Slider

എന്റെഓപ്പോൾ - ഭാഗം - 17

1
ഭാഗം - 17
"അല്ല മീനുവേ, എന്താടി നിന്റെ മുഖത്തോരു ശോക ഭാവം?"
"ഒന്നൂല്ല്യ ദർശു. ഓരോരോ സങ്കടങ്ങള് മനസ്സിൽ നിക്ക്യാ"
"അതെന്താടി , ഞാനറിയാത്ത ഒരു സങ്കടം?"
"അത് നിനക്കറിയാലോ, എന്നേം ഭദ്രയേയും ചേർത്ത് കുട്ട്യോൾ അതും ഇതുമൊക്കെ പറയണത്"
"അതാണോ കാര്യം, നീ വിഷമിക്കണത് എന്തിനാ? അവരെന്തേലും പറയട്ടെ"
"അതല്ല ദർശു, അവര് പറയാണതിലും കാര്യോണ്ടാവില്ലാന്നുണ്ടോ. ഞാനും ഭദ്രയും ഒരു പോലെ അല്ലേ. ഒരമ്മ പെറ്റ ഇരട്ടക്കുട്ട്യോളെ പോലെ"
"ലോകത്തിൽ ഒരാളെപ്പോലെ ഏഴ് പേരുണ്ടന്നല്ലേ ചൊല്ല്. ആ ഏഴു പേരിൽ ഒരാളായിക്കൂടെ ഭദ്ര!"
"എനിക്കെന്തോ ഒരു സംശയം ദർശു. എന്തൊക്കെയോ എന്റേം ഭദ്രയുടെം പിന്നാമ്പുറത്ത് ഉണ്ട്. അത് കണ്ടുപിടിക്കണം എന്നുണ്ട്"
"നീയെന്താ ഈ പറയണത് മീനു?"
"അതെ ദർശു, എനിക്കിതിന്റെ സത്യം അറിയണം. എന്റെ അമ്മയും അച്ഛനും സ്വന്തം മോൾ അല്ലായെന്ന രീതിയിലാണ് എന്നോട് പെരുമാറുന്നത്. അച്ഛന് സ്നേഹോണ്ടന്നൊക്കെ പറയണ് എല്ലാരും. എന്നാൽ എന്നോടത് കാണിക്കിണില്ല്യാലോ. അമ്മയും അങ്ങനെ അത്ര സ്നേഹം കാണിക്കിണില്ല്യാ. എന്നാൽ ഉണ്ണിയെ( മിഥുൻ) എല്ലാവർക്കും ഇഷ്ടാ. അച്ഛനും അമ്മയ്ക്കും കൂടുതൽ സ്നേഹം അവനോടാ. എന്ന് വെച്ച് എനിക്ക് പരാതിയൊന്നുമില്യാട്ടോ"
"ഞാൻ എന്റെ രീതിയിൽ ഒന്ന് തിരക്കാൻ പോവാ ദർശു. നിന്നോടല്ലാതെ ഞാൻ ആരോടാ എല്ലാം തുറന്ന് പറയണത്"
"മീനു, അച്ഛനും അമ്മയും ഇതറിഞ്ഞാൽ അവർക്ക് വിഷമാവില്ലേ?"
"അവരറിയില്യാ ഇതൊന്നും"
ഞാനുണ്ട് നിന്റെ ഒപ്പം മീനു"
...................................
ഒരു ദിവസം ഞാൻ മീനുവിനെ കണ്ടപ്പോൾ ഇതായിരുന്നു സംസാരിച്ചത്.
"ആഹാ, ഇത് നമ്മൾ ഊഹിച്ച പോലെ തന്നെ. പിന്നീട് എന്ത് സംഭവിച്ചു, ഇതേ കാര്യത്തിൽ എന്തെങ്കിലും സംസാരിച്ചുവോ. ദർശനയോട് കൂടുതൽ സംസാരിച്ചുവോ. ജെറോം ചോദിച്ചു
"ഉവ്വ്, കുറേ കാര്യങ്ങൾ സംഭവിച്ചു"
"അതൊക്കെ പറയുന്നതിൽ വിരോധം ഉണ്ടോ?"
"എന്ത് വിരോധം, എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നതൊക്കെ ഞാൻ പറയാം"
"പിന്നെ കോളേജിൽ സമരമായത് കൊണ്ട് ഒരാഴ്ച കഴിഞ്ഞിട്ടാണ് ഞങ്ങൾ കാണുന്നത്"
"ഞാൻ ചെല്ലുമ്പോൾ അവൾ കോളേജിൽ വന്നിട്ടുണ്ടായിരുന്നു. ഈ കാര്യം ഇത്ര നന്നായി ഓർക്കാൻ കാരണം, അന്നെന്റെ ജന്മദിനമായിരുന്നു. എനിക്കിഷ്ടമുള്ള ഒരു പാവയുമായാണ് അവൾ വന്നത്. ആ പാവ ഇപ്പോഴും എന്റെ വീട്ടിലുണ്ട്. ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്"
"അന്ന് എന്താണ് സംഭവിച്ചത്"
"അവളുടെ മുഖത്ത് ചിരിയുണ്ടെങ്കിലും , മനസ്സിൽ കനലാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു. അവളെയും കൂട്ടി അന്ന് കോളേജിലെ മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ. അവൾ അന്ന് പറഞ്ഞതിന്റെ ചില കാര്യങ്ങൾ കൂടി പറഞ്ഞു"
ദർശനയുടെ മനസ്സ് വീണ്ടും പുറകോട്ട് പോയി.
.......................
"മീനു, എനിക്ക് നീ തന്ന പാവ ഒത്തിരി ഇഷ്ടായിട്ടോ"
"സന്തോഷം ദർശു"
"എടി നീ ചിരിക്കുന്നുണ്ടെങ്കിലും നിന്റെ മനസ്സിൽ കനലാണെന്നറിയാം. എന്തായി കാര്യങ്ങൾ. നീ തിരക്കിയിരുന്നോ?"
"ഉം"
"എന്നിട്ട്"
"ഞാൻ മുത്തശ്ശിയോടാ ചോദിച്ചേ"
"എന്താ നീ ചോദിച്ചെ?"
"മുത്തശ്ശിയോട് ഇങ്ങനെ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ, ഞാൻ പഴയ കാലത്തിലേക്ക് ഒന്ന് പോയി. അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ മുത്തശ്ശിയോട് എന്നെ പ്രസവിച്ച ആശുപത്രി ഏതെന്നും, ഡോക്ട്ർ ഏതെന്നും ചോദിച്ചു"
"ആ സമയം മുത്തശ്ശിയുടെ മുഖത്തൊരു ഭാവ മാറ്റം ഞാൻ ശ്രദ്ധിച്ചു"
"എന്നിട്ട്"
"മുത്തശ്ശി പറയാ, മോളേ മീനാക്ഷി അമ്മയും അച്ഛനും അന്ന് കോഴിക്കോടായിരുന്നു. കല്ല്യാണം കഴിഞ്ഞ ഉടനെ അങ്ങട് പോയി അവര്. പിന്നെ പ്രസവവും മറ്റും അവിടെ ആയിരുന്നു. ഭൈരവന് അവിടെയായിരുന്നു ഉദ്ദ്യോഗം" പ്രസവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാ ഇങ്ങട് വന്നത്. പിന്നെ അവിടെ ഏത് ആശുപത്രിയിലാ എന്നൊന്നും മുത്തശ്ശിക്ക് അത്ര നിശ്ചയില്യാ" എന്ന്
"അപ്പോൾ എന്റെയും ഭദ്രയുടേയും ജനനം ഒരേ ദിവസായിരുന്നില്ലേ മുത്തശ്ശിന്ന് ചോദിച്ചപ്പോ പറയാ"
അന്ന് ചെറിയച്ഛൻ ബ്രഹ്മദത്തൻ നമ്പൂതിരിക്ക് കണ്ണൂരായിരുന്നു സർക്കാരുദ്ദ്യോഗസ്ഥൻ ആയിരുന്നു അവിടെ. അവിടെ വെച്ചാ ഭദ്രയെ പ്രസവിച്ചതെന്ന് പറഞ്ഞത്. പിന്നെ ഒറ്റപ്പാലത്തിന് ട്രാൻസ്ഫർ മേടിച്ച് പോന്നുന്ന്"
"അതെ, അതൊരു ഭാഗ്യാന്ന് കരുതിക്കോ"
"അതെന്താ മുത്തശ്ശി ഭാഗ്യന്ന് ചോദിച്ചപ്പോൾ പറഞ്ഞു. ഇല്ലത്തെ ബന്ധുക്കളുടെ വീട്ടിൽ ഒരേ ദിവസം രണ്ട് പെങ്കുട്ട്യോള് വന്നാൽ അനുഗ്രഹമാണെന്ന് ഏതോ ജ്യോത്സര് പണ്ടെങ്ങോ മുത്തശ്ശനോട് പറഞ്ഞിട്ടുണ്ടത്രേ.
"കാർന്നോന്മാരുടെ വിശ്വാസല്ലേ, അതൊക്കെ നേരാവും,അല്ലേ ദർശു"
ഉം ആയിരിക്കാം. എന്നിട്ട് പിന്നെ എന്ത് സംഭവിച്ചു?
ദർശു, ഇനി പറയണ, കാര്യങ്ങള് ആരോടും പറയരുത്ട്ടോ.
"ഇല്ല മീനു, ഞാനോരോട് പറായാനാ"
ഞാൻ എന്നിട്ട് അമ്മയുടെയും അച്ഛന്റെയും മുറി പരിശോധിച്ചു. കുറേ ഫയലുകൾ. അതിൽ അമ്മയുടെ കോഴിക്കോടുള്ള ആശുപത്രി പ്രിസ്‌ക്രിപ്‌ഷൻസും മറ്റ് ചില മെഡിക്കൽ രേഖകളും കിട്ടി.
അതിലെന്താ എഴുതിയിരിക്കുന്നത്.
അമ്മയുടെ ആദ്യ പ്രസവത്തോടെ കുഞ്ഞ് മരിച്ചതായ കാര്യങ്ങളായിരുന്നു എഴുതിയിരുന്നത്.
നീയെന്താ മീനു പറയണത്?
അതെ ദർശു. എനിക്കിത് അറിയണം എന്താ സംഭവിച്ചതെന്ന്. ഞാൻ കോഴിക്കോട് പോവാ. അടുത്ത അവധിക്ക്.
ഞാനും വരാം മീനു.
വേണ്ട ദർശു, ഞാനൊറ്റക്ക് പൊയ്ക്കോളാം.
എന്ത് സഹായം വേണേലും ചോദിക്കണം.
ശരി.
..................................
അന്ന് സംസാരിച്ചത് ഇത്രയുമാണ്
അപ്പോൾ കാര്യങ്ങൾ ഇത്തിരി കൂടി വ്യക്തമാവുന്ന പോലെ.
അതിന് ശേഷം നിങ്ങൾ കണ്ടപ്പോൾ മീനുവിന് വേറെ എന്തെങ്കിലും പറയുവാനുണ്ടായിരുന്നോ?
ഉവ്വ്, അവൾ കോഴിക്കോട് പോയിന്നും, അമ്മയുടെ ഗർഭം അലസിപ്പോയത് നോക്കിയ ഡോക്ടറെ കണ്ടും എന്നും പറഞ്ഞിരുന്നു.
അതിന് മറുപടിയായി ജെറോം ചോദിച്ചു. ഓപ്പോളിന്റെ ഡയറിയിൽ ഒറ്റപ്പാലം നളിനി മറ്റേണിറ്റി നഴ്‌സിംഗ് ഹോം, ഡോ. വന്ദന വാസുദേവൻ എന്നെഴുതിയിട്ടുണ്ട്, അതേക്കുറിച്ച് എന്തെങ്കിലും അറിയാമോ.
അറിയാം, ആ ക്ളീനിക്കിലാണ് ഞങ്ങൾ ഞങ്ങളുടെ പീരിയഡ്സ് ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പോയ്‌ക്കൊണ്ടിരുന്നത്. ഒരു ദിവസം ഫോൺ വിളിച്ചപ്പോൾ ഞാനാണാ വിവരങ്ങൾ കൊടുത്തത്.
ഓഹ്, അപ്പോൾ ആ കാര്യത്തിനൊരു ഉത്തരമായി. ആനി പറഞ്ഞു.
കോഴിക്കോട് ഏത് ഹോസ്പിറ്റൽ ആണെന്ന് പറഞ്ഞിരുന്നോ , എന്തേലും ഓർമ്മ ഉണ്ടോ.
ഇല്ല , അതൊന്നും ഓർക്കുന്നില്ല. ക്ഷമിക്കണം.
സാരമില്ല ദർശന, ഇനി മീനു ഇതിനെക്കുറിച്ച് പിന്നീട് എന്താണ് പറഞ്ഞത്.
അവളെ ഞാൻ പിന്നെ കാണുന്നത് രണ്ടാഴ്ചക്ക് ശേഷമാണ്. കാരണം എനിക്കൊരു അസൂഖം വന്ന് രണ്ടാഴ്ച കിടപ്പിലായിരുന്നു. അവൾക്ക് എന്നെ വന്ന് കാണുവാൻ പറ്റിയില്ല. എല്ലാം കഴിഞ്ഞ് കോളേജിൽ ചെന്ന് അവളുമായി സംസാരിച്ചപ്പോൾ കോഴിക്കോട് പോയതും അവിടെ നടന്നതുമായ കാര്യങ്ങൾ പറഞ്ഞു.
എന്തായിരുന്നു അത്, മിഥുൻ ചോദിച്ചു.
മീനു ഡോക്ടറെ കണ്ട് കാര്യങ്ങൾ അന്യോഷിച്ചപ്പോൾ. പ്രിസ്‌ക്രിപ്‌ഷനിലും മറ്റ് രേഖകളിലും കണ്ട കാര്യങ്ങൾ കാര്യങ്ങൾ സത്യമാണെന്നും അമ്മയുടെ ആദ്യ കുഞ്ഞ് പ്രസവത്തോടെ മരണപ്പെട്ടെന്നും അവിടുത്തെ മെഡിക്കൽ രേഖകളിൽ ഉണ്ടായിരുന്നത്രെ. അവൾ അവിടുത്തെ ഏതോ സ്റ്റാഫിന് പണം കൊടുത്തിട്ടാ പത്തോമ്പത് വർഷം പഴക്കമുള്ള രേഖകൾ പരിശോധിച്ച് പറഞ്ഞതെന്നും അവൾ പറഞ്ഞതായി ഓർക്കുന്നു.
ഓ മൈ ഗോഡ് .... ജെറോം ആശ്ചര്യത്തോടെ ഉരുവിട്ടു.
എന്നിട്ട് ? ആനിയാണ് ചോദിച്ചത്.
പിന്നീട് ഒന്നും അവൾ പറഞ്ഞതായി ഓർക്കുന്നില്ല. രണ്ടാഴ്ച കഴിഞ്ഞതും അവളുടെ മരണ വാർത്തയാണ് എന്നെ തേടിയെത്തിയത്.
അത് പറഞ്ഞപ്പോഴേക്കും ദർശനയുടെ കണ്ണ് നനഞ്ഞിരുന്നു.
സോറി ദർശന, ഞങ്ങൾ വിഷമിപ്പിച്ചു അല്ലേ.
ഇല്ല, ഒരിക്കലുമില്ല. സന്തോഷം നിങ്ങളെ കണ്ടതും സംസാരിച്ചതും. അവളുടെ മരണത്തിൽ എനിക്കന്ന് എന്തോ ദുരൂഹത തോന്നിയിരുന്നു. എന്നാൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു.
അവർ അവിടുന്ന് ഭക്ഷണം കഴിച്ച് പിരിഞ്ഞു.
ജെറോമിന്റെയും ബാക്കി എല്ലാവരുടെയും മനസ്സിൽ ഒത്തിരി ചോദ്യങ്ങൾ ബാക്കിയായി. ഇനിയും തുടരണം ഇതിനൊരു അവസാനമുണ്ടാവാൻ.
തുടരും
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo