Slider

വൃന്ദാവന രാധ.

0
വൃന്ദാവന രാധ.
ഇല്ല മറക്കില്ല രാധേ
നീയില്ലാത്ത കാര്യങ്ങളോർക്കവേണ്ടേ,
മഥുരാപുരിയിലെ മന്നനാമെങ്കിലും
കണ്ണൻ്റെ കൗതുകം വെടിയുകില്ല.
കാതരയാണെങ്കിലും ചൊല്ലുന്നു,
കുറച്ചന്നം ഭുജിക്ക നീ ശാന്തയായി.
മിഴിവാർന്ന പൂവിലേ വണ്ടു വലംവെക്കൂ
പാഴ്ക്കിനാ കണ്ടു ഒടുങ്ങിടാതെ.
വൃന്ദാവനത്തിൻ്റെ പൊയ്പോയ കാലത്തെ
സമചിത്തമായൊന്നുവീണ്ടെടുക്കൂ.
വാടിയ ലതകളും പൂക്കാത്ത മൊട്ടുമായ്
പാട്ടു മറന്നൊരു കിളികളും കൂട്ടമായ്,
മാധവനില്ലാത്ത ഗോകുലങ്ങൾ
തീറ്റയെടുക്കാ കിടാങ്ങൾ പോലും.
തോഴൻമാരില്ലാതെ തീർത്തും വിജനമായ്
മൈതാനമെല്ലാം തപസ്സിലാണ്.
നിൻ്റെ തലോടൽ കൊതിക്കുന്നവക്കൊക്കെ
ആത്മവിശ്വാസം നിറക്ക വേഗം.
അന്നം ഭുജിക്ക നീ ആവോളമെങ്കിലും
ഭൂമിദേവിക്കും പൊറുക്കുകില്ല.
---
ഇല്ല സഖി പ്രിയതോഴി
അവനെന്നെയുപേക്ഷിച്ചു പോയതില്ല.
ഈ കാതിൽ ഞാൻകേൾക്കും സ്വരങ്ങളായും
കാണുന്ന കാഴ്ചയിലെല്ലൊം നിറയുന്ന
ജീവൻ്റെ ജീവനായുള്ളിലുണ്ട്.
എൻ്റെ പ്രാണൻ്റെ ശ്വാസവും ചിന്തകളും
എൻ്റെ വേദന പോലുമവൻ്റെയെല്ലേ-
തെല്ലില്ല ഭാരവും ഞാനെന്ന ചിന്തയും
സർവ്വം സമർപ്പിച്ച പ്രണയമാണ്.
എൻ്റെ ഹൃദയത്തുചേർത്തു
കാതോർത്തു വെന്നാൽ
കേൾക്കാം നിനക്കാ വേണുഗാനം .
കളകൂജനത്തിൻ കുരവയോടെ
പൊഴിയുന്ന പൂക്കൾ നിറയുന്ന പാതയിൽ
സ്വീകരിക്കേണമെനിക്കെൻ്റ കണ്ണനെ
അതുവരെ കാക്കേണമെന്നുടെ വൃന്ദാവനം.
Babu Thuyyam.
28/10/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo