Slider

House Driver - Part 9

0
'ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവക്കുറിപ്പ്
Part 9
ഏത് കഷ്ടപ്പാടിലും പിടിച്ചു നിൽക്കണം എന്ന എന്റെ ആഗ്രഹത്തിനായി എന്റെ ജീവിത രീതിയിൽ ഞാൻ കാര്യമായ മാറ്റങ്ങൾ വരുത്തി ഉച്ചക്ക് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ തിരിച്ചു വരുന്നത് മിക്കദിവസവും രാത്രിയായിരിക്കും അതുകൊണ്ടുതന്നെ ഉച്ചഭക്ഷണം പതിനൊന്നര മണിക്ക് റൂമിൽ നിന്നിറങ്ങുമ്പോൾ ഞാൻ പാർസലായി എന്റെ കയ്യിൽ കരുതി മദ്രസയിൽ നിന്നും മോനെയും കൂട്ടി മാഡത്തിന്റെ വീട്ടിലെത്തിച്ച് അവിടെയുള്ള ഒഴിവുസമയത്ത് കഴിക്കൽ ആയിരുന്നു പതിവ് ചോറ് പാത്രത്തിൽ ആക്കുന്നത് കാണുമ്പോൾ റൂമിലെ സുഹൃത്തുക്കൾ 'നേർച്ചച്ചോറ് 'എന്നായിരുന്നു അതിനെ വിശേഷിപ്പിച്ചത് ഉച്ചക്ക് 2 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നതുകൊണ്ട് രാത്രി ഏകദേശം 10 മണി വരെ പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നു ചിലപ്പോൾ ഓട്ടത്തിനിടയിൽ റൂമിലേക്ക് പോരാൻ കഴിഞ്ഞാൽ രാത്രി ഭക്ഷണം എട്ടു മണിക്ക് മുൻപ് തന്നെ കഴിച്ചു അങ്ങനെയായാൽ അന്നത്തെ കാര്യം രക്ഷപ്പെട്ടു ഇല്ലെങ്കിലും രാത്രി 12 മണിക്കും ഒരു മണിക്കും പലപ്പോഴും വിശപ്പ് സഹിച്ച് പിടിച്ച് നിന്നു
ഹോട്ടൽ ഭക്ഷണം കഴിക്കുന്ന ശീലം വളരെ അപൂർവമായിരുന്നു വിശപ്പു സഹിക്കാൻ പ്രയാസമുള്ള സമയത്ത് ഒരു റിയാലിന്റെ തൈരും അര റിയാലിന്റെ കുബൂസും( 2 കുമ്പൂസ് )വാങ്ങി കഴിച്ചു ഭക്ഷണസമയത്ത് റൂമിലേക്ക് പോയി ഭക്ഷണം കഴിക്കണം എന്നുള്ള എന്റെ ആവശ്യം ഒക്കെ ഞാൻ പുതിയ സാഹചര്യത്തിൽ മനപ്പൂർവ്വം മറന്നു ശമ്പളത്തിന്റെ പുറമേ എനിക്ക് ചെറിയ തുകകൾ കിട്ടിയിരുന്നത് മാഡത്തിന്റെ ഉമ്മയുടെ കയ്യിൽ നിന്നായിരുന്നു അവർ ഒരു പഴയകാല സൗദി കുടുംബത്തിലെ അംഗമാണെന്ന് തോന്നുന്നു അതുകൊണ്ടുതന്നെ വിദേശികളായ ജോലിക്കാരോട് അല്പം കരുണയുള്ള സ്വഭാവക്കാരി ആയിരുന്നു അപൂർവ്വമായി അവരുടെ ഓട്ടം ഉണ്ടാകുമ്പോൾ എനിക്ക് അഞ്ചോ പത്തോ റിയാൽ തരുമായിരുന്നു ഒരു ദിവസം ഉച്ചക്ക് മുൻപ് റൂമിൽ നിന്നും പുറത്തിറങ്ങിയ ഞാൻ പല ഓട്ടങ്ങളിലായി രാത്രി 11 മണിക്ക് മാഡത്തിന്റെ വീട്ടിൽ വണ്ടി കഴുകി കൊണ്ടിരിക്കുമ്പോൾ മാടത്തിന്റെ വിളിവന്നു 'വല്ലതും പോയി കഴിച്ചിട്ടു വാ രാത്രി ഒരുപാട് സമയം ഓടാൻ ഉണ്ട് ഒരുപാട് വൈകിയേ തിരിച്ചെത്തൂ ' ' ശരി ഞാൻ റൂമിൽ പോയി ഭക്ഷണം കഴിച്ചിട്ട് വരാം' 'റൂമിലേക്കൊന്നും പോവാൻ പറ്റില്ല ഹോട്ടലിലോ മറ്റോ പോയി കഴിച്ചിട്ടു വാ' ' ശരി' ഞാൻ വണ്ടി കഴുകൽ തുടർന്നു.
അരമണിക്കൂർ കഴിഞ്ഞ് വീണ്ടും വിളി വന്നു 'നീ ഭക്ഷണം കഴിച്ചോ' ' ഇല്ല' 'ഹോട്ടലിൽ നിന്നും കഴിക്കാൻ എന്റെ കൈയിൽ പണമില്ല എന്റെ ഭക്ഷണം റൂമിൽ ഉണ്ടാകും രാത്രി വൈകിയാലും ഞാൻ റൂമിൽ എത്തിയിട്ട് കഴിച്ചോളാം' കുറച്ചുകഴിഞ്ഞ് വിളിച്ച് എന്നോട് മുകളിലേക്ക് ചെല്ലാൻ പറഞ്ഞു ഞാൻ ചെന്ന് വാതിലിൽ മുട്ടി വാതിലിനു പിറകിൽ നിന്നും മാഡം ഒരു പത്ത് റിയാൽ നോട്ട് ചെറിയ വിടവിലൂടെ എനിക്ക് നേരെ നീട്ടി ഞാനതു വാങ്ങാനായി അതിൽ പിടിച്ചതും പിറകിൽ നിന്നും വരുന്നു ശകാരങ്ങൾ 'നാസർ തനിക്ക് ഭക്ഷണം വേണമെങ്കിൽ സ്വന്തം കാശിനു കഴിച്ചോണം എനിക്ക് എപ്പോഴും പണം തരാൻ കഴിയില്ല ഇപ്പോൾ വേണമെങ്കിൽ ഇത് കൊണ്ടു പോയി വല്ലതും കഴിക്കാൻ നോക്ക് ഇനി ഒരിക്കലും ഇത് പ്രതീക്ഷിക്കരുത് 'നോട്ടിൽ നിന്നും ഞാൻ അറിയാതെ കൈ പിൻവലിച്ചു 'തന്നോട് ആരും ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടിട്ടില്ല ല്ലോ എന്റെ ഭക്ഷണം ഞാനെപ്പോഴെങ്കിലും കഴിച്ചോളാം നിന്റെ പണം വേണ്ട ശുക്രൻ ' 'ഇത് വാങ്ങാനാണ് പറഞ്ഞത് ' ' വേണ്ട ഞാൻ താഴെ ഉണ്ടാവും പോവാനാകുമ്പോൾ വിളിച്ചാൽ മതി നന്ദി' അത്രയും പറഞ്ഞ് അവിടെ നിന്നും തിരിച്ചു നടന്നപ്പോൾ ഒരു കോഴി ബിരിയാണി ഒറ്റയടിക്ക് കഴിച്ച സന്തോഷം മലയാളികളോടാണോ കളി പട്ടിണി കിടന്നാലും ഇതുപോലുള്ള പണം ഞങ്ങൾക്ക് വേണ്ട എന്നൊക്കെ എന്റെ മനസ്സ് പറഞ്ഞു പക്ഷേ അവളെ സംബന്ധിച്ച് നാണക്കേടിന് പകരം മൂട്ടിൽ മുളച്ച തണലുള്ള ഒരു ആൽമരം ആയിരുന്നു ഈ സംഭവം.
ഓരോ സൃഷ്ടികളുടെയും ഭക്ഷണം സൃഷ്ടാവായ അല്ലാഹു ഏറ്റെടുത്തിരിക്കുന്നു എന്ന് പറയുന്നത് എത്രത്തോളം സത്യമാണെന്ന് അന്ന് ഞാൻ ശരിക്കും മനസ്സിലാക്കി എന്റെ അന്നത്തെ ഭക്ഷണം ഒരുപാട് ദൂരെ ഞങ്ങൾ ഓട്ടം ചെന്ന സ്ഥലത്ത് ഒരു ഫിലിപ്പീനി ഡ്രൈവറുടെ കൂടെയായിരുന്നു രാത്രി ഒരു മണി ആയിക്കാണും മാഡത്തിനെയും അനിയത്തിയേയും ഒരു വില്ലയിൽ വിട്ട് അതിനടുത്ത ഡ്രൈവർമാർക്ക് വിശ്രമിക്കാനായി തയ്യാറാക്കിയ ഒരു റൂമിൽ ഇരിക്കുകയായിരുന്നു ഞാൻ അത് ഒരു വിജനമായ സ്ഥലത്തുള്ള vip ഏരിയ ആയതുകൊണ്ട് അടുത്തൊന്നും കടകളോ മറ്റോ ഇല്ല അങ്ങനെ ഇരിക്കുമ്പോഴാണ് ഫിലിപ്പീനി ഭക്ഷണവുമായി വരുന്നത് അയാൾ വാങ്ങിയതോ അല്ലെങ്കിൽ അയാളുടെ മുതലാളിമാർ കൊടുത്തതോ ആണ് എല്ലാവരെയും അയാൾ കൂടെ ഭക്ഷണം കഴിക്കാൻ വിളിച്ചു റൂമിലുള്ള മറ്റു രണ്ടുപേർ തൊട്ടുമുൻപ് ഭക്ഷണം കഴിച്ചതുകൊണ്ടും ഞാൻ മടി കാരണവും ചെന്നില്ല അവസാനം അയാളുടെ നിർബന്ധത്തിനു വഴങ്ങി ഞാനും കൂടെ ഇരുന്നു ഞാനും അവനും കഴിച്ചാലും തീരാത്ത അത്ര ഭക്ഷണം ഉണ്ടായിരുന്നു അതും വിലകൂടിയ ചോറും ഇറച്ചിയും മറ്റുപലതും.
അർദ്ധരാത്രിയും കഴിഞ്ഞു മൂന്നര മണിയോടെ തിരിച്ചു പോരുമ്പോൾ എന്നെ കേൾക്കേ മാഡം അനിയത്തിയോട് പറയുന്നുണ്ടായിരുന്നു 'രണ്ടുമാസം കൂടി കഴിഞ്ഞാൽ നോമ്പിനു നാസറിന് നാട്ടിൽ പോകാം അവന്റെ മോളെ കാണാം' എന്നൊക്കെ എന്റെ ദേഷ്യം കുറക്കാനും പരമാവധി എല്ലാം ക്ഷമിച്ച് ജോലി ചെയ്യാനും വേണ്ടി പറയുന്നതാണ് സൗദികളുടെ വാക്കും മരുഭൂമിയിലെ കാലാവസ്ഥയും എപ്പോൾ മാറും എന്ന് ആർക്കും പറയാൻ പറ്റില്ല നമ്മൾ ഇതൊക്കെ എത്ര കേട്ടതാണ് എന്ന ഭാവത്തിൽ ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു എങ്കിലും മനസ്സിന്റെ കോണിലെവിടെയോ രണ്ടുമാസം കഴിഞ്ഞ് നാട്ടിൽ ചെന്ന് ആറുമാസം പ്രായമായ എന്റെ മോളെ കയ്യിലെടുത്ത് ചുംബിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നോ എന്നൊരു സംശയം
മാർച്ച് മാസം അവസാനം എന്റെ മൊബൈലിന്റെ സിം കാർഡിന്റെ കാലാവധി കഴിഞ്ഞത് കാരണം ഞാനൊരു പുതിയ സിം കാർഡ് വാങ്ങി പഴയത് റീച്ചാർജ്ജ് ചെയ്യാത്തതു കാരണം കട്ടായി പോയതാണ് റീച്ചാർജ് ചെയ്യാൻ വേണ്ടി കഴിഞ്ഞ മാസം അവസാനം ഞാൻ കഫീൽനോട് 50 റിയാൽ കടം ചോദിച്ചിരുന്നു തിരിച്ചു കൊടുക്കില്ല എന്നു വിചാരിച്ചിട്ട് ആവും എന്റെ കയ്യിൽ ഇല്ല എന്നായിരുന്നു അവന്റെ മറുപടി പുതിയ സിംകാർഡ് മറ്റൊരു കമ്പനിയുടേതാണ് അതിനുള്ള ഉപകാരം കാലാവധി കഴിയില്ല എന്നതാണ് റീച്ചാർജ് ചെയ്തില്ലെങ്കിലും എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം അതായിരുന്നു എനിക്കും ആവശ്യം പുതിയ നമ്പർ കഫീലിനും മാഡത്തിനും കൊടുത്തു അന്ന് വൈകുന്നേരം മാഡത്തെ എടുക്കാൻവേണ്ടി ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്നപ്പോൾ അതുവരെ കാണാത്ത ഒരു രാക്ഷസിയെ യാണ് എനിക്കു കാണാൻ സാധിച്ചത് ഞാൻ സിംകാർഡ് മാറ്റിയത് കാരണം അവളുടെ മൊബൈലിൽ നിന്നും എന്നെ വിളിച്ചാൽ അവൾക്കു പണം നഷ്ടമാകും ആദ്യം എന്റെ കയ്യിലുണ്ടായിരുന്ന സിംകാർഡ് അവളുടെ കയ്യിൽ ഉള്ള അതേ കമ്പനിയുടെതായിരുന്നു അതുകൊണ്ടുതന്നെ അതിലേക്ക് അവൾക്കു സൗജന്യമായി വിളിക്കാൻ കഴിയുമായിരുന്നു അതിനുള്ള ദേഷ്യമായിരുന്നു അന്നു ഞാൻ കണ്ടത്
രണ്ടുദിവസം എന്റെ മേൽ കുതിര കയറൽ ആയിരുന്നു അവളുടെ ജോലി ആ ദിവസങ്ങളിൽ അവൾ എന്നോട് ചെയ്തത് മുഴുവനായും എഴുതണമെങ്കിൽ പുസ്തകത്തിന്റെ പേജുകളോ അധ്യായങ്ങളോ തികയാതെ വരും എല്ലാം സഹിക്കാൻ അല്ലാതെ എനിക്ക് മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല ക്ഷമയുടെ വലിയ മതിലുകൾ കടക്കാൻ കഴിവുകൾ തരണേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഏപ്രിൽ മാസം തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ലൈസൻസ് എടുക്കുന്ന കാര്യത്തെപ്പറ്റി ഞാൻ കഫീലുമായി നിരന്തരം ചർച്ച ചെയ്തു സൗദി ലൈസൻസിന്റെ ഫോട്ടോ കോപ്പി എന്റെ കൈവശമുണ്ട് അതു കാണിച്ച് പുതിയ ഇക്കാമ നമ്പറിലേക്ക് ലൈസൻസ് എടുക്കേണ്ട ആവശ്യമേ ഉള്ളൂ എങ്കിലും അയാൾ ഒരിക്കലും എന്റെ കൂടെ ഡ്രൈവിങ് സ്കൂളിലേക്ക് വരാൻ തയ്യാറായില്ല എന്നും അവന് ജോലി തിരക്കിന്റെ കാര്യമാണ് പറയാനുണ്ടായിരുന്നത് കാര്യങ്ങൾ നടക്കണമെങ്കിൽ ഞാൻ തന്നെ മുൻകൈ എടുക്കണം എന്നെനിക്കു തോന്നി കാരണം വണ്ടി അപകടത്തിൽപ്പെട്ടാൽ വണ്ടി ഓടിച്ച ഡ്രൈവർക്ക് ലൈസൻസ് ഉണ്ടോ വണ്ടിക്ക് ഇൻഷൂറൻസ് ഉണ്ടോ എന്ന് മാത്രമേ ഇവിടുത്തെ നിയമപ്രകാരം പോലീസ് നോക്കാറുള്ളൂ കേസോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ പാവം ഡ്രൈവർ ജയിലിലാകും സൗദികൾ പുതിയ ഡ്രൈവറെ നിയമിക്കും അത്രതന്നെ
എന്റെ നിർബന്ധത്തിന് വഴങ്ങി അവസാനം കഫീൽ എന്നെ ലൈസൻസിന് പറഞ്ഞയക്കാൻ തീരുമാനിച്ചു അങ്ങനെ പോകേണ്ട റോഡുകളും മറ്റും എനിക്കു പറഞ്ഞുതന്നു അവിടെ പോയി അന്വേഷിച്ചിട്ട് വരാനാണ് അയാൾ പറഞ്ഞത് പൈസയും കൂടെ ഇപ്പോൾതന്നെ തന്നാൽ ഒറ്റ പോക്കിൽ തന്നെ കാര്യം നടക്കും എന്ന് ഞാനും പറഞ്ഞു അവസാനം മനസ്സില്ലാ മനസ്സോടെ 150 റിയാലും തന്നു വഴികൾ പലപ്രാവശ്യം തെറ്റിയെങ്കിലും ഞാൻ സ്ഥലം കണ്ടു പിടിച്ചു പേപ്പറുകളും മറ്റും ശരിയാക്കി മെഡിക്കൽ ഉം എല്ലാം കഴിഞ്ഞപ്പോഴാണ് അറിയുന്നത് ലൈസൻസിന്റെ നമ്പർ മാറ്റം ഇവിടെയല്ല മറ്റൊരു ഡ്രൈവിംഗ് സ്കൂളിൽ ആണെന്ന് ഒരു യമനിയായ ടാക്സിക്കാർന്നെ കണ്ട് അവിടെക്കുള്ള വഴി ശരിക്കും ചോദിച്ചു മനസ്സിലാക്കി ഞാൻ അവിടെയെത്തി പേപ്പറുകളെല്ലാം ശരിയായതു കൊണ്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ലൈസൻസ് കിട്ടി അപ്പോഴേക്കും സമയം 12 30 മോനെ മദ്രസയിൽ നിന്നും എടുക്കുന്ന സമയം 12 45
ഞാൻ കഫീലിനെ വിളിച്ചു. 'ഇന്നൊരു ദിവസം നീ പോയി മോനെ കൊണ്ടുവരുമോ ഞാൻ ഡ്രൈവിംഗ് സ്കൂളിൽ ആണ് ഇവിടെ നിന്നും മദ്രാസിലേക്കുള്ള വഴിയും എനിക്കറിയില്ല' 'നാസർ തന്നോട് ഞാൻ ആദ്യമേ പറഞ്ഞതാണ് മോനെ എടുക്കാൻ വൈകരുതെന്ന് എനിക്ക് പോവാൻ കഴിയില്ല മോനെ കൃത്യസമയത്തുതന്നെ കൊണ്ടുവന്നോണം' അവൻ എന്നോട് ദേഷ്യപ്പെട്കയായിരുന്നു ഞാനെന്റെ അമ്മായിയുടെ വീട്ടിൽ പോയി നേരം വൈകിയ പോലെയാണ് അവന്റെ സംസാരം ഇനി മറ്റുവഴികൾ ഒന്നുമില്ല അറിയാവുന്ന വഴികളിലൂടെ ഒക്കെ വണ്ടി ഓടിക്കുക തന്നെ എത്തിയാൽ എത്തി ഇല്ലെങ്കിൽ ചീത്തവിളിയും ശകാരങ്ങളും കേൾക്കാൻ തയ്യാറാവുക അതിന് പ്രത്യേകിച്ച് തയ്യാറാക്കേണ്ട കാര്യമൊന്നുമില്ലല്ലോ ബാങ്ക് വിളിച്ചിരുന്നെങ്കിലും നിസ്കരിക്കാൻ നിൽക്കാതെ ഞാൻ വണ്ടിയുമെടുത്ത് പുറത്തുകടന്നു ചില റോഡുകൾ മനസ്സിലുണ്ടായിരുന്നു അവിടെക്കുള്ള വളവാണ് എന്നു കരുതി ഞാൻ തിരിഞ്ഞതൊക്കെ തെറ്റായ വഴികളിലൂടെ ആയിരുന്നു റോഡ് പിഴച്ചു എന്നറിഞ്ഞാൽ പിന്നെ തിരിച്ചു വിടാൻ നാട്ടിലെ പോലെ ഇവിടെ പറ്റില്ലല്ലോ അടുത്ത് എക്സിറ്റ് വരുന്നതുവരെ മുന്നോട്ടു മുന്നോട്ടു പോവുകതന്നെ
റോഡിൽ തിരക്കു കുറവായിരുന്നു പല റോടും മാറി മാറി ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു ഞാൻ പ്രതീക്ഷിച്ച റോഡിലെക്കൊന്നും ചെന്നെത്താൻ പറ്റിയില്ലെങ്കിലും ഞാൻ സഞ്ചരിച്ചത് മോന്റെ മദ്രാസിലേക്കുള്ള ഏറ്റവും തിരക്കു കുറഞ്ഞ ഏറ്റവും എളുപ്പ വഴിയിലൂടെ ആയിരുന്നു ഞാൻ പോലുമറിയാതെ മദ്രസ വിടുന്ന സമയത്ത് തന്നെ എങ്ങിനെയോ അവിടെ ഞാൻ എത്തിപ്പെട്ടു സർവ്വ സ്തുതികളും അല്ലാഹുവിന്നു തന്നെ എല്ലാ നിലക്കും അടിച്ചമർത്തപ്പെട്ടവന് അല്ലാഹുവിന്റെ സഹായം ആരും പ്രതീക്ഷിക്കാത്ത രൂപത്തിൽ വന്നെത്തുന്നത് ഞാനറിഞ്ഞു സാധാരണ മോനെ മദ്രസയിൽ നിന്നും എടുത്താൽ കഫീലിനും മാഡത്തിനും ഞാൻ വിളിക്കണം എന്നാണ് നിയമം എന്നാൽ ഇന്ന് എനിക്ക് കഫീൽ വിളിച്ചു 'താനെവിടെയാ' എന്ന അവന്റെ ചോദ്യം കേൾക്കുമ്പോൾതന്നെ മനസ്സു മടുക്കും ഞാൻ മദ്രസയിൽ എത്തി എന്ന് മറുപടി പറഞ്ഞു അഞ്ച് മിനിറ്റിനുള്ളിൽ മോനെ വിളിച്ചു വണ്ടിയിൽ ഇരുത്തി രണ്ടുപേർക്കും ഞാൻ വിളിച്ചു പറയുകയും ചെയ്തു
(തുടരും)

Abdul Naser

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo