'' ചില്ലറയല്ലാ ഈ കടം,!!!
================
''മുറ്റത്തെ മാവിൻ കൊമ്പിൽ കയറിയിരിക്കുന്ന കോഴി പൂവനെ കല്ലെറിഞ്ഞു ചാടിച്ച് പെരയ്ക്ക് ചുറ്റും ഓടിച്ച് കൂട്ടിൽ കയറ്റുമ്പോൾ ഞാൻ പൂവനോട് രഹസ്യമായി പറഞ്ഞു,!!
================
''മുറ്റത്തെ മാവിൻ കൊമ്പിൽ കയറിയിരിക്കുന്ന കോഴി പൂവനെ കല്ലെറിഞ്ഞു ചാടിച്ച് പെരയ്ക്ക് ചുറ്റും ഓടിച്ച് കൂട്ടിൽ കയറ്റുമ്പോൾ ഞാൻ പൂവനോട് രഹസ്യമായി പറഞ്ഞു,!!
ഡാ പൂവേട്ടാ, മറക്കല്ലേ
''ക്യത്യം അഞ്ചു മണിക്ക് തന്നെ കൂകി ഉണർത്തണം, നാളെ ഒരു പി എസ് സീടെ പരീക്ഷയുളളതാ അതും കോട്ടയം ജില്ലയിൽ, !!!
''ക്യത്യം അഞ്ചു മണിക്ക് തന്നെ കൂകി ഉണർത്തണം, നാളെ ഒരു പി എസ് സീടെ പരീക്ഷയുളളതാ അതും കോട്ടയം ജില്ലയിൽ, !!!
''പൂവൻ എന്നെ രൂക്ഷമായി ഒന്നു നോക്കി,
എന്നിട്ട് മനസിൽ പറഞ്ഞു,
എന്നിട്ട് മനസിൽ പറഞ്ഞു,
ഉവ്വെടാ, നിന്നെ ഉണർത്താം, നീ ഇന്നലെ ആരോടോ പറയുന്നത് കേട്ടു, ഈ പരീക്ഷയിൽ വിജയിച്ച് ജോലി കിട്ടിയാൽ ഈ പൂവനെ തട്ടി പത്തിരിയും കോഴിയും വെച്ച് തരാമെന്ന്, !!!എന്റെ ഒക്കെ ജീവൻ കൊണ്ട് വേണം നിനക്കൊക്കൊ അറമാതിക്കാൻ, അല്ലേടാ !!!
പക്ഷേ,
പാവം പൂവൻ അക്കഥ മറന്നു,
പാവം പൂവൻ അക്കഥ മറന്നു,
വെളുപ്പിനു തന്നെ എന്നെ ഉണർത്തി,
ബാപ്പ തന്ന അമ്പതു രൂപായുമായി ഞാൻ യാത്രതിരിച്ചു,
ബസ് സ്റ്റാൻഡിലെത്തി,
ബസ് സ്റ്റാൻഡിലെത്തി,
ചെറിയൊരു ബസ് സ്റ്റാൻഡ്,
ബസ് വരാൻ പതിനഞ്ചു മിനിറ്റ്,
ബസ് വരാൻ പതിനഞ്ചു മിനിറ്റ്,
പെട്ടന്നെനിക്കു മൂത്രമൊഴിക്കാൻ തോന്നി,
സ്റ്റാൻഡിനോടു ചേർന്നു നിർമ്മിച്ച തകര ഷെഡ്ഡുകൊണ്ട് മറച്ച മൂത്രപ്പുരയിലേക്ക് ചെന്നു,
സ്റ്റാൻഡിനോടു ചേർന്നു നിർമ്മിച്ച തകര ഷെഡ്ഡുകൊണ്ട് മറച്ച മൂത്രപ്പുരയിലേക്ക് ചെന്നു,
അവിടെ ഒരു മേശയും കസേരയും ,മേശപ്പുറത്ത് ചന്ദനത്തിരി കത്തിച്ചു വച്ചിരിക്കുന്ന ു
മൂത്രത്തിന്റെ ഗന്ധവും ചന്ദനത്തിരിയുടെ ഗന്ധവും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത ആ അനർഘ നിമിഷം,!
അവിടെ ആരേയും കണ്ടില്ല,
'' ഇവിടെ ആരുമില്ലേ ''? ഞാൻ വിളിച്ച് ചോദിച്ചു,
പെട്ടന്ന് മേശക്കടിയിൽ മൂടിപ്പുതച്ച് കിടന്ന ഒരു വ്യദ്ധൻ എഴുന്നേറ്റ് വന്നു, അയാളെന്റെ മുഖത്തേക്ക് ദേഷ്യത്തിൽ നോക്കിക്കൊണ്ട്
'' ങും, അയാൾ അലസമായി മൂളി,
'' ങും, അയാൾ അലസമായി മൂളി,
''ഞാൻ മൂത്രമൊഴിക്കാൻ വന്നതാ, !!!''
''അതുശരി, ഞാൻ വിചാരിച്ചു കല്ല്യാണം വിളിക്കാൻ വന്നതാണെന്ന്, മൂത്രമൊഴിച്ചിട്ട് പൈസ മേശപ്പുറത്ത് വച്ചിട്ട് പോടേ, !!!
ദേഷ്യത്തിൽ അയാൾ മേശക്കടിയിലേക്ക് ചുരുണ്ടു കൂടി, !!
ദേഷ്യത്തിൽ അയാൾ മേശക്കടിയിലേക്ക് ചുരുണ്ടു കൂടി, !!
ഞാൻ അകത്തേക്ക് പോയി മൂത്രമൊഴിച്ച് തിരികെ വന്നു, പോക്കറ്റിൽ തപ്പിയപ്പോൾ ഒന്നു പതറി, !
''ചില്ലറയില്ല, ''
''അമ്പതിന്റെ നോട്ടെടുത്ത് ഞാൻ അയാളെ വിളിച്ചു, !
''സാറെ,''
''ശൊ, അയാൾ പിറുപിറുത്തു കൊണ്ട് വീണ്ടും എഴുന്നേറ്റ് വന്നു, അമ്പതിന്റെ നോട്ടിലേക്ക് നോക്കി കൊണ്ടു ചോദിച്ചു,
''താനെന്താ അകത്ത് പോയി പൊറോട്ടയും മൊട്ടയും കഴിച്ചോ, ?
;'ഞാൻ ചിരിച്ചു, !
''അല്ല ഈ അമ്പതിന്റെ നോട്ടു കണ്ട് ചോദിച്ചതാ, എടോ രണ്ടു രൂപ ചില്ലറ താടോ, !!
ഇതേയുളളു വേറെ കാശില്ല സാറെ, !
ഇതേയുളളു വേറെ കാശില്ല സാറെ, !
''എന്നാൽ വെയ്റ്റ് ചെയ്യ്, ആളുകൾ മൂത്രമൊഴിക്കാൻ വരട്ടെ, !!ബാക്കി തരാം,!!
''ബാക്കി 48 രൂപയ്ക്ക് മൂത്രമൊഴിക്കാൻ ഇരുപത്തി നാലാളുകൾ വരണം, അപ്പോഴേക്കൂം ബസ് പോകും, !! ഞാനാലോചിച്ചു,
''സാറെ എന്നാൽ ഞാൻ പിന്നെ തരാം, !!
''എടോ, ഇത് പറ്റെഴുതാൻ പാത്രക്കടയല്ല, മൂത്രക്കടയാ, തന്നയുമല്ല കണ്ടവന്റെ മൂത്രത്തിന്റെ പറ്റെഴുതാനിരിക്കുവല്ല ഞാൻ, താൻ പോയി ചില്ലറ മാറീട്ട് വാ, !
അല്ലെങ്കിൽ ,
രണ്ടാളുകളെ മൂത്രമൊഴിക്കാൻ വിളിച്ചോണ്ടു വാ ബാക്കി തരാം !!! ഉറക്കം പോയതിന്റെ കലിയാണ് അയാൾക്ക്,!
അല്ലെങ്കിൽ ,
രണ്ടാളുകളെ മൂത്രമൊഴിക്കാൻ വിളിച്ചോണ്ടു വാ ബാക്കി തരാം !!! ഉറക്കം പോയതിന്റെ കലിയാണ് അയാൾക്ക്,!
ശൊ, ഇത് വല്ലാത്ത കുരിശായല്ലോ ?!
'ഞാൻ പുറത്തേക്കിറങ്ങി,
സ്റ്റാൻഡിൽ ബസും വന്നു,
ഞാൻ മൂത്രക്കടയിലേക്ക് തിരിഞ്ഞു നോക്കി,
അയാൾ എന്റെ നീക്കം ശ്രദ്ധിക്കുന്നുണ്ട്,!
അയാൾ എന്റെ നീക്കം ശ്രദ്ധിക്കുന്നുണ്ട്,!
ഞാൻ റോഡിലേക്കിറങ്ങി,!!
റോഡിൽ ഒരു ചേച്ചി നടന്ന് വരുന്നു,!
ഞാൻ ആ ചേച്ചിയോട് ചോദിച്ചു,
''ചേച്ചി ഒരുപകാരം ചെയ്യുമോ, ?
''ചേച്ചി ഒരുപകാരം ചെയ്യുമോ, ?
''!എന്താ മോനെ, ?
ഞാൻ പതിയെ ചോദിച്ചു ,
''ചേച്ചി ഒന്ന് മൂത്രമൊഴിക്കാൻ വരാമോ ?
''ചേച്ചി ഒന്ന് മൂത്രമൊഴിക്കാൻ വരാമോ ?
''ഭാാാ, #@#@#@## ആ ഭാഷ പറഞ്ഞ് ചേച്ചി ഒരു നിലവിളി,
പുറകെ വന്ന ചേച്ചീടെ കണവന്റെ കൈകളുടെ മാസ്മരിക ശക്തിയിൽ ഞാൻ താഴെ വീണൂ,
പുറകെ വന്ന ചേച്ചീടെ കണവന്റെ കൈകളുടെ മാസ്മരിക ശക്തിയിൽ ഞാൻ താഴെ വീണൂ,
താഴെ വീണു കിടന്ന ഞാൻ മൂത്രക്കടയിലേക്ക് പാളി നോക്കി,
മേശയുടെ അടിയിലേക്ക് അയാളപ്പോഴേക്കും ചുരുണ്ടു കൂടിയിരുന്നു,
''ഇതു തന്നെ തക്കം
ഞാൻ ചാടി എണീറ്റു ,
സ്റ്റാൻഡിൽ നിന്ന് എറണാകുളം ബസ് നിരങ്ങിത്തുടങ്ങി,
ഞാനോടി ബസ്സിൽ ചാടി കയറി !!
സ്റ്റാൻഡിൽ നിന്ന് എറണാകുളം ബസ് നിരങ്ങിത്തുടങ്ങി,
ഞാനോടി ബസ്സിൽ ചാടി കയറി !!
''ആ '' മൂത്രക്കടം '' ഇന്നും ബാക്കിയാ, !!
'' ===========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക