Slider

തടവറ . [അഞ്ച് ]

0
തടവറ . [അഞ്ച് ]
.............................
ഹസീന അത് മഹത്യ ചെയ്തു.!
വിശ്വസിക്കാനാവാത്ത വാർത്ത!
ഹക്കീം ഭായിയും ഷെരീഫും തന്നെ കാണാൻ ജയിലിൽ വന്നപ്പോൾ പറഞ്ഞ വാർത്ത !
ആകെ തകർന്നു പോയി ഞാൻ!
കൂടെ പിറക്കാതെ പോയ സഹോദരിയായിരുന്നു അവൾ.
അപ്പീലു പോകാനുള്ള നടപടികൾക്കായ് ഹക്കീമും വക്കീലും സുഹൃത്തുക്കളും സമീപിച്ചിരുന്നു.
ഞാൻ അനുവദിച്ചില്ല!
എനിക്ക് മാപ്പ് വേണ്ട!
എന്റെ മകളെ പിച്ചിചീന്തിയ കാമപിശാചിനെ ഞാൻ കൊന്നു.
അതു സത്യം!
എന്റെ പ്രാണനായ് ഞാൻ സ്നേഹിച്ച
സുഹൃത്തിന്റെ വിയോഗം എന്നെ തളർത്തുന്നു.
പരിചയപ്പെട്ട കാലം മുതൽ ചീത്ത സ്വഭാവങ്ങളൊന്നും ഇല്ലെങ്കിലും സ്ത്രീ അവന്റെ ദൗർബല്യമായിരുന്നു.
അതിലെനിക്ക് അവനോട് എതിർപ്പുണ്ടായിരുന്നു എങ്കിലും ആ എതിർപ്പുകൾ അവൻ അവഗണിക്കുകയാണ് പതിവ്.
അത്തരമൊരു സ്വഭാവം എനിക്കും ഞങ്ങൾ പാർട്ട്ണർമാർ നാലു പേർക്കുമല്ലാതെ മറ്റാർക്കും അറിയാൻ വഴിയില്ല.
ഇന്ത്യക്കാരെയല്ല. മറ്റിതര രാജ്യക്കാരെ തേടി അലയലാണവൻ.
അവനില്ലാത്ത, എന്റെ മകളുമില്ലാത്ത ഈ ലോകത്ത് ഞാനെന്തിന്?
പുതുതായി ജനിച്ച മകനെ ഒരു തവണയെ കണ്ടിട്ടുള്ളൂ.
പ്രസവിച്ച അന്ന്!
ഇനി കാണണ്ട. കണ്ടാൽ തന്റെ നിയന്ത്രണ മൊക്കെ വിടും.
അനാഥമാകുന്ന കുടുംബത്തെ ഓർത്ത് വേദനയില്ലാഞ്ഞിട്ടല്ല
സുബൈർ എന്ന സുഹൃത്തിന്റെ അഭാവത്തിൽ ഇനിയും എന്തിനു ജീവിക്കണം എന്നോർത്താണ് വേദന.
മനുഷ്യന്റെ തലച്ചോറിൽ പിശാച് വാഴുന്ന സമയത്ത് സംഭവിക്കുന്ന ദുരന്തങ്ങൾ എത്ര കുടുംബങ്ങളെയാണ് തകർക്കുന്നത്
നഷ്ടവസന്തങ്ങളെ കുറിച്ചോർക്കുന്ന മനസ്സിനൊരിക്കലും ദു:ഖസാഗരത്തിന്റെ അലകളിൽ നിന്നും മോചനം ലഭിക്കില്ല.
ഞനെന്റെ വിധിയിൽ ഒതുങ്ങാൻ തീരുമാനിച്ചു.
ജാസ്മിന് ഞാനൊരു കത്തെഴുതി
എന്റെ മനസ് മുഴുവൻ ഞാനതിൽ അനാവരണം ചെയ്തിരുന്നു.
അവൾക്കാകത്ത് വായിച്ചു മുഴുവിക്കാനാവില്ല എന്നറിയാം
കണ്ണീർ ചാലിട്ടൊഴുകുന്ന ആ മുഖം ഞാനെന്റ മനസിൽ കാണുന്നുണ്ട്!
ഒടുവിൽ ആ ദിവസം എത്തി!
2002 ആഗസ്റ്റ് 4. !
ബുറൈദയുടെ സൂഖിൽ ഒരു ഭാഗത്തായ് മണൽകൂന ഉയർന്നു.!
വൻ ജനാവലിക്കു നടുവിൽ എന്നെയും വഹിച്ച് ആ പോലീസ് വാൻ എത്തി.
വാദിഭാഗം വക്കീലും , പ്രതിഭാഗം വക്കീലും ജഡ്ജിയും. മതകാര്യ വകുപ്പിലെ ഉദ്വേഗസ്തരും പോലീസും പാരാമിലിട്ടറിയും നിറഞ്ഞു.
എന്നെ വാനിൽ നിന്നിറക്കി ഉദ്യോഗ സ്തരുടെ നടുവിൽ നിർത്തി '
വിധി പകർപ്പ് ഒരിക്കൽ കൂടി വായിച്ചു കേൾപ്പിച്ചു.
മതകാര്യ വകുപ്പിലെ ഒരാൾ വന്ന് എന്റെ കണ്ണുകൾ ബന്ധിച്ചു.!
മണൽകൂനക്കരികിൽ മുട്ടുകുത്തി ഞാനിരുന്നു.
ആരോ ഒരാൾ വന്ന് എനിക്ക് ശഹാദത്ത് കലിമ [ അന്ത്യവാചകം] ചൊല്ലിത്തന്നു.!
ഒരു വാളിന്റെ മുന എന്റെ ശരീരത്തിന്റെ മുതുകിൽ സ്പർശിക്കുന്നത് ഞാനറിഞ്ഞു!
ജനക്കൂട്ടം നിശബ്ദമായി നില്കേ ദിഗന്തങ്ങൾ പൊട്ടുമാറുച്ചത്തിൽ ഒരു ശബ്ദം.!
"വാഖിഫ് ! വാഖിഫ് !
യാ'... ഷേഖ് .... വാഖിഫ് !"
എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല.
ഞാനെന്റെ മരണവും കാത്തിരുന്നു!
അല്പസമയം കഴിഞ്ഞപ്പോൾ ആരോ വന്നെന്റെ കണ്ണിലെ കെട്ടഴിച്ചു!
ഞാൻ ചുറ്റും നോക്കി.
എന്നെ വെട്ടാനുള്ള വാളുമായി ഖുർആനിക സൂക്തങ്ങൾ ഓതികൊണ്ട് വിധി നടപ്പാക്കുന്ന ആൾ വന്ന് എന്നെ ആലിംഗനം ചെയ്യുന്ന രൂപത്തിൽ എന്റെ രണ്ടു കവിളിലും മുത്തമിട്ടു .!
ഞാൻ ചുറ്റും നോക്കി.
സുബൈറിന്റെ പിതാവും, സഹോദരങ്ങളും, ഹസീനയുടെ സഹോദരനും ഹക്കീം ഭായിയും എന്റെ പാർട്ണർമാരും മുന്നിൽ !
സുബൈറിന്റെ പിതാവ് വന്ന് കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. " 
" സുബൈറിനു പകരമായി നിനക്കെന്റ മകനായി കൂടെ അബ്ദുi ''
ഈ വയസനായ എന്നെ എന്തിനാടാ ഇനിയും വേദനിപ്പിക്കുന്നത്.? സുബൈറും നീയും എനിക്കു മക്കളു തന്നെയല്ലേടാ അബ്ദു!"
"ഇത്താത്ത മരിക്കുന്നതിന് മുന്നേ
അബ്ദു ക്കാക്ക് മാപ്പ് എഴുതി വെച്ചിരുന്നു.
സുബൈർക്കാടും, ഇത്താത്താടും ഇങ്ങളോട് പൊറുത്തു കൊടുക്കാനും എഴുതി വെച്ചിരുന്നു."
ഹസീനാടെ സഹോദരൻ പറഞ്ഞു.
അല്ലാഹു അക്ബർ !
എല്ലാവരോടും നന്ദി പറഞ്ഞു
ജയിലിലെത്തി ചില ഫോർമാലിറ്റികൾ കഴിഞ്ഞു സന്ധ്യയോടെ പുറത്തിറങ്ങി
അന്ന് രാത്രി ഹക്കിം ഭായിക്കൊപ്പം സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞു
പിറ്റേന്ന് വൈകുന്നേരം അഞ്ചു മണിയോടെ റിയാദിലെ കിങ്ങ് ഫഹദ് അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നും എന്നെയും വഹിച്ച് വിമാനം പറന്നുയർന്നു.!
അൽഹംദുലില്ലാ.!
....:..................... ശുഭം! .............
അസീസ് അറക്കൽ
..................................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo