കേട്ടെഴുത്ത് !
"നിങ്ങൾക്ക് ഇതുങ്ങളെ രണ്ടിനേം ഒന്ന് എവിടെങ്കിലും പിടിച്ചിരുത്തി പഠിപ്പിച്ചു കൂടെ?? ഈ ശനിയും ഞായറും സ്കൂളിന് അവധി കൊടുക്കണമെന്ന് കണ്ടുപിടിച്ചവരെ എന്റെ കയ്യിൽ കിട്ടിയാൽ .....!!!!!"
അമ്മ രാവിലെ തന്നെ അത്ര നല്ല മൂഡിലല്ല ..
വെറുതെ ഇരുന്ന് മാതൃഭൂമി പത്രം രണ്ടാം തവണയും അരിച്ചു പെറുക്കുന്ന അച്ഛനോടാണ് ഈ ആക്രോശം ... പത്രം വായന, വാർത്ത കാണൽ തുടങ്ങിയ ദുശീലങ്ങളൊന്നും അമ്മയെ ഇതുവരെ ബാധിച്ചീട്ടില്ല ..
ഞായറാഴ്ച സപ്ലിമെന്റ് കൂടി വായിക്കുന്ന തിരക്കിലാണ് അച്ഛൻ ..
ഞായറാഴ്ച സപ്ലിമെന്റ് കൂടി വായിക്കുന്ന തിരക്കിലാണ് അച്ഛൻ ..
ഞാനും അനിയനും അമ്മ വൃത്തിയായി വിരിച്ചിട്ട കിടക്ക ചവിട്ടി കുഴക്കുക ..
ഓടി കളിച്ച് മേശപുറത്ത് വെള്ളം നിറച്ചു വെച്ച ജഗ്ഗ് തട്ടിമറിച്ചിടുക ...
അരിപ്പെട്ടിയിൽ ഒളിച്ചു വെച്ചിരിക്കുന്ന പൂവൻ പഴം കട്ടുതിന്നുക ..
അമ്മ തൂത്തു തുടച്ച് വൃത്തിയാക്കി ഇട്ടിരിക്കുന്ന വീടുമുഴുവൻ മണ്ണും ചളിയും ചവിട്ടി കയറ്റുക.. തുടങ്ങി ഞങ്ങളാൽ കഴിയുന്ന എല്ലാ സഹായവും അമ്മക്ക് ചെയ്തുകൊടുത്തു കൊണ്ട് അമ്മയുടെ ഞായറാഴ്ച ഭംഗിയാക്കാനുള്ള കഠിന ശ്രമത്തിലാണ് ..
ഓടി കളിച്ച് മേശപുറത്ത് വെള്ളം നിറച്ചു വെച്ച ജഗ്ഗ് തട്ടിമറിച്ചിടുക ...
അരിപ്പെട്ടിയിൽ ഒളിച്ചു വെച്ചിരിക്കുന്ന പൂവൻ പഴം കട്ടുതിന്നുക ..
അമ്മ തൂത്തു തുടച്ച് വൃത്തിയാക്കി ഇട്ടിരിക്കുന്ന വീടുമുഴുവൻ മണ്ണും ചളിയും ചവിട്ടി കയറ്റുക.. തുടങ്ങി ഞങ്ങളാൽ കഴിയുന്ന എല്ലാ സഹായവും അമ്മക്ക് ചെയ്തുകൊടുത്തു കൊണ്ട് അമ്മയുടെ ഞായറാഴ്ച ഭംഗിയാക്കാനുള്ള കഠിന ശ്രമത്തിലാണ് ..
അമ്മ പുട്ടിന് കൂടെ കഴിക്കാൻ പപ്പടം കാച്ചി പാത്രത്തിൽ വെച്ചതും കാക്ക റാഞ്ചും പോലെ ഞങ്ങളത് തട്ടിയെടുത്ത് ഓടിയതും ഒപ്പം കഴിഞ്ഞു ...
ആ ദേഷ്യത്തിലാണ് അമ്മ , ഇവിടെ നടക്കുന്നതോന്നും തന്നെ ബാധിക്കുന്ന കാര്യമില്ലെന്ന മട്ടിൽ പത്രപാരായണത്തിൽ മുഴുകിയിരിക്കുന്ന അച്ഛനോട് ആദ്യം പറഞ്ഞ ഡയലോഗ് പറഞ്ഞത് ..!
അച്ഛൻ പത്രം കൃത്യം നാലായി മടക്കി സപ്ലിമെന്റിനെ അതിനുള്ളിൽ വെച്ച് പതിയെ കസേരയിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലോട്ട് ചെന്നു ...
" എന്താ ഇവിടെ പ്രശ്നം ?? എന്തിയെ രണ്ടും ?"
അച്ഛൻ അമ്മയെ സോപ്പിടാനുള്ള ശ്രമത്തിലാണ് .
" ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഈ പിള്ളേരെ പഠിപ്പിക്കൽ എന്റെ മാത്രം ജോലിയാണോ ?? ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾക്ക് അവരെ പഠിപ്പിച്ചു കൂടെ ??"
"ഞായറാഴ്ച്ചയല്ലേഡോ ... അവര് കുറച്ചു കളിച്ചോട്ടെ " അച്ഛൻ പറഞ്ഞു
" രാവിലെ കുറച്ചു സമയം പഠിച്ചീട്ട് ഉച്ച കഴിഞ്ഞ് കളിച്ചോട്ടെ ... വന്നു വന്ന് രണ്ടിനും അനുസരണ തീരെ ഇല്ലാതായിരിക്കുന്നു .. അതെങ്ങനാ, അവരെന്തു ചെയ്താലും സമ്മതിച്ചു കൊടുക്കാൻ ഒരച്ഛനുണ്ടല്ലോ ... ഞാനോരുത്തി വായിട്ടലച്ചീട്ട് എന്ത് പ്രയോജനം ?"
അമ്മ പരാതിപെട്ടി തുറന്നു
" ഞാനിപ്പം എന്തു വേണം ?? താൻ പറ " അച്ഛൻ കീഴടങ്ങി
" രണ്ടിനേം എവിടെങ്കിലും ഒന്നടക്കിയിരുത്തി ഒരു രണ്ടു മണിക്കൂർ പഠിപ്പിക്കണം " അമ്മ തീരുമാനം പറഞ്ഞു
"എനിക്ക് പഠിപ്പിക്കാൻ അറിയില്ലെന്ന് തനിക്കറിയാമല്ലോ ?"
അച്ഛൻ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി
അച്ഛൻ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി
"ഈ രണ്ടാം ക്‌ളാസ്സിലും ഒന്നാം ക്‌ളാസ്സിലും പഠിക്കുന്നതുങ്ങളെ പഠിപ്പിക്കാൻ എന്താണിത്ര അറിയാൻ ?? ശരി .. പഠിപ്പിക്കാൻ അറിയില്ലെങ്കിൽ ഒരു കേട്ടെഴുത്തെങ്കിലും എഴുതിക്കാമല്ലോ ?"
" ഉം ശരി .. കേട്ടെഴുത്തെങ്കിൽ കേട്ടെഴുത്ത് .. വീട്ടിൽ ബഹളം ഉണ്ടാവാതിരുന്നാൽ മതി "
അച്ഛൻ ഞങ്ങളെ കസ്റ്റഡിയിൽ എടുക്കാൻ വന്നു.
ഞങ്ങൾ അടിച്ചു മാറ്റിയ പപ്പടം പങ്കുവെക്കുന്നതിൽ വന്ന പാകപ്പിഴ കൈയാങ്കളിൽ കൂടി പരിഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു ..
ആ മാസത്തെ പത്രമെല്ലാം അച്ഛൻ അടുക്കി വെച്ചിരുന്നത് തട്ടിമറിച്ചിട്ട് അതിനു നടുവിൽ കിടന്നാണ് ദ്വന്ദയുദ്ധം ...
ആ മാസത്തെ പത്രമെല്ലാം അച്ഛൻ അടുക്കി വെച്ചിരുന്നത് തട്ടിമറിച്ചിട്ട് അതിനു നടുവിൽ കിടന്നാണ് ദ്വന്ദയുദ്ധം ...
അച്ഛന് പിറകെ അടുകളയിൽ നിന്നും വെളിയിൽ വന്ന അമ്മയെ കണ്ടതും യുദ്ധക്കളം ഉപേക്ഷിച്ച് യോദ്ധാക്കൾ രണ്ടും രണ്ടുവഴിക്കോടി !
" കണ്ടല്ലോ രണ്ടും കൂടി കാട്ടി കൂട്ടുന്ന പരാക്രമം.. എത്ര നന്നായി അടുക്കി വെച്ചിരുന്നതാ ഇതൊക്കെ .. എല്ലാം കുഴച്ചു മറിച്ചു " അമ്മ തലയിൽ കൈ വെച്ച് പറഞ്ഞു
" താൻ പൊയ്ക്കോ .. ഞാൻ എല്ലാം എടുത്തു വെച്ചോളാം.. രണ്ടിനേം ഇന്ന് ഞാൻ ശരിയാക്കുന്നുണ്ട് "
അമ്മ വയലന്റായാൽ അടുക്കള ബന്ത് വല്ലതും പ്രഖ്യാപിച്ചാലോ എന്ന പേടി അച്ഛനുണ്ടെന്ന് തോന്നുന്നു !
പത്രമെല്ലാം അടുക്കി വെച്ച് അച്ഛൻ വരാന്തയിലെ കസേരയിൽ വന്നിരുന്നു .. രണ്ടു പേരെയും ഉറക്കെ വിളിച്ചു
" മോളെ .. മോങ്കുട്ടോ .. രണ്ടുപേരും വന്നേ "
ഒരിക്കൽ പോലും തല്ലിയിട്ടില്ലെങ്കിലും അച്ഛൻ വിളിച്ചാൽ ആ സെക്കന്റിൽ രണ്ടുപേരും ഹാജർ കൊടുക്കും .. ഒരിക്കലും അച്ഛനോട് പേടി എന്ന വികാരം ഞങ്ങൾക്ക് രണ്ടു പേർക്കും തോന്നിയിട്ടില്ല .. സ്നേഹവും ബഹുമാനവും മാത്രം !
" രണ്ടുപേരും സ്ലെയിറ്റ് എടുത്തുകൊണ്ട് വരൂ.. കേട്ടഴുത്താണ് .. നിങ്ങളെന്താ ഇത്രനാളും പഠിച്ചതെന്ന് ഞാനൊന്ന് നോക്കട്ടെ "
നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ സ്ലെയിറ്റും കല്ലുപെൻസിലുമായി റെഡി .
" അച്ഛാ .. ഏതു പുസ്തകത്തിലെ വാക്കുകളാ കേട്ടെഴുത്ത് ?" ഞാൻ ചോദിച്ചു
"പുസ്തകമൊന്നും വേണ്ട .. ഞാൻ പറയുന്നത് നിങ്ങളങ് എഴുതിയാൽ മതി " അച്ഛൻ പറഞ്ഞു
പപ്പടത്തിന്റെ ഗുസ്തി ഒരു തീരുമാനമാകാത്തതിന്റെ ചൊരുക്ക് രണ്ടു പേരുടേം മനസ്സിൽ ഉള്ളതുകൊണ്ട് പരസ്പരം കേട്ടെഴുത്തിൽ തോൽപ്പിക്കാം എന്ന വിചാരം ഞങ്ങൾക്കുണ്ട് .
" രണ്ടുപേരും റെഡിയാണോ ?" അച്ഛൻ ചോദിച്ചു
" റെഡി " കോറസ്സായി ഉത്തരം
" ശരി .. ആദ്യത്തെ വാക്ക് ... ദൃഷ്ടദ്യുമ്നൻ!"
ഞാനും അനിയനും ഞെട്ടി പരസ്പരം നോക്കി.. ഇതെന്തു വാക്ക് !
എന്നാലും തോറ്റുകൊടുകരുതല്ലോ ... രണ്ടുപേരും കഴിവിന്റെ പരമാവധി പ്രയോഗിച്ച് ആവും പോലെ ആ വാക്കെഴുതി ..
" എഴുതിയോ ?" അച്ഛൻ
"ആ " ഞങ്ങൾ
" എന്നാൽ അടുത്ത വാക്ക് .. ധൃതരാഷ്ട്രർ "
അയ്യോ ...!! നേരത്തെ പറഞ്ഞത് എഴുതിയതിന്റെ പാട് ഞങ്ങൾക്കും ദൈവത്തിനും മാത്രമറിയാം.. ഇനി ഇതെങ്ങനെ ഒപ്പിക്കും !!
വീണ്ടും അറിയാവുന്ന അക്ഷരങ്ങൾ ഒക്കെ വെച്ച് ഞങ്ങൾ ഒപ്പിച്ചു !
" ഇനി മൂന്നാമത്തെ വാക്ക് "
അതിനി എന്ത് ബോംബാണോ ആവോ ... ! ഞങ്ങൾ ശ്വാസമടക്കി പിടിച്ചിരുന്നു .
"അക്രിതവൃണൻ !"
ഞാൻ ഏതാണ്ട് ബോധക്കേടിന്റെ വക്കോളം എത്തിയിരുന്നു ... അനിയനെ നോക്കിയപ്പോൾ അവനിപ്പം കരയും എന്ന അവസ്ഥയിലാണ്.. ഈ വായിൽ കൊള്ളാത്ത വാക്കുകളൊക്കെ ഞങ്ങളെ ദ്രോഹിക്കാൻ മനഃപൂർവം ആരോ ഉണ്ടാക്കിയതാ!!
" കഴിഞ്ഞോ ?" അച്ഛൻ
"ആ " ഞങ്ങളുടെ ദയനീയ സ്വരം !
" ശരി .. ഇനി നാലാമത്തെ വാക്ക് .. നൈമിഷാരണ്യം !"
ഞാൻ വായും പൊളിച്ചിരുന്നു ...!!
എന്റെ സൈഡിൽ നിന്നും ഒരു വലിയ കരച്ചിൽ കേട്ടു .. അനിയനാണ് !!
അവനെ ആരോ തല്ലിയത് പോലെയാണ് കരച്ചിൽ.!!
അവന്റെ പെട്ടെന്നുള്ള കരച്ചിലിൽ അച്ഛനും ഉണ്ടൊരു ഞെട്ടൽ .. കരച്ചിൽ കേട്ട് അമ്മ ഓടി വന്നു ..
എന്റെ സൈഡിൽ നിന്നും ഒരു വലിയ കരച്ചിൽ കേട്ടു .. അനിയനാണ് !!
അവനെ ആരോ തല്ലിയത് പോലെയാണ് കരച്ചിൽ.!!
അവന്റെ പെട്ടെന്നുള്ള കരച്ചിലിൽ അച്ഛനും ഉണ്ടൊരു ഞെട്ടൽ .. കരച്ചിൽ കേട്ട് അമ്മ ഓടി വന്നു ..
" എന്താ ?? അവനെന്തിനാ കരയുന്നെ ??"
അമ്മ ചോദിച്ചു
അമ്മ ചോദിച്ചു
"ആ .. ഞാനൊന്നും ചെയ്തില്ല .. കേട്ടെഴുത്ത് ഇട്ടതേ ഉള്ളൂ "
അച്ഛൻ നിഷ്കളങ്കമായി പറഞ്ഞു.
അച്ഛൻ നിഷ്കളങ്കമായി പറഞ്ഞു.
(" ഇതിൽ കൂടുതൽ ഇനി എന്ത് ചെയ്യാൻ "!! )
"ഈ അച്ഛൻ സിലബസിൽ ഇല്ലാത്ത വാക്കുകളാ പറയുന്നേ "
കരച്ചിലിനിടയിൽ കൂടി അനിയൻ വിക്കി വിക്കി പറഞ്ഞു ..
കരച്ചിലിനിടയിൽ കൂടി അനിയൻ വിക്കി വിക്കി പറഞ്ഞു ..
അമ്മ എന്റെ സ്ലെയിറ്റ് വാങ്ങി നോക്കി
' തൃട്ടത്യുമൻ , തൃതരാട്ടർ , അക്കിതവിണ്ണൻ,'
നാലാമത്തെ വാക്കിന്റെ പകുതിയേ ആയുള്ളൂ 'നെയ്യ്മീ'!!!!!!!
നാലാമത്തെ വാക്കിന്റെ പകുതിയേ ആയുള്ളൂ 'നെയ്യ്മീ'!!!!!!!
അമ്മ അച്ഛനെ ഒന്ന് രൂക്ഷമായി നോക്കി .. അനിയൻ നിലത്ത് വീണു കിടന്ന് ഉരുണ്ടു കരയുകയാണ് ...
പിന്നെ കേട്ടത് അമ്മയുടെ അലർച്ചയാണ്
" ഒന്നെണീറ്റ് പോകുന്നുണ്ടോ എല്ലാം .. ഇവിടെ പഠിക്കലും വേണ്ട .. പഠിപ്പിക്കലും വേണ്ട .. എന്റെ ജോലി കഴിയുമ്പോൾ ഞാൻ പഠിപ്പിച്ചോളാം. ഇനി മേലിൽ നിങ്ങളീ പിള്ളേരെ പഠിപ്പിച്ചു പോയേക്കരുത് !!"
കേട്ടപാതി കേൾക്കാത്ത പാതി ഞങ്ങൾ സ്ളേറ്റുമായി അകത്തേക്കോടി ..
താൻ എന്ത് തെറ്റാണ് ചെയ്തത് എന്നറിയാതെ അച്ഛൻ വിഷണ്ണനായി ദേഷ്യത്തിൽ അകത്തേക്കു പോയ അമ്മയെ നോക്കിയിരുന്നു !!
വന്ദന
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക