നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം

Image may contain: 2 people, people smiling, people sitting

കോടതിയുടെ നീളൻ വരാന്തയിൽ ആകാശ് കണ്ണോടിച്ചു അവസാനം ഒരു ബെഞ്ചിൽ അമ്മയുടെയും അച്ഛന്റെയും നടുക്ക് തല താഴ്ത്തി ഗീതു ഇരിക്കുന്നത് കണ്ടു.
തമ്മിൽ കണ്ടിട്ട് മാസം രണ്ടായി. അവൻ അവളുടെ അരികിൽ ചെന്നപ്പോൾ അച്ഛൻ എഴുന്നേറ്റുവന്നു ചോദിച്ചു
എന്താ ??
ഗീതുനോട് എനിക്ക് സംസാരിക്കണം ഒരു അഞ്ചുമിനിറ്റ്.
ഇല്ല പറ്റില്ല. പറയാനുള്ളത് കോടതിക്കകത്ത് മാത്രം മതി.
അവൾക്കു നിന്നോട് പറയാനുള്ളത് പറഞ്ഞ്കഴിഞ്ഞു.
അവനവളെ നോക്കിയപ്പോൾ ഗീതു കരയുകയായിരുന്നു.
അവളെ എനിക്കറിയാം. നിങ്ങൾ എന്ത് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അവളെകൊണ്ട് ഒപ്പിട്ടത്‌?
മറുപടി കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും ഒരു മിനിറ്റ് അവൻ കാത്തുനിന്നു.
പിന്നെ മെല്ലെ തിരിഞ്ഞു നടന്നു.
വിവാഹം കഴിഞ്ഞു 6മാസം കഴിയാതെ ഡിവോഴ്സ് അനുവദിക്കില്ല. അത്കൊണ്ട് കോടതി അവരുടെ കേസ് അവധിക്കു വെച്ചു.
*********-*-*************************-*-*********
നേരം സന്ധ്യയോട് അടുക്കുന്നു. അവൾ തന്റെ മുറിയിലെ ജനലിൽ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുകയാണ്. ശരീരം മാത്രമേ ഇവിടെയുള്ളൂ മനസ് മുഴുവൻ ആകാശിന്റെ അരികിലായിരുന്നു.
വീട്ടുകാരുടെ ആത്മഹത്യാ ഭീഷണി അനിയത്തിയുടെ ഭാവി ഇതൊക്കെയാണ് വിവാഹമോചനത്തിന് ഒപ്പിട്ടു കൊടുക്കാനുള്ള കാരണം.
അതിനപ്പുറം ആകാശിനെ ജീവനോടെ കാണാനുള്ള കൊതിയും.
നാട്ടിലെ അറിയപ്പെടുന്ന ബ്ലേഡ് ആണ് തന്റെ അച്ഛൻ. എല്ലാവർക്കും പണം പലിശയ്ക്ക് കൊടുക്കുകയും തിരിച്ചു കിട്ടിയില്ലെങ്കിൽ ഗുണ്ടകളെ വിട്ടു ഭീഷണിയും വീട് കേറി അക്രമവും ഒക്കെയാണ്.
എന്തിനും ഏതിനും മടികാത്ത കുറെയെണ്ണത്തിനെ തീറ്റിപോറ്റുന്നുണ്ട്. കുറെ ആലോചിച്ച ശേഷം അവളൊരു തീരുമാനത്തിലെത്തി.
************************************************
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം,
എനിക്ക് അമ്പലത്തിൽ പോകണം അകമ്പടിയൊന്നും വേണ്ട വേഗം തിരിച്ചു വരാം അവൾ അച്ഛനോട് പറഞ്ഞു. സാധാരണ അവൾ അയാളോട് നേരിട്ട് അധികം സംസാരിക്കാറില്ല.
അവളുടെ സംസാരം കേട്ടപ്പോൾ അയാൾ നെറ്റി ചുളിച്ചു.
പേടിക്കണ്ട ഞാൻ ആരുടേം കൂടെ പോകില്ല. വാക്ക് തന്നതല്ലേ. രണ്ടു ദിവസം കഴിഞ്ഞാൽ നിങ്ങളുടെ ആഗ്രഹം നടക്കും.
പിന്നെ നിങ്ങൾ കാണിച്ചു തരുന്നവന്റെ കൂടെ ജീവിക്കണം. അതിനും സമ്മതിച്ചല്ലോ.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇനിയും വാശി കാണിക്കണ്ട എന്ന് വിചാരിച്ചു അയാൾ സമ്മതം മൂളി.
പക്ഷെ അവളെ പിന്തുടർന്ന് രണ്ടുപേര് ഉണ്ടായിരുന്നു. കുറച്ചു അകലെയായി അവൾ അറിയാതെയാണ് അവർ നടന്നിരുന്നത്.
അമ്പലത്തിൽ കയറി അവൾ തൊഴുതു വലം വയ്ക്കുമ്പോൾ ഹരി പൂജയ്ക്കുള്ള തുളസി മാലകെട്ടുകയായിരുന്നു.
അവളെ കണ്ടപ്പോൾ അവൻ മെല്ലെ എഴുന്നേറ്റു ആ സമയം കൈയിലുള്ള കടലാസ് അവളാ തുളസിയിലകൾക്കടുത്തെക്ക് ഇട്ടുകൊടുത്തു.
ഹരിയെ നോക്കാതെ വേഗം നടന്നുപോയി.
ഹരി ആകാശിന്റെ അടുത്ത സുഹൃത്താണ് അവളുടേം. പക്ഷെ ഇങ്ങനൊരു ബന്ധം ആർക്കും അറിയില്ല.
അവനാ കടലാസ് എടുത്തു മടിയിൽ തിരുകി.
വീട്ടിലെത്തിയിട്ട് മുറിയടച്ചു അത് വായിച്ചു.
അവളുടെ ഇപ്പഴത്തെ അവസ്ഥയും ഡിവോഴ്സ്ന് സമ്മതിക്കാനുള്ള കാരണവും എല്ലാം പറഞ്ഞു.
ആകാശിനോട്,
ഞാനില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കണം.
മറ്റൊരു വിവാഹം വീട്ടുകാർ തീരുമാനിച്ചു കഴിഞ്ഞു. പക്ഷെ ആ കല്യാണം നടക്കില്ല. ഇനി ഞാൻ ഈ ലോകത്ത് ഉണ്ടാകില്ല.
മരണമല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. നിന്നെ വീണ്ടും അനാഥനാക്കി പോകുകയാണ് ഞാൻ. എന്നെ വെറുക്കരുത്.
ഒരു വാശി പുറത്താണ് അച്ഛൻ ഈ വിവാഹം തീരുമാനിച്ചത്.
അല്ലെങ്കിലും സ്നേഹത്തോടെ ഒരു വാക്ക് പോലും അയാളിൽ നിന്ന് ഞാൻ ഒരിക്കലും കേട്ടിട്ടില്ലല്ലോ. ഇനി എനിക്ക് വയ്യ ആകാശ്.
മടുത്തു. നിന്നെ പിരിയാൻ എനിക്ക് കഴിയില്ല. അടുത്ത ജന്മമുണ്ടെങ്കിൽ ഞാൻ നിന്റേതു മാത്രമായിരിക്കും.
എന്നൊക്കെയാണ് അവളതിൽ എഴുതിയത്.
ഹരി അത് മുഴുവൻ വായിച്ചു. വേഗം തന്നെ ആകാശിനെ വിളിച്ചു കാര്യങ്ങൾ മുഴുവൻ പറഞ്ഞു.
************************************************
അമ്പലത്തിൽ നിന്ന് എത്തിയ ഉടനെ ഭക്ഷണം പോലും കഴിക്കാതെ മുറിയിൽ കയറി കതകടച്ചു. കുറച്ചു നേരം ബെഡിൽ കിടന്നു ഓർമ്മകൾ ഓരോന്നായി അവളിലോടിയെത്തി.
ആകാശുമായുള്ള പ്രണയവും വീട്ടുകാർ അറിയാതെയുള്ള വിവാഹവും.
അവസാനം അച്ഛനും ഗുണ്ടകളും ചേർന്ന് അവനെ അടിച്ചു വീഴ്ത്തി തന്നെ കൊണ്ടു വന്നതും.
അവനുമായുള്ള എല്ലാ ബന്ധവും തീർക്കാനുള്ള ശ്രമങ്ങളും.
കുറെ കരഞ്ഞവൾ.
അരമണിക്കൂർ കഴിഞ്ഞപ്പോൾ അവരുടെ വീടിലേക്ക്‌ ഒരു ബൈക്ക് ചീറി വന്നു. അതിൽ നിന്നും ആകാശ് ഇറങ്ങി വന്നു.
എന്താടാ ഇങ്ങോട്ട് വരാൻ നിനക്കെങ്ങനെ ധൈര്യം വന്നു ??
അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു.
ഇതാ വായിക്ക് അവളെഴുതിയ കത്ത് അയാളുടെ മുൻപിലേക്ക് നീട്ടി.
അയാളത് വായിക്കുമ്പോളെക്കും അവൻ അകത്തു കടന്നു.
ഗീതു എടി ഗീതു അവൻ അലറി വിളിച്ചു.
അപ്പോഴേക്കും അമ്മയും അനിയത്തിയും ഓടിയെത്തി.
എവിടാ അവളുടെ മുറി അവർ പെട്ടന്ന് കൈ ചൂണ്ടി കാണിച്ചു.
അവനോടി വാതിൽ തുറക്കാൻ നോക്കി അത് ലോക്ക് ആയിരുന്നു.
കുറെ തട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ല അപ്പഴേക്കും അച്ഛനും എത്തി.
അവസാനം വാതിൽ വെട്ടിപൊളിച്ചു നോക്കിയപ്പോൾ ഗീതു ചോരയിൽ കുതിർന്നു കിടക്കുന്നു.
അവനവളെ ചേർത്തു പിടിച്ചു കരയാൻ തുടങ്ങി. ചെറിയ ഞരക്കം അവളിലുണ്ടായി.
വണ്ടിയെട്ക്ക് അവൻ നിലവിളിയോടെ പറഞ്ഞു.
************************************************
ഐസിയുവിന്റെ മുന്നിൽ എല്ലാവരും ഇരിപ്പുണ്ട്. 6മണിക്കൂർ കഴിഞ്ഞു അവരവിടെ എത്തിയിട്ട്. ആരും ഒന്നും പറയുന്നില്ല.
അവൻ നെഞ്ചുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ഹരിയും കൂടെയുണ്ട്.
ഞാൻ ഒരു അനാഥനാണ് അതറിഞ്ഞിട്ടാണ് അവളെന്നെ സ്നേഹിച്ചത്. അവൾക് അച്ഛനും അമ്മയും ഉണ്ടെങ്കിലും അവളും അനാഥയാണ്. നിങ്ങൾ എപ്പഴെങ്കിലും അവളെ സ്നേഹിച്ചിട്ടുണ്ടോ ??
ഇല്ല നിങ്ങൾക്ക് കാശും സ്റ്റാറ്റസും മാത്രം മതി. അതിനിടയിൽ മക്കൾ നിങ്ങളുടെ ആജ്ഞ അനുസരിച്ചു ജീവിക്കുന്നു. നിങ്ങളുടെ ഇഷ്ടത്തിന് ഭക്ഷണം കഴിക്കുന്നു ഡ്രസ്സ്‌ വാങ്ങുന്നു. എല്ലാം എല്ലാം നിങ്ങളുടെ ഇഷ്ട്ടം മാത്രം അല്ലെ.
നിങ്ങളുടെ മക്കൾക്ക്‌ ഇഷ്ടമുള്ള ഫുഡ് ഏതാണെന്നു അറിയാമോ ??
എന്തെങ്കിലും അറിയാമോ ?? ജീവനുള്ള പാവ ആയിരുന്നു അവർ.
അത് കൊണ്ടാണ് അവളെന്നെ സ്നേഹിച്ചത് എന്നോടൊപ്പം ഇറങ്ങി വന്നത്. നിങ്ങൾ കൊടുക്കാത്ത സ്നേഹം ആയിരം ഇരട്ടി ഞാനവൾക്ക് കൊടുത്തിട്ടുണ്ട് അതാ അവളിപ്പോ ഇവിടെ കിടക്കുന്നത്.
അവൻ പറഞ്ഞത് മുഴുവൻ കേട്ട് അയാൾ മിണ്ടാതിരുന്നു. സത്യമാണ് താൻ ഒരിക്കലും മക്കളെ സ്നേഹിച്ചിട്ടില്ല അവർക്ക് എന്താ വേണ്ടതെന്നു ഒരിക്കലും അന്വേഷിച്ചിട്ടില്ല. അയാളുടെ മിഴികൾ നിറഞ്ഞു.
പെട്ടന്ന് ഐസിയു വിന്റെ ഡോർ തുറന്നു ഡോക്ടർ പുറത്തിറങ്ങി വന്നു.
ആരാ ആകാശ് ??
ഞാനാണ്‌ സർ അവൻ എഴുനേറ്റുകൊണ്ട് പറഞ്ഞു.
അവൾ നിങ്ങളെ അന്വേഷിക്കുന്നുണ്ട്. ഇപ്പോ അപകടനില തരണം ചെയ്തു. ഇനി പേടിക്കാൻ ഒന്നുമില്ല. പക്ഷെ 24മണിക്കൂർ ഇവിടെ കിടത്തും. അത് കഴിഞ്ഞേ റൂമിലേക്ക്‌ മാറ്റു.
ഓക്കേ ഡോക്ടർ. താങ്ക്സ്.
അവൻ നന്ദി പറഞ്ഞു.
ഹേയ്.. അതിന്റെ ആവശ്യമില്ല ഇതെന്റെ ജോലിയാണ്.
ആ പറയാൻ വിട്ടുപോയി കോൺഗ്രാറ്റ്ലഷൻസ്
എന്തിനാ എന്ന ഭാവത്തിൽ ആകാശ് ഡോക്ടറെ നോക്കി.
താൻ ഒരച്ഛൻ ആകാൻ പോകുന്നു. അവൾ പ്രെഗ്നന്റ് ആണ്.
അവന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
ഹരിയെ കെട്ടിപിടിച്ചു കരഞ്ഞു.
പിന്നെ മെല്ലെ തിരിഞ്ഞു അച്ഛന്റെ അടുത്തെത്തി.
ഇനി അവളെ നിങ്ങക്ക് വിട്ടുതരില്ല ഒരു ഗുണ്ടകൾക്കും അവളെ തൊടാൻ പറ്റില്ല. എന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുകയാണ് അവൾ. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ.
അമേരിക്കക്കാരനോട് രണ്ടാമത്തെ മകൾ മതിയോ എന്ന് ചോദിക്ക്. അവൾക്കും കെട്ടുപ്രായം ആയല്ലോ.
അപ്പോഴേക്കും നേഴ്സ് വന്നു. ഗീതാഞ്ജലിടെ കൂടെയുള്ളവർ ആരാ ??
എല്ലാവരും എഴുനേറ്റു.
ആ കുട്ടിയുടെ ഭർത്താവ് വന്നിട്ടുണ്ടോ ??
ഞാനാ സിസ്റ്റർ.
ഒക്കെ നിങ്ങൾ വരൂ. അവൾക്കു സംസാരിക്കണമെന്ന്.
അവൻ അകത്തേക്ക് കയറി. സ്ക്രീൻ ഇട്ടു മറച്ച കുറച്ചു ബെഡുകൾ. അതിലൊന്നിൽ അവനെ കൊണ്ടു നിർത്തി.
അധികം സംസാരിപ്പിക്കേണ്ട എന്നും പറഞ്ഞു അവർ പിൻതിരിഞ്ഞു.
ഗീതു... മോളെ... അവൻ ആർദ്രമായി വിളിച്ചു.
അവളും കരയുകയാണ്. ഇനി കരയണ്ട ഒന്നുല്ലാടി ഇവിടുന്നു ഇറങ്ങിയാൽ എന്റെ കൂടെ വരും നീ.
നിന്റെ അച്ഛൻ ഇനി നമ്മളെ തടയില്ല.
എന്റെ കുഞ്ഞിനെ കൂടി നീ കൊല്ലാൻ നോക്കിയല്ലെടി അരുമയോടെ അവളുടെ കവിളിൽ തലോടിയവൻ.
നിറഞ്ഞ കണ്ണിൽ ഒരു നക്ഷത്രം മിന്നിതെളിയുന്നത് അവൻ കണ്ടു....
(ശുഭം... )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot