Slider

കഴിഞ്ഞ വർഷത്തേയാണ്.... ഒരു പൂച്ച കഥ......

0
കഴിഞ്ഞ വർഷത്തേയാണ്....
ഒരു പൂച്ച കഥ......
ഇന്നലെ രസകരമായ ഒരു കാഴ്ച്ച കണ്ടു..രണ്ടുമൂന്ന് പേരെ പിക് ചെയ്യാനായി വണ്ടിയും കൊണ്ട് പോയതാ..ഫോൺ വിളിച്ചപ്പോൾ വെയ്റ്റ് ചെയ്യാൻ പറഞ്ഞു..പുറത്ത് നല്ല തണുപ്പായത് കൊണ്ട് വണ്ടിയിൽ തന്നെ ഇരുന്നു..അപ്പോഴാണ് ഇണകുരുവിക്കളെ പോലെ മുട്ടിയുരുമി കൊണ്ട് രണ്ട് പൂച്ചകൾ വരുന്നത്......പെട്ടെന്ന് എവിടെനിന്നാണെന്നറിയില്ല അമിരേഷ് പുരിയെ പോലെ തോന്നിക്കുന്ന ഒരു പൂച്ച വില്ലൻ അവിടെക്ക് വന്നത് വന്നപ്പാടെ അവനൊന്ന് മുരണ്ടു..അത് കേട്ടപ്പോൾ കൂട്ടത്തിൽ ഒരാൾ ഓടി....മറ്റയാൾ ഇതൊക്കെ ഞാനെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ അവിടെതന്നെ നിന്നു...വില്ലൻ പിന്നെയും മുരണ്ടു കൊണ്ടു അവൻ്റെ അടുത്തേക്ക് വന്നു...മൂപ്പർക്ക് അപ്പോഴും ഒരു മാറ്റവുമില്ല...വില്ലൻ മൂപ്പരുടെ അടുത്ത് ചെന്നൊന്നു നിന്നു എന്നിട്ട് വീണ്ടുമൊന്നു മുരണ്ടു...ഇതല്ല ഇതിൻ്റപ്പുറം മുരണ്ടാലും ഞാൻ മാറൂലാടാ എന്ന ഭാവത്തിൽ നമ്മുടെ കഥാനായകൻ...വില്ലൻ മൂപ്പരെ പിടിച്ചൊന്ന് കുടഞ്ഞു....ഇല്ലടാ ഞാൻ പോവൂലാന്നാ ഭാവം തന്നെ.....രണ്ടുമൂന്ന് തവണ കടിച്ച് കുടഞ്ഞു.രോമം കുറെ അങ്ങ് പൊഴിഞ്ഞു പോയി....മൂപ്പര് നിന്നെടുത്ത് നിന്ന് അനങ്ങിയില്ല.....ഇവനെ തല്ലിയിട്ട് കാര്യാല്ലാന്ന് മനസ്സിലായിട്ടോ എന്തൊ വില്ലൻ അവിടെ കുറച്ച് സമയം നിന്നിട്ട് നടന്ന് പോയി....അപ്പോഴും മൂപ്പർ അവിടെതന്നെ നില്ക്കുകയാ....അപ്പോൾ അതാ വരുന്നു ആദ്യം ഓടിപോയ കക്ഷി....വന്ന് മൂപ്പരെ സോപ്പിടാൻ വേണ്ടി നക്കി കൊടുക്കുന്നുണ്ട്.....അന്നേരം ഓർമ്മ വന്നത് കിലുക്കം സിനിമയിലെ ജഗതിയുടെ ഡയലോഗാ...
"ചത്തോന്നറിയാൻ വന്നതാണല്ലേ,ഇല്ലെടാ ചത്തില്ല...."
പക്ഷെ എനിക്ക് രസം തോന്നിയത് അതല്ല ഇത്രയും നക്കി കൊടുത്തിട്ടും കക്ഷിയെ മൈൻ്റ് ചെയ്യാതെ നമ്മുടെ നായകൻ തിരിഞ്ഞ് നടന്ന ആ നടത്തമുണ്ടല്ലോ ഒരു സിനിമയിലാണെങ്കിൽ നല്ല കൈയടി കിട്ടിയേനെ.....
ഗുണപാഠം: ആപത്ത് സമയത്ത് ഉപേക്ഷിച്ച് പോകുന്നവൻ ഒരു നല്ല കൂട്ടുക്കാരനോ ഒരു നല്ല ലൗവറോ ആകില്ല.......
Biju PerumChelloor.....
26-10-2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo