ഉലയുന്ന മഹാമൗനത്തിന്റെ നിമിഷ സമുദ്രങ്ങളെ ഉള്ളിലടക്കി
ഒരു ഗ്രീഷ്മകാലമൊക്കെയും ഒരു കൂട്ടിലൊറ്റമനസായ് ഒറ്റ ഉടലായ്
പകുത്ത നാളുകൾ ഹൃത്തിലടക്കി
മഞ്ഞണിഞ്ഞ നിൻ വിരൽത്തുമ്പിന്റെ
മൃദുതാളമെൻ കണ്ണിമകളിലടക്കി
കൈതപ്പൂ മണമുള്ള നിൻ ചുണ്ടിനാൽ മുദ്രവെച്ച പൊന്നുമ്മകളുടെ പൊള്ളുന്നൊരോർമ്മയും ഉള്ളിലടക്കി
തിമിർത്ത് പെയ്തൊരു മഴച്ചാർത്തിൽ
ഒറ്റ മഴത്തുള്ളിയായ് നാമിരുവരും
കണ്ണിനുള്ളിലെ പ്രണയത്തെ തിരഞ്ഞു നിന്ന പകൽക്കാലമാണെൻ പ്രിയനെ
നിന്നെയത്ര മേൽ പ്രിയങ്കരനാക്കിയത്

ഇരു ഭൂഖണ്ഡങ്ങളിൽ ഇരുളും വെളിച്ചവും
മാറി മാറി പെയ്യുന്ന ഗുഹാമുഖങ്ങളിൽ നിൻ കൺകളിൽ സൂര്യചന്ദ്രൻമാരെ തിരയുന്ന പ്രണയതപസ്വിനിയാണ് ഞാൻ
മാറി മാറി പെയ്യുന്ന ഗുഹാമുഖങ്ങളിൽ നിൻ കൺകളിൽ സൂര്യചന്ദ്രൻമാരെ തിരയുന്ന പ്രണയതപസ്വിനിയാണ് ഞാൻ
ഇന്ന് നാം ഒരു പുഴയുടെ ഇരു തീരമെങ്കിലും
അഴലുകളൊട്ടുമില്ലെൻ മാനസത്തിൽ
വിരഹമത്രമേൽ പ്രിയമുള്ളതത്രെ
അഴലുകളൊട്ടുമില്ലെൻ മാനസത്തിൽ
വിരഹമത്രമേൽ പ്രിയമുള്ളതത്രെ
കാഴ്ച തൻ ചില്ലുജാലകത്തിനപ്പുറം
നിന്ന് എന്നെ മതിമറന്ന് പ്രണയിച്ചൊരാ
മുഖത്തിനായ് ഹൃദയത്തിലൊരു
ദേവാലയം പണിയുന്നുണ്ട് ഞാൻ
നിന്ന് എന്നെ മതിമറന്ന് പ്രണയിച്ചൊരാ
മുഖത്തിനായ് ഹൃദയത്തിലൊരു
ദേവാലയം പണിയുന്നുണ്ട് ഞാൻ
അവിടെയാ പ്രതിഷ്ഠയ്ക്ക് മുന്നിലായ്
ബന്ധനത്തിൻ മുള്ളുവേലികളിൽ പൊടിഞ്ഞ എൻ ഹൃദയരക്തമൊരു
തുള്ളി സൂക്ഷിപ്പതുമുണ്ടു ഞാൻ
വരുംജന്മത്തിൽനിന്നധരങ്ങളാലെൻ നിറുകയിൽസിന്ദൂരമണിയിക്കുവാൻ
ബന്ധനത്തിൻ മുള്ളുവേലികളിൽ പൊടിഞ്ഞ എൻ ഹൃദയരക്തമൊരു
തുള്ളി സൂക്ഷിപ്പതുമുണ്ടു ഞാൻ
വരുംജന്മത്തിൽനിന്നധരങ്ങളാലെൻ നിറുകയിൽസിന്ദൂരമണിയിക്കുവാൻ
By Ammu Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക