Slider

തടവറ . [രണ്ട് ]

0
തടവറ . [രണ്ട് ]
..............
ഒന്നിനു പുറകെ ഒന്നായി രണ്ടു ദുരന്തങ്ങളാണ് റബ്ബേ എനിക്ക് താങ്ങേണ്ടി വന്നത്.
ആദ്യം പതിനൊന്ന് വയസ്സായ മകൾ
ഇപ്പോഴിതാഭർത്താവും!
"എന്തിനാണ് റബ്ബേ ഈ പാവം അടിമയെ ഇങ്ങനെ പരീക്ഷിക്കുന്നത്?"
നിസ്കാര പായയിലിരുന്ന് ജാസ്മിൻ കരഞ്ഞുകൊണ്ട് ദൈവത്തിനെ വിളിച്ചു കൊണ്ടേയിരുന്നു.!
ഇന്നലെ റിയാദിൽ നിന്നും ഹക്കീംക്കയും 'മറ്റു പല സുഹൃത്തുക്കളും അബ്ദുവിന്റെ വിധി വിളിച്ചു പറഞ്ഞിരുന്നു.
ഒപ്പം മലയാളത്തിലെ വാർത്താ ചാനലുകൾ ഫ്ലാഷ് ന്യൂസ് പ്രക്ഷേപണം ചെയ്യുകയും വൈകുന്നേരം വിശദമായ വാർത്തകൾ കൊടുക്കുകയും ചെയ്തിരുന്നു.
ലോകം മുഴുവൻ അറിഞ്ഞു.
പലരും സഹതപിക്കാൻ വിളിച്ചിരുന്നു.
ദു:ഖത്തിൽ പങ്കു ചേരുന്ന സുഹൃത്തുകളും ബന്ധുക്കളും
പക്ഷേ അകത്തെ മുറിയിൽ ഈ കഥകളൊന്നുമറിയാതെ അബ്ദുവിന്റെ ഉമ്മ നഫീസ !
ഉമ്മുകുൽസു എന്ന പേരമകൾ മരിച്ച തിറഞ്ഞ് വീണതാണ് ആ പാവം വൃദ്ധ
ഉമ്മുകുൽസു വിന്റെ മയ്യത്ത് പോലും നാട്ടിലേക്ക് കൊണ്ടു വന്നില്ല.
അൽഖസീമിലെ ബുറൈദയിലെ ഖബറിൽ ഉമ്മു കുൽസുവിനെ ഖബറടക്കി.
അബ്ദുവിന്റെ നിർബന്ധവും ആഗ്രഹവുമാണ് ,പ്രവാസികളായി ജീവിക്കുംബോൾ പ്രവാസഭൂമിയിൽ വെച്ച് മരണപെട്ടാൽ അവിടെയാവണം അവരെ അടക്കേണ്ടത് .അത് ഞാനായാലും അതാണ് നിങ്ങളും ചെയ്യാൻ അനുവദിeക്കണ്ടത് '"
അബ്ദു ജയിലിലായിരിക്കെ തന്നെ മകളെ ഖബറടക്കി
അന്നു തന്നെ താനും നാട്ടിലേക്കു കയറി
ആ വലിയ പട്ടണത്തിൽ ചോര കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തനിച്ച് എനിക്കെന്തു ചെയ്യാൻ പറ്റും?
റിയാദിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകനും നോർക്ക പ്രതിനിധിയുമായ ഹക്കീംക്കയും സാമൂഹിക പ്രവർത്തകരായ ഒത്തിരി നല്ല സുഹൃത്തുക്കളും ഉള്ളപ്പോൾ നിരാലംബയായ എനിക്കെന്തു കാര്യം..?
" എല്ലാ ദുരന്തങ്ങളുടെയും തുടക്കം
ഞാൻ ഖദീജ മോളെ പ്രസവിച്ച അന്നായിരുന്നു."
ജാസ്മിന്റെ ഓർമ്മകളിലൂടെ ആ കറുത്ത ദിനരാത്രങ്ങൾ തെളിയുകയായി.
ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല
സുബൈറും, അബ്ദുവും സൗദിയിൽ വന്ന കാലം തൊട്ടെ സുഹൃത്തുക്കളാണ്
രണ്ടു പേരും കുടുംബത്തോടൊപ്പമാണ് അൽഖസീമിലെ ബുറൈദയിൽ ബിസിനസ്സ് ചെയ്യുന്നത്. അവരെ കൂടാതെ രണ്ടു പേർ കൂടിയുണ്ട് ബിസിനസ്സ് പാർട്ട ണർമാർ
ഏഴെട്ട് പെട്രോൾ പമ്പും അത്ര തന്നെ സൂപ്പർ മാർക്കറ്റും സ്വന്തമായുള്ളവർ.
രണ്ടു പേരും അറിയപ്പെടുന്ന സംഘടനാ ഭാരവാഹികളും സാമൂഹിക പ്രവർത്തകരും
വളർന്നു വരുന്ന യുവ വ്യാവസായ സംരഭകരായ നല്ല രണ്ടു സുഹൃത്തുക്കൾ.
ഈ നാലു പേരുടെയും കൂട്ടുകെട്ടിന് വർഷങ്ങളുടെ പഴക്കം'
മറ്റൊരു കാര്യമെന്താണെന്നു വെച്ചാ നാലു പേരും നാലു ജില്ലക്കാർ
സൗദി അറേബ്യയിൽ വന്ന മുതൽ ഒരേ റൂമിൽ താമസിച്ചിരുന്നവർ
വ്യത്യസ്ത മേഖലയിൽ ബിസിനസ് ചെയ്തിരുന്നവർ
പിന്നെ എല്ലാവരും ഒന്നായി പങ്കു ബിസിനസിലേക് കടന്നു
പരസ്പരം ഒരു പരാതിയുമില്ലാതെ ഇന്നും ആ ബിസിനസ്സുകൾ മുന്നോട്ടു പോകുന്നു.
പിന്നെ എവിടെയാണ് പിഴച്ചത്?
എന്തായിരുന്നു സംഭവിച്ചത് ?
....................തുടരും........
അസീസ് അറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo