"ചേട്ടാ ഈ എയര്‍ ഫോസില്‍ ജോലി ഉള്ള അമല്‍ ന്റെ വീട് എവിടാ?"
"എന്തോന്ന്????ഫയര്‍ ഫോസോ?"
" അല്ല ചേട്ടാ ..എയര്‍ ഫോസ് ..ഇപ്പൊ രാജസ്ഥാന്‍ ആണ്...നേരത്തെ ആസ്സാമില്‍ ആരുന്നു...ഒരു പത്തു വര്‍ഷമായിക്കാനും ജോലി കിട്ടീട്ടു ..അറിയാമോ? "
"അറിയില്ല കേട്ടോ..."
കടക്കാരന്‍ ചേട്ടന്‍ നൈസ് ആയിട്ട് കൈ കഴുകി...
ഇതേ ചോദ്യം വീണ്ടും ഒരു മൂന്നു പേരോട് കൂടി ചോദിക്കുക ...ഒരു പ്രയോജനവും ഉണ്ടാവാന്‍ പോണില്ല...
അവസാനം നമ്മള്‍ വീട് തപ്പി ഇദ്ധേഹത്തിന്റെ മൂന്ന് വീട് അപ്പുറം വരെ എത്തുന്നു ...വീണ്ടും വഴിയിലെ ചേട്ടനോട് ചോദ്യങ്ങള്‍.....
"ഓ !!!നമ്മടെ തെക്കേലെ ഉത്തമന്റെ വീടാണോ തപ്പി നടക്കുന്നെ??അവന്റെ മോന് അങ്ങ് ഡല്‍ഹീല്‍ കപ്പലിലാ പണി "
ഡല്‍ഹിയില്‍ എവിടാ ചേട്ടാ കടലും കപ്പലും എന്നൊന്നും ചോദിയ്ക്കാന്‍ നിക്കരുത്...കാരണം പറഞ്ഞ കാര്യം കറക്റ്റ് ആണ്. നമ്മള്‍ തപ്പി നടന്ന ആളുടെ പേരും റാങ്ക് ഉം ഒന്നുമല്ല. അച്ഛന്റെ പേര്..
എങ്കില്‍ പിന്നെ നേരെ കണ്ണും പൂട്ടി നടന്നോളൂ ..അത് തന്നെ വീട്..
സല്‍ക്കാരവും കഴിഞ്ഞു തിരിച്ചു വരുന്ന വഴി കടയിലെ ചേട്ടന്‍ ചോദിക്കും...
""കണ്ടോ?കൂടുകാരനേ??" ന്നു
നമ്മള്‍ കഥ പറഞ്ഞു കഴിയുമ്പോ പുള്ളി ചിരിച്ചു കൊണ്ട് പറയും
" ആഹാ !!!ഉത്തമന്റെ വീടാരുന്നോ???അത് ഇവുടുന്നു തിരിഞ്ഞു മഞ്ഞ പെയിന്റ് അടിച്ച നാലാമത്തെ വീടാ "ന്നു
അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഉള്ളു...
നമ്മളൊക്കെ പുലികളും പുപ്പുലികളും ആയിരിക്കും...പട്ടാളക്കാരനും പ്രവാസിയും ആയിരിക്കും...ഡെയിലി പത്തു പേര്‍ സല്യൂട്ട് ചെയ്യുന്നുണ്ടാവും,അതിലും കൂടുതല്‍ പേര്‍ സര്‍ ന്നു വിളിക്കുന്നുണ്ടാവും...
എന്നാലും നാട്ടിലെ താരം നമ്മളാവില്ല ....അത് അച്ഛന്‍ തന്നെയാ....അത് കൊണ്ടാണല്ലോ "കൊച്ചേതാ?"ന്ന ചോദ്യതിന്നുള്ള ഒരേഒരു മറുപടി അച്ഛന്റെ പേര് ആവുന്നത്....
അച്ഛന്‍#ഇഷ്ട്ടം#ഒത്തിരി ഇഷ്ടം ...
Thankam Anil
By: 😍😍😘
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക