുന്ന ഒരു കുട്ടിയെ മരുമകളായി എനിക്ക് വേണ്ട .
വിവേകന്റെ അമ്മയുടെ ശബ്ദം എന്റെ കാതിൽ വന്നു പതിച്ചു .
ഇനി തുടർന്ന് ഒന്നും കേൾക്കാൻ വയ്യ
വിവേക് ന്റെ ശബ്ദം "മേഘ ഒന്ന് വരൂ "
ഞാൻ പോയി . ഇനി ഒളിച്ചിട്ടു കാര്യം മില്ല
വിവേക് എന്റെ കണ്ണിൽ നോക്കി പറഞ്ഞു "
സാരമില്ല മേഘ നെ അതിനു മാത്രം ഒരു തെറ്റും ചെയ്തില്ല . നിന്റെ കൊച്ചു കൊച്ചു കള്ളത്തരങ്ങൾ എനിക്ക് ഇഷ്ടമാണ് . അമ്മെ ഞാൻ കല്യാണം കഴിക്കുന്നുണ്ടങ്കിൽ അത് മേഘയെ മാത്രമായിരിക്കും ."
ഞാൻ വിവേകനെ നോക്കി . ആ കണ്ണിൽ ഒരു പാട് സ്നേഹം കണ്ടു .
വിവേകന്റെ അമ്മയുടെ മുഖത്തു പല ഭാവങ്ങൾ . പിന്നെ അവരും ചിരിച്ചു കൊണ്ട് പറഞ്ഞു നിനക്ക് നല്ല ഒരു ഡോസ് തരാൻ വേണ്ടി വന്നതാ പക്ഷെ ഇവൻ എല്ലാം പൊളിച്ചു . ഒരു സീറ്റ് കിട്ടാൻ ഇങ്ങനെ നുണ പറയണോ മോളെ ?
ഞാൻ ഒന്നും മിണ്ടാതെ അടി കിട്ടിയ കവിളും തലോടി നിന്നു .
അമ്പിളി എംസി
23 - 12 - 2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo