Slider

ലക്ഷ്യബോധം.

0
ലക്ഷ്യബോധം.
******************************
മക്കൾ സ്ഥിരോൽസാഹികളും ലക്ഷ്യബോധവും ഉള്ളവർ ആകുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന സന്തോഷം അളവററതാണ്.
ഞാനിന്നലെ മകളേയും കൊണ്ട് ഒരു ഹോമിയോ ഡോക്ടറെ കാണാൻ പോയി.
വഴിയിൽ വച്ച് യാദൃശ്ചികമായി ഞങ്ങളെ കണ്ടപ്പോൾ ഒരു പഴയ സുഹൃത്ത് ഓടിയെത്തി വിശേഷങ്ങൾ ചോദിച്ചു.
പതിവിലും വാചാലനായിരുന്നു അദ്ദേഹം.
തുടക്കത്തിലേ ഞാൻ ചോദിച്ചു.
നല്ല ഹാപ്പിയാണല്ലോ....
അതെ മോന് മെഡിക്കൽ
എൻഡ്രൻസ് കിട്ടി.
വെറുതെയല്ല ഇത്ര ഹാപ്പി.
അതെ ഇത് മൂന്നാം തവണയായിരുന്നു.
ഞങ്ങൾ പറഞ്ഞു തുടങ്ങി നിറുത്തി വല്ല ഡിഗ്രിയ്ക്ക് പോകാൻ.
അവന് ഒറ്റ വാശി.
കഴിഞ്ഞ തവണ റാങ്ക് ലക്ഷത്തിനു മുകളിൽ ആയിരുന്നു.
ഇത്തവണ നീറ്റിൽ പത്ത് ആയിരത്തിൽ എത്തിച്ചു. ബാംഗ്ലൂരിൽ സെന്റ് ജോൺസിൽ MBBS നു ചേർന്നു.
അഭിനന്ദങ്ങൾ.
മോനോടും പറഞ്ഞോളൂ.
അവനേക്കാൾ ടെൻഷൻ ഞങ്ങൾക്കായിരുന്നു.
സത്യത്തിൽ ഇപ്പോഴാണ് ഒന്ന് റിലാക്സ് ആയത്.
അവന് ഓരോ തവണയും വാശിയായിരുന്നു.
നേടണം നേടണം എന്ന വാശി. എന്തായാലും അവൻ നേടിയെടുത്തു.
അതേ അതാണ് ലക്ഷ്യബോധം.
അതുണ്ടെങ്കിൽ ചുറ്റുപാടുകളിൽ നിന്നുമുള്ള വിപരീത ചിന്തകൾ നമ്മെ ബാധിക്കുകയില്ല.
ഒപ്പം ചെയ്യുന്ന കാര്യങ്ങൾ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് നാം ധരിക്കുകയും ഇല്ല.
നീണ്ട ഒരു മുളകമ്പ് നാം അതിന്റെ നടുവിൽ പിടിക്കുകയാണെങ്കിൽ തെല്ലും ഭാരം തോന്നിക്കുകയില്ല.
എന്നാൽ അതേ കമ്പ് അതിന്റെ ഏതെങ്കിലും ഒരു അറ്റത്ത് മാത്രം പിടിച്ച് ഉയർത്താൽ ശ്രമിച്ചാൽ ശ്രമം ചിലപ്പോൾ വിഫലം ആകും.
ഏതു കാര്യത്തിലും ഇങ്ങനെ തന്നെ.
വേണമെന്ന് ഉറപ്പിച്ച് നേടാൻ പരിശ്രമിക്കണം. എങ്കിൽ അത് നേടിയെടുത്തിരിയ്ക്കും.
By: ഷാജു തൃശ്ശോക്കാരൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo