
നീലിമ അസ്വസ്തതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. രാത്രി ഏറെ വൈകിയിരിക്കുന്നു. ഉറക്കം വരുന്നതേയില്ല. എന്തൊരു ഉഷ്ണം! മനസ്സും ശരീരവും ഒരു പോലെ ചൂടായാൽ ഉറക്കം വരുന്ന തെങ്ങനെ? നാളെ എന്ന ഓരോ ദിവസത്തെക്കുറിച്ചു് ഏറെ പ്രയാസത്തോടെ അതിലേറെ അസ്വസ്തതയോടെയാണ്. നീലിമ ഓർത്തു കൊണ്ടിരുന്നത്.
കു ളങ്ങളും കിണറുകളും നദികളും വരെ വറ്റിവരണ്ടു കൊണ്ടിരിക്കുന്നു. പുൽതൊടിതുമ്പുകളെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ചാറ്റൽ മഴ ഇടക്കിടക്കുണ്ടാവും. വലിയ ആരവങ്ങളോടെ മഴ വരുന്നതല്ലാതെ ഒരിക്കലും പെയ്തില്ല! ഇന്നു മൂവന്തി നേരത്തും ആകാശത്ത് കൊള്ളിയാൻ മിന്നുന്നത് മാനം കറുക്കുന്നതും നിലാവിനെ മറച്ചതും നീലിമ കണ്ടു. അപ്പോഴൊക്കെ ആശ്വാസത്തോടെ നെടുവീർപ്പിട്ടു അല്ലങ്കിൽ ആഗ്രഹിച്ചു ഇന്നെങ്കിലും മഴ പെയ്തെങ്കിൽ! മഴ അങ്ങനെ ഭൂമിയിൽ ഒഴുകി പരന്നെങ്കിൽ! കുളിരു പകർന്നെങ്കിൽ! അസ്വസ്തതയുടെ രാത്രികളിൽ ഉറക്കം കൺപോളകളെ തഴുകിയെങ്കിൽ! എന്നാൽ ഇവയെല്ലാം പാഴ്കിനാവുകൾ മാത്രമെന്ന് നീലിമ സംശയിച്ചു. എങ്കിലും വളരെയധികം ആത്മ വിശ്വാസത്തോടെ , ശുഭപ്രതീക്ഷയോടെ നീലിമ മഴക്കുവേണ്ടി കാത്തു കിടന്നു.
കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരുന്ന് ദൃഷ്ടികൾ ഫയലുകളിൽ നിന്ന് ഫയലുകളിലേക്ക് നീങ്ങുമ്പോൾ വിരലുകൾ തകൃതിയിൽ കീ ബോർഡിലൂടെ ചലിക്കുമ്പോൾ നീലിമയുടെ മനസ്സ് ചിലപ്പോൾ മറ്റെന്തെങ്കിലും ചിന്തയിലേക്ക് വഴുതി വീണുപോവാറുണ്ട്. ഒന്നുകിൽ ചിന്ത രോഗിയായ അച്ഛനെക്കുറിച്ച്, അല്ലങ്കിൽ ചേച്ചിയേയും കുഞ്ഞിനെയും കുറിച്ച്, അതുമല്ലങ്കിൽ ഇപ്പോഴും കൂലി വേലക്ക് പോവുന്ന അമ്മയെക്കുറിച്ച്' പിന്നെ വഴി തെറ്റി നടക്കുന്ന അനിയനെക്കുറിച്ച്. അങ്ങനെയിരിക്കുമ്പോൾ അവളീ ജോലിയും ഇരുത്തവും തീരെയിഷ്ട പെട്ടിട്ടില്ലായെന്ന് തോന്നും. തലയ്ക്കു മീതെ കറങ്ങുന്ന ഫാനി നോ ഏസിക്കു പോലുമോ നീലിമയെ തണുപ്പിക്കാൻ കഴിയുമായിരുന്നില്ല.
അസ്വസ്തതയും ഏകാന്തതയും നിറഞ്ഞ മനസ്സിലേക്ക് ഒരു കുളിർക്കാറ്റ് പോലെ നന്ദൻ കടന്നു വന്നപ്പോൾ നീലിമ തെല്ലാ'ശ്വസിച്ചു. നന്ദനെ ഇഷ്ട്ടപ്പെടാനും സ്നേഹിക്കാനും ' അവൾക്ക് കഴിഞ്ഞു. വാക്കുകളിലും വാഗ്ദാനങ്ങളിലും പുതിയ ഒരിടം കണ്ടെത്തി നീലിമ', എന്നാൽ ജല കുമിളകൾ പോലെ എത്ര വേഗമാണ് എല്ലാം മാഞ്ഞു പോയത് ! അവളെക്കാൾ സൗന്ദര്യവും പണവുമുള്ള പെണ്ണിനെ കണ്ടപ്പോൾ നീലിമയെ മറന്നു കളയാൻ നന്ദന് അൽപ്പം പോലും സങ്കോചം തോന്നിയില്ല' എല്ലാ പ്രേമകഥയിലുമെന്ന പോലെ ആ സിംഹാസനമുപേക്ഷിച്ച് അയാൾ യാത്ര പറഞ്ഞു. ആത്മാർത്ഥതയില്ലാത്ത ആ പ്രവർത്തി നീലിമയെ ഉലച്ചില്ല! പകരം പോരാടാൻ, കരുത്താർജ ജിക്കാൻ നീലിമയെ പ്രേരിപ്പിക്കുകയാണ് ചെയ്തത്.
ഇപ്പോൾ നീലിമ തനിച്ചല്ല. ഒരു പാട് ചിന്തകൾ കുട്ടിനുണ്ട് ' പഴയ ഓർമകളും! വയ്യാത്ത അമ്മയോട് ജോലിക്കു പോവണ്ടയെന്ന് പറയാൻ നീലിമ ധൈര്യപെട്ടില്ല' അവരുടെ ആവശ്യങ്ങളെ പൂർത്തീകരിക്കുവാൻ നീലിമ ക്ക് കഴിയുമായിരുന്നില്ല. അച്ഛന്റെ അസുഖത്തിനു തന്നെ ഒരു പാടു കാശു വേണം. പിന്നെ ചേച്ചിയുടെയും കുഞ്ഞിന്റെയും.
ആർത്തിരുമ്പുന്ന കടലിനെ മുൻപിൽ നീലിമ തിരകളുടെ കളി കണ്ടു രസിച്ചു. എന്നാൽ ഏറെ നേരം അങ്ങനെയിരിക്കാൻ നീലിമയുടെ മനസ്സ് അനുവദിച്ചില്ല. കുസൃതി നിറഞ്ഞ കാറ്റ് നീലിമയുടെ മുടിയിഴകളെ പറത്തി മുഖത്തേക്കെറിഞ്ഞു രസിച്ചു സായാഹ്ന സൂര്യൻ നീലിമയുടെ തുടുത്ത കവിളിൽ ശോഭ പരത്തി. സമയം ഒരു പാട് വൈകിയിരിക്കുന്നു ഇനിയും ഇങ്ങനെയിരുന്നാൽ ....? നീലിമ എഴുന്നേറ്റു കടലിനെ നോക്കി. അസ്തമിക്കുന്ന സൂര്യനെ നോക്കി. തിരകളെ നോക്കി പിന്നെ തിരിഞ്ഞു നടന്നു ഈ കടൽ ശാന്തമാവുന്നതെപ്പോൾ '?
ശുഭം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക