
നാട്ടിൽ നിന്നും വന്നതിന്റെ തിരക്കും മടുപ്പും ഒരു വശത്തു ,മഴ നനഞ്ഞ പ്രഭാതങ്ങളും ,തണുത്ത കാറ്റ് വീശുന്ന നാട്ടിലെ വൈകുന്നേരങ്ങളിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ അടുപ്പിന്റെ അടുത്ത് നിൽക്കുന്ന പോലുള്ള ചൂട് കാറ്റ് വീശുന്ന കുവൈറ്റിന്റെ കാലാവസ്ഥ നൽകുന്ന അസഹ്യത വേറെയും .
മൂന്നു മാസം നീണ്ട അവധി കഴിഞ്ഞു വന്നതിന്റെ ആലസ്യവും വീണ്ടും എല്ലാം ആദ്യം തൊട്ട് തുടങ്ങുന്നതിന്റെ ബുദ്ധിമുട്ടുകളേക്കാൾ എന്നേ വലച്ചത് വെള്ളത്തിന്റെ ചൂട് ആണ് .
നല്ല തണുത്ത വെള്ളം ഉപയോഗിച്ച് കൊണ്ടിരുന്നതിൽ നിന്ന് വെള്ളം പിടിച്ചു വച്ച് ഉപയോഗിക്കേണ്ട അവസ്ഥ .എല്ലാം കൊണ്ടും ആകെ മൂഡോഫ്(കെട്ടിയവന്റെ ഭാഷയിൽ പറഞ്ഞാൽ മൂശേട്ട സ്വഭാവം ) ആയിരുന്ന എന്നേ പുറത്തു പോകാം എന്ന് പറഞ്ഞു നിർബന്ധിച്ചു കൊണ്ട് പോയി .
ചൂട് ആയത് കൊണ്ട് വരുന്നില്ല എന്ന് ഞാൻ ആവത് പറഞ്ഞു നോക്കി .നിർബന്ധം സഹിക്കാൻ കഴിയാതെ റെഡി ആയി പോയത് .ഈ ചൂട് എപ്പോ തീരും ആവോ ,കാറിന്റെ എ സി കൊന്നും പണ്ടത്തെ പോലെ തണുപ്പില്ലേ ,ഞാൻ ഈ ചൂടത് വരുന്നില്ലെന്ന് പറഞ്ഞതല്ലേ മുതലായ പരിവേദനങ്ങളുമായി ഞാൻ ഒരു മൂശേട്ട ആയി ഇരിക്കുമ്പോഴാണ് മുന്നിലുള്ള വണ്ടിയിലെ കാഴ്ച കണ്ടത് .
ഏതോ ഇവന്റ് മാനേജ്‌മന്റ് ഗ്രൂപിന്റെ പുറക് വശം തുറന്ന ഒരു ടെമ്പോ ആണ് .ഉയർന്നു നിൽക്കുന്ന ഒരു സൂര്യകാന്തിയുടെ കട്ട് ഔട്ട് ആണ് ഞാൻ പെട്ടെന്ന് കണ്ടത് .നോക്കിയിരിക്കലെ ആ കട്ട് ഔട്ടിന് അനക്കം വച്ചു .ആ വണ്ടി നിറയെ ഏതോ ബര്ത്ഡേ പാർട്ടി കഴിഞ്ഞതിന്റെ തോരണങ്ങളും ,കാർഡ്‌ബോർഡുംസ് ഒക്കെ ആണ് .അതിന്റെ മുകളിൽ കൈ കുടയാക്കി ഒരു മനുഷ്യൻ ഈ കത്തുന്ന വെയിലിൽ നോക്കി കിടക്കുന്നു .
നല്ല വെളുത്തു ചുമന്ന മുഖവും നീല
കണ്ണുകളും ഉള്ള ഒരു സിറിയൻ മധ്യവയസ്‌കൻ .
നല്ല വെളുത്തു ചുമന്ന മുഖവും നീല
കണ്ണുകളും ഉള്ള ഒരു സിറിയൻ മധ്യവയസ്‌കൻ .
അയാളുടെ ആകാശ നീല യൂണിഫോം ചെളി പുരണ്ടു ഇരുണ്ട കളർ ആയിട്ടുണ്ട് .സൂര്യൻ അയാളുടെ കണ്ണിൽ കത്തുന്നത് പോലെ .അഞ്ചു മിനിറ്റ് പോലും ഈ വെയിലിൽ ഇറങ്ങി നിൽക്കുന്ന കാര്യം ആലോചിക്കാൻ പറ്റുന്നില്ല .അപ്പോഴാണ് യാ അല്ലാഹ് ഈ മനുഷ്യൻ ഈ ചൂടത് കുറേ കാർഡ്ബോര്ഡിന്റെ മുകളിൽ ആകാശം നോക്കി കിടക്കുന്നത് .അയാളുടെ കിടപ്പു കണ്ടപ്പോൾ എനിക്ക് തോന്നിയത് ;മരുഭൂമിയിൽ സൂര്യന്റെ നേരെ മുഖമുയർത്തി നിൽക്കുന്ന സൂര്യകാന്തി പൂവ് പോലെ ആണ്.
സിറിയയുടെ നിലവിലെ സ്ഥിതി വെച്ച് പട്ടിണി കൂടാതെ അയാളുടെ കുടുംബത്തെ നോക്കാൻ അയാൾ ചിലപ്പോൾ ഇതിനപ്പുറവും ചെയ്തെന്നു വരാം .
ഒരു കണക്കിന് ഈ പുരുഷന്മാരെ സമ്മതിക്കണം ;സ്ത്രീകൾക്ക് ആണെങ്കിൽ ഇങ്ങനത്തെ പണിയിൽ നിന്നെല്ലാം ചില ഇളവുകൾ കിട്ടും .
ഓരോ കാഴ്ചകളും ഓരോ പാഠങ്ങളാണ് .ജീവിതത്തിൽ ചിലപ്പോ നമുക്ക് ഉപകാരപ്പെടുന്ന അറിവുകൾ .
ആ അറിവുകളിൽ നിന്ന് ജീവിതം കെട്ടിപ്പടുക്കുന്നവർ ബുദ്ധി ഉള്ളവരും .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക