Slider

തങ്കമണിയുടെ ഡയറി

0

നേരംപുലർന്നു വരുന്നതേയുള്ളൂ..
അഴിഞ്ഞുകിടന്ന മുടിവാരിക്കെട്ടി ഞാൻ മൊബൈൽ കയിലേക്കെടുത്തു..
ഉണർന്നെഴുന്നേറ്റയുടനെ ഫേസ്ബുക്കിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിയിട്ടേ ഞാൻ മറ്റുകാര്യങ്ങളൊക്കെ ചെയ്യാറുള്ളൂ..
അതിനായി ഡാറ്റ ഓൺചെയ്തതും വേലിയേറ്റത്തിന് മീൻകയറുന്ന പോലെ മെസ്സേജുകളുടെ ബഹളമായിരുന്നു..
ഹായ് പൂയ് ജാടയാണോ ഉറക്കമൊന്നുമില്ലേ തുടങ്ങി തെറിയഭിഷേകം വരെയുണ്ട് മെസ്സേജുകളിൽ..
ആങ്ങളയാവാനുള്ള അപേക്ഷാഫോറം പൂരിപ്പിച്ചു അയച്ചവരുണ്ട്..
ഇന്നലത്തെ പോസ്റ്റിനെക്കുറിച്ചാണ് പലരുടെയും അന്വേഷണം..
ഭർത്താവില്ലാത്തൊരു സ്ത്രീയുടെ മനോവിചാരങ്ങൾ തുറന്നെഴുതാൻ ശ്രമിച്ചതാണു..
മണിക്കൂറുകൾ കൊണ്ടത് വൈറലായി...
പിന്നീടങ്ങോട്ടു ഇരിക്കപ്പൊറുതിയില്ലാരുന്നു...
ചേച്ചിക്കു താല്പര്യമുണ്ടോ
ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടെത്ര നാളായി എന്നൊക്കെയുള്ള മെസ്സേജുകൾ കണ്ടപ്പൊൾ ഞാൻ അരികെക്കിടന്നുറങ്ങുന്ന ഭർത്താവിനെ നോക്കിപുഞ്ചിരിച്ചു..
കാര്യം ഇച്ചിരി ദുഷ്ടനാണേലും ഈ സപ്പോർട്ടില്ലെങ്കിൽ തളർന്നു പോയേനെ..
ഇന്നാളു സ്നേഹിക്കാനറിയുന്നൊരു ഭർത്താവിനെ വേണം എന്നുതുടങ്ങുന്നൊരു പോസ്റ്റിട്ടപ്പോൾ ഇതിനെക്കാൾ കൊമഡിയായിരുന്നു..
മീശമുളക്കാത്ത പയ്യന്മാർ മുതൽ അമ്പതുകഴിഞ്ഞ കിളവന്മാർ വരെ പ്രപ്പോസലുമായി വന്നു..
എന്തുകണ്ടിട്ടാണാവോ..
എഴുത്തിനെ എഴുത്തായി കാണാനറിയാത്ത
ഇവന്മാരെക്കൊണ്ട് ചില്ലറ ശല്യമൊന്നുമല്ല..
ചിലരുടെ വിചാരം നമുക്കു കിട്ടാത്ത കാര്യങ്ങളാണ് എഴുത്തായി വരുന്നതെന്നാണ്..
അതോടെ സ്നേഹവും ഒലിപ്പിക്കലും ഒന്നുംപറയണ്ട..
സ്വന്തം വീട്ടിലുള്ള പെണ്ണിനു ഇതിന്റെ പാതിസ്നേഹമെങ്കിലും കൊടുത്തിരുന്നെങ്കിൽ പലകുടുംബങ്ങളും സ്വർഗമായേനെ..
തുറന്നെഴുതിയാൽ ഇവൾ മറ്റേ കേസാണെന്നു കരുതി വരുന്നവരുണ്ട്..
പമ്പരവിഡ്ഢികൾ..
അവർക്കറിയില്ല ഒന്നിനേം ഭയക്കാത്തവരാണ് തൂലികയെ പടവാളാക്കുന്നതെന്നു..
"നേരംവെളുത്തില്ല അപ്പോഴേക്കും മൊബൈലും എടുത്തോണ്ടിരിക്കാൻ തുടങ്ങിയൊ..
പോയി ചായയിട്ടോണ്ട് വാടി.."
അയ്യൊ അങ്ങേരെഴുന്നേറ്റു..
ഇനിയിവിടെ ഇരുന്നാൽ ശരിയാവത്തില്ല..
ബാക്കി പിന്നെപ്പറയാട്ടോ.

By Rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo