Slider

അന്ത്യയാത്ര

0
Image may contain: 1 person, selfie and closeup

നീയിന്നുമണയാത്ത ജാലകവാതിലിൽ
നിന്നെ തിരഞ്ഞുഞാൻ നിന്നിടുന്നു.
വരുമെന്ന് ചൊല്ലിനീ, വരുകയില്ലെങ്കിലും 
നീമാത്രമാണെന്റെ മനസ്സിലിന്നും.
തിരവന്നുതഴുകുമാ തീരത്തിരുന്നാനാം
ഒരുമിച്ചുനെയ്തൊരാ സ്വപ്നങ്ങളൊക്കയും
വിടപറഞ്ഞെന്നോടു വാശിപോൽ
തലതല്ലിക്കരയുന്ന കാഴ്ച്ചകാണാം.
ഈ വഴിവന്നിടാൻ നീ മറന്നോ
മുറവിളികൂട്ടി മടങ്ങിടും നേരത്തു
മുതുകിൽ പതിച്ചൊരു മുളംതണ്ടിനാൽ,
അന്നെന്റെ മൗനം നിന്നെ തകർത്തു
ഇന്ന് നിൻ നിഴലായ് മാറുവാൻ
ഞാനും കൊതിക്കുന്നു
പിന്നിട്ട വഴികളിൽ നീയാണ് സത്യം.
നേരറിഞ്ഞീടും നാവുകൾ ബന്ധനം വിട്ടെന്റെ
മുന്നിൽ കരഞ്ഞപ്പോളേക്കും
ചങ്ങലകണ്ണികൾ ബന്ധനം
തീർത്തിരുന്നെന്റെ പാദങ്ങളിൽ.
ഇന്നുമീ ജാലകവാതിലിൽ
നിന്നെ തിരഞ്ഞുഞാൻ നിന്നിടുന്നു
അന്ത്യമായെങ്കിലും അന്യമായില്ല
നിന്നെക്കുറിച്ചുള്ള ഓർമ്മമാത്രം
അതുമാത്രമിന്നെന്റെ സ്മൃതിമണ്ഡപങ്ങളിൽ
അണയാതെ കാത്തിടുന്നെന്തിനോ വേണ്ടി.
അനിലൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo