ബ്രോക്കർ ബ്രൊദർ
തൊട്ടടുത്ത വീട്ടിലെ അലിയാം കുഞ്ഞിന്റെ ഭാര്യ മരിച്ചതിൽ പിന്നെ ഇടയ്ക്ക് ബാഗും തൂക്കി മൊബൈൽ ഫോണിൽ നിർത്താതെ സംസാരിച്ചും അയാൾ നടവഴിയിലൂടെ നടന്ന് പോകാറുണ്ട് .ഇടയ്ക്കൊരു ദിവസം അലിയാം കുഞ്ഞിന്റെ വീട് അടഞ്ഞ് കിടക്കുന്നത് കൊണ്ടാവാം തൊട്ടടുത്ത എന്റെ വീട്ടിലെ എന്റെ കോലായിലേക്ക് അയാൾ എത്തപ്പെട്ടത് .
'' അതേ ,, അപ്രത്ത് ആളില്ല അല്ലെ "?
എന്നോട് അയാൾ തിരക്കിയപ്പോൾ ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്ന് തലയനക്കി .
"അതേ അവ്ടെ മുറ്റത്ത് നിർത്തിയിട്ട ബല്യ കാറ് അയാൾടെന്നെയാണോ "?
"അതേ ... മൂപ്പര്ക്ക് ജീവിക്കാൻ വേറെന്തൊക്കെണ്ട് ... ".?
"അതേ ... നോക്ക് നോക്ക് ... ആ പറമ്പിന്റെ അതിര് എത്രത്തോളം വരും .''...?
"അല്ലാ ... മൂപ്പരെ മക്കളൊക്കെ കെട്ടിച്ചയച്ച വീട്ടീത്തന്നെയാണല്ലോ .. "..?
ബ്രോക്കർ ബ്രൊദർ ചോദ്യങ്ങൾ തുടർന്ന് കൊണ്ടേയിരുന്നൂ
"അല്ലാ... മൂപ്പര്ക്കെത്ര പ്രായം കാണും .....?
"ഒരു നപ്പത്തഞ്ച്കാരീ ണ്ട് .. ഓൾക്ക് ഓളേക്കാൾ വയസ് കുറഞ്ഞവനെ കിട്ടണമെന്ന കിബറാ .....
പിന്നെ ഒരു മുപ്പത് കാരി .. ഓള് ഇത് വരെ കല്യാണം കഴിച്ചിട്ടില്ല
പിന്നെ പിന്നെ ഒന്ന് കെട്ടി ചൊല്ലിയ വള് വേറെ .. ഒൾക്ക് ഒരു മോളുണ്ട് .ഓളേ മോള് സമ്മതിക്കൂല
ദാ ..... നോക്ക് ..... നോക്ക്
ബ്രോക്കർ ബ്രൊദർ മൊബൈൽ എടുത്ത് ഓണാക്കി എന്റെ നേരെ കാണിച്ചു .
ഇവള് റെഡിയാ ... ഓക്ക് എങ്ങനെങ്കിലും ഓളെ പെരേന്ന് രക്ഷപ്പെട്ടാ മതീന്നാ .... ഈ ഫോട്ടോ നമ്മള് ഓളറിയാതെ എട്ത്ത താ ...
ബ്രോക്കർ ബ്രെദർ പറഞ്ഞ് തീരുംമുമ്പെ എന്റെ മുഖത്തേക്കൊരു ഫ്ലാഷ് ലൈറ്റ് മിന്നി .തീക്ഷ്ണമായ നോട്ടം കൊണ്ട് ഞാനാ മൊബൈൽ പിടിച്ച് വാങ്ങി നിലത്തേക്കെറിഞ്ഞു .ചിന്നഭിന്നമായ ചില്ലുകൾ അയാളുടെ കാലുകളിൽ തട്ടിത്തടഞ്ഞപ്പോൾ ആലില പോലെ വിറച്ചയാൾ പറഞ്ഞു .
അപ്രത്ത് മക്കളില്ലാത്ത പണക്കാരൻ ഗൾഫ് കാരന് ഒരു പ്രസവിക്ക്ണ പെണ്ണ് വേണം .ആരും അറിയാതെ കെട്ട് നടക്കണം .പെണ്ണൊന്ന് പ്രസവിച്ചാ മതി .ഫ്ലാറ്റൊന്ന് ഓളെ പേര്ല് എഴുതും ... അയ്ന് തയ്യാറായി ഒര്ത്തിണ്ട് .. അയ്നെ തെര്ഞ്ഞ് അന്ക്ക് കാട്ടാൻ നേരം അറിയാതെ മിന്നിപ്പോയതാ ......
അല്ലാതെ ഞാനമ്മാതിരി ബെട്ക്കല്ല ..
അല്ലാതെ ഞാനമ്മാതിരി ബെട്ക്കല്ല ..
കൊടിനടാൻ പറ്റിയ മരം തെര്ഞ്ഞ് തെര്ഞ്ഞ് തന്നെ നമ്മള് എട്ക്കാറ് ള്ളൂ ...
അതും പറഞ്ഞയാൾ
ചീറിപ്പാഞ്ഞ് വരുന്ന എന്റിക്കയുടെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് കൊണ്ട്നിലത്ത് വീണ സിം കാർഡ് പെറുക്കിയെടുത്ത് നടന്ന് നീങ്ങി ....
ചീറിപ്പാഞ്ഞ് വരുന്ന എന്റിക്കയുടെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് കൊണ്ട്നിലത്ത് വീണ സിം കാർഡ് പെറുക്കിയെടുത്ത് നടന്ന് നീങ്ങി ....
Sajira K

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക