Slider

ചില്ലിട്ടപ്പോൾ

0
Image may contain: 1 person, smiling, closeup

അച്ഛന്റെ പൂമാലയിട്ട കാർക്കശ്യം
അമ്മയുടെ മുലപ്പാൽപ്പുഞ്ചിരി
മുത്തച്ഛന്റെ ഗമയുള്ള വാത്സല്യം
പല്ലില്ലാത്തോണ്ണിന്റെ മുത്തശ്ശിയുമ്മ
വല്യമ്മാവന്റെ കോപിക്കുന്ന മുട്ടൻവടി
തറവാടിന്റെ ശ്രീത്വം ആവാഹിച്ചൊരു
നെൽക്കതിര്
അയാൾ
എല്ലാമോർക്കാനായി
സുതാര്യമാക്കി.
താഴിട്ട്,
പൊന്നു കിലുങ്ങുന്ന കുടുക്കയും
ഗാന്ധിത്തലകളുടെ കെട്ടുകളും
പ്രണയമൊപ്പിട്ട ഈടുകെട്ടും
ജീവിതം തീറെഴുതിയവളുടെ സ്വപ്നങ്ങളും
സേഫ് വോൾട്ടുകളിൽ
എന്നും
ഓർമ്മ മാത്രമാകാതിരിക്കാനായി
സുരക്ഷിതമാക്കി.

BY: Geetha Munnoorkkod
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo