നിങ്ങളിലെ ഓരോരുത്തരുടേയും എഴുത്തുകൾ ഏറെ വ്യത്യസ്തമാണ് .അക്ഷരങ്ങൾ ഒരേതരമാണ് .എങ്കിലും ഭക്ഷണത്തിലെ പാചക രുചിയുടെ വ്യത്യസ്തത പോലെയാണ് ആസ്വാദനങ്ങളും .ഞാൻ വായിച്ചിട്ടുളള പല എഴുത്തുകളുo നോക്കി അത് പോലെ ഒരെണ്ണം എഴുതാൻ ശ്രമിക്കാറുണ്ട് .പക്ഷെ എന്റെ ശൈലിയിൽ നിന്ന് വിട്ട് എഴുതാൻ എനിക്ക് പറ്റാറില്ല .... അടുക്കളയിലെ പല രുചികളും ഞാൻ പരീക്ഷിക്കാറുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് കഴിക്കുന്നവർ വിലയിരുത്താറുണ്ട് .അത് പോലെ ഇതൊരു ശ്രമമാണ് .വ്യത്യസ്ത അവതരണം .എല്ലാരും വായിക്കുമല്ലോ ....
ചില പ്രണയങ്ങൾ
അന്ന് ലോ കോളേജിൽ ശക്തമായ സമരമായിരുന്നു .കോണിപ്പടികൾ ഓടിയിറങ്ങി വരുന്ന സുന്ദരിയായ ഒരു പെൺകുട്ടിയുടെ മുന്നിലേക്കാണ് സമരത്തിനിടയിൽ അടി കൊണ്ട വശനായ സീനിയർ സ്റ്റുഡന്റ് തെറിച്ച് വീണത് .തല പൊട്ടി രക്തമൊഴുകിയ അവനെ അവൾ എഴുന്നേൽക്കാൻ സഹായിച്ചു .കഴുത്തിലണിഞ്ഞ ഷോളിന്റെ ഭാഗം കീറി അവളവന്റെ മുറിവുകൾ കെട്ടി .എല്ലാം നോക്കി കണ്ട് നിന്ന ഞാൻ പിന്നെയവളെ ശ്രദ്ധിക്കാൻ തുടങ്ങി .
ചുണ്ടുകളിൽ എപ്പോഴും പുഞ്ചിരിയുമായ് പ്രകാശം പരത്തുന്ന പെൺകുട്ടി .കോളേജിന്റെ ഏത് കോണിലും ഒരു പിടി സുഹൃത്തുക്കൾക്കൊപ്പം കൂട്ടുകൂടി ഒരു പറവ യെ പ്പോലെ അവൾ ......
പിന്നെ പിന്നെ എനിക്കവളോട് കടുത്ത പ്രണയം തോന്നി .എന്റെ മനസ് അവൾക്ക് മുന്നിൽ തുറക്കാൻ വീർപ്പ് മുട്ടി നടന്നപ്പോളെല്ലാം അവൾ സുഹൃത്തുക്കളുടെ ചാരത്തായിരിക്കും .ഒടുവിൽ അവളെ തനിച്ച് കിട്ടിയ ആ ദിവസം ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു .
"എനിക്ക് .... എനിക്ക് .... നിന്നെയിഷ്ടമാണ് "
പ്രതീക്ഷിക്കാതെ കിട്ടിയ എന്റെ വാക്കുകൾ കേട്ടിട്ടും അവളിൽ വലിയ ഭാവവ്യത്യാസമൊന്നും ഞാൻ കണ്ടില്ല .ഒരു ചിരിയോടെ അവൾ ഒഴിഞ്ഞ് മാറി .ഇടയ്ക്കിടയ്ക്ക് ഞാൻ വീണ്ടും അവളെ പുറകെ കൂടിയപ്പോൾ
" വീട്ടീച്ചോദിച്ചേ "
എന്ന് പറഞ്ഞവൾ .......
അന്ന് ഞങ്ങളുടെ കോളേജ് വാർഷികമായിരുന്നു .സ്റ്റേജിൽ പാടുന്നതിനിടെ ഞാൻ തളർന്ന് വീണു .ബോധം മറഞ്ഞ ഞാൻ കണ്ണുകൾ തുറന്നപ്പോൾ ആശുപത്രിക്കുള്ളിലെ ഐ സി യു വി ലാ യി രു ന്നു .
" ഇതിന് മുമ്പ് ശാരീരികമായ അസ്വസ്ത്ഥ തകൾ ഒന്നും ഇല്ലായിരുന്നോ "
Dr ....റുടെ ചോദ്യങ്ങൾക്കിടയിൽ ഞാനൊന്ന് പതറി .താമസിയാതെ ഞാനറിഞ്ഞു .രക്താർബുധത്തിന്റെ പിടിയിലാണ് ഞാനെന്ന് ...
" പൂർണ്ണമായും രോഗം സുഖപ്പെടും"
Dr എനിക്ക് ഉറപ്പ് നൽകി .പിന്നെ ആശുപത്രി വാസങ്ങൾ ... മരുന്നിന്റെ ശക്തമായ തളർത്തലിൽ മുടി കൊഴിഞ്ഞ് ശരീരം നേർത്ത് അവശനായ് ചുണ്ടുകൾ വരണ്ട് കടുത്ത ഓക്കാനത്തോടെ ഞാൻ കിടക്കുമ്പോൾ അവളെന്റെ അരികിലെത്തി .
എനിക്ക് ... എനിക്ക് വല്ലാത്ത മടുപ്പ് തോന്നി .എനിക്കാരേം കാണണ്ട ... എനിക്കാരുമായും സംസാരിക്കണ്ട .ഒരു ചിരി പോലും കൊടുക്കാനില്ലെനിക്ക് ... ഞാൻ കണ്ണുകൾ ഇറുകെയടച്ച് ചുരുണ്ട് കൂടിക്കിടന്നു .
"മോനെ .... മോനെ ...."
ഉമ്മ തട്ടി വിളിച്ചപ്പോഴും ഞാൻ അനങ്ങിയില്ല .
"ഇപ്പൊ ഇവിനങ്ങങ്ങനെയാ .....കൊച്ചു പിള്ളാരെ പോലെ .. " ഉമ്മ എന്റെ തലയിൽ തലോടി അവളോട് പറയുന്നത് കേട്ടു .
" ഉമ്മസങ്കടപ്പെടാതെ ... എല്ലാം ശരിയാവും .. " അവൾ ഉമ്മാനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു .
എന്റെ മുഖം കരുവാളിച്ച് കറുപ്പ് കലർന്ന നീലനിറമായി .ബലമുള്ള കൈകളിൽ ഞരമ്പുകൾ ശക്തിയില്ലാതെ ഒരു നൂൽപോലെ ഉറങ്ങിക്കിടന്നു .മസിലുകൾ പൊന്തിനിന്ന മേനിയാ കെ വലിഞ്ഞ് മുറുകി ഞാനങ്ങനെ കിടക്കുമ്പോൾ അവൾ വീണ്ടും എന്റെ അരികിലെത്തി .
" ആഫി .....
അവ ളെന്നെ വിളിച്ചു .വലിഞ്ഞ് മുറുകിയ എന്റെ കൈകളിൽ തലോടി .നെറ്റിയിൽ വിരലമർത്തി .മുടി കൊഴിഞ്ഞ തലയിൽ വിരലുകൾ പരതി ... വീൽ ചെയറുകളിൽ എന്നെയിരുത്തി അവളും കീമോ വാഡുകളിൽ എന്നെ ഉരുട്ടി കഥകൾ പറഞ്ഞ് കളിതമാശകൾ പറഞ്ഞ് ......
"നിക്ക് ആഫിയെ ഇഷ്ടമാണ് "
അവൾ എന്റെ കാതുകളിൽ മന്ത്രിച്ചു .
" രോഗം പിടിച്ച എന്നെ .....നിക്ക് വേറെ പണിയൊന്നുമില്ലെ .... നടവഴിയിലെ കരിങ്കൽ ചീളാണു ഞാനിപ്പൊ .. "
പറഞ്ഞ് കഴിയുംമുമ്പെ അവളെന്റെ വായ് പൊത്തി ....
രോഗം മാറി ഞാൻ ജീവിതത്തിലേക്ക് തിരികെയെത്തി .അവളുടെ നിശ്ചയദാർഡ്യത്തിന് മുന്നിൽ ഞങ്ങളുടെ പ്രണയ സാഫല്യം പൂവണിഞ്ഞു .
ഇന്നലെ അവളെന്നോട് പിണങ്ങി .അപ്പോൾ ഓർത്തെടുത്തതാണിതൊക്കെയും .വീർത്തവയറുമായ് അവൾ പിണങ്ങിയത് എന്തിനാണെന്നറിയണ്ടേ ....
സുഹൃത്തുക്കൾ കൊപ്പം പുഴയിൽ ചൂണ്ടയിട്ട് മീൻപിടക്കാൻ പോയ ഞാൻ എനിക്ക് കിട്ടിയ വലിയ മീൻ കാറിന്റെ ഡിക്കിയിലാക്കി .വീട്ടിലെത്തിയതും അവളെ വിളിച്ചു .മീനെടുത്ത് കാട്ടിയപ്പോൾ മീൻ പിടയ്ക്കുന്നുണ്ടായിരുന്നു .അത് കണ്ട അവളെന്നെ തള്ളി മാറ്റി ഒരു ബക്കറ്റ് നിറയെ വെള്ളവുമായ് ഓടി വന്നു .പി ടയുന്ന മീൻ അതിലേക്കിട്ടു .പക്ഷെ മിനുറ്റുകൾക്കകം ആ പിടച്ചിൽ നിശ്ചലമായി .
"എത്ര മാത്രം വേദനിച്ചു കാണും ... "അവൾ പരിഭവം പറഞ്ഞ് ചിണുങ്ങി .
ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയാത്ത അവൾക്കരികിലേക്ക് ഞാൻ നടന്ന് നീങ്ങി .എന്റെ കയ്യിലപ്പോൾ ഭംഗിയുള്ള വെളുത്ത ചില്ലിൻകൂട്ടിൽ നിറയെ വർണ്ണങ്ങളുള്ള മത്സ്യങ്ങൾ നീന്തിക്കളിക്കുന്നുണ്ടായിരുന്നു .ഞാനതവൾക്ക് നീട്ടി
" ആഫി " .... അവളെന്നെ ഇറുകെപ്പുണർന്നു ..
Sajira

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക