ഞായറാഴ്ച്ച ആണല്ലോ ഇന്ന് കൂട്ടുകാരുടെ കൂടെ ഒന്ന് കറങ്ങാൻ പോകാം, അവന്മാരെ ഒന്ന് വിളിച്ചു നോക്കാം.
ശേ..ഒരുത്തനും ഫോൺ എടുക്കുന്നില്ലലോ, ഇന്നലെ അടിച്ചതിന്റെ കേട്ട് ഇറങ്ങി കാണില്ല,ചത്തപോലെ കിടന്നുറങ്ങുന്നുണ്ടാകും, എന്തായാലും തനിച്ച് തന്നെ പോകാം, അകെ കിട്ടുന്ന ഒരു ഞായറാഴ്ച്ചയാ..
വേഗം റെഡി ആയി പുറത്തേക്ക് ഇറങ്ങി ബൈക്ക് ഒന്ന് കുലുക്കി നോക്കി എണ്ണ ഉണ്ട്, എന്നാലും ഒരു 50രൂപയ്ക്ക് അടിക്കാം. പെട്രോൾ പമ്പിലേക്ക് പോയി എണ്ണ അടിച്ച്, നേരെ വീട്ടു ടൗണിലേക്ക്..
വേഗം റെഡി ആയി പുറത്തേക്ക് ഇറങ്ങി ബൈക്ക് ഒന്ന് കുലുക്കി നോക്കി എണ്ണ ഉണ്ട്, എന്നാലും ഒരു 50രൂപയ്ക്ക് അടിക്കാം. പെട്രോൾ പമ്പിലേക്ക് പോയി എണ്ണ അടിച്ച്, നേരെ വീട്ടു ടൗണിലേക്ക്..
അങ്ങനെ ചുറ്റിക്കറങ്ങി ടൗണിലെ ഒരു പാർക്കിന്റെ മുന്നിലെത്തി, എന്നാ പിന്നെ ഒന്ന് കേറികളയംഎന്ന് വിചാരിച്ചു. വണ്ടി സൈഡിലേക്കാക്കി. പാർക്കിലേക്ക് നടന്നു..
ചിരിയും കളിയും കുട്ടികളുടെ ബഹളവും, കുറേപേർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്, ചിലർ സെൽഫിയെടുത്തു കളിക്കുന്നുണ്ട്, ഇതൊക്കെ തന്നെ എല്ല പാർക്കിലും കാണുന്നത് അല്ലെ..
എന്നാപ്പിന്നെ ഒരു മൂലയ്ക്ക് പോയി ഇരിക്കാമെന്നു വിചാരിച്ചു. മരച്ചുവട്ടിലേക്ക് നടന്നു അവിടെചെന്നിരുന്നു. അപ്പോഴതാ എന്റെ തൊട്ട് അപ്പുറത്തു വേറെഒരാൾ ഇരിക്കുന്നു. എന്നെ കണ്ടതും അയാളെ ശല്യം ചെയ്യാൻ പോയപോലെയുള്ള മുഖഭാവം ആയിരുന്നു...
പിന്നെ അതൊക്കെ കണ്ട് ഞാൻ മറിയിരിക്കുമെന്നു വിചാരിക്കേണ്ടാ, ഞാൻ അവിടെ തന്നെയിരിക്കും അല്ല പിന്നെ..!
ഞാൻ അവിടെ തന്നെയിരുന്നു ഇടയ്ക്കു അയാളെയും ശ്രേദ്ധിച്ചു. അയാൾക്ക് എന്തോ പ്രശ്നം ഉള്ളപോലെ തോന്നി മുഖം കണ്ടിട്ട്. ഒന്ന് മുട്ടിനോക്കിയലോ, എന്താ സംഭവം എന്താണെന്നു അറിയാലോ.
അല്ലെങ്കിലും മറ്റുള്ളവരുടെ എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചറിയാൻ വലിയ ആകാംഷയാണല്ലോ.
"ഞാൻ അയാളോട് ചോദിച്ചു.." ചേട്ടൻ സമയം എത്രയായി.."
ഒരു കലിപ്പ് നോട്ടം നോക്കിയിട്ടു പറഞ്ഞു. "2 കഴിഞ്ഞു.."
ഹോ ..തല്ലാൻ വരുന്നപോലെയാണ് മറുപടി, എന്തായാലും ഒന്ന് പരിജയപ്പെട്ടിട്ടു തന്നെ കാര്യം. ഞാൻ വീണ്ടും അയാളോട് ചോദിച്ചു..
"തനിച്ചാണോ വന്നിരിക്കുന്നെ ചേട്ടാ.."
"അതെ കണ്ടാൽ അറിഞ്ഞുടെ.."
"അതെ കണ്ടാൽ അറിഞ്ഞുടെ.."
ഹോ..എങ്ങനെയൊക്കെ ഒന്ന് പരിജയപ്പെട്ടു. ഒരു വിധം കാര്യം മനസ്സിലായി . വീട്ടിൽ വഴക്കിട്ടു വന്നതാണ് ആശാൻ..
ആശാന്റെ പേരെന്താണുവെച്ചാൽ സൂപ്പർ പേരാ, ബാബു..!
കേൾക്കുമ്പോൾ തന്നെ ഒരു രസം അല്ലെ. ഞങ്ങൾ പതുക്കെ കമ്പനിയായി..
ബാബുച്ചേട്ടൻ പറഞ്ഞു.."എല്ലാം ഒന്ന് തുറന്നു പറഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം കിട്ടിയപോലെ ഉണ്ട്. ധനു എന്നോട് ക്ഷമിക്കണം ദേഷ്യപ്പെട്ടു സംസാരിച്ചതിന്.."
"ഞാൻ പറഞ്ഞു ബാബു ചേട്ടാ അതൊന്നും സാരമില്ലാ. വിഷമിച്ചിരിക്കുമ്പോൾ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാ. ബാബു ചേട്ടൻ അത് വിടു, സമയം ഉണ്ട് നമുക്കൊന്ന് കറങ്ങിയലോ ബാബു ചേട്ടാ.."
"അതെന്താ കറങ്ങാം.."
ബാബു ചേട്ടനെയും വിളിച്ച് ഞാൻ നേരെ ചെന്നത് അടുത്തുള്ള വൃദ്ധസദനത്തിലേക്കായിരുന്നു..
ഇടയ്ക്കു അങ്ങോട്ട് പോകാറുള്ളതുകൊണ്ടു അവിടെ എല്ലാവരെയും അറിയാം.അവിടെ എത്തി ഞാൻ ബാബു ചേട്ടനോട് പറഞ്ഞു ഇവിടെയൊക്കെ ഒന്ന് നടന്നുകണ്ടു എല്ലാവരെയും ഒന്ന് പരിജയപ്പെട്ടേക്ക് എല്ലാവരും എന്റെ കൂട്ടുകാരാ..
എന്നെ കണ്ടതും അവിടെത്തെ ഒരു അച്ഛാച്ചൻ ഓടി വന്നു എന്നിട്ടു ചോദിച്ചു..
"ധനു നിന്നെ കണ്ടിട്ട് കുറെ നാളായല്ലോ എവിടെയായിരുന്നു.."
"അച്ഛാച്ച ജോലി തിരക്കാ അതോണ്ട് വരാൻ സമയം കിട്ടാറില്ല ഇന്ന് എന്തായാലും വന്നല്ലോ നമുക്ക് പൊളിക്കാം.."
"എന്നാ വാ ധനു , ഇതാരാ കൂടെ.."
ഞാൻ ബാബു ചേട്ടനെ പരിജയപ്പെടുത്തി.
ബാബു ചേട്ടനെ അച്ഛാച്ചന്റെ കൂടെ വിട്ടു. എന്നിട്ട് അച്ഛാച്ചനോട് പറഞ്ഞു നിങ്ങളുടെ ഗ്യാങ്ങിനെ ഒന്ന് പരിജയപ്പെടുത്തികൊടുക്കുട്ടാ ബാബു ചേട്ടന്..!
"നീ ഒന്ന് പോയെടാ ചെക്കാ അതൊക്കെ ഞാൻ പരിജയപ്പെടുത്തി കൊടുക്കാം.."
ഹോ ..ബെസ്റ്റ് മറുപടി ഇതുകേട്ട് ബാബു ചേട്ടൻ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ കണ്ണടച്ചു കാണിച്ചു..
അവർ പതുക്കെ അങ്ങോട്ട് നടന്നു..
ഒന്നു രണ്ടു മണിക്കൂർ ഞങ്ങൾ ആ വൃദ്ധസദനത്തിൽ തന്നെ സമയം ചിലവഴിച്ചു. അവിടെ എല്ലാവരെയും പരിജയപ്പെട്ടു ചിരിച്ചും കളിച്ചും അവരുടെ പഴയ കഥകളൊക്കെ കേട്ടും കളിയാക്കിയും ചിരിച്ചുംസമയം പോയതറിഞ്ഞില്ല...
അപ്പോഴാണ് എന്റെ ഫോൺ ബെല്ലടിക്കുന്നത് അമ്മയുടെ വിളിയാണ് ,ഒരു സമയം തെറ്റിയ വീട്ടിൽ നിന്നും ഫോൺ വരും..
ഞാൻ ബാബു ചേട്ടനെ വിളിച്ചു.
"നമുക്ക് പോയാലോ ബാബു ചേട്ടാ.. "
"ആ പോകാം ധനു എല്ലാവരോടും ഒന്ന് പറഞ്ഞിട്ട് വരാം.."
"ആ പോകാം ധനു എല്ലാവരോടും ഒന്ന് പറഞ്ഞിട്ട് വരാം.."
ഞാനും ബാബു ചേട്ടനും
എല്ലാവരോടും യാത്ര പറഞ്ഞശേഷം അവിടെ നിന്നും ഇറങ്ങി.
എല്ലാവരോടും യാത്ര പറഞ്ഞശേഷം അവിടെ നിന്നും ഇറങ്ങി.
ബൈക്കിൽ പോകുമ്പോൾ ഞാൻ ബാബു ചേട്ടനോട് ചോദിച്ചു. ഇപ്പോ എങ്ങനെയുണ്ട് ഫീൽ..!
"സത്യം പറഞ്ഞാൽ എന്റെ അച്ഛനോട് അമ്മയോടും പിണങ്ങിയിട്ടാണ് ഞാൻ ആ പാർക്കിൽ വന്നിരുന്നത്. അച്ഛനെയും അമ്മയെയും ഞാൻ ഒരുപാടു വേദനിപ്പിച്ചു സംസാരിച്ചു. ഇപ്പൊ എനിക്ക് ഒരുപാടു വിഷമം തോന്നുന്നുണ്ട്. എനിക്ക് എന്റെ തെറ്റ് മനസ്സിലായത് ആ വൃദ്ധസദനത്തിൽ പോയപ്പോഴാണ്. എന്തൊക്കെ തെറ്റ് ചെയ്താലും വേദനിപ്പിച്ചലും മക്കളോട് അച്ഛനമ്മമാർക്ക് എന്നും സ്നേഹം മാത്രമേ ഉണ്ടാകു എന്ന് ഞാൻ മനസ്സിലാക്കി. മക്കൾ ഉപേക്ഷിച്ചു പോയിട്ടും ആ മക്കൾക്കുവേണ്ടി നല്ലതുവരട്ടെ എന്ന് പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന പല അമ്മമാരെയും ഞാൻ കണ്ടു. വേദനിപ്പിച്ച മക്കളെകുറിച്ചു അവരുടെ ഉയർച്ചകളെകുറിച്ചും അഭിമാനത്തോട് പറയുന്ന അച്ഛന്മാരെയും ഞാൻ കണ്ടു. വേദനിപ്പിക്കുന്ന കാഴ്ച്ചയാണെങ്കിലും ഞാൻ അവിടെ നിന്നും കുറെ കാര്യങ്ങൾ മനസ്സിലാക്കി. എനിക്ക് എന്റെ അച്ഛനോടും അമ്മയോടും ക്ഷമചോദിക്കണം. പിന്നെ ധനുവിനെ കണ്ടുമുട്ടിയത്തിൽ സന്തോഷമുണ്ട്..ഒരുപാടു നന്ദി ധനു.."
"ഹോ..ബാബു ചേട്ടാ സെന്റി അടിച്ചു കരയിപ്പിക്കല്ലേ. ഇണക്കവും പിണക്കവും ഒക്കെ വേണംകുടുംബത്തിൽ എന്നാലെ ഒരു രസം ഉള്ളു. കഴിഞ്ഞു പോയതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കാതെ ഹാപ്പി ആയി വീട്ടിലേക്കു പൊയ്‌ക്കോളണം ബാബു ചേട്ടാ..
ഹോ ..പറഞ്ഞു തീരുമ്പോഴേക്കും ടൗണിൽ എത്തി. ബാബു ചേട്ടനെ ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു ta ta പറഞ്ഞു ഞാനും വീട്ടിലേക്കു മടങ്ങി..
ഹോ എന്തൊരു സന്തോഷം..ഒരാളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ അതിലും വലിയ സന്തോഷം വേറെ ഇല്ലാലോ...
പെട്രോൾ തീരുമ്പോഴേക്കും വീട്ടിൽ എത്താൻ നോക്കട്ടെ..ta ta
സ്നേഹത്തോടെ ..ധനു..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക