(അടുത്തയിടെ ഒരു ഗ്രൂപ്പിൽ പ്രവാസിയും ഓണവും എന്ന കത്ത് എഴുത്തു മത്സരത്തിൽ എഴുതിയ കത്ത് .സമ്മാനം കിട്ടിയില്ലെങ്കിലും ഒത്തിരി വായനക്കാർ വായിച്ചു അഭിപ്രായം പറഞ്ഞ ഈ കത്ത് നിങളുടെ വായനക്ക്...)
24/8/17
അമ്മച്ചിയുടെ പ്രിയപ്പെട്ട തോമാച്ചന്,
ഈ കത്ത് കാണുമ്പം നീ ഓർക്കും അമ്മച്ചിക്ക് കണ്ണൊക്കെ കാണാല്ലോന്ന്.. ഇത് അങ്ങേപ്പറത്തെ ത്രേസ്സ്യാടെ മോളെ കൊണ്ട് ഞാനെഴുതിക്കുന്നതാ.. കണ്ണൊന്നും വയ്യട തോമായെ .. അമ്മച്ചിക്ക് വയ്യാ.
നിന്റെ അപ്പൻ ഫോണിലൂടെ ഇവിടത്തെ വിവരങ്ങൾ നിന്നെ അപ്പം തന്നെ അറിയിക്കും . എനിക്ക് ആ കുന്ത്രാണ്ടം അറിയൂലെടാ ..
നിന്റെ അപ്പൻ ഫോണിലൂടെ ഇവിടത്തെ വിവരങ്ങൾ നിന്നെ അപ്പം തന്നെ അറിയിക്കും . എനിക്ക് ആ കുന്ത്രാണ്ടം അറിയൂലെടാ ..
ഒരു പ്രത്യേക കാര്യത്തിനാ ഞാനിതെഴുതുന്നതു.. ഇത്തവണ ഓണത്തിന് നീ വന്നേക്കണം.. നീ പോയേപ്പിന്നെ ഞാനും നിന്റെ അപ്പനും മുഖത്തോടു മുഖം നോക്കി ഇതു മൂന്നാമോണം.
ഓ …നസ്രാണികൾക്കെന്നാ ഓണമെന്നു നിന്റെ മോന്തേല് വായിക്കാം . ക്രിസ്തുമസും ഈസ്റ്ററും പള്ളിപെരുന്നാളും പോലെയല്ല.. ഓണമെന്നു പറഞ്ഞാൽ അത് മലയാളി ആഘോഷിക്കണം.. അതെന്നാന്ന് ചോദിച്ചാൽ അതങ്ങിനാ….
ആറാം ക്ലാസ്സിൽ വെച്ച് അമ്പതു പ്രാവശ്യം നിന്നെ കൊണ്ട് ഞാനെഴുതിച്ചതു ഓർമ്മേണ്ടാ ? “ഓണം നമ്മുടെ കേരളക്കാരുടെ ദേശീയോത്സവം...”
മാവേലിയുടെ കഥ പറഞ്ഞു തന്നപ്പം നീ അപ്പന്റെ കൈലിമടക്കിയുടുത്തു, വാമനനായി എന്റെ നെറുകം തലയിൽ ചവിട്ടു നാടകം കളിച്ചതും, ഞാൻ പേര വടി ഒടിച്ചു നിന്റെ പിന്നാലെ ഓടിയതും എത്ര ഓണം കഴിഞ്ഞാലും മറക്കൂല തോമാ..
മാവേലിയുടെ കഥ പറഞ്ഞു തന്നപ്പം നീ അപ്പന്റെ കൈലിമടക്കിയുടുത്തു, വാമനനായി എന്റെ നെറുകം തലയിൽ ചവിട്ടു നാടകം കളിച്ചതും, ഞാൻ പേര വടി ഒടിച്ചു നിന്റെ പിന്നാലെ ഓടിയതും എത്ര ഓണം കഴിഞ്ഞാലും മറക്കൂല തോമാ..
പത്തിരുപത്തഞ്ചു കൊല്ലം മുന്നേ ഒരു ഓണത്തിന് കാർത്തിക കൊട്ടകയിൽ മോഹൻലാലിൻറെ “സ്പടികം” കണ്ടിട്ട് വന്നപ്പോഴാണ് എനിക്ക് പേറ്റു നോവ് വന്നതും നിന്റെ അപ്പൻ നിന്നെ തോമായെന്നു പേരിട്ടു വിളിച്ചതും. അത് കൊണ്ട് തന്നെ അമ്മച്ചിക്ക് ഓണം എന്റെ തോമയെപ്പോലെ പ്രിയപ്പെട്ടതാണ്. ദേ .. എല്ലാമിന്നലെ കഴിഞ്ഞ പോലെ....
ഓണത്തിന് മാത്രേ അമ്മച്ചി കൊട്ടകയിൽ സിനിമയ്ക്കു വരൂ എന്ന് അപ്പനും മോനും കളിയാക്കൂലേ ? ഈ ഓണത്തിനും നമുക്ക് കൊട്ടകയിൽ പോണം.. കൊട്ടകയൊക്കെ പഴേ മാതിരിയല്ല . പുതുക്കി. ഓണത്തിന് മോഹൻ ലാലിൻറെ സിനിമ കളിക്കുവാരിക്കും.
നീ അബുദാബിക്ക് പോണെനു മുന്നിലെ ഓണം ഓർക്കുന്നുണ്ടോ ? അപ്പനും മോനും കൂടെ പുലി മുഖം മൂടിയിട്ടു അടുക്കളയിൽ നിന്ന് പായസം വെരകുന്ന എന്നെ പേടിപ്പിച്ചത് ? ഞാൻ ബോധം കേട്ട് വീണപ്പം “ കളി കാര്യമായല്ലോ അപ്പാ” എന്നും പറഞ്ഞു നീ പേടിച്ചില്ലെടാ .. ഈ പ്രാവശ്യം അമ്മച്ചി പേടികൂല.. നീ എന്ത് വേഷത്തിൽ വന്നാലും...
നമ്മുടെ വേലിപടർപ്പിൽ ഇപ്പോഴും പൂവൊക്കെ ഉണ്ടെടാ .. നങ്യാർ വട്ടവും ചെത്തിയും ചെമ്പരത്തിയും നാലുമണിയുമെല്ലാം ..
നിനക്കിഷ്ടമുള്ള മുല്ലയും.. എല്ലാം വെട്ടിയൊതുക്കാൻ അപ്പൻ പോയപ്പോൾ അമ്മച്ചി സമ്മതിച്ചില്ല .അത് പോരെ മുറ്റത്തു കൊച്ചു പൂക്കളമിടാൻ?

നിന്റെ കൂട്ടുകാരെവിളിക്കണം .അബ്ദുവും ലാസറും സുകുവും എല്ലാരും വരട്ടെ. നിന്റെ കുഞ്ഞു നാളിലെ പോലെ നമുക്ക് ആഘോഷിക്കാം. അതുകഴിഞ്ഞു അപ്പനും മോനും കൂടെ കൈകൊട്ടി കളിക്കണം. അപ്പന് വയ്യ. എന്നാലും കൂടും കേട്ടോ ..അമ്മച്ചി പാടാം. നമ്മുടെ പഴേ പാട്ടു തന്നെ..
“ മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ’’
ഉച്ച കഴിഞ്ഞു പൊഴേല് വള്ളം കളി കാണാനും പോണം...
മാനുഷരെല്ലാരും ഒന്ന് പോലെ’’
ഉച്ച കഴിഞ്ഞു പൊഴേല് വള്ളം കളി കാണാനും പോണം...
" കുട്ടനാടൻ പുഞ്ചയിലെ… കൊച്ചു പെണ്ണെ അന്നക്കുട്ടി.. "എന്ന് താളത്തിൽ നീ പാടുന്നത് കേൾക്കാൻ എന്നാ രസമാടാ .. “തെയ് തെയ് തകതോം” എന്ന് നിന്റെ കൂട്ടുകാരേറ്റ് പാടും.. അങ്ങിനെ ശേലിൽ ഒരു വള്ളം കളി ..
ഇനി എത്ര ഓണത്തിന് ഞാനുണ്ടാവും ? നിന്റെ അപ്പനുണ്ടാവും ? കർത്താവിനറിയാം ....
നിലത്തെ പായ വിരിച്ചു ഇക്കുറി സദ്യ ഉണ്ണണം. അമ്മച്ചി താഴെ ഇരിക്കും. കട്ടായം! അമ്മച്ചിയെ പിടിച്ചെഴുനേൽപ്പിക്കാൻ എന്റെ തോമ എത്തുമല്ലോ ....
അപ്പൻ കാണാതെ സാമ്പാറിൽ ഞാൻ ഇച്ചിരി ശർക്കര ഇട്ടു തരാമെടാ.. എന്റെ കൊച്ചനു അതല്യോ വല്യ ഇഷ്ടം... നമ്മുടെ പറമ്പിലെ പാവക്കയും വെണ്ടക്കയും മുരിങ്ങക്കായും കോവക്കയുമെല്ലാം പറിച്ചൊരു സദ്യ .. പുള്ളി പശുവിന്റെ പാലിൽ നിന്നെടുത്ത നല്ല ഒന്നാം തരം മോര് കൂട്ടാനും...
നീ പേടിക്കേണ്ട.. അമ്മച്ചി നിന്റെ പാവയ്ക്കാ കൊണ്ടാട്ടം നേരത്തെ ശരിയാക്കി... ഉപ്പേരീം വറുത്തു. രണ്ടു പാട്ട നിറച്ചു നിന്റെ അപ്പൻ കാണാതെ ഒളിപ്പിച്ചു.. അപ്പന്റെ ഉപ്പേരി കൊതി നിനക്കറിയാല്ലോ?

പായസം രണ്ടു തരം... നിനക്കിഷ്ടമുള്ള പരിപ്പും നിന്റെ അപ്പന്റെ ഇഷ്ടത്തിന് സേമിയയും . വയ്യെങ്കിലും അമ്മച്ചി ഇത്തവണ ഓണം കലക്കും.
നീ പേടിക്കേണ്ട തോമ.. ഇച്ചിരി മീന്റെ പുളിഞ്ചാറില്ലാതെ നീ ഉണ്ണില്ലെന്നു അമ്മച്ചിക്കറിയാം.. തലേദിവസത്തെ മീൻ കറി അമ്മച്ചിയെടുത്തു വെക്കാം. അപ്പൻ കാണാതെ നിന്റെ ഇലയുടെ അരികിൽ വിളമ്പിയും തരാം... മീൻ മണം പിടിച്ചു നമ്മുടെ കുറിഞ്ഞി ചുറ്റി പറ്റി നടക്കുമ്പോൾ “ഓണത്തിനെങ്കിലും ഇച്ചിരി പച്ചക്കറി പറ്റില്ലെടാ”ന്നു അപ്പൻ നിന്നെ നോക്കി കണ്ണ് മിഴിക്കുന്നതോർത്തു അമ്മച്ചിക്ക് ഇപ്പോഴേ ചിരി വരുന്നു...

എന്റെ പൊന്നു മോനിങ്ങെത്തിയാൽ മതി….നീ വരും.. ഇതു വായിച്ചാൽ വരാതിരിക്കാൻ നിനക്ക് പറ്റൂല്ല.
സ്നേഹത്തോടെ അന്നാമ്മച്ചീ... ** Sanee John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക