Slider

ഓം ലൈക്കാഹ നമഃ

0
''ഓം ലൈക്കാഹ നമഃ
=======
''ജോത്സ്യന്റെ മുന്നിലേക്ക് നീട്ടിയ ഒരു കെട്ട് പേപ്പർ കണ്ട് ജോത്സ്യൻ ചോദിച്ചു ,
''എന്താണിത് ബൊറോട്ട മടക്കി കൊണ്ടു വന്നേക്കുന്നത്, ?
''ബൊറോട്ടയല്ല തിരുമേനി, പോസ്റ്റാണ്, ?
''എന്ത് പോസ്റ്റ് ഇലക്ട്രിക് പോസ്റ്റോ, ?
അല്ല തിരുമേനി, രചനയാണ്, ''
''സജനയോ, ഏത് സജ്ന, ?
''ഹോ, സജ്നയല്ല രചന, കഥകൾ,!!''
''ആരുടെ കഥകൾ, ?''
''എന്റെ തിരുമേനി, ഇതെന്റെ കഥകളാ, ഞാനെഴുതിയത്, ?''
''കഥയാക്കാൻ മാത്രം ദുരന്തമായോ ജീവിതം,?''
''തിരുമേനി, എന്റെ സാഹിത്യ സ്യഷ്ടികളാണിത്, !!അങ്ങ് ഇതൊന്ന് പൂജിക്കണം, മൊത്തത്തിൽ ഒരു നൂല് മന്ത്രിച്ച് പോസ്റ്റിൽ കെട്ടണം, !
''അതെന്തിനാടോ, ?
''എന്റെ തിരുമേനി , അത്, ,,,
''എന്റെ തിരുമേനി , എന്റെ തിരുമേനി എന്ന് എപ്പോഴും പറയണ്ട, ഞാൻ തന്റെയല്ല, താൻ എന്റേയുമല്ല, നമ്മളന്ന്യരാ, !!
''ഞാൻ അന്യരല്ല,''
''പിന്നെ, ?
''ഞാൻ വാര്യരാ, !
''പറയെടോ വാര്യരെ, !'
''പറഞ്ഞു വന്നത്, ഗ്രൂപ്പായ ഗ്രൂപ്പിലെല്ലാം രചനകൾ പോസ്റ്റി ലൈക്കുകൾ കിട്ടാതെ മനംമടുത്തവനാണ് ഞാൻ അപ്പോഴാണ് ഭാര്യ പറഞ്ഞത് തിരുമേനിയെ ഒന്ന് കാണാൻ,''
ഭാര്യേടെ പേരെന്താ ?
'''' ചാറ്റുപുരയിൽ ചാറ്റമ്മ, !!എന്തിനാ തിരുമേനി ഭാര്യയുടെ പേര് ചോദിച്ചത്,?
''ഞാനുമായി ചാറ്റ് ചെയ്യുന്ന ലേഡിയാണോ എന്നറിയാനാ, !! അതു പോകട്ടെ കാര്യം പറയൂ,!
''ഏത് ഗ്രൂപ്പിൽ പോസ്റ്റിയാലാണ് കൂടുതൽ ലൈക്കുകൾ കിട്ടുക, തിരുമേനി കണക്കു നോക്കി കവടി നിരത്തി പറയണം,!!
''നോക്കാം,!
''പേര് പറയു,'
'' ഉല്പ്പനാക്ഷൻ, !!
''വിക്സാക്ഷനോ,?
''ഉ ഉ ഉല്പ്പ്പൻ,
''അല്പ്പനോ, ?? ലേശം ഉറക്കെ പറഞ്ഞോളു കേൾവി കമ്മിയ,!
''ഉലക്കേടെ ഉ യില്ലേ തിരുമേനി ?
''എന്ത് ഉലക്കേടേ മൂടോ, !!
''തന്റെമ്മേടെ ====ഉല്പ്പനാക്ഷന് ദേഷ്യം വന്നു, !പിന്നെ ഉറക്കെ പറഞ്ഞു, 'ഉല്പ്പനാക്ഷൻ, !
''ഓകെ നക്ഷത്രം പറയൂ,
''മൂലം,''
''മൂലത്തിൽ ഉല്പ്പ്പൻ, '' അല്ലേ,
''ശരി ശരി, പോസ്റ്റാൻ ഉദ്ദേശിക്കുന്ന ഗ്രൂപ്പിന്റെ പേരും, തലമൂത്ത അഡ്മിന്റെ പേരും പറയൂ
,''
''പറ്റെഴുത്ത് ഗ്രൂപ്പ്, ''
''പലചരക്കു കടക്കാരൻ നടത്തുന്ന ഗ്രൂപ്പാണോ ?
''അഡ്മിന്റെ പേര് പറ യൂ, !!
''കമന്റനുണ്ണി കക്കിടിപ്പുറം,'
''ദക്ഷിണ വച്ചോളൂ, നിരോധിച്ച നോട്ടിനോട് താല്പര്യമില്ലാട്ടേ ാ,! ഓൺലൈൻ കേസായതുകൊണ്ട് നാലക്ക നോട്ടാണ് ഉത്തമം, !!
'''തിരുമേനി കവടി നിരത്തി നെഞ്ചിൽ കൈവച്ച് കണ്ണടച്ച് മന്ത്രം ചൊല്ലി , ഓ ലൈക്കാഹ നമഃ,
കമന്റാഹ നമഃ,
ഷെയറാഹ നമഃ,
ഓം പറ്റെഴുത്ത് ഗ്രൂപ്പാഹ നമഃ,!!
ഓം വായനക്കാരാഹ നമഃ,
മെൻഷൻ കാരാഹ നമഃ,
തിരുമേനി കൈകൾ കൂപ്പി പ്രാർത്ഥിച്ചു പിന്നെ മെല്ലെ കണ്ണുകൾ തുറന്നു, ! ഉല്പ്പനാക്ഷനെ നോക്കി പറഞ്ഞു,
''എല്ലാത്തിനേയും ആവാഹിച്ചു, പക്ഷേ
പ്രശ്നമാണ്, !
''എന്താണ് തിരുമേനി ?''
''നെഞ്ചു തിരുമ്മി മന്ത്രമുരുവിട്ടു പറഞ്ഞു,
''ബ്ളോക്കാണ്,!!
''ബൈപ്പാസ് ചെയ്താൽ മതി തിരുമേനി ,എന്റെ അളിയന് ബ്ളോക്കായിരുന്നു ,അമ്യതയിൽ കൊണ്ടു പോയാ ശരിയാക്കീത്, !!
ശിവ ശിവ ആനാന്ന് പറയുമ്പോ പൂനാന്ന് കേൾക്കും ബ്ളോക്കെന്നു പറഞ്ഞത് ശത്രുക്കൾ തന്നെ ഗ്രൂപ്പിൽ കോഴിമുട്ടയിൽ കൂടോത്രം ചെയ്ത് തന്റെ രചനകൾക്ക് ലൈക്ക് തരാൻ പറ്റാത്ത വിധം കൂടോത്രം ചെയ്തേക്കുവാ,!!''
''അതെങ്ങനെ യാണ് തിരുമേനി ?''
''മലയാളത്തിലെ ''ഋ'' എന്ന അക്ഷരത്തിലാണ് പണി കിട്ടിയിരിക്കുന്നത്,
ആ അക്ഷരത്തിലേക്ക് താങ്കളൊന്നു നോക്കു,
കൊച്ചു കുഞ്ഞുങ്ങൾ സ്നഗ്ഗി ധരിച്ച് തല കുത്തി നില്ക്കുന്നതു പോലെയല്ലേ ആ അക്ഷരത്തിന്റെ ഷെയ്പ്പ്,,
''പരിഹാര ക്രിയ എന്താണ് തിരുമേനി ?
''കുറിച്ചെടുത്തോളൂ,
വെളുത്ത വാവിന്റന്ന് വരുന്ന സുപ്രഭാത പോസ്റ്റിന്റെ ആദ്യവരി,
അന്ന് ധാരാളം ലൈക്കുകൾ കിട്ടിയ ഫീമെയിൽ രചന യുടെ നടുഭാഗം,
തീരെ ലൈക്കുകൾ കിട്ടാത്ത രചനയുടെ അവസാനഭാഗം
പൂച്ചെണ്ടിന്റ സ്റ്റിക്കർ കമന്റ്, എന്നിവ യോജിപ്പിച്ച് ത്രിസന്ധ്യ നേരത്ത് ഇൻബോക്സിൽ കയറി ഇനി പറയുന്ന മന്ത്രം നൂറ് വട്ടം ചൊല്ലി ഗ്രൂപ്പിന്റെ പേരിന് മുകളിൽ ഊതിയാൽ മതി,
മന്ത്രം ചൊല്ലിക്കോളൂ,
''ഓൺലൈഹാഹ ,ഗ്രൂപ്പാഹ, ബ്ളോക്കാഹ സ്വഹാ, സ്വാഹാ, സ്വാഹാ, !
''ഫലം ഉറപ്പാ,
''തിരുമേനിയെ ദൈവം അനുഗ്രഹിക്കും എന്നാൽ ഞാനിറങ്ങട്ടെ, !!
''അവടെ നില്ക്ക്വാ എന്റെ ഫീസ് അപ്രൂവാക്കീട്ട് പോവുക, !!
''എത്രയാണ് തിരുമേനി ?
''പോപ്പുലർ ആകാനുളള ചാർജടക്കം പതിനായയിത്തി പതിനൊന്ന് രൂപ,
തുക കേട്ടതേ,
ഒരു വലിയ ശബ്ദത്തിൽ ഉല്പ്പനാക്ഷൻ തറയിലേക്ക് സ്വാഹ,!!!!*
=============
ഷൗക്കത്ത് മൈതീൻ
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo