ഒരു ചെറിയ സംശയം ""അതെന്താണപ്പാ ഈ ആദ്യ രാത്രി""????
ഞാൻ അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. എന്റെ വലിയ അമ്മാവന്റെ കല്യാണം ആണ് .ചെറിയ അമ്മാവൻ എന്നെ പറഞ്ഞു പറഞ്ഞു കൊതിപ്പിച്ചു വെച്ചിരിക്കുകയാണ്. കല്യാണത്തിന് നിറയെ ആള് വരും,
ഞാൻ അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. എന്റെ വലിയ അമ്മാവന്റെ കല്യാണം ആണ് .ചെറിയ അമ്മാവൻ എന്നെ പറഞ്ഞു പറഞ്ഞു കൊതിപ്പിച്ചു വെച്ചിരിക്കുകയാണ്. കല്യാണത്തിന് നിറയെ ആള് വരും,
പക്ഷെ അത് ആ നാട്ടിലും, ബന്ധുക്കളുടെ ഇടയിലും , കുടുംബ സുഹൃത്തുക്കളുടെ ഇടയിലും ആയി ഉള്ള സുന്ദരിമാരെ എല്ലാം കൺകുളിർക്കെ കാണാനും , അസ്വദിക്കാനുമുള്ള വീർപ്പുമുട്ടായിരുന്നു അതെന്നു പാവം എനിക്ക അന്നു് എങ്ങനെ മനസിലാകാൻ!!!
തലേന്നു ഒരു മേളം ആയിരുന്നു.ഒരു ഓർഡറിൽ കുട്ടികൾ ഓരോരുത്തർ ആയി മറ്റുള്ളവരുടെ കൂട്ട ആക്രമണത്തിന് വിധേയരായി കൊണ്ടിരുന്നു, എന്റെ പല്ലായിരുന്നു പ്രശനം എങ്കിൽ, മീനുകുട്ടിക്കു പ്രശനം അവളുടെ ചേട്ടാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉള്ള ലേശം നിറക്കുറവായിരുന്നു.കാക്ക കറുമ്പി എന്നെ വിളിയെ അവൾ എട്ടു ദിക്കുമാറുള്ള നിലവിളിയോടെ നേരിട്ട് , വിളിച്ചവർക്കെല്ലാം അടി വാങ്ങി കൊടുത്തു
ഒരു വശത്തു ഇതൊക്കെ നടക്കുമ്പോൾ മറുവശത്ത് സാധനങ്ങൾ വാങ്ങാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു മുതിർന്നവർ. കല്യാണതിന് ഇടാനുള്ള പൂമാല, ബൊക്കെ, വണ്ടി അലങ്കരിക്കാനുള്ള പൂവ് ഇതേല്ലാം വാങ്ങുന്നതിന്റെ കൂടെ , ചിറ്റ പറഞ്ഞ ഒരു കാര്യം ആണ് എന്റെ ചെറിയ സംശയത്തിന് കാരണം.
സംശയം വന്നാൽ ഉടനെ അത് പരിശോധിച്ചു നോക്കി തന്നെ തീർക്കണം എന്ന് നിർബന്ധം ഉള്ള ആളാണ് ഞാൻ. അല്ലെങ്കിൽ പിന്നെ തല മുട്ടിയാൽ വേദന എടുക്കും എന്ന് അമ്മ പറഞ്ഞു തല തിരിക്കുന്നതിനു മുൻപേ "ഈ തല മുട്ടിയാൽ വരുന്ന വേദന എങ്ങനെ ഇരിക്കും എന്നറിയാൻ മുട്ടി നോക്കുകയും, പിന്നെ പൊട്ടികരയുകയും ചെയ്യില്ലല്ലോ.
പിന്നീടൊരിക്കൽ വിളക്കിന്റെ തിരി നാളത്തിൽ തൊട്ടാൽ പൊള്ളും എന്ന് അമ്മൂമ്മ പറഞ്ഞതും എനിക്ക് വിശ്വാസം വന്നില്ല. അങ്ങനെ കേൾ്കുന്നതെല്ലാം വിശ്വസിക്കാൻ പടില്ലലോ അല്ലെ!!!
എന്നാണേലും വിളക്കിന്റെ തിരിക്കുള്ളിൽ വിരൽ വെച്ച് പൊള്ളൽ എന്താണെന്നു ഞാനും, കൊച്ചിനെ ശരിക്കു നോക്കഞ്ഞിട്ടാണെന്നു പറഞ്ഞു അച്ഛന്റെ കൈയ്യിന്റെ പൊള്ളൽ പാവം അമ്മയും അറിഞ്ഞു.
എന്നാണേലും വിളക്കിന്റെ തിരിക്കുള്ളിൽ വിരൽ വെച്ച് പൊള്ളൽ എന്താണെന്നു ഞാനും, കൊച്ചിനെ ശരിക്കു നോക്കഞ്ഞിട്ടാണെന്നു പറഞ്ഞു അച്ഛന്റെ കൈയ്യിന്റെ പൊള്ളൽ പാവം അമ്മയും അറിഞ്ഞു.
പിന്നെ ഒരിക്കൽ മരിച്ചു കഴിഞ്ഞാൽ എന്താ സംഭവിക്കുക എന്ന കടിച്ചാൽ പൊട്ടാത്ത ചോദ്യം ഞാൻ അച്ഛനോട് ചോദിച്ചു. അറിയാവുന്ന ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു തരാൻ ശ്രമിച്ച ,എന്റെ സ്വഭാവം അറിയുന്ന അച്ഛന്റെ ഭയം ഞാൻ മരിച്ചു നോക്കി കളയുമോ എന്നായിരുന്നു!!!എന്താണെങ്കിലും അച്ഛന്റെ നിരീക്ഷനത്തിൽ ആയിരുന്ന ഞാൻ അതിനു മെനക്കെട്ടില്ല.
ഇനി കാര്യത്തിലേക്ക് വരാം. സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ ആദ്യ രാത്രിക്ക് മുറി അലങ്കരിക്കാൻ ഉള്ള പൂവ് കൂടി വാങ്ങിക്കോ എന്നായിരുന്നു അത്."ആദ്യരാത്രി" അങ്ങനെ ഒരു സംഭവത്തെ പറ്റി ആദ്യമായി കേൾക്കുകയാണ്.എന്തായാലും എന്റെ സംശയം അപ്പോൾ തന്നെ ദൂരികരിക്കാൻ ഞാൻ തീരുമാനിച്ചു.
അതെന്താ ചിറ്റെ ഈ ആദ്യ രാത്രി????.
എന്നായിരുന്നു തൊള്ള തുറന്നുള്ള എന്റെ ചോദ്യം!. കഴുകാൻ എടുത്ത നിലവിളക്കു ചി്റ്റടെ കൈയിൽ നിന്ന് നിലത്തു വീണു!!!.
പാത്രം കഴുകി കൊണ്ട് നിന്ന ജോലിക്കാരി പെണ്ണുങ്ങൾ അത് താഴെ ഇട്ടു മൂക്കത്തു വിരൽ വെച്ചു.
ചെറിയമ്മാവന്റെ മുഖത്തെ ഭാവം ഇപ്പോൾ ഓർത്താൽ വലിയ അമ്മാവനെക്കാൾ മുന്നേ ചെറിയമ്മവനെ ആയിരുന്നു കെട്ടിക്കേണ്ടി ഇരുന്നത് എന്ന് തോന്നും .
ആ ബഹളത്തിനിടയിലും എന്റെ സ്വരം തിരിച്ചറിഞ്ഞ അമ്മ അപമാനത്തോടെ "എടാ മോട്ടെന്നു വിരിഞ്ഞില്ല അതിനു മുൻപ് അവന്റെ ഒരു സംശയം"!!! എന്ന് പറഞ്ഞു മനഃസാന്നിധ്യം വീണ്ടെടുത്ത് എന്നെ അടിക്കനായി കൈയിൽ കിട്ടിയ തവിയുമായി പാഞ്ഞു വന്നു.
സംഭവം എന്തോ വശപിശക് ആണെന്ന് മാത്രം മനസിലാക്കിയ ഞാൻ ഉള്ള ജീവനും കൈയ്യിൽ വാരി കൊണ്ട് ഓടി!!
പിന്നെ എന്നെ നോക്കുന്ന എല്ലാവർ്ക്കും ഭയങ്കര നാണം. കല്യാണം കഴിഞ്ഞു. പിന്നെ മേൽ പറഞ്ഞ ആദ്യ രാത്രിക്ക് വേണ്ടി മുറി ഒരുക്കൽ തകൃതിയായി നടക്കുന്നു.
"ആരും പറഞ്ഞു തന്നില്ലെങ്കിൽ വേണ്ട ഞാൻ ഇന്ന് എല്ലാം കണ്ടു മനസിലാക്കിയിട്ടെ ഉള്ളു!!! എന്ന ചിന്തയോടെ ഞാനും അവരുടെ കൂടെ കൂടി. രാത്രി ആകാൻ കാത്തിരുന്നു.
കരഞ്ഞു കൊണ്ടിരുന്ന പുതിയ അമ്മായിയെ എല്ലാരും കൂടി അശ്വസിപ്പിക്കുന്നതും, വിളിച്ചിരുത്തി ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കുമ്പോഴും എല്ലാം" മതി ഒന്ന് നിർത്തൂ , എന്നിട്ടവരേ ആദ്യ രാത്രിക്ക് വിടൂ" എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും തലേന്നത്തെ പുകിൽ ഓര്മ ഉണ്ടായിരുന്നതിനാൽ അതിനു മുതിർന്നില്ല.
അമ്മായി പെണ്ണുങ്ങളുടെ അകമ്പടിയോടെ കുളിച്ചിട്ടു വന്നു. എല്ലാരും കൂടി സാരി ഉടുപ്പിച്ചു, പൂവ് വെച്ച്, കണ്ണെഴുതി പൊട്ടു വെച്ച് സുന്ദരി ആക്കുന്നത് ഞാൻ അക്ഷമയോടെ നോക്കി നിന്നു. ഒടുവിൽ അടുക്കളയിൽ നിന്ന് ആരോ പാലുമായി വന്നു അതും കൈയിൽ കൊടുത്തു കൂട്ടത്തോടെ ആനയിച്ചു കൊണ്ട് പോയി.ഉത്സാഹത്തോടെ ഞാനും,
അമ്മായിക്ക് മുൻപേ മുറിയിലേക്ക് ചാടി കയറാൻ ശ്രമിച്ച എന്നെ ആരോ പിടിച്ചു മാറ്റി. എന്നെ ഞെട്ടിച്ചു കൊണ്ട് കതകു അടഞ്ഞു!!!!
ഒന്ന് വിളിച്ചു തുറക്കാമോ ഞാനും കൂടി വന്നോട്ടെ എന്ന് ചോദിക്കാൻ ആലോചിച്ച എന്നെ എല്ലാരും കൂടി നിനക്കിനി എന്താണ്ടാ ഇവിടെ കാര്യം അപ്പുറത്ത് പോടാ എന്ന് ഓടിച്ചു
എല്ലാരും ഉറങ്ങാൻ കിടന്നു.വെട്ടം അണഞ്ഞു.സംശയം മാറാതെ എനിക്കുറക്കം വരുമോ.അത് കൊണ്ട് ഞാൻ ആരും കാണാതെ മെല്ലെ എഴുന്നേറ്റു. അമ്മാവന്റെ മുറിയിൽ മാത്രം ആണ് വെട്ടം ഉള്ളത്.അത് ലക്ഷ്യമാക്കി നടന്നു..കതകു തുറന്നു പുറത്തു ഇറങ്ങി ജനാല വഴി പിടിച്ചു കയറാൻ ശ്രമിക്കുമ്പോഴാണ് ആ സംഭവം!!!
ദാഹം തോന്നിയ സുലു അമ്മായി വെള്ളം കുടിക്കാൻ എഴുന്നേറ്റു വന്നപ്പോൾ കതകു തുറന്നു കിടക്കണൂ.
വെറുതെ പുറത്തേക്കു നോക്കിയ അമ്മായിയുടെ നിലവിളി കേട്ട് കിടന്നവർ എല്ലാം ചാടി എണീറ്റു, ലൈറ്റുകൾ കത്തി.
ആദ്യ രാത്രി ആഘോഷിക്കാൻ ഇരുന്നവർ വരെ മുറി തുറന്നു പുറത്തു ചാടി!!!
ദയനീയമായി എന്റെ അമ്മയുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി!!! കൈയിൽ കിട്ടിയതൊക്കെ വെച്ച് എന്നെ അടിച്ചു , ആരൊക്കെയോ ചേർന്ന് രക്ഷപെടുത്തി കൊണ്ട് വരുമ്പോഴും എന്റെ സംശയം മാറീര്ന്നില്ല!!!!!! എന്നാലും എന്താ ഈ ആദ്യ രാത്രി
Sabaries RK Kjipmer

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക