രഘു...
🎈(ചെറുകഥ)

അതിരാവിലത്തെ തണുത്തകാറ്റേറ്റ്, ബസ്സിന്റെ സൈഡ്സീറ്റിൽ, ആരൊക്കെയോ കാർക്കിച്ചുതുപ്പിയ തുപ്പലുണങ്ങിയ കമ്പിയിൽമുഖംചേർത്ത് സുഖമായി മയങ്ങിയിരിക്കുകയായിരുന്നു അവൻ...
മുഖത്തേക്ക് റോഡ്സൈഡിലെ ചാഞ്ഞുനിന്നിരുന്ന മരച്ചില്ലയിൽനിന്നും വെള്ളമിറ്റുവീണപ്പോളാണ്....അവന്റെയാ കണ്ണുകൾ ബദ്ധപ്പെട്ടു തുറക്കേണ്ടി വന്നത്.....
അപ്പോൾ അവൻ കണ്ടകാഴ്ചകൾ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലെന്നോണം ഒരു തിരശശീലയിലെപ്പോലെ മുന്നിൽ തെളിയുന്നുണ്ടായിരുന്നു....
സൈഡിലെ മരങ്ങളും അവിടവിടെയുള്ള വീടുകളും പുറകിലേക്ക് പാഞ്ഞോടുന്നു.....!അതെ.. അവന്റെ നരച്ചകണ്ണുകൾക്ക് അങ്ങനെ തോന്നിയതായിരിക്കാം.... പക്ഷേ അതുകണ്ടിട്ടായിരിക്കണം അവന്റെമനസ്സും തിരികെയേതോ തീരത്തേക്ക് കുതിച്ചു പാഞ്ഞോടുകയാണെന്ന് തോന്നുന്നു....!
നമുക്കവനെ രഘുനാഥ് എന്നുവിളിക്കാം...ചുരുക്കത്തിൽ രഘു വെന്നും
രഘു പൊടുന്നനെ കണ്ണുകൾ തിരുമി,ചാടിയെഴുന്നേറ്റു. കണ്ടക്ടറോട് 'എനിക്കിവിടെ ഇറങ്ങണം' എന്നു പറഞ്ഞു..കണ്ടക്ടർ അങ്ങോട്ടു നോക്കി ഒന്ന് തലചൊറിഞ്ഞു.. എന്നിട്ട് സിംഗിൾബെൽ കൊടുത്തു..
കെ.എസ്. ആർ.ടി.സി ബസിന്റെ ബ്രേക്കിങ്ങിൻറെ കാതുതുളയ്ക്കുന്ന ശബ്ദം, തെരുവ്നായ്ക്കളിൽപോലും അസ്വരസ്യം ഉണർത്തി... തന്റെബാഗ് ഉയരത്തെ ലഗേജ്കാരിയറിൽനിന്നും ബദ്ധപ്പെട്ടു വലിച്ചെടുത്തു, രഘു ആ സ്റ്റോപ്പിലിറങ്ങി...
തോളിൽ ബാഗുംതൂക്കി അവൻ തന്റെലക്ഷ്യത്തിലേക്കു പതുക്കെ നടന്നുതുടങ്ങി...
ചെറിയ മൂടൽമഞ്ഞുണ്ട്..ആദ്യംകണ്ട ടാറിടാത്ത ചെറിയവഴിയിലേക്ക് അവൻ തിരിഞ്ഞു... കുറച്ചുനടന്നപ്പോൾ അവനൊരു ആറിന്റെ കരയിലേക്കെത്തി....
അവിടെകണ്ടകാഴ്ച, ഒരു പുത്തൻ സൂര്യോദയത്തിന്റേതായിരുന്നു..
കിഴക്ക് സൂര്യൻ ഉദിച്ചുയർന്നു വരുന്നു.....ആകാശത്ത് പറവകൾ കൂടുവിട്ടു പുറത്തേക്ക് പാറിപ്പറക്കുന്നു..
മന്ദമായൊഴുകുന്ന ജലനിരപ്പിന് മുകളിലായ് പുകമറയായി മഞ്ഞുശകലങ്ങൾ ഒഴുകിനീങ്ങുന്നു...
'വൗ മനോഹരമായിരിക്കുന്നു' അവൻ മനസ്സിൽപ്പറഞ്ഞു...
അവൻ അക്കരേക്ക് ആറ്റിലിറങ്ങിനടന്നു... മുട്ടോളംമാത്രമേ ഇപ്പോൾ വെള്ളമുള്ളൂ...പണ്ട് നിറയെ വെള്ളവുമായി ചീറിപ്പാഞ്ഞോടിയിരുന്നൂ ഈപുഴ.... മനുഷ്യ മനസ്സുപോലെതന്നെ ഭൂമിയിൽ വെള്ളവും വറ്റിവരണ്ടുതുടങ്ങിയിരിക്കുന്നു....
ഇപ്പോൾ ഇവിടെ വള്ളക്കാരന്റെ ആവശ്യമില്ല...നേരേ അക്കരെക്കണ്ട തെങ്ങിന്റെ പുറംചട്ടയിലുള്ള ചങ്ങലപ്പാടുകൾ അവനെനോക്കി കൊഞ്ഞനംകുത്തി..

അക്കരെയെത്തിയ രഘു തന്റെബാഗ് ആ തെങ്ങിന്റെമൂട്ടിലെ നിലത്തേക്ക് വച്ചു.. അതിൽനിന്ന് ഒരു തോർത്തെടുത്തുടുത്തു.. പതുക്കെ ആറ്റിലെ തണുതണുത്തവെള്ളത്തിലേക്ക് കുളിക്കാനായിറങ്ങി.....
ഒരുസമയത്ത് ഈകടവിൽവച്ച് അച്ഛൻ ആരയിലൂടെ കൈകൾചുറ്റിച്ചു അവനെകൊണ്ടു നീന്താൻ പഠിപ്പിച്ചത് അവന്റെ ഓർമ്മയിൽ തെളിഞ്ഞുവന്നു..ഒപ്പം കരയിൽനിന്നു അത്കണ്ട് തുള്ളിച്ചാടുന്ന കുഞ്ഞനിയത്തി രജനിയും....
ചിന്തകളെഭേദിച്ച് അവനാ തണുത്തവെള്ളത്തിലേക്ക് തലതാഴ്ത്തി കുറച്ചുനേരംകിടന്നു..തലയൊന്നു തണുക്കട്ടെ.... പെട്ടെന്നവൻതലയുയർത്തി,കണ്ണുകളിൽ
രക്തമിരച്ചുകയറി.. ഇല്ല തണുക്കാൻപാടില്ല തന്റെ ജീവിതലക്ഷ്യം നടപ്പാക്കുന്നതുവരെ ഇതു തണുക്കാൻ പാടില്ല..തണുക്കാൻ അനുവദിക്കില്ലഞാൻ.. മനസ്സാവർത്തിച്ചു ചൊല്ലി....

അവന്പോകേണ്ട സ്ഥലമെത്താൻ ഇനിയും കുറച്ചുകൂടിനടക്കണം.. ആറിന്റെ ഇടവഴിയിൽനിന്നും മെയിൻ റോഡിൽ എത്തുന്നിടത്തു, ഇടതുവശത്തായി ഇടിഞ്ഞുപൊളിഞ്ഞ ഒരുതുണ്ട്ഭൂമി..അതിൽ ഓരോലക്കുടിലിന്റെ അവശിഷ്ടങ്ങൾ..! ആ കാഴ്ച അവന്റെ നടത്തത്തിന്റെ വേഗതയെ തടഞ്ഞ്നിറുത്തി..... അവനവിടേക്കൊന്നു കയറി യിരിക്കാൻ തോന്നി.. അപ്പോൾ ഇഴഞ്ഞുവന്ന ഒരു മഞ്ഞചേര അവനെകണ്ടിട്ടാണെന്ന് തോന്നുന്നു തിരികെ അവിടെകണ്ട പൊന്ത ക്കാട്ടിൽപോയോളിച്ചു.... അവന്റെ അമ്മയുടെയും അച്ഛന്റെയും കുഞ്ഞനിയത്തിയുടെയും ചിരിയും സംസാരങ്ങളും അവന്റെകാതിൽ പ്രതിധ്വനിച്ചതുപോലെ അവനു തോന്നി...അവൻ രണ്ടു കയ്യുമെടുത്തു കാതുകൾ പൊത്തി...പതിയെ ആ വെറുംനിലത്തേക്കിരുന്നു......
ക്ഷേത്രത്തിലെ ഉത്സവം കൊടിയേറിയിട്ട് ഇന്ന് അഞ്ചുനാൾ കഴിഞ്ഞിരിക്കുന്നു..രഘു വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്നയാൾ ഇതുവരെയെത്തിയിട്ടില്ല...
മനസ്സിന് നിരാശാബോധം എപ്പോഴത്തെയും പോലെ വന്നുതുടങ്ങിയിരിക്കുന്നു....
പക്ഷേ ഉത്സവം കൊഴുക്കുന്നുണ്ട്....
ഒരുവശത്ത് പലവർണ്ണത്തിലുള്ള കുപ്പിവളകളുംസിന്ദൂരവും വിൽക്കുന്ന കടകള്.....
മറുവശത്ത്,കടല,കപ്പലണ്ടി പലതരത്തിലുള്ള മിട്ടായികൾവിൽക്കുന്നവർ...
കൊഴുന്ത് വിൽക്കുന്നവർ..ബലൂണുകൾ വിൽക്കുന്നവർ.....
പിന്നെ നിറയെ വർണബൾബുകൾ കൊണ്ടലങ്കരിച്ച മരങ്ങൾ...
ആകെയൊരു ദൃശ്യവിസ്മയംതന്നെയാണ് ചുറ്റുപാടും...
പക്ഷേ രഘുവിന്റെ മനസ്സുമാത്രം.....

രഘു തന്റെ ബാഗ് പതിയെത്തുറന്ന് അതിൽനിന്നും പലവർണ്ണങ്ങളിലുള്ള ബലൂണുകൾപുറത്തെടുത്തു...പതുക്കെപതുക്കെ അവയൊക്കെ ഓരോന്നായി വീർപ്പിച്ചുകെട്ടാൻതുടങ്ങി..
കടുക്‌നിറച്ച ചെറിയ ബലൂണുകൾ വേങ്കമ്പിൽ നൂലുകൊണ്ട്കെട്ടിവച്ചു..
ആപ്പിൾ ബലൂണുകൾ നൂലിൽക്കെട്ടി താഴേക്ക്തൂക്കിയിട്ടു.....
തലയിലൊരുതോർത്തു ചട്ടമ്പികളെപ്പോലെ വട്ടംകെട്ടിവച്ചു...

അവൻ കച്ചവടം തുടങ്ങികഴിഞ്ഞു...!
രണ്ടുദിവസംകൂടി അങ്ങനെ കഴിഞ്ഞുപോയി.......
അടുത്തദിവസം വളരെത്താമസിച്ചാണ് രഘു ഉറക്കമുണർന്നത്.... അന്നത്തെദിവസം അവനെ വരവേറ്റത് വളരെയേറെ പ്രതീക്ഷിച്ചയാളെ മുന്നിൽ കണികണ്ടുകൊണ്ടായിരുന്നു...
അടുത്തുനിന്നുതന്നെ ബലൂണുകൾ വിൽക്കുന്നുണ്ടയാൾ... ആ മുഖത്തെ വെട്ടുകൊണ്ട അടയാളം.. അതേ കൊമ്പൻമീശ.. അല്പം നര കയറിയിട്ടുണ്ടെന്നുമാത്രം..വേറെ മാറ്റങ്ങളൊന്നുമില്ല... അതേ അവൻതന്നെ വിക്രമൻ..!
രഘു ഉള്ളിൽ സന്തോഷംകൊണ്ട് തുള്ളിച്ചാടി,
പക്ഷെ പുറത്തുകാണിച്ചില്ല.....
രഘു അയാളോട് കൂട്ടുകൂടി പലതിനെപറ്റിയും സംസാരിച്ചുകൊണ്ടിരുന്നു.... ഒപ്പം കച്ചവടത്തെപ്പറ്റിയും സംസാരിച്ചു...
പെട്ടന്നുവൈകുന്നേരമാവാൻ രഘുവിന്റെമനസ്സ് ഒരുപാടാഗ്രഹിച്ചു....

വൈകുന്നേരം ഏതാണ്ട് എട്ടുമണിയോടടുത്തായിക്കാണും,ആളുകൾ ഒത്തിരി കൂടിയിട്ടുണ്ട്......
സ്റ്റേജിൽ നാടകംതകർത്തുനടക്കുന്നു...! ഇതുതന്നെ സമയം..! അവന്റെ മനസ്സ് പറഞ്ഞു..
രഘു തന്റെ ബാഗിൽ നിന്നും വർഷങ്ങളായി സൂക്ഷിക്കുന്ന..
പലക്ഷേത്രങ്ങളിലും അലഞ്ഞുനടന്ന് അവസാനം കണ്ടെത്തിയ,
തന്റെയാ ഇരക്ക് വേണ്ടിമാത്രം സൂക്ഷിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്തതും.. കുതിച്ചു വിക്രമന്റെപുറത്തേക്കു പാഞ്ഞുകയറിയതും.. ആഞ്ഞാഞ്ഞു കുത്തിയതും ഒരുമിച്ചായിരുന്നു...,,!
അയാൾക്ക് ഒഴിഞ്ഞുമാറാനോ ഒന്നുറക്കെ നിലവിളിക്കാനോ കഴിഞ്ഞില്ല.....
അത്രക്ക് കിറുകൃത്യമായിരുന്നു രഘുവിന്റെ ഓരോ ചുവടും...
രക്തം അവിടെയാകെ ചിതറിതെറിച്ചു....വിക്രമൻ നിലത്തുവീണുപിടഞ്ഞു....അവസാനം അനക്കമില്ലാതായി.. ആൾക്കൂട്ടമാകെ പരിഭ്രാന്തരായി..ചിലർ രഘുവിനു നേരെ തിരിഞ്ഞു.....
പക്ഷേ രഘു പതറിയില്ല. അവനവിടെത്തന്നെ കുത്തിമലർത്തിയ കത്തിയുമായി നിന്നു....

ക്ഷേത്രത്തിൽ ഉത്സവത്തിനുവേണ്ട ക്രമസമാധാനത്തിന് അവിടെയുണ്ടായിരുന്ന പൊലീസുകാർ പാഞ്ഞെത്തി..രംഗം വഷളാക്കാതിരിക്കാൻ അവർ നന്നേപാടുപെട്ടു..അവസാനം
അവർ രഘുവിനെ അറസ്റ്റു ചെയ്തുനീക്കി...... മൃതദേഹം ആംബുലൻസിലേക്കും....

××××××××××××××××××××××××××
കോടതി മുറിയിൽ.... പ്രതിക്കൂട്ടിൽ..രഘു നിശ്ചലനായി നിന്നു....
അവന്റെ ഓർമ്മകളിലേക്ക് തീകോരിയിട്ടു വക്കീലുമാർ വാദപ്രതിവാദങ്ങൾ ഘോരഘോരംനടത്തി...
ഓർമ്മയിലെ പച്ചയായ ആ ദിനങ്ങൾ അവനുമുന്നിൽ പുകമറയായി തെളിഞ്ഞു...

ഒരിക്കൽ അവന്റെയച്ഛൻ ബലൂണുമായി കച്ചവടത്തിന് പോയതും ,അമ്പലത്തിലെ വെടിപ്പുരക്കു തീപിടിച്ചതും..അതിൽപെട്ടു ഒരു കാല്നഷ്ടമായതും..ഒരു കയ്യ് ഭാഗികമായി കുഴപ്പത്തിലായതും.. അങ്ങനെ പണിക്ക് പോകാൻ വയ്യാതെ കിടപ്പിലായതും......
അന്ന് മുതൽ സ്കൂളിൽ പഠിക്കുകയായിരുന്ന കുഞ്ഞുരഘുവും അമ്മയുംകൂടി..പട്ടിണി സഹിക്ക വയ്യാതായപ്പോൾ ബലൂണുമായി കച്ചവടത്തിനിറങ്ങിയതുമെല്ലാം....
അങ്ങനെയിരിക്കെ ആദിവസം,അതെ ആ നശിച്ചദിവസം... അമ്മക്ക് കലശലായ പനിപിടിപെട്ടു.. എഴുന്നേൽക്കാൻപോലും വയാതെ കിടക്കുന്നു.... ഞാനൊറ്റക്കു പോകാൻ അമ്മ സമ്മതിക്കുന്നുമില്ല...അപ്പോഴാണ് രജനി ഇടക്കുകയറിപ്പറഞ്ഞത് ഞാനും കൂടെവരാമെന്ന്... ഞാൻ വരേണ്ടന്ന് കേണു പറഞ്ഞുനോക്കി..പക്ഷേ അമ്മ നിർബന്ധിച്ചു എനിക്കൊപ്പമവളെ പറഞ്ഞുവിട്ടു....

അന്ന് അർദ്ധരാത്രിയിൽ ക്ഷേത്രത്തിൽ 'ബ്രഹ്മരക്ഷസ്'ബാലെ നടന്നുകൊണ്ടിരുന്നസമയം..
രജനി അടുത്ത് കിടന്നുറങ്ങുന്നു.. ഞാനൊരു തൂണിൽ ചാരിയിരുന്നു ബാലെകണ്ടുകൊണ്ടിരിന്നു....ഉച്ചക്ക് ഒന്നും കഴിക്കാത്തതിനാലാവും, ക്ഷീണം കൊണ്ടെപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി...
പെട്ടന്ന്തന്നെ ഉണർന്നെങ്കിലും... അടുത്ത് രജനിയെ കാണാനില്ല....! ഒപ്പംഅടുത്തുണ്ടായിരുന്ന വിക്രമനെയും കാണാനില്ല..!
രജനിയെതിരഞ്ഞു ആ രാത്രിൽ ഞാനും നാട്ടുകാരും അവിടെയുള്ള മുക്കുംമൂലയും അരിച്ചുപെറുക്കി.. അവസാനം ആരോ ഒരാൾ പൊന്തകാട്ടിൽനിന്നും..തുണികളെല്ലാം പിച്ചിച്ചീന്തി.. തല പാറക്കല്ലാൽ ഇടിച്ചുചതച്ചനിലയിൽ...! അവളെ കണ്ടെത്തുകയായിരുന്നു..ഒരു നോക്കുമാത്രമേ തനിക്ക് നോക്കാൻ കഴിഞ്ഞുള്ളൂ അപ്പോഴേക്കും തന്റെ ബോധം മറഞ്ഞിരുന്നു...
ഒരു കാര്യംമാത്രമേ അന്ന് എന്റെ കണ്ണിൽ ഉടക്കിയുള്ളൂ... വിക്രമന്റെ പുള്ളിക്കരയുള്ള തോർത്ത്...! അതെ, ഞാൻ കണ്ടതാണ് അത് അന്ന് വൈകിട്ട് അവന്റെ തോളിൽകിടക്കുന്നത്....അതവളുടെ കയ്യിൽ മുറുകെപിടിച്ചിട്ടുണ്ടായിരുന്നു... ഏതോ വള്ളിയിലെന്നപോൽ...
ബോധം വന്നപ്പോൾ ഞാൻ സ്റ്റേഷനിലെ ലോക്കപ്പിലാണ്..... ഞാനാണ് കുറ്റക്കാരൻ.. എന്നുപറഞ്ഞു കൊണ്ടുവന്നിരിക്കയാണ്...
തെളിവെടുപ്പ്കഴിഞ്ഞേ ഇനി എന്തെങ്കിലും പറയാൻപറ്റുള്ളൂ എന്നാണ് എസ് ഐ പറഞ്ഞത്... "ഞാനല്ല..ഞാനല്ല" എന്നവിടെക്കിടന്നുഞാൻ അലറികരഞ്ഞു...ആരു കേൾക്കാൻ....

എന്റെകുഞ്ഞുപെങ്ങളെ ഞാൻ.......ആ ന്യൂസ് വീട്ടിലുമെത്തി..
ഇതറിഞ്ഞ അമ്മയ്ക്ക് സഹിക്കാൻ പറ്റാതെ... അച്ഛന് വിഷംനൽകി അതിന്റെ ബാക്കിയുംകഴിച്ചു ഒന്നായിയവർ യാത്രയായി....
എന്നെമാത്രം ഈ ഭൂമിയിൽ തനിച്ചാക്കി.... തനിച്ചാക്കി....

പിന്നീട് തെളിവുകളും പോസ്റ്മാർട്ടം റിപ്പോർട്ടും, ഞാനല്ല കുറ്റക്കാരനെന്നു തെളിയിച്ചിട്ടും...
കാലങ്ങൾ ഒരുപാട് കഴിഞ്ഞുപോയി..
പ്രതിയെപ്പിടിക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലത്രെ...പോലീസ്നായ അന്ന് കുരച്ചു കൊണ്ട് ആറുവരെ മാത്രമേ പോയുള്ളൂപോലും.....
പക്ഷെ, ഞാൻ ജാഗരൂഗനായിരുന്നു
ഓരോഉത്സവപറമ്പുകളിലും ഞാനവനെത്തേടി...അവസാനം അവനെ ഇവിടെ..ഇവിടെത്തന്നെകിട്ടി...

രഘു ഒരു ദീർഘശ്വാസമെടുത്തു, ഒരു വിജയിയെപ്പോലെ, കോടതിക്കുള്ളിൽ പ്രതിക്കൂട്ടിൽനിന്ന്,അട്ടഹസിച്ചലറിച്ചിരിച്ചു...ഹ..ഹ..ഹ............ജഡ്ജി അവനെ തറപ്പിച്ചു നോക്കി....
അവസാനിച്ചു...
_Shajith_
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക