നേര്
....:......:.....................................................................

എല്ലാവർക്കും ഭ്രാന്ത് ഇവിടെ എല്ലാവർക്കും ഭ്രാന്ത്.
കൈയ്യിലെ തുട്ട് നിറക്കാനായി ഓടി നടക്കണ കണ്ടോ.
ഭരണം നടത്തും ഏമാന്മാരുടെ കൈയ്യിലിരിപ്പിത് കണ്ടോ.
അഞ്ചാം വർഷം തികയും നേരം കോടി കളവരും നേടും.

നേരാം വണ്ണം നാടു ഭരിക്കും ഏമാന്മൻമാരുടെ നേരെ
ചതിയുടെ തന്ത്രം മെനഞ്ഞു കൊണ്ടവർ മുന്നേറുന്നത് കണ്ടോ.

പെണ്ണിൻ മാനം കയ്യിലെടുത്തവർ ആടീടുന്നത് കണ്ടോ.
നിശയുടെ മറവിൽ അരങ്ങേറിടുന്നൊരു.
അരുതാ കാഴ്ച്ചകൾ കണ്ടോ.

കീശക്കനമിത് കൂടീടുമ്പോൾ രോഗം പലവിധം വന്നു ഭവിക്കും.
ജീവിക്കാനായ് ഓടി നടന്നവർ ജീവിക്കാതെ മടങ്ങീടുന്നു.

ഗ്രൂപ്പുകൾ പലവിധമുണ്ടേ എന്നാൽ വീട്ടിൽ
എന്നും മൗനം തന്നെ.
മുന്തിയ ഫോണുകൾ വാങ്ങി നിറച്ചൊരു ഭ്രാന്താലയമാം വീട്.

കുട്ടികൾ നിരവധിയുണ്ടായിട്ടും കളിയും ചിരിയും ഓൺലൈൻ തന്നെ.
' ഫാറ്റി ഫുഡുകൾ വാങ്ങി തിന്നവർ വീപ്പ കണക്കേ ആയീടുന്നു.
എല്ലാവർക്കും ഭ്രാന്ത് ഇവിടെ എല്ലാവർക്കും
ഭ്രാന്ത്. '
കാടുകൾ ഒക്കെ വെട്ടിനിരത്തി വീടുകളങ്ങനെ പണിതീടുന്നു.
അമ്മ അച്ഛൻ മക്കൾ ഇങ്ങനെ മുറികൾ പലതായി പകുത്തീടുന്നു.

അവനവൻ ചെയ്തൊരു കർമ്മത്തിൻ ഫലം അറിയാതങ്ങനെ പേടിക്കുന്നു.
പാർക്കുകൾ പലവിധം കെട്ടിപ്പൊക്കി മോർണിങ്ങ് വോക്കുകൾ അരങ്ങേറുന്നു.

അവനവൻ ചെയ്യും കർമ്മത്തിൻ ഫലം അറിയാതിങ്ങനെ മോങ്ങീടുന്നു.
അവസാനിക്കും ലോകം എന്നൊരു വാർത്തകൾ അങ്ങനെ പരന്നീടുന്നു.

(കവിതസഫൽ )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക