Slider

ഇത്തിരി ഉളുപ്പ്

0
ഇത്തിരി ഉളുപ്പ്
ഒരിടത്തൊരിടത്ത് ഒരു ഉളുപ്പില്ലാത്തവാന്‍ ഉണ്ടായിരുന്നു ജനിപ്പിച്ച തന്തയെയും തള്ളയെയും പറയിപ്പിക്കാനായിട്ടുള്ള ഒരു ജന്മം എന്ന് നിസംശയം പറയാം .നാണമെന്ന സാധനം ലവലേശമില്ലാത്ത പരനാറിയെന്ന്‍ പലരും ഉളുപ്പില്ലാത്തവാനെ രഹസ്യമായും പരസ്യമായും വിളിക്കാറുണ്ട്.ഫേസ്ബുക്ക്‌ ഗ്രൂപ്പുകളില്‍ മറ്റുളവര്‍ എഴുതുന്ന പോസ്റ്റുകള്‍ കോപ്പി ചെയ്ത് സ്വന്തം ടൈം ലൈനില്‍ താനാണ് അത് എഴുതിയെന്ന് വരുത്തി തീര്‍ത്ത് അതിന് കിട്ടുന്ന പെരുവിരലുകളും അഭിപ്രായങ്ങളും കണ്ടു ആനന്ദപുളകിതനായി അതിന് മറുപടി കൊടുക്കലാണ് ഉളുപ്പില്ലാത്തവാന്‍റെ പ്രധാന ഹോബി.ഉളുപ്പില്ലാത്തവന് മുഖംമൂടി അണിഞ്ഞ ഒരുപാട് ഫേസ്ബുക്ക്‌ അക്കൗണ്ടുകള്‍ ഉണ്ട് .യഥാര്‍ത്ഥ പോസ്റ്റ്‌ എഴുതിയവന്‍ എങ്ങാനും ഉളുപ്പില്ലാത്തവനെ കോപ്പി ചെയ്ത് പിടികൂടിയാല്‍ ആ നിമിഷം തന്നെ ഉളുപ്പില്ലാത്തവന്‍ ആ ഐഡി ഡിആക്റ്റീവ് ചെയ്ത് അടുത്ത അക്കൗണ്ടിലെക്ക് പരകായ പ്രവേശം നടത്തും .യഥാര്‍ത്ഥ പോസ്റ്റിന്റെ ഉടമ തന്‍റെ അച്ഛനെയും അമ്മയെയും വിളിച്ചാല്‍ പോലും ഉളുപ്പില്ലാത്തവന് യാതൊരു പ്രശനവുമില്ല .”ഇതൊക്കെ എത്ര കേട്ടിരിക്കുന്നു “ എന്ന ഭാവമാണ് ഉളുപ്പില്ലാത്തവന് ആ സമയം
അന്ന് പതിവുപോലെ ഉളുപ്പില്ലാത്തവാന്‍ കമ്പ്യൂട്ടര്‍ തുറന്നു.പല പല ഗ്രൂപ്പുകളിലും അയാള്‍ കയറി ഇറങ്ങി .”ഇവറ്റകള്‍ക്കൊന്നും എഴുതാന്‍ അറിയാന്‍ പാടില്ലേ “ അയാള്‍ മനസ്സില്‍ പറഞ്ഞു
“മാസകുളി ,അവിഹിതം ,ഗര്‍ഭം ,ആര്‍ത്തവം ,ലെഗിന്‍സ്,തുരങ്കം,ഫെമിനിസം,പുരുഷ ആധിപത്യം ...ഇന്നു എല്ലാം ന്യൂ ജെനറേഷന്‍ ആണല്ലോ..കഷ്ടം തന്നെയാണ് ഇവരുടെ കാര്യം ..ഇവരേക്കാള്‍ എത്ര നല്ലവനാണ് മഹാനായ ഈ ഉളുപ്പില്ലാത്തവാന്‍ “ ഒരു നിമിഷം ഉളുപ്പില്ലാത്തവാന് തന്നോട് തന്നെ ഒരു അഭിമാനം തോന്നി പോയി
“കൊള്ളാവുന്ന ഒരു പോസ്റ്റ്‌ പോലും ഇല്ലേ ? “ ഉളുപ്പില്ലാത്തവാന്‍ വീണ്ടും ഓരോ പോസ്റ്റിലേക്കും കണ്ണോടിച്ചു
“ആഹാ ഇത് കൊള്ളാല്ലോ “ ഉളുപ്പില്ലാത്തവാന്‍റെ കണ്ണിലൊരു പോസ്റ്റ്‌ കയറിയുടക്കി
“പാവം നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എങ്ങനെ ഒരെണ്ണം എഴുതാന്‍ ..ആരും തിരിഞ്ഞുനോക്കിയട്ടില്ല..പ്രിന്‍സിപ്പിള്‍സ് ഓഫ് ഗിവ് ആന്‍ഡ്‌ ടേക്ക് എന്തെന്ന് അറിയാത്ത ഒരു ഹതഭാഗ്യന്‍ ..കുഞ്ഞേ നിന്‍റെ ഈ പോസ്റ്റ്‌ ഈ ഉളുപ്പില്ലാത്തവാന്‍ എടുക്കുകയാണ് “ ഉളുപ്പില്ലാത്തവാന്‍ ആ പോസ്റ്റ്‌ യാതൊരു ഉളുപ്പില്ലാതെ കോപ്പി ചെയ്തു പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഒരു ശബ്ദം കേട്ട് പിറകിലേക്ക് നോക്കുന്നത്
“ഡാ ഉളുപ്പില്ലാത്തവാനെ ..പരനാറി..മറ്റുള്ളവരുടെ അക്ഷരങ്ങളെ വ്യഭിചാരം നടത്താന്‍ നാണമില്ലെടാ “ അതായിരുന്നു ഉളുപ്പില്ലാത്തവാന്‍ കേട്ട ശബ്ദം .ഉളുപ്പില്ലാത്തവാന്‍ ശബ്ദം കേട്ട ദിക്കിലേയ്ക്ക് തിരിഞ്ഞുനോക്കി
“നീ എവിടെയ്ക്കാ നോക്കുന്നെ ? “ ആ ശബ്ദം വീണ്ടും
“നിങ്ങളാരാ ?..നിങ്ങളെ കാണാന്‍ ഇല്ലല്ലോ ? “
“ഡാ ഉളുപ്പില്ലാത്തവാനെ എന്നെ എങ്ങനെ കാണാനാടാ ? നീ നിന്‍റെ നെഞ്ചിലൊന്ന് കൈ വെച്ചേ ..നിന്‍റെ മനസാക്ഷിയാടാ മക്കളെ ഞാന്‍ “
“ഓ മനസാക്ഷി ..എന്താ ഇവിടെ കാര്യം കടക്കൂ പുറത്ത് “
“ഡാ ഉളുപ്പില്ലാത്തവനെ ..പരനാറി ..എങ്ങനെയാടാ മറ്റുളവന്‍ ഉണ്ടാക്കിയ കൊച്ചിനെ സ്വന്തം മക്കളെന്ന് വിളിക്കാന്‍ തോന്നുന്നത് ? “
“അതിപ്പോ ..ഞാന്‍ മാത്രമല്ല അവരും ..” ഉളുപ്പില്ലാത്തവാന്‍ ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനെ പോലെ മറുപടി കൊടുത്തു
“സ്വന്തമായിട്ട് ഈ പണി അറിയില്ല എങ്കില്‍ തൂങ്ങി ചത്തുടെ നിനക്ക് ? ഇങ്ങനെ ചെറ്റത്തരം കാണിക്കാന്‍ നടക്കണോ ? “
“പുല്ല് വേണ്ടായിരുന്നു “ ഉളുപ്പില്ലാത്തവാന്‍ മനസാക്ഷിയുടെ ചോദ്യത്തിന് മുന്‍പില്‍ പതറി
“ഡാ ഉളുപ്പില്ലാത്തവനെ ഇവരൊക്കെ എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോന്ന് എഴുതുന്നതെന്ന് അറിയോ ? നിനക്ക് അക്ഷരം തെറ്റാതെ “പാംസുസ്നാഹസ്നിബ്ധന്‍” എന്ന് ടൈപ്പ് ചെയ്യാന്‍ അറിയോടാ ഉളുപ്പില്ലാത്തവാനെ ?..കഷ്ടപ്പെട്ട് ഒരു ആശയം കണ്ടത്തി ,ദിവസങ്ങളോളം അതിനെ ഡെവലപ്പ് ചെയ്യ്ത് ഒരു കഥയാക്കി വരുമ്പോള്‍ നിന്നെ പോലെയുള്ള ഉളുപ്പില്ലാത്തവാന്‍മാര്‍ ഒറ്റ ഡ്രാഗിലൂടെ കോപ്പി ചെയ്ത് സ്വന്തം പേരില്‍ പോസ്റ്റ്‌ ചെയ്യുന്നു..അയ്യേ അയ്യേ നാണമില്ലാത്തവാന്‍ “
“എന്‍റെ പൊന്ന് മനസാക്ഷിയേട്ടാ .. പ്ലീസ് ഒരു കൈയബദ്ധം നാറ്റിക്കരുത് ..ദേ ആ പോസ്റ്റ്‌ ഡിലീറ്റ് ആക്കി ..ഇനി OMKV എന്ന് മാത്രം വിളിക്കരുത് “
“ഞാന്‍ അത് വിളിക്കാന്‍ ഇരിക്കുകയായിരുന്നു ..വിളിക്കുന്നില്ല ..പൊക്കോ “
(പോസ്റ്റ്‌ കോപ്പി ചെയ്ത എല്ലാ ഉളുപ്പില്ലാത്തവാന്‍മാര്‍ക്കും സമര്‍പ്പിക്കുന്നു ..ഇതൊന്നും ആരും വായിക്കുന്നില്ലല്ലോ ലെ )

Lijin

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo