Slider

കനവിലെ പ്രണയം

0
Image may contain: 1 person, selfie, closeup and indoor

അകലെ മിഴിനട്ടു നിൽക്കയാണിന്നു ഞാനും
കനവു കവർന്നൊരാ പ്രാണനാം പ്രണയവും.
മായയായ് മനസ്സിലെ കിളിക്കൂടൊന്നിൽ കൊച്ചു
കോമളരൂപനവൻ ഇരിപ്പൂ ചിരിയോടെ..
ഈറനുടുത്തുവന്ന പുലരി ചിരിതൂകി
ആവണിത്തിങ്കൾ നാണംകലർന്നു മറഞ്ഞുപോയ്.
ആരിവൻ കോമളാംഗൻ സുസ്മേരവദനനായ്
ചാരത്തൊന്നണയുവാൻ ആഗ്രഹമേറെയുണ്ട് ..
കണ്ണിണപറയുന്നു കഥകൾ രഹസ്യമായ് ,
ചുണ്ടുകൾ മൊഴിയുന്നു ചുംബനം കൊതിക്കയാൽ.
ആഗ്രഹം പറയാനും കൂടവേ നടക്കാനും
ആശിച്ച കുമാരനെ കൂട്ടിനായ് കിട്ടിയില്ല..
പ്രണയം കനലാണ് തൊട്ടെന്നാൽ പൊള്ളിച്ചീടും
അറിയാനുള്ളിൽ ദാഹം അറിഞ്ഞാൽ തീരാമോഹം.
ഹൃദയം ചരിക്കുംപോൽ, കാലുകൾ ചരിക്കില്ല
ചുണ്ടുകൾ ചലി്ക്കുമ്പോൾ
വാക്കുകൾ വരാറില്ല..
ഉമിനീർ വറ്റിപ്പോകും ശിരസ്സോ കുനിഞ്ഞുംപോം,
കാലുകളിടറിപ്പോയ്, കണ്ണുകൾ നീരണിഞ്ഞും.
അകലേ മറഞ്ഞൊരെൻ തോഴനും കിനാക്കളും
പ്രണയം വിരിച്ചിട്ട തൽപവും പ്രതീക്ഷയും..
വന്നിടുമൊരുദിനം, തന്നീടുമെനിക്കായി
കാത്തുസൂക്ഷിച്ചുവെച്ച ചുംബനമലരുകൾ..
പ്രണയജ്വാലതന്നിലെരിഞ്ഞു കനലായി
പറന്നുപൊങ്ങും ഞങ്ങൾ അനന്തവിഹായസ്സിൽ..

BY Uthra Soman
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo