രമേശചരിതം......(ഒരു സത്യകഥ അഥവാ അനുഭവ കുറിപ്പ്)
.............
ആദ്യമേ പറഞ്ഞ് കൊള്ളട്ടെ ഇതൊരു കഥയല്ല.ജീവിതമാണ് ഒരു മനുഷ്യന്റെ പച്ചയായ ജീവിതം.ആ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാലും ഈ കഥ ഇപ്പോഴും തുടരുന്നതിനാലും ഈ കഥയ്ക്ക് ഒരവസാനം പ്രവചിക്കാൻ എനിക്ക് സാധ്യമല്ല.അതുകൊണ്ട് തന്നെ ഇതൊരു കഥയായി ആരും കാണരുത്.....
.............
ആദ്യമേ പറഞ്ഞ് കൊള്ളട്ടെ ഇതൊരു കഥയല്ല.ജീവിതമാണ് ഒരു മനുഷ്യന്റെ പച്ചയായ ജീവിതം.ആ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാലും ഈ കഥ ഇപ്പോഴും തുടരുന്നതിനാലും ഈ കഥയ്ക്ക് ഒരവസാനം പ്രവചിക്കാൻ എനിക്ക് സാധ്യമല്ല.അതുകൊണ്ട് തന്നെ ഇതൊരു കഥയായി ആരും കാണരുത്.....
നമുക്കയാളെ രമേശൻ എന്ന് വിളിക്കാം...ശരിയായ പേരല്ല കേട്ടോ.രമേശനെ പരിചയപ്പെടുന്നതിന് മുമ്പ് രമേശൻ്റെ കുടുംബത്തെ പരിചയപ്പെടാം.രണ്ട് ആണും രണ്ട് പെണ്ണുമാണ് രമേശൻ്റെ അച്ഛനുമമ്മയ്ക്കും ഉള്ളത്.നമ്മുടെ കഥാനായകൻ മൂന്നാമനാണ്..അയാളുടെ മൂത്തത് ഒരു പെണ്ണും ഒരാണും ഇളയത് ഒരു പെണ്ണ്...
ഒരു ഇടത്തരം കുടുംബം.. പത്താംക്ലാസ് കഴിഞ്ഞതോടെ രമേശൻ തയ്യൽപണി പഠിക്കാൻ പോയി...അങ്ങനെ പതിനെട്ട് വയസ്സാകുമ്പോഴെക്കും നാട്ടിൽ അറിയപ്പെടുന്ന ഒരു തയ്യൽകാരനായി രമേശൻ മാറി.അതിനിടെ അയാളുടെ ഒരു സുഹൃത്തിൻ്റെ വാപ്പ മുഖാന്തരം സൗദിയിൽ ഒരു വീസ ശരിയായി.തൻ്റെ തിളച്ചുമറിയുന്ന യൗവനചൂടിൽ നിന്ന് പ്രവാസമെന്ന വലിയ ലോകത്തിലേക്ക് പത്തൊമ്പതാം വയസ്സിൽ രമേശന് ചുവട് മാറ്റേണ്ടി വന്നു.
അതിന് ശേഷം ആ കുടുംബത്തിനുണ്ടായ മാറ്റം വളരെ പെട്ടെന്നായിരുന്നു... മൂത്ത സഹോദരിയെ നല്ല രീതിയിൽ വിവാഹം കഴിച്ച് കൊടുക്കാൻ രമേശൻ്റെ അധ്വാനം കൊണ്ട് സാധിച്ചു..തൻ്റെ സഹോദരനും നല്ലൊരു വീസ സംഘടിപ്പിച്ച് അയാളെയും രമേശൻ സൗദിയിലേക്ക് കൊണ്ടുപോയി.. അനിയൻ്റെയും ചേട്ടൻ്റെയും നല്ല മനസ്സ് കൊണ്ട് തങ്ങളുടെ കുഞ്ഞനിയത്തിയെ മൂത്തവളെക്കാളും ഭംഗിയായി വിവാഹം കഴിപ്പിച്ചയക്കാൻ സാധിച്ചു.ചേട്ടൻ്റെയും അനിയൻ്റെയും ഒത്തൊരുമ കണ്ട് ആ അച്ഛനുമമ്മയും ഒരുപാട് സന്തോഷിച്ചു.
മൂത്തമകൻ വിവാഹം കഴിച്ചപ്പോൾ ഒരു മരുമകളെയല്ല ഒരു മകളെ തന്നെയാണ് തങ്ങൾക്ക് കിട്ടിയതെന്ന് ആ അച്ഛനുമമ്മയും കരുതി..പക്ഷെ അതിന് ആയുസ്സ് കുറവായിരുന്നു.. അതോടെ ആ അച്ഛനുമമ്മയും മൂത്തവന് ഒരു അധികപറ്റായി..താമസിയാതെ ഭാര്യയേയും കൂട്ടി മൂത്തവൻ വാടക വീട്ടിലേക്ക് താമസം മാറി...
ഇത്രയും പറഞ്ഞത് രമേശൻ്റെ കുടുംബപശ്ചാത്തലം മനസ്സിലാക്കാൻ വേണ്ടിയാണ്.ഇനി രമേശൻ്റെ കഥയിലേക്ക് കാരണം അയാളാണല്ലോ ഈ കഥയിലെ നായകൻ....
രമേശൻ ജീവിതത്തിൽ തോറ്റ് പോയവനാണ്..പക്ഷെ ഇപ്പോൾ ജയിക്കാനുള്ള ശ്രമത്തിലാണ്. ആ തോൽവി എന്താണെന്ന് വഴിയെ മനസ്സിലാവും...
രമേശന് വിവാഹപ്രായമായി..പക്ഷെ തൻ്റെ സഹോദരൻ്റെ അവസ്ഥ ശരിക്കും അറിയാവുന്നതിനാൽ അയാൾക്ക് വിവാഹം കഴിക്കാൻ ഒരു പേടി.വയസ്സായി വരുന്ന തൻ്റെ അച്ഛനെയും അമ്മയേയും ഇനി വരുന്നവൾ എങ്ങനെ കാണും...എങ്ങനെ സംരക്ഷിക്കും?
അവളും ചേട്ടത്തിയമ്മയെ പോലെയായിരിക്കുമോ എന്ന ചിന്ത അയാളെ ശരിക്കും മദിച്ചു..അവസാനം രമേശൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു.. പെണ്ണ് കണ്ടു.ഒരു പാവം വീട്ടിലെ പെണ്ണ്..സ്വന്തമായി വീടില്ലാത്ത രണ്ട് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ മൂത്ത കുട്ടി..നേഴ്‌സിങ് കഴിഞ്ഞ് നില്ക്കുന്നു. അവളെ നമുക്ക് 'ഷീബ' എന്നു വിളിക്കാം.ഇതും ശരിയായ പേരല്ല...കാരണം ഇവരും ഇന്ന് ജീവിച്ചിരിപ്പുണ്ട്...
അവളും ചേട്ടത്തിയമ്മയെ പോലെയായിരിക്കുമോ എന്ന ചിന്ത അയാളെ ശരിക്കും മദിച്ചു..അവസാനം രമേശൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു.. പെണ്ണ് കണ്ടു.ഒരു പാവം വീട്ടിലെ പെണ്ണ്..സ്വന്തമായി വീടില്ലാത്ത രണ്ട് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ മൂത്ത കുട്ടി..നേഴ്‌സിങ് കഴിഞ്ഞ് നില്ക്കുന്നു. അവളെ നമുക്ക് 'ഷീബ' എന്നു വിളിക്കാം.ഇതും ശരിയായ പേരല്ല...കാരണം ഇവരും ഇന്ന് ജീവിച്ചിരിപ്പുണ്ട്...
രമേശൻ്റെ ആഗ്രഹം പോലെ തൻ്റെ അച്ഛനമ്മമാരെ നോക്കുന്ന ഒരു മിടുക്കി തന്നെയായിരുന്നു ഷീബ...തനിക്ക് ഇതിൽപ്പരം മറ്റൊരു ഭാഗ്യം വരാനില്ല...തന്നെയറിയുന്ന തൻ്റെ വിഷമമറിയുന്ന തൻ്റെ അച്ഛനനമ്മമാരെ പൊന്നു പോലെ നോക്കുന്ന ഒരു ഭാര്യയെ കിട്ടാൻ ഏതൊരു ഭർത്താവും ആഗ്രഹിക്കും പ്രത്യേകിച്ച് രമേശനെ പോലെയുള്ള ഒരു പ്രവാസി...
ആ സ്നേഹ കൂട്ടിലേക്ക് രണ്ട് ഇളം കിളികൾ അതിഥികളായി എത്തി...രണ്ട് സുന്ദരി പെൺകിളികൾ...രമേശൻ ജോലി ചെയ്യുന്ന കമ്പനിയുടെ വളർച്ച പെട്ടെന്നായിരുന്നു.ആ വളർച്ച രമേശനെയും ബാധിച്ചു... മോശമല്ലാത്ത ശമ്പളം മോശമല്ലാത്ത സാമ്പത്തികം..എല്ലാം തൻ്റെ ഭാര്യയുടെയും മക്കളുടെയും ഐശ്വരം മൂലമെന്ന് അയാൾ വിശ്വസിച്ചു...
രമേശൻ്റെയും ഷീബയുടെയും വിവാഹം കഴിഞ്ഞ് ഒൻപത് വർഷം കഴിഞ്ഞിരിക്കുന്നു... ഈയിടയായി ഷീബയുടെ സ്വാഭാവത്തിൽ ചില മാറ്റങ്ങൾ... ഇപ്പോഴും രമേശൻ സൗദിയിലാണ്....ഇടയ്ക്കിടെ ബാധ കൂടുക നടുവേദന മൂലം ജോലി ചെയ്യാൻ പറ്റാതിരിക്കുക...നാട്ടിലെ അറിയപ്പെടുന്ന മാന്ത്രികനെ കൊണ്ടുവന്ന് ബാധയെ ഒഴിപ്പിച്ചാലും ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ അതേ ബാധ വീണ്ടും വരും...അതെന്ത് ബാധയാണെന്ന് എത്ര ആലോചിച്ചിട്ടും രമേശനും കുടുംബത്തിനും പിടികിട്ടിയില്ല... അവസാനം ചോറ്റാനിക്കരയിൽ കൊണ്ടുപോയി ആണിയടിപ്പിച്ചു ഒഴിപ്പിക്കാമെന്ന് പറഞ്ഞപ്പോൾ ആ ബാധ പേടിച്ചതാണോ അതോ ഷീബ പേടിച്ചതാണോ? അറിയില്ല....പിന്നീട് ആ ബാധ ഷീബയെ ഉപദ്രവിച്ചിട്ടില്ല...നടുവേദന നിർബാധം തുടരുകയും ചെയ്തു...
ഈ ബാധയ്ക്കും നടുവേദനയ്ക്കും കഥയിൽ വളരെയധികം പ്രാധാന്യമുണ്ട്.അത് പിന്നീട് വിശദമാക്കാം...
(തുടരും)
(തുടരും)
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക