ചില വീട്ടുകാര്യങ്ങൾ
+++++++++++++++
ഗേറ്റു തുറന്നു വീട്ടിലേക്കു നടക്കുമ്പോൾ ജയശ്രീ കണ്ടു പതിവ് തെറ്റിക്കാതെ വിജയൻ വരാന്തയിൽ തന്നെ നിൽക്കുന്നതു.
+++++++++++++++
ഗേറ്റു തുറന്നു വീട്ടിലേക്കു നടക്കുമ്പോൾ ജയശ്രീ കണ്ടു പതിവ് തെറ്റിക്കാതെ വിജയൻ വരാന്തയിൽ തന്നെ നിൽക്കുന്നതു.
"നീ എന്താ വൈകിയത് ?" കണ്ണാട ഊരി ഷർട്ടിന്റെ തുമ്പിൽ തുടച്ചു കൊണ്ടു അയാൾ ചോദിച്ചു.
" എന്നും കയറുന്ന ബസ് കിട്ടിയില്ല"ചെരിപ്പ് ഊരി വെച്ച് അവൾ അകത്തേക്ക് കയറി.
കുളി കഴിഞ്ഞ് വന്നു ചായക്കു വെള്ളം വെക്കുമ്പോൾ അയാൾ പിന്നിൽ നിന്നും മുരടനക്കി.അവൾ അതു ശ്രദ്ധിക്കാതെ മക്കളുടെ റൂമിലേക്കു പോയി.
അഞ്ചാം തരത്തിൽ പഠിക്കുന്ന മൂത്തവൾ തന്റെ ഒന്നാം ക്ലാസുകാരനായ അനിയനെ ചിത്രത്തിൽ കളർ കൊടുക്കാൻ പടിപ്പിക്കുകയാണു.
"അമ്മേ ഇനിയ്ക്ക് മിച്ചറും ചായയും വേണം"മോൻ ചോദിച്ചു.
"മിച്ചറു വേണ്ട മോനെ അമ്മ അവിലും പഞ്ചസാരയും വെച്ച് അട ഉണ്ടാക്കി തരാം"അവന്റെ നെറുകിൽ ഒരുമ്മ കൊടുത്ത് അവൾ അടുക്കളയിലേക്കു നടന്നു.
"മിച്ചറു വേണ്ട മോനെ അമ്മ അവിലും പഞ്ചസാരയും വെച്ച് അട ഉണ്ടാക്കി തരാം"അവന്റെ നെറുകിൽ ഒരുമ്മ കൊടുത്ത് അവൾ അടുക്കളയിലേക്കു നടന്നു.
"എനിക്കൊന്നു പുറത്തു പോണമായിരുന്നു"ജയശ്രീ ചായയിൽ പാലു ചേർക്കുമ്പോൾ വിജയൻ പറഞ്ഞു.
"ചായ ഇപ്പോ തരാം"അവൾ പറഞ്ഞു.
"നിനക്കിന്നു ശംബളം കിട്ടിയില്ലേ?, ബാഗിൽ ഒന്നും കാണുന്നില്ലല്ലോ ?അയാൾ ചോദിച്ചു.
"അതിനിടയ്ക്കു പരിശോധനയും കഴിഞ്ഞോ!ശബളം ഞാൻ ബാങ്കിലിട്ടു" അയാൾക്കു നേരെ ചായ നീട്ടി കൊണ്ട് അവൾ പറഞ്ഞു.
"എന്താടീ പറഞ്ഞത് ബാങ്കിലിട്ടെന്നേ,എന്തിന് ?നൂറു കൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട് "അവൾ നീട്ടിയ ചായ തട്ടി തെറിപ്പിച്ചു കൊണ്ട് അയാൾ അലറി.
"വിജയേട്ട ഒൻപത് വർഷമായി എനിക്ക് ജോലി കിട്ടിയിട്ട് ഇതുവരെ ഒരു രൂപ പോലും ഞാൻ സ്വന്തം ഇഷ്ട്ടത്തിനു ചിലവാക്കിയിട്ടില്ല,എന്റെ മക്കൾക്കു പോലും ഒന്നും വാങ്ങിച്ചു കൊടുക്കാൻ എനിക്കു പറ്റിയിട്ടില്ല,ഇനി ഇങ്ങിനെ പോയാൽ ശരിയാവില്ല"അവൾ പറഞ്ഞു നിർത്തി.
"എടീ നീ വല്ലാതെ കിടന്നു തുള്ളണ്ടടി,എനിക്ക് എന്റെ ജോലി അടുത്തു തന്നെ തിരിച്ചു കിട്ടും "അയാൾ ചീറി കൊണ്ടു പറഞ്ഞു.
"ഞാനിതു കേൾക്കാൻ തുടങ്ങിയിട്ട് വർഷം ആറായി"അവൾ മറുപടിയായി പറഞ്ഞു.
വിജയൻ പൊതുമരാമത്തു വകുപ്പിലായിരുന്നു ജോലി ചെയ്യ്തിരുന്നതു.ഒരു പാലം പണിയുമായി ബന്ധപ്പെട്ട് ആറു വർഷമായി സസ്പെൻഷനിലാണു .ഇപ്പോൾ വിജിലൻസ് അന്വേഷണം നേരിടുകയാണ്.ഇടയ്ക്കു ഏതെങ്കിലും കരാറുകാരന്റെ സൈറ്റ് സൂപ്പർവിഷനു പോകും അല്ലാതെ സ്ഥിര വരുമാനം ഒന്നുമില്ല.
"നിന്റെ തന്ത ഓതി തന്ന ഐഡിയയാവും അല്ലടീ"അയാൾ ചോദിച്ചു.
"വെറുതെ എന്റെ അച്ഛനു പറയണ്ട, ആരും ഓതി തന്നതല്ല ഞാൻ തീരുമാനിച്ചതാണു,നമ്മുടെ മക്കൾക്ക് ഒരു നല്ല ഉടുപ്പു വാങ്ങിച്ചു കൊടുക്കാറുണ്ടോ,അവർക്കിഷ്ട്ടപ്പെട്ട എന്തെങ്കിലും ഭക്ഷണം നിങ്ങൾ വാങ്ങിച്ചു കൊടുത്തിട്ടുണ്ടോ,ശബളം കിട്ടുന്ന ദിവസം ഒരു രൂപയില്ലാതെ മുഴുവനും നിങ്ങൾ വാങ്ങിക്കും,എന്നിട്ട് ദിവസവും ബസിനു കൊടുക്കാനുള്ള കാശിനു ഞാൻ നിങ്ങളുടെ മുന്നിൽ കൈ നീട്ടണം" അവൾ കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി.
"ശബ്ദം കുറച്ചു സംസാരിക്കടി"അയാൾ കൈ ഓങ്ങി കൊണ്ടു പറഞ്ഞു.
"നിങ്ങളിപ്പോൾ എന്റെ അച്ഛനെ പറഞ്ഞില്ലെ,ആ പാവത്തിനും അമ്മക്കും ഒരു നൂറു രൂപ പോലും കൊടുക്കാൻ മുപ്പതിനായിരത്തിനു മുകളിൽ ശബളം വാങ്ങുന്ന എനിക്കിതുവരെ പറ്റിയിട്ടില്ല.വീട്ടിൽ പോകുമ്പോൾ അച്ഛൻ തരുന്ന നൂറും ഇരുന്നൂറുമായാണ് ഞാൻ പലപ്പോഴും തിരിച്ചു വരാറ് "
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴെക്കും അവൾ കരഞ്ഞിരുന്നു.ബഹളം കേട്ട് അടുക്കളയിലേക്കു വന്ന കുട്ടികളെ നോക്കി കണ്ണുകൾ കൊണ്ട് ആഗ്യം കാട്ടിയപ്പോൾ അവർ തിരിച്ചു പോയി.
"അപ്പോൾ നീ രണ്ടും കൽപ്പിച്ച് ഇറങ്ങിയതാണല്ലെ"അയാൾ ചോദിച്ചു.
"വിജയേട്ട എല്ലാത്തിനും ഒരു കണക്കും കാര്യവും വേണം എനിക്ക് അതു മതി" അവൾ പറഞ്ഞു.
"നിന്നോട് കണക്കു ബോധിപ്പിച്ചു ജീവിക്കാൻ വിജയൻ വെറെ ജനിക്കണം"
എന്നു പറഞ്ഞ് ഒരാട്ടാട്ടി അയാൾ പോയി.
എന്നു പറഞ്ഞ് ഒരാട്ടാട്ടി അയാൾ പോയി.
രാത്രിയിൽ മക്കളോട് അവൾ പറഞ്ഞു നാളെ അവൾ ഓഫിസിൽ നിന്ന് വീട്ടിൽ പോകും രണ്ടു പേരും വഴക്കുണ്ടാക്കരുതെന്ന്.
രാത്രി ഏറെ വൈകിയാണു വിജയൻ വന്നതു അയാൾ നന്നായി മദ്യപിച്ചിരുന്നു.ഭക്ഷണത്തിനു വിളിച്ചപ്പോൾ അവളുടെ ഔദാര്യം ഇനിയോരിക്കലും വേണ്ടായെന്നു പറഞ്ഞു.
രാവിലെ ചായയും മറ്റും തയ്യാറാക്കി വെച്ചിറങ്ങുമ്പോൾ അയാൾ എണീറ്റിരുന്നില്ല.
വൈകുനേരം ഓഫീസ് വിട്ട് അവൾ അയാളെ വിളിച്ചു വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു.
"ഇന്നു പോണ്ട എന്നു പറഞ്ഞാൽ പോണ്ട,നീ വന്നിട്ട് എനിക്കൊരിടം വരെ പോകാനുണ്ട് "വിജയൻ ഫോണിലൂടെ അലറി.
"ഞാൻ വീട്ടിൽ പോകും,നാളെ ഓഫീസ് ലീവാണു,മറ്റന്നാൾ ജോലി കഴിഞ്ഞു വൈകുനേരം വരാം"കുടുതലൽ ഒന്നും പറയാതെ ജയശ്രീ ഫോൺ കട്ടു ചെയ്യ്തു.
തുമരകടവിലേക്കുള്ള ബസിൽ കയറിയിരുന്നപ്പോഴും വിജയൻ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു.അവൾ ഫോൺ ഓഫാക്കി വെച്ചു.
ഓടിമറയുന്ന നഗരകാഴ്ച്ചകൾ കണ്ടു കൊണ്ട് ബസിലിരുന്നപ്പോൾ മനസ് പതുക്കെ ശാന്തമായി കൊണ്ടിരുന്നു.
കവലിയിൽ നിന്നും അച്ഛനിഷ്ട്ടപ്പെട്ട കൂവയും,കൊള്ളി കിഴങ്ങും വാങ്ങിച്ചതിനു ശേഷം അമ്മയ്ക്കു കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്നും രണ്ടു കുപ്പി അരിഷ്ട്ടവും വാങ്ങിച്ചു.നേരെ കടവിലേക്കു നടന്നു.
"എത്ര നാളായി മോളെയൊന്നു കണ്ടിട്ട്,ഇടക്കൊന്നു വന്നു പൊയ്ക്കൂടെ" ഇടക്കിടെ ചുമച്ചു കൊണ്ട് കടത്തുകാരൻ കുമാരേട്ടൻ ചോദിച്ചു.
" എന്നും തിരക്കല്ലേ കുമാരേട്ട,ജോലിയും കുട്ടികളുടെ സ്ക്കൂളും എല്ലാം കഴിഞ്ഞു പിന്നെ സമയം ഉണ്ടാവാറില്ല" ജയശ്രീ പറഞ്ഞു.
"ചെറിയ ഒരു മഴകോളുണ്ട്,എവിടെയോ മഴ പെയ്യുന്നുണ്ട് അതാണ് തണുത്ത കാറ്റടിക്കുന്നതു"നെറ്റിയി കൈ ചേർത്തു വെച്ചു മുകളിലേക്കു നോക്കി കൊണ്ടു കുമാരേട്ടൻ പറഞ്ഞു.
"മഴ പെയ്യട്ടെ എത്ര കാലമായി ഒരു മഴ നനഞ്ഞിട്ട് " കാറ്റിൽ പാറി കളിക്കുന്ന സാരിതുമ്പ് ഒതുക്കി കൊണ്ട് ജയശ്രീ പറഞ്ഞു.
ചാലിയാറിന്റെ മാറിലൂടെ നാണം കുണുങ്ങി തോണി നീങ്ങി കൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുകൾ പൂർവ്വാതികം തിളങ്ങിയിരുന്നു.യാന്ത്രികമായ ജീവിതത്തിൽ മറന്നു പോയ മഴയുടെയും പുഴയുടെയും ഓർമ്മകൾ മനസിൽ ഓടിയെത്തി.
ഒന്നോ രണ്ടോ മഴതുള്ളികൾ മുഖത്തു വീണപ്പോൾ.അവൾ കൈകൾ രണ്ടും നീട്ടി പിടിച്ചു മഴയേ വരവേൽക്കാനായി.
"മോളെ ആ സാരിതലപ്പ് തലവഴി മൂടിക്കോ,മഴ നനഞ്ഞാൽ പനി പിടിക്കും" കുമാരേട്ടൻ പറഞ്ഞു.
തണുത്ത കാറ്റും ചാറ്റൽ മഴയും അവളെ ഭൂതകാലത്തിന്റെ ഏതോ കോണിൽ എത്തിച്ചിരുന്നു. അച്ഛന്റെ വിരൽ തുമ്പിൽ തൂങ്ങി പാടവരമ്പിലൂടെ വെള്ളം തെറുപ്പിച്ചു നടക്കുന്ന ആ ചെറിയ കുട്ടിയായി അവൾ ചുരുങ്ങി.
"അയ്യോ ഇത്രയോന്നു വേണ്ട മോളെ" അവൾ നീട്ടിയ നോട്ട് നോക്കി കൊണ്ട് കുമാരേട്ടൻ പറഞ്ഞു.
"സാരമില്ല,ഇതൊന്നും എന്നുമില്ലല്ലോ" എന്നു പറഞ്ഞു കൊണ്ടു അയാളുടെ മുഷിഞ്ഞ കുപ്പായത്തിന്റെ കീശയിൽ അവൾ ആ നോട്ടു തിരുകി.
ക്ഷേത്ര കുളത്തിൽ നിന്നും മത്സരിച്ചു രസിക്കുന്ന വികൃതി പിള്ളാരുടെ കൂകി വിളിയും ഉച്ചത്തിലുള്ള സംസാരവും കേട്ടു.ചെരിപ്പ് അഴിച്ചു വെച്ചു പുറത്തു നിന്നും കണ്ണുകളടച്ച് കുറച്ചു നേരം പ്രാർത്ഥിച്ചു.അപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു.
ഇടവഴി കടന്നു പാടത്തെത്തിയപ്പോൾ നല്ല മഴ ബാഗ് മാറിലടക്കി പിടിച്ചു അവൾ നടന്നു.പാടത്തെ പണിക്കാർ കുടയും തലയിൽ പ്ലാസ്റ്റിക്ക് ഷീറ്റു ഇട്ടു കൊണ്ടു വരമ്പിലൂടെ നിര നിരയായി നടന്നു നീങ്ങുന്നു.തോടുകളും പാടവുമെല്ലാം നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു.
"അയ്യോ ആകെ നനഞ്ഞല്ലോ അമ്മു,എന്തു പറ്റി ഒരു മുന്നറിപ്പുമില്ലാതെ,മക്കളെ കൊണ്ടു വന്നില്ലെ"വീടിന്റെ ഇറയത്തേക്കു കയറുമ്പോൾ
അച്ഛൻ ചോദിച്ചു.
അച്ഛൻ ചോദിച്ചു.
"ഇല്ല,അച്ഛ ഓഫിസിൽ നിന്നും നേരെയിങ്ങു പോന്നു"കൈയിലുണ്ടായിരുന്ന കവറുകൾ സീറ്റിൽ വെച്ചു കൊണ്ട് അവൾ പറഞ്ഞു.
"എന്തിന മോളെ മഴ നനഞ്ഞതു,പനി പിടിക്കില്ലേ"തോളിൽ കിടന്നിരുന്ന തോർത്തു കൊണ്ട് അവളുടെ തല തുവർത്തി കൊണ്ട് അച്ഛൻ ചോദിച്ചു.
രണ്ടു മക്കളുടെ അമ്മയായെങ്കിലും അച്ഛനു മുന്നിൽ അവൾ എന്നും അഞ്ചുവയസുകാരിയായിരുന്നു
"അമ്മയെവിടെ അച്ഛ,വിനു വിളിക്കാറുണ്ടോ?" അവൾ ചോദിച്ചു.
"അമ്മയുടെ കാലിനു നല്ല നീര് തൈലം തെച്ചിരിക്കുകയാണ്,ഞാൻ വെള്ളം ചൂടാക്കാൻ വെച്ചിട്ടുണ്ട് ;വിനു അടുത്ത മാസം വരുന്നുണ്ടു"
അമ്മയ്ക്ക് കാലിൽ ചൂടു വെള്ളം പിടിക്കുമ്പോൾ അവൾ ബന്ധുക്കളുടെയും അയൽകാരുടെയും വിശേഷങ്ങൾ തിരക്കി.
അടുത്ത ദിവസം മുഴുവൻ വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി.ഇടയ്ക്ക് മക്കളെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അച്ഛന്റെ കൈയിൽ കുറച്ചു രൂപ കൊടുത്തു.കടത്തു വരെ അച്ഛൻ കൂട്ടുവന്നു.
ഓഫിസിൽ നിന്നും വിജയനെ വിളിച്ചപ്പോൾ സെൽ ഓഫായിരുന്നു.ഫോൺ ഓഫാക്കുന്ന പതിവില്ലാത്തയാളാണു എന്തോ ജയശ്രീക്ക് ഒരു സുഖമില്ലായ്മ തോന്നി ഉച്ചക്കു ശേഷം ലീവെടുത്തു അവൾ ഓഫിസിൽ നിന്നിറങ്ങി.
ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ അടുത്ത വീട്ടിലെ ചേച്ചി ചോദിച്ചു.
"ജയശ്രീ വിജയനും കുഴപ്പമൊന്നുമില്ലല്ലോ"
"ഇല്ല ചേച്ചി"അവൾ പറഞ്ഞു.
"എന്തായാലും കൂടുതൽ ഒന്നും പറ്റാഞ്ഞതു ഭാഗ്യം" എന്നു പറഞ്ഞു അവർ കടന്നു പോയപ്പോൾ ജയശ്രീക്ക് ആധികയറി.അവൾ വീടു ലക്ഷ്യം വെച്ചു ധൃതിയിൽ നടന്നു.
ബൈക്കിൽ ലോറിയിടിച്ച് അയാളുടെ വലതുകാൽ പൊട്ടിയിരുന്നു.മുട്ടു വരെ പ്ലാസ്റ്ററുണ്ടായിരുന്നു.അവൾ ചോദിച്ച ചോദ്യങ്ങൾക്കൊന്നും അയാൾ മറുപടി പറഞ്ഞില്ല അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ കണ്ണുകളടച്ചു കിടന്നു.
കുളി കഴിഞ്ഞു റൂമിൽ കയറിയപ്പോൾ കിടക്കയിൽ നാലായി മടക്കിയ ഒരു നോട്ട് ബുക്ക് പേജ്.അതിൽ ഇങ്ങിനെ എഴുതിയിരുന്നു"നീ ആണു ശരി ഞാൻ മാറാൻ ശ്രമിക്കാം,വേദനിപ്പിച്ചതിനു മാപ്പ് "അവളുടെ കണ്ണുകൾ നിറഞ്ഞു.
അവൾ അയാളുടെ റൂമിൽ പോയി നോക്കിയപ്പോൾ അയാൾ നല്ല ഉറക്കത്തിലായിരുന്നു.ഉറങ്ങുമ്പോൾ എല്ലാവരുടെയും മുഖം കുഞ്ഞുങ്ങളെ പോലെയാണെന്ന് അവൾക്കു തോന്നി.
Pradeep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക