ബ്ലാക്ക് ലോഡ്ജ്
ബാംഗ്ലൂരിലെ മെജസ്റ്റിക് സ്റ്റേഷനിൽ ഒരു കൈക്കുഞ്ഞുമായ് അവൾ വന്നിറങ്ങി. അവളുടെ ഫോൺ റിംങ്ങ് ചെയ്തു. മൊഞ്ചു മറച്ച പർദ്ദ നീക്കി അവൾ കോൾ അറ്റൻറ് ചെയ്തു
അഹ്, ഉമ്മ ഞാൻ എത്തി, ഇനി താമസിക്കുവാൻ ഒരിടം കണ്ടെത്തണം, ഉമ്മ ഭയപ്പെടണ്ട , ഇക്കാനെയും കൊണ്ടെ ഞാൻ തിരിച്ച് വരു, ഞാൻ വിളിക്കാം ഉമ്മ. ഇവിടെ മൊത്തം തിരക്കാണ്
ടാക്സി പിടിച്ച് അവൾ അടുത്തുള്ള ഒരു ലോഡ്ജിൽ എത്തി. റിസപ്ഷനിൽ മലയാളിയെന്ന് തോന്നിക്കും വിധത്തിൽ ഒരു താടിക്കാരൻ നിൽക്കുന്നുണ്ടാർന്നു.
അവൾ എന്തേലും ചോദിക്കും മുൻപേ അവൻ ഇങ്ങോട്ട് ചോദിച്ചു. മാഡം മലയാളി ആണല്ലേ? അതെ. അവൾ പറഞ്ഞു .
എന്താ പേര്? ജസ്സീല. എന്റെ പേര് രഘുനന്ദൻ
എന്താ പേര്? ജസ്സീല. എന്റെ പേര് രഘുനന്ദൻ
ഇവിടെ എന്താവശ്യത്തിനാണ് വന്നത്? ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ മറുപടി പറഞ്ഞു . എന്റെ ഹസ്ബന്റ് മിസ്സിംങ് ആണ് ഒരു മാസം ആയിട്ട് ഒരു വിവരവുമില്ല. ചോദിക്കാനും പറയാനും വേറെ ആരുംമില്ല. അതു കൊണ്ട് തന്നെയാണ് നേരിട്ട് അന്വേഷിക്കാൻ വന്നത്
സർ, എനിക്കൊരു ഉപകാരം ചെയ്യാമോ? ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ നമ്പറും അഡ്രസ്സും തരാമോ?
അതിനെന്താ എന്താവശ്യത്തിനും എന്നെ കോൺഡാക്ട് ചെയ്തോളു, ആദ്യം പോയി ഫ്രഷ് ആയി വരു ബാക്കിയൊക്കെ പിന്നെ നമുക്ക് അന്വേക്ഷിക്കാം.
അതിനെന്താ എന്താവശ്യത്തിനും എന്നെ കോൺഡാക്ട് ചെയ്തോളു, ആദ്യം പോയി ഫ്രഷ് ആയി വരു ബാക്കിയൊക്കെ പിന്നെ നമുക്ക് അന്വേക്ഷിക്കാം.
അവൻ റൂം ബോയ് യുടെ കൈയ്യിൽ താക്കോൽ കൊടുത്തിട്ട് മുറി കാണിച്ച് കൊടുക്കാൻ പറഞ്ഞു . തോളിൽ ചാഞ്ഞുറങ്ങിയിരുന്ന കുഞ്ഞ് എണീറ്റ് കരയുവാൻ
തുടങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും പാൽക്കുപ്പിയെടുത്ത് കുഞ്ഞിന്റെ ചുണ്ടിൽ വെച്ചു കൊടുത്തു.
തുടങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും പാൽക്കുപ്പിയെടുത്ത് കുഞ്ഞിന്റെ ചുണ്ടിൽ വെച്ചു കൊടുത്തു.
ഏറ്റവും മുകളിലാണ് റൂം, നടന്ന് നടന്ന് അവശയായിരുന്നു അവൾ, പടികയറി വലതു വശത്ത് വലിയ കവാടം ഉണ്ടായിരുന്നു.
കവാടത്തിനുള്ളിലേക്ക് കടക്കും തോറും പ്രകാശത്തിന്റെ നിഴൽ വെട്ടം കുറഞ്ഞ് വരുന്നത് പോലെ അവൾക്ക് തോന്നി.
റൂം ബോയ് മുൻപിലായ് നടന്നു .അവൾ അവനെ പിന്തുർന്നു കൊണ്ട് ചോദിച്ചു. ഇതു വരെ എത്തിയില്ലേ?? "തോടാ ഓർ ജാനാ ഹേ മേം സാബ് " അവൻ പറഞ്ഞു
രണ്ടാമത്തെ കവാടവും താണ്ടി എറ്റവും അറ്റത്തുള്ള മുറിയിൽ അവർ ചെന്നു നിന്നു .
വേറെ മുറിയൊന്നും ഇല്ലേ?
നഹീ മേംസാബ് യേ ഹീ ബാക്കി ഹേ.
നഹീ മേംസാബ് യേ ഹീ ബാക്കി ഹേ.
ഇരുട്ട് നിറഞ്ഞ മുറി ആകെ ഉള്ള ഒരു ജനൽ ഇരുമ്പാണി കൊണ്ട് കുട്ടിയടച്ചേക്കുവാണ്, അവളുടെ ഉള്ളിൽ ഭയം നിഴലെടുക്കുന്നുണ്ടായിരുന്നു
റൂം അകത്ത് നിന്നും ലോക്ക് ചെയ്തു, കുഞ്ഞിനെ ഉറക്കിക്കെടുത്തിയിട്ട് അവൾ കുളിക്കാൻ പോയി.
റൂം ബോയ് താഴേക്ക് ചെന്നപ്പോൾ രഘുനന്ദൻ അവനോട് ചോദിച്ചു. " ഉൻകോ കോയ് ഷക് ഹുവാ ഹേ ക്യാ?
നഹീ സാബ് അവൻ മറുപടി പറഞ്ഞു. രഘു നേരേ ഫോൺ എടുത്ത് ഡയൽ ചെയ്തു.
നഹീ സാബ് അവൻ മറുപടി പറഞ്ഞു. രഘു നേരേ ഫോൺ എടുത്ത് ഡയൽ ചെയ്തു.
ഹലോ, നാസർ ഇക്കാ, നമ്മളെയൊക്കെ മറന്നോ???
അന്നെ ഞമ്മള് മറക്കേ, എന്നിട്ട് ഈ സിറ്റീലു ജീവിക്കാൻ പറ്റോ ഞമ്മക്ക്, ഇയ്യ് കാര്യം പറപഹയാ .
ഇക്കാ ഒരു അഡാറ് ഐറ്റം വന്ന് പെട്ടിട്ടുണ്ട്.ഒരു മൊഞ്ചത്തി, പേര് ജസ്സീല, വയസ്സ് ഏകദേശം ഒരു 28 ഒക്കെ കാണും, ഒരു നെയ്മുറ്റ് ഐറ്റമാണിക്കാ. നമ്മടെ 536 ൽ ലോക്ക് ചെയ്തിണ്ട് അവളെ .
പക്ഷെ ഇക്കാ.ഓൾടെ കയ്യില് ഒരു 10 മാസം പ്രായം വരുന്ന ഒരു കൈക്കുഞ്ഞ് ഇണ്ട് .
'അതാണോ ഇത്ര ബല്യ കാര്യം അതൊക്കെ ഞമ്മള് കൈച്ചിലാക്കി തരാം ഇജ്ജ് ബേജാറാകണ്ട. ഇക്കാ സമയം കളയണ്ട വേഗം ആളെ വിട്ടോ .
നാസർ ഫോൺ കട്ട് ചെയ്തു കോൾ ലിസ്റ്റിൽ നിന്നും ശ്യാമിനെ വിളിച്ചു.
ഹലോ നാസറിക്കാ ഇങ്ങള് ഇതെവിടാ? ഞാൻ പറഞ്ഞത് വല്ലതും ന്ടക്കോ? നാസർ മറുപടി പറഞ്ഞു . അത് ഞമ്മള് മറക്കോ? ഇയ്യ് കറുത്തിടത്തേ 536 ലേക്ക് ആളെ വിട്ടോ. അതിന് മുൻപ് ഞമ്മളെ വന്ന് ഒന്ന് കാണൻ പറ.
ഇക്കാ കക്ഷി എങ്ങനെ കളറാണോ?
നല്ല വെണ്ണക്കട്ടിയാ മുത്തേ , അല്ലാത്തവരെ നിന്നെ ഞമ്മള് ഏൽപ്പിച്ചിണ്ടാ ഇന്നേവരെ, സംഭാഷണത്തിനിടയിൽ അവൻ തന്റെ റൂമിലിരുന്ന സുഹൃത്തുക്കളെ ചെറുപുഞ്ചിരിയോടെ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു
കാര്യം മനസ്സിലാക്കിയ സനോജും ആഷിക്കും മാറി മാറി ചോദിച്ചു, നാസർ ക്കാ അല്ലേടാ, അതെ അവൻ പറഞ്ഞു. ആഷിക്കും സനോജും പരസ്പരം വഴക്കടിക്കുന്നുണ്ടായിരുന്നു.
ഞാൻ പോകും, ഞാൻ പോകും രണ്ടാളും മാറി മാറി പറഞ്ഞു, എട സനോജേ നീ കൊറെപോയിട്ടുള്ളതല്ലേ .എനിക്ക് ഒരു ചാൻസ് താടാ ഇന്നുവരെ ഞാൻ ആ സുഖം അനുഭവിച്ചിട്ടില്ല.
എന്നാ നിന്റെ പുതി നടക്കട്ടെ സനോജ് പറഞ്ഞു. ആഷിക്കിന് സന്തോഷമായി.
ടാ ആഷിക്കേ നീ നാസർക്കേനെ കണ്ടിട്ട് പോയാൽ മതി, ബാക്കി ഡീട്ടെയിൽ സ് ആള് തരും,
അവൻ ബൈക്ക് എടുത്ത് നാസർ നെ കാണാൻ പോയി, നാസറിന്റെ ന്ന് അഡ്രസ്സ് വാങ്ങിയവൻ മടങ്ങി ഐനിക്കൽ ലോഡ്ജ് റൂം നമ്പർ 536.
കുളി കഴിഞ്ഞ് അവൾ കുഞ്ഞിനരികിൽ വന്നിരുന്നു പാൽക്കുപ്പിയിലെ പാൽ തീർന്നു, കുഞ്ഞിനു വേണ്ടി പാൽ വാങ്ങിക്കാൻ അവൾ പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചു, ഡോർ പുറത്തു നിന്ന് ആരോ ലോക്ക് ചെയ്തിരിക്കുന്നു. അവൾ അലറി വിളിച്ചു കരഞ്ഞു
അവളുടെ തൊണ്ടയിൽ നിന്നും പുറപ്പെട്ട ശബ്ദവീചികൾ രണ്ടാം കവാടം പോലും താണ്ടിയില്ല, ചാർജർ പിൻ ഊരി അവൾ ഫോൺ എടുത്തു ആരെയൊക്കെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നെറ്റ്വർക്ക് അൺഎവേയിലബിൾ ആയിരുന്നു',
അവൾ ഒരു കുരുക്കിൽചെന്ന് പെട്ടെന്ന് വൈകിയാണെങ്കിലും മനസ്സിലാക്കി, ഇരുളടഞ്ഞ ആ മുറിയിൽ ഇരുന്നവൾ ഏങ്ങലടിച്ചു കരഞ്ഞു, മെത്തയിൽ വിരിച്ചിരുന്ന കിടക്കവിരിക്ക് രക്തത്തിന്റെ ഗന്ധം മണക്കുന്ന പോലെ അവൾക്ക് തോന്നി,
കാതിൽ എന്തോ ശബ്ദവീചികൾ മുഴങ്ങും പോലെ
ആരുടെയൊക്കെയോ നിലവിളിയൊച്ചയുടെ പ്രതിധ്വനി ഇന്നും ഈ മുറിയിൽ നിൽക്കുന്നുണ്ടാകണം. പേടിച്ചു വിറച്ച് അവൾ കുഞ്ഞിനരികിലിരുന്നു'
ആരുടെയൊക്കെയോ നിലവിളിയൊച്ചയുടെ പ്രതിധ്വനി ഇന്നും ഈ മുറിയിൽ നിൽക്കുന്നുണ്ടാകണം. പേടിച്ചു വിറച്ച് അവൾ കുഞ്ഞിനരികിലിരുന്നു'
കുറച്ച് സമയത്തിനു ശേഷം ആഷിക് മുറി തുറന് ഉള്ളിൽക്കയറി . നാസർക്ക പറഞ്ഞിട്ട് വന്നതാണ്
നാസറോ? ഏത് നാസർ?
കളിക്കല്ലെ പെണ്ണെ കാശ് കുറച്ച് എണ്ണി വാങ്ങിച്ചിട്ടാ അങ്ങേര് എന്നെ ഇങ്ങോട്ട് വിട്ടത്.
കാശോ ? എന്ത് കാശ്? നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ പെണ്ണല്ല ഞാൻ.
അവൻ റൂം ലോക്ക് ചെയ്തു എന്നിട്ട് അവൾക്കു നേരെ നടന്നടുത്തു ,
എന്നെ ഒന്നും ചെയ്യരുത് പ്ലീസ് അവൾ വിതുമ്പി
നീ എന്തൊക്കെ പറഞ്ഞാലും ശരി എന്റെ 3000 മുതലാക്കാണ്ട് ഞാൻ ഈ മുറി വിട്ട് പോകില്ല
അവൾ കയ്യിൽ കിട്ടിയതെല്ലാമെടുത്ത് അവന്റെ ദേഹത്തേക്ക് എറിയുന്നുണ്ടായിരുന്നു, അതൊന്നും വകവെക്കാതെ അവൻ അവളെ കടന്നുപിടിച്ചു, അവന്റെ കര ബലത്താൽ അവളുടെ ശക്തി ചോർന്നു പോകും പോലെ അവൾക്ക് തോന്നി,
പതിനാറോളം പെൺകൊടികളുടെ രക്തക്കറയൊലിച്ചിറങ്ങിയ ആ പഞ്ഞി മെത്തയിലേക്ക് അവനവളെ വലിച്ചിട്ടു.അവളുടെ കൈക്കുഞ്ഞ് വാവിട്ട് കരയാൻ തുടങ്ങിയിരുന്നു. തന്റെ മുകളിലേക്ക് കുതിച്ച അവനോടവൾ താണപേക്ഷിച്ചു.
എനിക്ക് കുറച്ച് സമയം തരു, എന്റെ കുഞ്ഞ് വിശപ്പു സഹിക്കാനാകാതെ കരയുകയാണ്, അവനു ഞാൻ കുറച്ച് പാൽ കൊടുക്കട്ടെ, അതിനു ശേഷം നീ നിന്റെ കാമ ഭ്രാന്ത് തീർത്തു കൊള്ളു, മതിവരുവോളം ഭോഗിച്ചുകൊള്ളു.
അവളുടെ അപേക്ഷകളൊന്നും വകവെക്കാതെ അവൻ വീണ്ടും അവളുടെ മാറിലേക്കായ് ചാഞ്ഞു, അവൾ സർവ്വശക്തിയുമെടുത്ത് അവനെ തള്ളി മാറ്റി, അവൻ തെറിച്ചു വീണു, ചുമരിൽ തലയിടിച്ചതിന്റെ ആഘാതത്തിൽ ഒരു നിമിഷത്തേക്ക് അവന്റെ ബോധം നഷ്ടപ്പെട്ടു
കണ്ണു തുറന്നപ്പോൾ അവൻ കണ്ട കാഴ്ച അവന്റെ കാമാസക്തിയെ ദഹിപ്പിക്കും വിധത്തിൽ ഉള്ള കാഴ്ച ആയിരുന്നു, ഒരു മടിയും കൂടാതെ അവന്റെ കൺമുൻപിൽ വച്ചു തന്നെ അവൾ കുഞ്ഞിന് മുലകൊടുക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം അവൻ സ്തംഭിച്ചു നിന്നു. അവളുടെ മുഖത്തിന് തന്റെ അമ്മയുടെ മുഖച്ഛായ ഉള്ളത് പോലെ തോന്നി, മൂന്നാമത്തെ വയസ്സിലും ആർത്തിയോടെ കുടിച്ച മുലപ്പാലിന്റെ രുചി അവന്റെ നാവിൽ കിനിയുന്ന പോലെ തോന്നി, ജനലഴികൾ പോലും ഇല്ലാത്ത ആ മുറിയിൽ അപ്പോൾ വീശിയ ഇളം കാറ്റ് മൂർദ്ധാവിൽ തട്ടി പോയപ്പോൾ അതിന് അമ്മയുടെ കരസ്പർശമുള്ളതായി തോന്നി'
കാമവെറി പൂണ്ട അവന്റെ കണ്ണിന്റെ തീക്ഷണതയെ മറവു ചെയ്യും പാകത്തിൽ അശ്രു ഒഴുകുവാൻ തുടങ്ങി. അടക്കാനാകാത്ത കുറ്റബോധം കുത്തി നിറച്ച മനസ്സുമായി അവൻ പടിയിറങ്ങി,
ശ്രീചക്ര ബാറിലെ നാലു ചുവരുകൾക്ക് നടുവിൽ ഇരിക്കുമ്പോഴും ആ സ്ത്രീയുടെ നിലവിളിയൊച്ചയുടെ ഇരമ്പൽ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു, ഓരോ ഇറക്ക് മദ്യം ഉള്ളിലേക്ക് നുണയുമ്പോഴും കണ്ണീരിന്റെ ഉപ്പു കലർന്ന മുലഞ്ഞെട്ടുകളെ നുണയുന്ന ആ കൈക്കുഞ്ഞിന്റെ മുഖം അവന്റെ മനസ്സിലൂടെ കടന്നു പോയി
ഹോസ്റ്റൽ റൂമിൽ കയറിച്ചെന്നപ്പോഴേക്കും പതിരാത്രി ആയിരുന്നു, അവൻ ഒരു A4 ഷീറ്റിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. നാലാം നിലയിലെ മാടിയിൽ നിന്നു കൊണ്ട് അവൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു .
"ഐനിക്കൽ ലോഡ്ജ് റൂം നമ്പർ 536 , ഒരു പെണ്ണിനെ ട്രാപ്പ് ചെയ്തു പൂട്ടി ഇട്ടേക്കുകയാണ്, അവരെ രക്ഷിക്കണം, അപേക്ഷയാണ്, കട്ട് ചെയ്ത ഫോൺ അവൻ തറയിലേക്ക് ഇട്ടു 2 സെക്കന്റ് ദൂരം മാത്രം.
ആത്മഹത്യ ഭീരുക്കൾക്ക് പറഞ്ഞിട്ടുള്ളതാണ്. പണ്ടെന്നോ, അവന്റെ അമ്മ പറഞ്ഞിരുന്ന വാക്കുകൾ കാതിൽ മുഴങ്ങി.
" ഒരു ധീരൻ ഒരിക്കലും ഒരു പെണ്ണിന്റെ മാനം കവരില്ല " .
അതെ പെണ്ണിന്റെ മാനം എന്തു വില കൊടുത്തും സംരക്ഷിക്കുന്നവനാണ് യഥാർത്ഥ ധീരൻ, താൻ ഒരു ഭീരുവാണ് അവൻ മനസ്സിൽ പറഞ്ഞു.
മാടിയിൽ നിന്നു തറയിലേക്ക് കുതിക്കുമ്പോഴും, അവന്റെ മനസ്സിൽ മാറി വന്നത് രണ്ടേ രണ്ട് രൂപങ്ങൾ മാത്രമായിരുന്നു, ഒന്ന് കുഞ്ഞിനു മുലകൊടുക്കുന്നുണ്ടായിരുന്ന ആ സ്ത്രീയും, മറ്റൊന്നു തന്നെ മുലയൂട്ടിവളർത്തി വലുതാക്കിയ തന്റെ പെറ്റമ്മയും,
റൂമിൽ പേനകീഴിൽ ഉണ്ടായിരുന്ന ആ A4 ഷീറ്റ് തറയിലേക്ക് മറഞ്ഞു വീണു, അതിൽ അവൻ ഇപ്രകാരം എഴുതി വെച്ചിരുന്നു
"എന്റെ ചിത അമ്മയേ കാണിക്കരുത്, പരുത്തിപ്പാറയിലെ കഴുകൻമാർക്ക് ഭക്ഷിക്കാൻ കൊടുക്കണം, കാരണം എന്റെ മൃതദേഹം പോലും പെറ്റമ്മയുടെ ദയ അർഹിക്കുന്നതല്ല "
#ആദർശ്_മോഹനൻ
#ആദർശ്_മോഹനൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക