ഷോപ്പിലെ തിരക്കിനിടയിൽ നിന്ന് മോചിതനാകാൻ വേണ്ടി എഫ് ബി യിലൂടെ കണ്ണുകളോടിച്ചു...
മനസ് ശാന്തമാകാൻ വേണ്ടി ഗ്രൂപ്പിലെ രചനകൾ വായിക്കുന്നത് ഇപ്പോൾ ഒരു ശീലമാണ്, പെട്ടെന്നാണ് ഗ്രൂപ് അഡ്മിൻ ദേവ നന്ദ യുടെ പോസ്റ്റ് അവന്റെ കണ്ണുകളിൽ ഉടക്കുന്നത്.. കുറച്ച് നേരം നിശ്ചലനായി ആനന്ദ് നിന്നു... വീണ്ടും അതിലൂടെ കണ്ണുകൾ ഓടിച്ചു ,
കണ്ണുകൾ നിറഞ്ഞ് അവ്യക്തമായ വരികൾ വീണ്ടും വായിച്ചു.
ആദരാഞ്ജലികൾ!
കണ്ണുകൾ നിറഞ്ഞ് അവ്യക്തമായ വരികൾ വീണ്ടും വായിച്ചു.
ആദരാഞ്ജലികൾ!
ഫോൺ ബെല്ലടിക്കുന്നത് കേട്ട് ആനന്ദ് സ്ക്രീനിൽ നിന്നും കണ്ണുകൾ പിൻവലിച്ചു..
വിനോദേട്ടനാണ്....
ഹലോ..
ഹലോ ഡ ആനന്ദേ... ഞാൻ വിളിച്ചത്..
ന്തിന ഏട്ടാ ന്ത അവൾക്ക് പറ്റിയത്.... ഇന്നലെയും കൂടെ എന്നട് സംസാരിച്ചതാ....
ഒന്നും അറീല്ലടാ.....
എനിക്ക് കാണണം വിനോദേട്ടാ അവളെ.... ആദ്യായിട്ടും അവസാനായിട്ടും.. ഞാൻ പറയുമ്പോൾ എന്റെ മുന്നിൽ വന്ന മതിയെന്ന് അവൾ പറഞ്ഞിട്ട ഇത്രേം നാൾ ഞാൻ വരാതിരുന്നത്.... ഇനി ആരുടെ ക്ഷണത്തിന ഏട്ടാ ഞാൻ കാത്തിരിക്കേണ്ടത്..
നി റെഡിയായിരിക്ക് ഞാൻ ഇപ്പോ അങ്ങട് വരാം നമുക്ക് പോകാം...
കാറിൽ ചില്ലിനിടയിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളിയെ നോക്കി അവൻ ഇരുന്നു.....
മാറോടണയ്ക്കുന്ന മുറ്റത്തെ മുത്തശ്ശിമാവും....
നിശ്ച് ലമായ തറവാട് അകത്തളവും... അവളുടെ എഴുത്തുകളിൽ എന്നുമുണ്ടായിരുന്നു..
നിശ്ച് ലമായ തറവാട് അകത്തളവും... അവളുടെ എഴുത്തുകളിൽ എന്നുമുണ്ടായിരുന്നു..
ഭാമ എന്ന എഴുത്തുകാരിയെ താൻ ആദ്യമായി ശ്രദ്ധിക്കാൻ തുടങ്ങിയ നിമിഷം. അവൾ തനിക്കാരൊക്കെയോ ആയി മാറുകയായിരുന്നു......
അവളുടെ വരികളിലെ അർത്ഥവ്യത്യാസങ്ങളെ കുറിച്ച്കുറിച്ച് സംസാരിച്ച് തുടങ്ങിയ കമന്റ് ബോക്സ് സൗഹൃദം പിന്നിട് ഇൻബോക്സിലേക്കും വൈകതെ തന്നെ തന്റെ ഹൃദയത്തിലേക്കും ചേക്കേറുകയായിരുന്നു....
മഴ നനയാനും സൂര്യകിരണങ്ങളെ ചുംബിക്കാനും കൂടമഞ്ഞിനെ പുണരാന്നും തന്നെ പഠിപ്പിച്ചത് അവളായിരുന്നു...
തന്റെ സ്വപ്നങ്ങളെ കുറിച്ചും ഇഷ്ട്ടങ്ങളെ കുറിച്ചും വാ തോരാതെ സംസാരിച്ചു.. ജോലി തിരക്കിനിടയിൽ തന്നെ മറന്നു പോയ അച്ഛനെ അമ്മയേം കുറിച്ച് പരാതികൾ പറഞ്ഞു... നഷ്ടപ്രണയത്തെ തമാശയാക്കി എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചു.. അതിനിടയിൽ വികാരഭരിതമായ എത്രയെത്ര നിമിഷങ്ങൾ കടന്നു പോയി...
എല്ലാത്തിനേം കുറിച്ച് വ്യക്തമായ കാഴ്ചപാടുണ്ടായിരുന്നു അവൾക്ക്... ജീവിതത്തെ വ്യക്തമായി അവൾ നോക്കി കണ്ടിരുന്നു...... അത് തന്നെയാണ് ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലേലും ഭാമയിലേക്ക് തന്നെ കൂടുതൽ അടുപിച്ചതും .....
കാണാൻ ആവശ്യപ്പെടുമ്പോഴെല്ലാം ദൈവം വിധിച്ചിട്ടുണ്ടേൽ വേണമെങ്കിൽ ഈ നിമിഷം തന്നെ നമ്മൾ കണ്ട് മുട്ടുമെന്ന് അവൾ പറയുമായിരുന്നു.... അവളുടെ വാക്കുകളെ എതിർക്കാൻ തനിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.
പിന്നീടെപ്പോഴോ നീ എന്നെ കാണാൻ വരണം ഞാൻ ക്ഷണിക്കാം എന്ന് പറഞ്ഞ് അഡ്രസ് തന്നതും ഭാമ തന്നെയാരുന്നു.... പിന്നീടെപ്പോഴൊ താൻ ഒരു മഹാരോഗത്തിന്റെ പിടിയിലാണെന്നും പറഞ്ഞ് അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്ത് അവൾ പോയിരുന്നു.... തിരഞ്ഞു ചെല്ലണമെന്നൊരുപാട് ചിന്തിച്ചെങ്കിലും അവൾ പറഞ്ഞതുപോൽ ക്ഷണം പ്രതീക്ഷിച്ചു ഞാനിരുന്നു....
മാസങ്ങൾ സ്വിച്ച് ഓഫ് ആയിരുന്ന അവളുട ഫോണിൽ നിന്നും ഇന്നലെ എന്നെ വിളിച്ചു... ഒരുപാട് സംസാരിച്ചു... തന്റെ ചോദ്യങ്ങൾക്കൊന്നു തന്നെ ഉത്തരമേകാതെ അവൾ വാ തോരാതെ സംസാരിച്ചു അവയെല്ലാം ഞങ്ങൾ പരസ്പരം നെയ്തു കൂട്ടിയ സ്വപ്നങ്ങളെ കുറിച്ചായിരുന്നു.....
ആനന്ദേ......
വിനോദിന്റെ വിളി ആനന്ദിനെ ചിന്തകളിൽ നിന്നും തിരികെ വിളിച്ചു.
അഡ്രസ് വെച് ഇതാകാനാ സാധ്യത നീ ഇറങ്ങ്.....
ചെങ്കലിൽ തീർത്ത ചെറിയ തറവാടിൻ മുറ്റത്ത് ആളുകൾ അങ്ങിങ്ങായി ചിതറി കിടക്കുന്നു.. അവൾ എന്നും പറയാറുള്ള തന്നെ തലോടലായി ആശ്വസിപിക്കുന്ന മുത്തശ്ശി മാവിനെ , അവൾക്കായി മുറിക്കാനായി ആളുകൾ തിരക്ക് കൂട്ടുന്നു..
നിലവിളികൾ ഇല്ല തേങ്ങലുകൾ ഇല്ല നിശബ്ദമായ ആ മുറിക്കുള്ളിൽ വെള്ളപുതപ്പിൽ മൂടപ്പെട്ട ഭാമയുടെ മുഖത്തേക്ക് ആനന്ദ് നോക്കി....
മനസിലെ താൻ കണ്ട രൂപത്തിനേക്കാൾ എന്തോ ഒരു പ്രകാശം അവളിലുണ്ടാരുന്നു...
മനസിലെ താൻ കണ്ട രൂപത്തിനേക്കാൾ എന്തോ ഒരു പ്രകാശം അവളിലുണ്ടാരുന്നു...
ചുറ്റുമുള്ള ആളുകൾ എന്നെ നോക്കി പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു... ആരെയും ശ്രദ്ധിക്കാതെ അവളുടെ കൈകളിൽ ഞാൻ അമർത്തി ചുംബിച്ചു...
കണ്ണുനീരിനെ പിടിച്ചു നിർത്താനാവാതെ ഞാൻ തിരിഞ്ഞു നടന്നു...
ആരൊക്കെയോ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്, എന്നെ പറ്റിയവും.
ആരൊക്കെയോ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്, എന്നെ പറ്റിയവും.
തിരിഞ്ഞ് കാറിൽ കേറുന്നതിന് മുമ്പ് കൈകളിൽ ആരോ പിടിച്ചു വലിച്ചു.....
''എന്റ അച്ഛനാണൊ?"
ആ കൊച്ചു കുട്ടിയുടെ ചോദ്യം എന്റെ കർണപുടങ്ങളിൽ കുത്തിയിറങ്ങി.
ആരാ മോനോട് പറഞ്ഞത്
അമ്മ പറഞ്ഞിട്ടുണ്ടല്ലോ അമ്മയെ സ്നേഹിക്കാനും അമ്മയ്ക്ക് വേണ്ടി കരയുവാനും എന്റെ അച്ഛൻ മാത്രേ ള്ളു ന്ന്....
ആ ഏഴ്വയസുകാരന്റെ നെഞ്ചിൽ അടുക്കി പിടിച്ചിരുന്ന ഡയറി, അതിൽ എന്റെ ഭാമയുടെ ചിത്രം.
ആ ഡയറി കൈയ്യിൽ വാങ്ങുമ്പോൾ ,അതിന്റെ അവസാന താളുകളിൽ എഴുതിയിരുന്നു.....
' നഷ്ട പ്രണയത്തിന്റെ ബാക്കിപത്രമായി ഒരു ജീവൻ എന്റെ കൂടെയുണ്ട്...... ശരീരത്തിന് വിലയിട്ട കഴുകൻമാർക്കു മുൻപിൽ അകപെട്ടപ്പോഴും നിന്നോ'ടുള്ള പ്രണയം ഞാൻ ഹൃദയത്തോട് ചേർത്തുവെച്ചിരുന്നു ആനന്ദ് '.. എന്റെ മകനു വേണ്ടി ജീവിക്കാനുള്ള അവസാനത്തെ വഴിയും ദൈവം അടച്ചു...
മുന്നിൽ കണ്ട നിഷ്കളങ്കമായ മുഖത്ത് ഞാൻ എന്റെ ഭാമയെ കണ്ടു.... ഈജീവിതത്തിൽ അവൾക്ക് നൽകാനായി മാറ്റി വെച്ച സ്നേഹം എനിക്കിവന് നൽകണം......
പ്രതീക്ഷ തുളുമ്പുന്ന ആ കണ്ണുകളിലേക്ക് നോക്കി അവനെ എടുത്തു യർത്തി കവിളിലൊരു ഉമ്മ നൽകി ചെവിയിൽ പറഞ്ഞു..... മോന്റെ അച്ഛൻ തന്നെ ആണൂട്ടോ..........
.
.
#Anarkali ( Nidhi )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക