ഇന്ന് ബസ് യാത്രക്കിടെ എന്റെ അരികിലെ സീറ്റിൽ ഒരു അമ്മമ്മ വന്നിരുന്നു.. മുണ്ടും നേരിയതും, നേർത്തു നന്നായി നരച്ച തലമുടിയും, നെറ്റിയിൽ നീട്ടി വരച്ച ഭസ്മക്കുറിയും, കാതിലെ ലോലാക്കും, ചുക്കി ചുളിഞ്ഞ കയ്യും കവിളും, ഒക്കെയായി കാണാൻ എന്റെ അച്ഛമ്മയെ പോലെ തന്നെ.. അതേ ചിരി.. ആകെ വായിൽ 2, 3പല്ലുകൾ ഐശ്വര്യം തുളുമ്പുന്ന മുഖം... കൈയിലെ തുണിയിൽ പൊതിഞ്ഞ നാണയത്തുട്ടിൽ നിന്നെ 2രൂപ എന്നെ കാട്ടി 'മക്കളെ ഇതേ ഒറ്റരൂപയാന്നോ? എന്ന് ചോദിച്ചു.. എവിടെ പോവാ എവിടാ വീട് എന്നൊക്കെ എന്നോടും ഞാൻ അമ്മമ്മയോടും ചോദിക്കുമ്പോൾ ബസ് സ്പീഡ് കൂടുന്നതിനനുസരിച് അമ്മമ്മ എന്റെ കൈയിൽ മുറുകെ പിടിച്ചു... എന്റെ അച്ഛമ്മ തൊട്ടടുത്തിരിക്കുന്ന പോലെ.. അതെ ചിരി, നിർത്താതെയുള്ള അതെ വർത്തമാനം, മക്കളെ എന്നുള്ള വിളി.. എന്റെ കണ്ണ് നിറഞ്ഞ കണ്ട് എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ അമ്മമ്മ എന്റെ അച്ഛമ്മയെപോലെ ആണ് എന്ന് പറയുമ്പോൾ എന്റെ ശബ്ദം ശരിക്കും ഇടറിയിരുന്നു... ചില നഷ്ടങ്ങൾ ഒക്കെ ശരിക്കും നഷ്ട്ടങ്ങൾ തന്നെയാണ്... പുനലൂർ അവർ ഇറങ്ങുമ്പോൾ എന്നെ നോക്കി യാത്ര പറഞ്ഞു... അവരുടെ കൊച്ചുമോളുടെ കയ്യിൽ പിടിച്ചു ബസിൽ നിന്നും അവർ ഇറങ്ങുമ്പോൾ ഞാൻ എന്നെയും അച്ഛമ്മയെയും അവരിൽ കാണുകയാണ്... ആവതുള്ള കാലം വരെയും അച്ചമ്മേം ഞാനും ഇതുപോലെ ആയിരുന്നു... എന്നേം കൂട്ടിയിട്ടാണ് യാത്രയൊക്കെ.. അധികം ദൂരെയെങ്ങുമല്ല.. വീട്ടിൽ നിന്നും ഏറ്റവും അടുത്ത പട്ടണം വരെയും... അവുടെ ചന്തയിൽ അടക്ക, കുരുമുളക്, വെറ്റില, കശുവണ്ടി, മുളക് ഇത്യാദി വിളകൾ വിൽക്കുവാൻ ഇടക്കൊക്കെ എന്നെയും കൂട്ടി പോകും. വിറ്റു കിട്ടുന്ന കാശിനു എനിക്ക് പരിപ്പുവടയും പഴംപൊരിയും ഒക്കെ വാങ്ങിത്തരും.. എന്നിട്ട് വീട്ടിലേക്കും എണ്ണം തിരിച്ചു ഏതേലും വറവലും വാങ്ങും... ഇനി അടുത്ത വിളവ് വരെയും വീട്ടിലെ ആർക്കും ഒരു പൈസയും ഈ പിശുക്കിടെ കൈയിൽ നിന്നും പ്രേതീക്ഷിക്കണ്ട... എനിക്കൊഴികെ ആർക്കും അതിൽ നിന്നും ഒന്നും കിട്ടില്ല... അച്ഛമ്മക് ആവശ്യത്തിന് കൈയിൽ വെക്കാനാ ആയ കാശ്.. എന്റെ അച്ഛനോ അമ്മയോ എത്ര പറഞ്ഞാലും ചന്തയിൽ പോകുന്നത് മാറ്റി വയ്ക്കില്ല.. അതൊരു ശീലം പോലെയാണ്... ഒരു ചിലവും അച്ഛമ്മക് വീട്ടിലില്ല.. എല്ലാം മക്കളൊക്കെ എത്തിക്കുമെങ്കിലും സ്വന്തമായി എപ്പളും കയ്യിൽ പണം വേണം എന്നത് അച്ഛമ്മയ്ക് നിർബന്ധമാണ്. അച്ഛമ്മ അത് എനിക്കാകും ചിലവാക്കുക.. എന്റെ പേർസണൽ ബാങ്ക്... എനിക്കും എവിടുന്നു കാശ് കിട്ടിയാലും njan അച്ഛമ്മയെ ഏല്പിക്കുക... അതൊരു വിശ്വാസമാണ് വീട്ടിലെ ആരുടെ കൈയിൽ കൊടുത്താലും പിന്നെ ചിലപ്പോൾ കിട്ടില്ല അച്ഛമ്മയുടെ മരപെട്ടിയിൽ ഭദ്രമായിരിക്കും...
അച്ഛമ്മക്ക് എട്ടു മക്കളും അതിൽ ഞാനടക്കം ഇരുപത് കൊച്ചുമക്കളും, നാലഞ്ചു പേരക്കുട്ടികളും ഉണ്ടായിരുന്നിട്ടും ഏറ്റവും ഇഷ്ടം എന്നോട് ആയിരുന്നു എന്നത് രഹസ്യമല്ലാത്ത പരസ്യം തന്നെയാണ്... അതിനു പലരും പല പല കാരണം പറയാറുണ്ടാരുന്നു.. എങ്കിലും ഏറ്റവും ഇഷ്ടം എന്നോടാണെന്നുള്ളതിൽ ആർക്കും തർക്കമില്ല.... അച്ഛമ്മയുടെ തീരുമാനങ്ങൾ എന്നും കർക്കശം ഉള്ളതാണ്.. എടുത്താൽ എടുത്തത്. അതിൽ തന്നെ വിപ്ലവകരമായ മാറ്റം വരുത്തിയാണ് എന്റെ ജനനം.. എന്റെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.. അച്ഛമ്മയുടെ എതിർപ്പ് നിലനിൽക്കെ... അതിനാൽ തന്നെ കല്യാണത്തിന് അച്ഛമ്മ പോയില്ല, വിളക്ക് വെച്ച് അമ്മയെ സ്വീകരിച്ചില്ല... ചില സിനിമയിലെ പോലെ അനുഗ്രഹം കൊടുക്കാതെ കാലു മാറ്റുകയും ദേഷിച്ചു മുറിയടക്കുകയും ചെയ്തത്രേ... വാടക വീട്ടിലേക്കാണ് അവരു പോയത് അവിടെ വച്ചാണ് എന്റെ ജനനം.. എന്നെ കാണാൻ അച്ഛമ്മ വന്നു.. മുറ്റത്തുനിന്ന് അകത്തേക്ക് നോക്കി.. എന്നിട്ട് അകത്തുവന്ന് 7 ദിവസം മാത്രം ഉള്ള എന്നേം എടുത്തു ഒറ്റ നടത്തം... എന്നിട്ട് തിരിഞ്ഞു നോക്കാതെ അമ്മയോടും അച്ഛനോടും വീട്ടിലേക്കു വരണം എന്റെ മുത്തുക്കിളി ഇവിടല്ല വളരണ്ടേ എന്നും പറഞ്ഞു പോന്നു...

മുത്തുക്കിളി അച്ഛമ്മ മാത്രം എന്നെ വിളിക്കുന്ന പേരാണ്... അതിൽ അതിരു കവിഞ്ഞ സ്നേഹവാത്സല്യങ്ങളുണ്ടായിരുന്നു... അമ്മയോടുള്ള ദേഷ്യം ഒക്കെ മാറി മകളായി തന്നെ വീട്ടിലേക്ക് കയറ്റി... അമ്മ ഇപ്പളും പറയും ആകെ അച്ഛമ്മ വഴക്ക് പറയുന്നത് ഞാൻ കരയുന്നേനായിരുന്നു എന്ന്... അമ്മ നോക്കാഞ്ഞിട്ടാണ്, പാല് കൊടുക്കാഞ്ഞാണ് എന്നൊക്കെ... അവരെന്നെ നോക്കിയാലും അച്ഛമ്മയ്ക്ക് തൃപ്തിയാവില്ല അത്രേ... എങ്ങും പോകാതെ എന്നേ കളിപ്പിച്ചും എടുത്തോണ്ട് നടന്നും എനിക്കായി ഓരോന്നു വാങ്ങിക്കൂടിയും അച്ഛമ്മ കൊഞ്ചിച്ചു... ആരും എന്നേ തല്ലാനോ വഴക്കു പറയാനോ അച്ഛമ്മ സമ്മതിക്കില്ല... സ്കൂളിൽ നിന്നും ഞാൻ വരും വരേം നോക്കിയിരിക്കും, ചോറു വാരിത്തരും, പലഹാരം ഉണ്ടാക്കിത്തരും, എണ്ണയൊക്കെ മേലിൽ തേച്ചു കുളിപ്പിക്കും, മടിയിൽ കിടത്തി രാമായണവും ഭാഗവതവും ഒക്കെ വായിച്ചു കഥകൾ പറഞ്ഞുതരും... എനിക്കിന്നും അത്ഭുതം തോന്നാറുണ്ട് അച്ഛമ്മ 3,4 വരെയൊക്കെ പേടിച്ചിട്ടോളൂ എങ്കിലും തെറ്റില്ലാണ്ട് ഇതൊക്കെ എങ്ങനെ വായിച്ചു എന്ന്. ഓരോ വരിയും മനഃപാഠമായിരുന്നു... പറമ്പിലേ കണക്കുകളും, ഓരോരുത്തരുടേം വിശേഷ ദിവസങ്ങളും അച്ഛമ്മയ്ക്ക് എങ്ങും എഴുതി വെക്കാതെ തന്നെ നിശ്ചയമുണ്ടാകും...
ഞാൻ വളർന്നു വരുന്നതിനനുസരിച്ചു അച്ഛമ്മ വയ്യാണ്ടായികൊണ്ടിരുന്നു.. ഒരുകൈയിൽ വടിയും മറുകൈയിൽ എന്നെയും മുറുക്കെ പിടിച്ചു നടക്കും... കൈയ്യിലേം കവിളിലേം തൊലിയൊക്കെ നന്നായി ചുക്കി ചുളിഞ്ഞപ്പോൾ ഞാൻ പിടിച്ചു വലിച്ചു കളിക്കാറുണ്ടായിരുന്നു . എത്ര വേദനിച്ചാലും എന്നെ വഴക്കു പറയില്ല... മോണകാട്ടി ചിരിക്കും... ആരൊക്കെ എന്ത് പലഹാരം കൊടുത്താലും ആരും കാണാതെ എനിക്ക് വിളിച്ചു തരും.... അച്ഛൻ കണ്ടാൽ വഴക്ക് പറയും.. അമ്മക്ക് വായിൽ രുചി ഇല്ലാത്തയല്ലേ ചായേടെ കൂടെ ആ പലഹാരം കഴിച്ചൂടെന്ന്... അതോണ്ട് തന്നെ ആരും കാണാതെ വിളിച്ചു തരും... അടുക്കള ഭരണം അമ്മയ്ക്ക് നൽകി , ആകെ എനിക്ക് വേണ്ടി അയല പൊരിച്ചു തരാനും, എണ്ണ കാച്ചാനും ഒക്കെ അടുക്കളയിൽ പോകും... അച്ഛമ്മ ഒരു സാധനവും അധികം ചേർക്കില്ല ആഹാരത്തിൽ.. എണ്ണയൊക്കെ പേരിനു മാത്രം എങ്കിലും അച്ഛമ്മ ഉണ്ടാക്കുന്ന ഓരോന്നിന്റെയും സ്വാദ് ഇന്നോളം പിന്നീട് നാവറിഞ്ഞിട്ടില്ല.. ഞാൻ വല്യകുട്ടി ആയപ്പോൾ പെട്ടിയുടെ അടിയിൽ നിന്ന് ഒരു വള എന്റെ കൈയിൽ ഇട്ടുതന്നു. അത് എന്ന് വാങ്ങിയതാന്ന് ആർക്കും അറിയില്ല.. എണ്ണയും ലേഹ്യവും ഒക്കെ അച്ഛമ്മ തന്നെ ഉണ്ടാക്കി തീയുടെ അടുത്തിരുന്നു വിയർത്തു ഒലിച്ചാലും അമ്മയെ പോലും മാറി ഏല്പിച്ചില്ല..
ആകെ ഞങ്ങൾ വഴക്കിടുന്നത് ചില കാര്യങ്ങൾക്കാണ്. അച്ഛമ്മ രാവിലേ 5മണിക്ക് എഴുന്നേൽക്കും എന്നിട്ട് ഉറക്കെ നാമം ജപിക്കും, ഞാനും അച്ഛമ്മയും ഒരു റൂമിൽ ആണ് പണ്ട് തൊട്ടേ., ഉറക്കം പോകുമ്പോൾ ഞാൻ വഴക്കിടും, എണീറ്റാൽ ഉടനേ കുളിച്ചേ ഒക്കു അല്ലേൽ രാവിലേ ഭക്ഷണം കിട്ടില്ല, പിന്നെ സന്ധ്യക്ക് ടീവി വെയ്ക്കാൻ പാടില്ല...
എന്റെ ഓരോ വിജയത്തിലും മറ്റാരെക്കാലും അച്ഛമ്മ ഏറെ സന്തോഷിച്ചു, എന്റെ മക്കളു മിടുക്കിയാന്നു പറഞ്ഞു ഉമ്മ തരും, ഞാൻ സങ്കടപ്പെട്ടിരുന്നാൽ കാര്യം അറിയും വരെയും ചോദിക്കും, സമാധാനിപ്പിക്കും, അച്ഛമ്മയുടെ ഓരോ സങ്കടവും ആശയും എന്നോട് പറയും.. 2വയസിൽ മരിച്ചുപോയ അമ്മയെ കാണണം എന്നതാണ് ഏറ്റവും വല്യ ആഗ്രഹം എന്ന് പറയുമ്പോൾ എന്നും കണ്ണ് നിറയും, പിന്നീട് രണ്ടാനമ്മയുടെ വേർതിരുവിൽ അച്ഛമ്മ അനുഭവിച്ച സങ്കടം ഒക്കെ പറയും.. അവരിൽനിന്ന് ഓരോന്നും തർക്കിച്ചും, വെട്ടിപിടിച്ചും നേടിയെടുത്തതാണ് ഓരോന്നും അതാകും അച്ഛമ്മയുടെ പിശുക്കിനും, സ്നേഹം പുറത്തു കാട്ടാതെയുള്ള ഓരോ നിമിഷത്തിനും കാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ദൂരെ ഉള്ള മക്കളാരും കാശ് അയച്ചു കൊടുക്കുനയല്ലാതെ തിരക്കുകൾ മാറ്റിവെച്ചു കാണാൻ വാരത്തിൽ ആ അമ്മമനസ് എപ്പോളും നീറും... ഞാൻ പ്ലസ്‌ടുവിന് ആയ സമയത്തു അച്ഛമ്മക്ക് തീരെ വയ്യാതായിരുന്നു... സന്ധ്യാ നാമം എന്നെകൊണ്ട് ചൊല്ലിക്കാനും, രാമായണം ഒക്കെ വായിപ്പിക്കാനും തുടങ്ങിയിരുന്നു ... തെറ്റുകൾ വരുമ്പോൾ കൈകൊണ്ട് തിരുത്താൻ ശ്രമിക്കും വ്യക്തമല്ലാതെ... കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അച്ഛമ്മ ഒരിക്കലും എത്താത്ത ദൂരേക്ക് പോയി... എനിക്ക് അത് വല്ലാത്തൊരു ഒറ്റപ്പെടൽ തന്നു... കാലം ചെറുകെ ആ വേദന മായിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ചില നഷ്ട്ടം എന്നും ഒരു തീരാത്ത മുറിപ്പാട് തന്നെയാണ്... അച്ഛമ്മയുടെ അടുക്കൽ നിന്ന് പ്രാർത്ഥിച്ചു എന്ത് ചെയ്താലും എനിക്കിന്നും അത് നല്ലതായേ വരാറുള്ളൂ... ഒരു സ്നേഹമായി സംരക്ഷണമായി എന്നും ആ സ്നേഹ നക്ഷത്രം എന്നോടൊപ്പമുണ്ട്...

നമ്മളുടെ എല്ലാവരുടെയും വീട്ടിൽ ഇതുപോലെ സ്നേഹ ദീപങ്ങളുണ്ട്... നമ്മളെ ഒരുപാട് സ്നേഹിച്ചിരുന്നവർ.. വാർധക്യത്തിൽ അവരെ ഒറ്റപെടുത്താതിരിക്കുക, ഉപേക്ഷിക്കാതിരിക്കുക, കൂടെ സമയം കണ്ടെത്തുക, ഒപ്പം കൂട്ടുക നമുക്കും വരുംതലമുറക്കും സ്നേഹം പകർന്നു അവർ ഒപ്പമുണ്ടാകണം... സ്നേഹത്തിന്റെ ദീപ്ത സ്മരണകളായി... കാരണം നമ്മൾ ഒന്നുമല്ലാതിരുന്നപ്പോൾ മുതൽ അവർക്ക് നമ്മളായിരുന്നു ലോകം.. സ്നേഹിക്കുക, നഷ്ടമായാൽ പിന്നീട് എത്ര ആഗ്രഹിച്ചാലും തിരികെ ലഭിക്കില്ല.....
------------------------നന്ദി --------------------
Athira Venu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക