Slider

ഓർക്കുക, നീയാണ് അഗ്നി പകരേണ്ടവൾ

0
ഓർക്കുക, നീയാണ് അഗ്നി പകരേണ്ടവൾ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
മൗനത്തിന്റെ മഹാ സാഗരം
മനസ്സിലൊതുക്കിക്കൊണ്ട്,
ഒരു പാറ പോലെ നിശ്ചലയായിക്കൊണ്ട്, 
നീ എന്തിനാണ് ഈ തണലത്തിരിക്കുന്നത് ?
ഈ മൗനം അതി ഭീകരവും
അതീവ കുറ്റകരവുമാണ്.
കനലിൽ പിറന്ന നീ
വെയിലിനെ പേടിക്കുകയോ ?
ഓർക്കുക,
നീയാണ് അഗ്നി പകരേണ്ടവൾ.
ആ മഹാ ജ്വാലയുടെ
ആദ്യത്തെ തീപ്പൊരി
പിറവിയെടുത്തു പാറുന്നത്
നിന്റെ നെഞ്ചിലെ
നീറുന്ന നെരിപ്പോടിൽ നിന്നാകട്ടെ.
അരുത്,
ആ നെരിപ്പോടിലെ കനലുകൾ അണയ്ക്കരുത്.
ഓർക്കുക,
നീയാണ് അഗ്നി പകരേണ്ടവൾ.
ഇനി വരുന്ന കാലത്തിനും
ഇനി വരുന്ന തലമുറകൾക്കും വേണ്ടി
നീ പകരുക,
അതിജീവനത്തിനായുള്ള
സമരാഗ്നി നാളങ്ങൾ.
നിന്റെ ജന്മത്തിന്റെ
നിയോഗം സഫലമാക്കുക.
ഓർക്കുക,
നീയാണ് അഗ്നി പകരേണ്ടവൾ.
അഗ്നി നാളങ്ങൾ
ആകാശത്തെ ചുംബിക്കുവോളം
അണയാതെ കാത്തുകൊണ്ട്
എണ്ണ പകരേണ്ടത് ഞങ്ങളാണ്.
എങ്കിലും,
ഓർക്കുക
നീയാണ് അഗ്നി പകരേണ്ടവൾ.
ഉറക്കം വെടിയുക;ഉണരുക,
തണലുകൾ തേടാതെ,
ചുവടുകൾ പതറാതെ,
വാക്കുകൾ ഇടറാതെ,
പൊള്ളുന്ന പട നിലങ്ങളിലേക്കു
നടന്നിറങ്ങുക.
ഓർക്കുക,
നീയാണ് അഗ്നി പകരേണ്ടവൾ.
______________
Sai Sankar
===========
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo