നട്ടെല്ലുള്ള പെൺകുട്ടി
----------------------------------
----------------------------------
"അശ്വതി ..ജേർണലിസം എന്നാൽ ...അത്ര വലിയ പ്രൊഫെഷൻ ഒന്നും അല്ല ട്ടോ ..റിസ്ക് ആണ് ..മുന്നോട്ടു കൊണ്ട് പോകുവാൻ .."
കൂട്ടുകാരി പറഞ്ഞ ആ വാക്ക് ..ഇപ്പോഴും അവളുടെ ഉള്ളിൽ അലയടിക്കുന്ന പോലെ തോന്നി ..
ഇന്നാണ് ആ ദിനം ..മലയാള ദൃശ്യ വാർത്ത ചാനലിൽ കിട്ടിയ അവസരം കൈമുതലാക്കി മുന്നോട്ടു കുതിക്കാൻ ഉള്ള ആദ്യത്തെ അവസരം ...ആദ്യത്തെ ഇന്റർവ്യൂ ..അതും പീഡന കേസിൽ ആരോപണ വിധേയനായ സ്വാമി മഹാ രാജ സ്വാമി ..
നിർദേശം . മുകളിൽ നിന്നും കിട്ടിയിരുന്നു ..അധിഷേപിക്കരുത് ..അപമാനിക്കരുത് .വേദനിപ്പിക്കരുത് മത വികാരം വ്രണപ്പെടുത്തരുത് ...പക്ഷെ ചാനലിന് മുതൽക്കൂട്ടാവുന്ന എന്തെങ്കിലും കിട്ടുകയും വേണം ..സത്യം പറഞ്ഞാൽ വേദനയില്ലാതെ കൊല്ലണം ...
അവൾ അവിടെ എത്തിയപ്പോൾ ..എല്ലാം സജ്‌ജമായി കഴിഞിരുന്നു..അവൾ സ്വാമിയുടെ മുന്നിൽ ഇരുന്നു ..ഒന്ന് കൈ കൂപ്പി .ചിരിച്ചു ...
ചുണ്ടുകകിൽ ഒളിപ്പിച്ച ദാർഷ്ട്യം കോണിലേക്കു മാറ്റി ..അയാൾ കൈ മെല്ലെ ഉയർത്തി ..അനുഗ്രഹം കൊടുക്കാൻ എന്ന വണ്ണം
'സ്വാമി തുടങ്ങാം അല്ലെ .."
അവൾ ആരംഭിച്ചു ..."ഇന്ന് നമ്മുടെ മുന്നിൽ ......."
"സ്വാമി ...വലിയൊരു ആരോപണം തന്നെയാണ് ...ഇപ്പോൾ സ്വാമിയുടെ പേരിൽ ഉള്ളത് ..അതിന്റെ വിശദാശങ്ങളിലേക്കു പിന്നെ പോകാം ..നാളെ കോടതിയിൽ ഹാജരായി മുൻകൂർ ജാമ്യപേക്ഷ കൊടുക്കുമോന്നു കേട്ടു "
"ശരിയാണ് "
"ഇ കോടതിയെക്കാൾ വലിയ കോടതി ഉണ്ടെന്നും അത് ദൈവത്തിന്റെ കോടതി ആണെന്നും നിങ്ങളുടെ ഒരു കമന്റ് കണ്ടിരുന്നു ...അതിൽ നിങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ "
"തീർച്ചയായും ...ദൈവം അറിയാതെ ഇവിടെ ഒരു പുൽക്കൊടി പോലും ഇളകില്ല "
"ഓഹോ ..അങ്ങനെ എങ്കിൽ ഇവിടെ നടക്കുന്നത് എല്ലാം ദൈവത്തിന്റെ അറിവോടെ ആണ് അല്ലേ "
"അതെ അതിൽ എന്താണ് സംശയം "
"ആ ദൈവ വിധി മാറ്റാൻ മനുഷ്യരായ നമുക്ക് സാധിക്കില്ല എന്നുണ്ടോ "
"സാധിക്കില്ല ..എല്ലാം വിധി പോലെയോ നടക്കൂ "
"ഇവിടെ ഒരു തെറ്റ് നടന്നാൽ ...അത് ചെയ്തവർ ശരിക്കും തെറ്റുകാർ അല്ല അല്ലെ ...ദൈവ വിധി അവർ നടപ്പാക്കുക മാത്രം ആണ് അവർ ചെയ്യുന്നത് ..ദൈവം വിചാരിച്ചാൽ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കുമായിരുന്നു ..അത് ചെയ്യാത്തത് ...ദൈവം വിധി അതേപോലെ നടപ്പാക്കാൻ ആണ് .."
സ്വാമി ഒന്ന് വിയർത്തു .."വ്യകതമായി ചോദിക്കു "
"കുറച്ചു ദിവസം മുൻപ് ..ആരോ ഒരാൾ ഒരു പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ റേപ്പ് ചെയ്തു കൊന്നു ..വഴിയിൽ തള്ളി ..അതിലെ കുറ്റക്കാരെ കണ്ടത്തേണ്ടത് ഉണ്ടോ ..ദൈവ വിധി നടപ്പാക്കിയവരെ ശിക്ഷിക്കാൻ നമുക്ക് എന്ത് അവകാശം ..കുട്ടി കൊല്ലപ്പെടേണ്ടത് ആണെന്ന് ..ദൈവ വിധി ഉണ്ടാകുമല്ലോ "
"സ്വാമി ..മുന്നിലെ മേശയിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു ഒരു കവിൾ ഇറക്കി .."
"ഞാൻ പറഞ്ഞത് ..കുട്ടി തെറ്റായി മനസ്സിലാക്കിയതാണ് ...ഒരു ചുരുങ്ങിയ സമയം കൊണ്ട് അത് വിശദികരിക്കാൻ സാധ്യമല്ല ..മറ്റൊരു അവസരത്തിൽ ഞാൻ പറഞ്ഞു തരാം "
അയാൾ വിദഗ്‌ധമായി ..ഒഴിഞ്ഞുമാറി ...അവൾ ഒരു ചെറു പുഞ്ചിരിയോടെ സ്വാമിയേ നോക്കി ..
"നമുക്ക് ഒരു കേസിന്റെ വിശദാംശങ്ങളിക്ക് പോകാം ...അങ്ങയുടെ ആശ്രമത്തിൽ നിന്നും ഒരു ബാലിക പിഡിപ്പിക്ക പെട്ടു ...അവൾ അതിനു ശേഷം കൊല്ലപ്പെട്ടു ..അതിൽ സ്വാമിക്ക് പങ്കുണ്ട് എന്നതാണ് ആരോപണം "
അയാൾ മെല്ലെ തലയാട്ടി ..
"ആ കുട്ടിയുടെ മാതാപിതാക്കൾ താങ്കളുടെ വലിയ ഭക്തർ ആണെന്നും ..പഠിക്കാൻ മോശം ആയിരുന്ന അവളെ നല്ല കുട്ടി ആക്കാൻ ആശ്രമത്തിൽ ഒരു ആഴ്ച താമസിപ്പിച്ചു എന്നും ..അതിനിടക്ക് ആശ്രമത്തിൽ നിന്നും കാണാതായ അവളെ ..മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു .."
"അതെ ..കാണാതായ രാത്രി തന്നെ ...ആശ്രമത്തിൽ നിന്നും പോലീസിനെ അറിയിച്ചിരുന്നു ..പിറ്റേ ദിവസം ആണ് ..ആ കുട്ടിക്ക് പറ്റിയ അപകടം ഞങ്ങൾ അറിയുന്നത് "
അവൾ ഇടം കണ്ണിട്ടു സ്വാമിയേ നോക്കി ...
"താങ്കൾ അവിടെയുള്ളപ്പോൾ നടന്ന സംഭവം ആയതുകൊണ്ടാണ് ..താങ്കളുടെ പേരിൽ ആരോപണം ഉയർന്നിരിക്കുന്നത് അല്ലെ "
"അതെ "
"താങ്കൾ നിരപരാധി ആണെന്ന് പറയുവാൻ ..സ്വാമി മുന്നോട്ടു വെക്കുന്ന കാരണങ്ങൾ എന്തൊക്കെ ആണെന്ന് അറിയുവാൻ ആഗ്രഹം ഉണ്ട് "
"ചോദ്യത്തിലെ കുരുക്ക് ..അറിയാതെ സ്വാമി മെല്ലെ പറഞ്ഞു "
"എന്റെ ആശ്രമത്തിൽ ആയിരകണക്കിന് ഭക്തർ വന്നുപോകുകയും താമസിക്കുകയും ചെയ്യുന്നുണ്ട് ആശ്രമ ജീവനക്കാർക്ക് എല്ലാവരെയും എപ്പോഴും നിരീക്ഷിക്കാൻ സംരക്ഷിക്കാൻ കഴിയില്ലല്ലോ "
"അത് ശരിയാണ് ..പക്ഷെ സ്വാമിക്ക് കഴിയും എന്നാണല്ലോ അങ്ങയുടെ ഭക്തർ വിചാരിക്കുന്നത് ..അതുകൊണ്ടാണല്ലോ അവർ അങ്ങയെ കാണാൻ വരുന്നത് "
"ഞാൻ പറഞ്ഞല്ലോ ചില വിധികൾ തടുക്കാൻ നമുക്ക് സാധിക്കില്ല ..."
"ശരി .." അവൾ പേപ്പറിൽ എന്തോ എഴുതി ...
"അങ്ങ് സുനാമി വരുമെന്ന് മുൻകൂട്ടി പ്രവചിച്ചു എന്നു കണ്ടിരുന്നു ..."
"ശരിയാണ് ..രണ്ടു നാഷണൽ ചാനൽ അത് കാണിച്ചിരുന്നു ..." സ്വാമി അഭിമാന പൂർവ്വം അവളെ നോക്കി
"അങ്ങ് ഇ നാടിൻറെ അഭിമാനം ആണ് ...അങ്ങനെയെങ്കിൽ ...ആ പെൺകുട്ടിയെ കൊന്നതാരാണെന്നു അങ്ങേക്ക് കണ്ടു പിടിക്കാൻ ഒട്ടും പ്രയാസം ഉണ്ടാകില്ല എന്നു ഞാൻ കരുതുന്നു ..ഇവിടെ വെച്ച് ആ കൊലയാളിയെ വെളിപ്പെടുത്തുമെന്നു ഞാൻ കരുതുന്നു "
അയാൾ മെല്ലെ എഴുനേറ്റു ...കൈകൂപ്പി .."സമയം വൈകി ..ഒരു പ്രഭാഷണം ഉണ്ട് ..പിന്നെ എനിക്ക് സാധിക്കും ..ഞാൻ അത് ഉടനെ കോടതിക്ക് മുന്നിൽ വെളിപ്പെടുത്തും "
അവൾ ....എഴുനേറ്റു ...ചോദിച്ചു ...."സ്വാമി ..എത് കോടതി .."മനുഷ്യന്റെയോ ...ദൈവത്തിന്റെയോ "
സ്വാമി മറുപടി പറയാതെ ...അനുയായികളുടെ അടുത്തെക്ക് നടന്നു ...അപ്പോഴേക്കും അയാളുടെ അനുഗ്രഹങ്ങൾ വാങ്ങൻ ..ചാനൽ ഉടമകൾ ഉൾപ്പടെയുള്ള ആളുകൾ ഓടിയെത്തീയിരുന്നു ,...എല്ലാവരെയും അനുഗ്രഹിച്ച ശേഷം .സ്വാമി ..അവളെ ഒന്ന് നോക്കി ....
ഒരു തരം സഹതാപത്തോടെ ....
അവൾ ഒന്ന് ചിരിച്ചു ..പിന്നെ കയ്യിലെ മോതിര വിരലിലെ മോതിരം ഊരിയെടുത്തു ...നടുവിരലിലേക്കിട്ടു ...
സ്നേഹപൂർവം സഞ്ജു കാലിക്കറ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക